ന്യൂഡൽഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് ചാർട്ടേർഡ് വിമാന സർവീസുകളും നിർത്തലാക്കി. തുടർന്ന് എയർ ഇന്ത്യയും സൗദിയിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയതായി അറിയിച്ചു.
പുതിയ കൊറോണ വൈറസ് ബ്രിട്ടണിൽ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് രാജ്യാന്തര വിമാന സർവ്വീസുകൾ റദ്ദാക്കിയത്. കുവൈത്തിൽ ജനുവരി ഒന്ന് വരെയും സൗദി, ഒമാൻ എന്നിവിടങ്ങളിൽ ഒരാഴ്ചത്തേക്കുമാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.