Author: News Desk

മനാമ: ഡിസംബർ 25 വെള്ളിയാഴ്ച മുതൽ ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലയെന്നും അടുത്തുള്ള ഹെൽത്ത് സെന്ററുകളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിനുവേണ്ടി മുമ്പ് ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരെ ഡിസംബർ 24 നകം വാക്സിനേഷനായി അവരുടെ രജിസ്‌ട്രേഷൻ വിശദാംശങ്ങളുമായി ബന്ധപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ പ്രമാണിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും അടക്കം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വൈകുന്നേരം 6 മണി വരെ രാജ്യത്തെ എല്ലാ ഹെൽത്ത് സെൻറർ കളിലും വാക്സിനേഷൻ ലഭ്യമായിരിക്കും. ഇതിനായി ആരോഗ്യ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങൾ വാക്സിനേഷൻ സേവനങ്ങൾ മാത്രമേ നൽകുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു. 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ പൗരന്മാർക്കും താമസക്കാർക്കും വാക്സിനേഷൻ സൗജന്യമാണ്. സ്വയം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി രാജ്യത്തെ പൗരന്മാരും താമസക്കാരും ദേശീയ…

Read More

ലക്‌നൗ : പ്രയാഗ്രാജിലെ ഫുൾപൂരിൽ ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡിലുണ്ടായ(ഐഎഫ്എഫ്‌സിഒ) വാതക ചോർച്ചയിൽ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അസിസ്റ്റന്റ് മാനേജർ വിപി സിംഗ്, ഡെപ്യൂട്ടി മാനേജർ അഭയനന്ദൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അമോണിയ വാതകമാണ് ചോർന്നത്. ഐഎഫ്എഫ്‌സിഒയുടെ യൂറിയ നിർമ്മാണ യൂണിറ്റിലാണ് അപകടം നടന്നത്. പ്ലാന്റ് നമ്പർ 2 ൽ അർദ്ധരാത്രിയോടെയാണ് അമോണിയ വാതക ചോർച്ച ഉണ്ടായത്. പ്ലാന്റിന്റെ ബാധിത യൂണിറ്റ് അടച്ചതായും ചോർച്ച നിർത്തിയതായും അധികൃതർ അറിയിച്ചു. പ്ലാന്റിന് പുറത്തുള്ള ആരെയും ബാധിച്ചിട്ടില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.

Read More

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ. 5 ലക്ഷം വീതം പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. സിബിഐ പ്രത്യേക കോടതി ജ​ഡ്ജി കെ.​സ​ന​ൽ​കു​മാ​റാ​ണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയത്. അതിക്രമിച്ചു കടന്നതിനു ഫാ. തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപകൂടി പിഴ നൽകണം. ഫാദർ കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ്‌ ശിക്ഷ. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണം എന്നു തോമസ് കോട്ടൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രായം പരിഗണിച്ച് ഇളവ് വേണം എന്നായിരുന്നു കോട്ടൂരിന്റെ അഭിഭാഷകന്‍ പറഞ്ഞത്. ക്യാന്‍സര്‍ ബാധിതന്‍ ആണെന്നും ഫാദറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്‍റെ യശസ്സുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു. മലയാളഭാഷയ്ക്കു മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്നങ്ങളില്‍ മാതൃകാപരമായി…

Read More

തിരുവനന്തപുരം : കവയിത്രി സുഗത കുമാരി ടീച്ചർ അന്തരിച്ചു. 86 വയസായിരുന്നു. 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്ത്യം. കോ​വി​ഡ് ബാ​ധി​ത​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​കയായിരുന്നു. ശ്വ​സ​ന​പ്ര​ക്രി​യ പൂ​ർ​ണ​മാ​യും വെ​ന്‍റി​ലേ​റ്റ​റിന്റെ സ​ഹാ​യ​ത്തി​ലാ​യിരുന്നു. ക​ടു​ത്ത ന്യുമോണിയയുമുണ്ടായിരുന്നു. ഹൃദയത്തിൻ്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

Read More

മനാമ: ഖത്തർ പിടികൂടിയ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ഫിഷർമാൻ സൊസൈറ്റി നന്ദി അറിയിച്ചു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഇ​സ അ​ല്‍ ഖ​ലീ​ഫ​യു​ടെ നിര്‍ദേ​ശ​ത്തിന്റെ അ​ടിസ്‌ഥാനത്തിലായിരുന്നു തീരുമാനം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹകരണ മേഖലകൾ വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങളെ ഫിഷർമാൻ സൊസൈറ്റി അഭിനന്ദിച്ചു.

Read More

തിരുവനന്തപുരം: ശശി തരൂർ കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുമെന്ന് ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിര്‍മ്മാതാവുമായ‌ പ്രതാപ്.കെ പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം അടക്കം ചര്‍ച്ചയാകുമ്പോഴാണ് സിനിമ ലോകത്ത് നിന്നും ഒരു അഭിപ്രായം എത്തുന്നത്. ‘ഞാന്‍ ചിന്തിക്കുന്നത് ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്, അദ്ദേഹത്തിന്‍റെ കേരളത്തിന്റെ ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുവാനും സാധിക്കും’ – പ്രതാപ് പോത്തന്‍ ഫേസ്ബുക്കിൽ കുറിച്ചു.

Read More

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ ചെയര്‍മാനും എന്‍ഇസി അംഗവുമായ കെ.എം.ഷരീഫ് അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഖബറടക്കത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് അറിയിച്ചു.

Read More

മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം നടന്നു. ജേഴ്‌സി സ്പോൺസറും ഷൂ ക്യാമ്പസ്‌ സ്ഥാപനത്തിന്റെ ഉടമയുമായ ഹസൻ ടീം അംഗങ്ങളായ നിയാസ്, അരുൺ കുമാർ എന്നിവർക്ക് നൽകി കൊണ്ട് പ്രകാശന കർമം നിർവഹിച്ചു. മികച്ച പ്രകടനങ്ങളിലൂടെ പ്രവാസി ഫുട്ബോൾ ക്ലബ്ബുകളിൽ ഏറ്റവും അധികം ശ്രദ്ധ നേടിയ ക്ലബ്ബാണ് ഇന്ത്യൻ സോഷ്യൽ ഫോറം ഫുഡ്‌ബോൾ ക്ലബ്.‌

Read More

മനാമ: ഖലീഫ ടൗണിലെ ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫ പള്ളി ഉദ്ഘാടനം ചെയ്തു. നാഷണൽ ഗാർഡ് പ്രസിഡന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയാണ് ഉദ്ഘാടനം നിർവഹിച്ചത്. നാഷണൽ ഗാർഡ് സ്റ്റാഫ് ഡയറക്ടർ മേജർ ജനറൽ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ സൗദ് അൽ ഖലീഫ, സുന്നി എൻ‌ഡോവ്‌മെൻറ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജ്രി എന്നിവർ പങ്കെടുത്തു. ഷെയ്ഖ് മുഹമ്മദ് പള്ളിയുടെ സൗകര്യങ്ങൾ പരിശോധിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രാജകീയ നിർദ്ദേശങ്ങൾക്കനുസൃതമായി പള്ളികൾ പരിപാലിക്കുന്നതിനും പണിയുന്നതിനും ബഹ്‌റൈൻ നിരന്തരം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 700 ലധികം ആളുകളെ ഉൾക്കൊള്ളുന്ന പള്ളിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രാർത്ഥനാ ഹാളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പള്ളി നിർമ്മാണത്തിനായി ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ ധനസഹായവും നൽകി.

Read More