Author: News Desk

ന്യൂഡൽഹി: ബ്രിട്ടണിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ബ്രിട്ടണിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. യാത്രക്കാർ ആർടി-പിസിആർ പരിശോധന നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തിയതികളിൽ വന്നവർ ജില്ലാ സർവെലൻസ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം അറിയിച്ചു. നിലവിലെ മാനദണ്ഡപ്രകാരം 14 ദിവസത്തിന് ശേഷം ഇവർക്ക് വീണ്ടും പരിശോധന നടത്തണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. വിമാനത്തിൽ കയറുന്നതിനു മുൻപും യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കണം. കൊറോണ ഫലം നെഗറ്റീവ് ആയവരുടെ വിശദാംശങ്ങൾ അതാത് സംസ്ഥാനങ്ങൾക്ക് കൈമാറണം. നവംബർ 25 നും ഡിസംബർ എട്ടിനും ഇടയിൽ ബ്രിട്ടണിൽ നിന്നും രാജ്യത്തെത്തിയവർ ആരോഗ്യനില സ്വയം നിരീക്ഷിക്കണം. ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. യുകെയിൽ കൊറോണയുടെ പുതിയ സ്ട്രെയ്ൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. നിലവിലുള്ള വൈറസിനേക്കാൾ…

Read More

റിപ്പോർട്ട്:  അജു വാരിക്കാട് ഹ്യുസ്റ്റൺ:  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 2020 ഡിസംബർ 20ന് വൈകുന്നേരം കേരള ഹൗസിൽ വച്ച് നടക്കയുണ്ടായി. അസോസിയേഷൻറ ഫണ്ട്റെസിംഗിന്റെ ഭാഗമായി നടത്തിയ ഈ റഫിൾ ടിക്കറ്റ് ഒരു വൻ വിജയമായിരുന്നു എന്ന് മാഗ് പ്രസിഡൻറ് ഡോ: സാം ജോസഫ് അറിയിച്ചു. മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സെസിൽ വില്ലിസ്, മിസോറി സിറ്റി പുതിയ കൗൺസിൽ അംഗം ലിൻ ക്ലൗസർ, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, മാഗിന്റെ 2021 പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് വാസുദേവൻ എന്നിവരാണ് വിജയികൾക്ക് വേണ്ടിയുള്ള ടിക്കറ്റുകൾ നറുക്കെടുത്തത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒന്നാം സമ്മാനമായ 2021 മോഡൽ ടൊയോട്ട കൊറോള കാർ, സിജോ മാത്യു നീതു ദമ്പതികൾ എടുത്ത ടിക്കറ്റ് നമ്പർ 01167 ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ലാപ്‌ടോപ്പ്, മാത്യു സ്കറിയ എടുത്ത…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2870 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക്…

Read More

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. നിയമസഭ അടിയന്തരമായി ചേരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചത്. സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കാനും കാര്‍ഷിക സമരത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായിരുന്നു നീക്കം. എന്നാൽ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണറുടെ ശ്രമം ബിജെപിയുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനുള്ളതാണെന്നും കോൺഗ്രസ് ആരോപിച്ചു. എന്തു ചർച്ച ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവർണർ അല്ലെന്നും മന്ത്രിസഭയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.

Read More

മനാമ: 2021 -ൽ നടത്താനിരുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ മാറ്റിവച്ചു. കോവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ 2021 നീട്ടിവെച്ചതായി നാഷണൽ ഓർഗനൈസേഷൻ ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് പ്രഖ്യാപിച്ചു. 2022 മാർച്ചിൽ പ്രദർശനം നടത്താനാണ് പദ്ധതി. പകർച്ചവ്യാധിയുടെ ആഘാതങ്ങളിൽ നിന്ന് കരകയരുന്നതിനും ചരക്കുകളും സേവനങ്ങളും പ്രാദേശികമായും അന്തർദ്ദേശീയമായും വിപണനം ചെയ്യാൻ ആരംഭിക്കുന്നതിനും ഈ മാറ്റിവയ്ക്കൽ അവസരമൊരുക്കുന്നു. ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ വർഷം തോറും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടത്തപ്പെടുന്നത്. ഇത് ലോകമെമ്പാടുമുള്ള 45,000 സന്ദർശകരെ ആകർഷിക്കുന്നു. പങ്കെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ഉൽ‌പ്പന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ വിപണി തുറന്നു നൽകാൻ ഷോ സഹായിക്കുന്നു. സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കാനും വ്യാപാരം വർദ്ധിപ്പിക്കാനും ബഹ്‌റൈനിൽ കാർഷിക ടൂറിസത്തെ ഉത്തേജിപ്പിക്കാനും പ്രദർശനം അവസരമൊരുക്കുന്നു.

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. വെൺപകൽ സ്വദേശി രാജനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭൂമി സംബന്ധമായ തർക്കത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം. രാജനെ തടയാൻ ശ്രമിച്ച ഭാര്യ അമ്പിളിയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു. തീ കൊളുത്താൻ ശ്രമിച്ച രാജനെ പിടിച്ചു മാറ്റുന്നതിനിടെയായിരുന്നു ഇവർക്ക് പൊള്ളലേറ്റത്. രാജനും അയൽവാസിയും തമ്മിൽ ഭൂമി സംബന്ധമായ തർക്കം നിലനിന്നിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഇത് സംബന്ധിച്ച കേസ് നടക്കുകയാണ്. തർക്ക ഭൂമിയിൽ രാജൻ ഒരു ഷെഡ് കെട്ടിയിരുന്നു. ഈ ഷെഡ് പൊളിച്ചു മാറ്റാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ച് ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാനായി എത്തിയപ്പോഴാണ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെയും ഭാര്യയേയും പോലീസ് ഉദ്യോഗസ്ഥനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊച്ചി: കുട്ടികളെ മർദ്ദിക്കുന്നതായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലുള്ള ആളെ പോലീസ് അറസ്റ്റു ചെയ്തു.ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് പോലീസ്  തിരിച്ചറിഞ്ഞു.  പിന്നീട് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ  പോലീസ് കേസ്സെടുത്തു. മദ്യ ലഹരിയിൽ കുട്ടികളേയും ഭാര്യയേയും ഉപദ്രവിക്കുന്ന പിതാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായത് കഴിഞ്ഞ ദിവസമാണ്. വീഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.  പ്രസ്തുത വീഡിയോ അയച്ചുകൊടുത്ത് പ്രതിയെ പിടിക്കണമെന്ന് പലരും  ആവശ്യപ്പെട്ടതായി കേരളാ പോലീസ് ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കുന്നു. ഇതോടെയാണ്  കുട്ടികളേയും ഭാര്യയേയും ഉപദ്രവിക്കുന്ന ആളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി  കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ മദ്യ ലഹരിയിൽ പിതാവ് കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈൽഫോൺ കാണാതായെന്നും കുട്ടികൾ അത് എടുത്തുവെന്നും ആരോപിച്ചായിരുന്നു പിതാവിന്റെ മർദ്ദനം. ഭാര്യയ്ക്കും മകൾക്കും ഇളയ…

Read More

തിരുവനന്തപുരം: കേരളത്തിലെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു. ബാറുകളിലും ഷാപ്പുകളിലും ഇന്നു മുതൽ ഇരുന്ന് മദ്യപിക്കാം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ബാറുകളുടെ പ്രവർത്തനം. ഒമ്പതു മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്തെ ബാറുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. കൊവിഡിനെ തുടർന്നു പൂട്ടിയ ശേഷം വീണ്ടും തുറന്നെങ്കിലും പാഴ്‌സൽ വിൽപന മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പല മേഖലകൾക്കും ഇളവ് സാഹചര്യത്തിൽ ബാറുകളിൽ ഇരുന്നു മദ്യപിക്കാൻ അനുമതി നൽകണമെന്ന് ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു. ക്ലബുകൾ, ബിയർ വൈൻ പാർലറുകൾ, എയർപോർട്ട് ലോഞ്ച് ബാർ, കള്ളുഷാപ്പുകൾ എന്നിവയും തുറക്കാൻ അനുമതിയുണ്ട്. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ മാത്രമായിരിക്കും ഇനിമുതൽ പാഴ്‌സൽ വിൽപന. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ബിവറേജസ് ഔട്ട്ലെറ്റുകൾ രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കും. തെരഞ്ഞെടുപ്പും ക്രിസ്മസ് ആഘോഷങ്ങളും കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മദ്യശാലകളുടെ പ്രവർത്തനം.കൗണ്ടറുകളിൽ കൂട്ടം കൂടാൻ പാടില്ല, ഒരു…

Read More

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുത്തതിനാണ് അറസ്റ്റ്. നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സുസൈൻ ഖാനും അറസ്റ്റിലായിട്ടുണ്ട്. മുംബൈ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാ​ഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ്. 34 പേരെയാണ് ഇവി‌ടെ നിന്നും അറസ്റ്റ് ചെയ്തത്. ഇതിൽ മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉൾപ്പെടുന്നു. ഗായകൻ ​ഗുരു രൺധാവയും അറസ്റ്റിലായിരുന്നു. ഐപിസി സെക്ഷൻ 188, 269,34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Read More

ഹൂസ്റ്റണ്‍: മിസോറി സിറ്റിയുടെ 12-ാമത് മേയറായി റോബിന്‍ ഇലക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റപ്പോള്‍ മലയാളികള്‍ ഏറെയുള്ള മിസോറി സിറ്റി മറ്റൊരു പ്രവാസി മലയാളി വിജയത്തിന്റെ ചരിത്രം എഴുതുകയായിരുന്നു. സിറ്റി ഹാളില്‍ ഡിസംബര്‍ 21-ാം തീയതി വൈകുന്നേരം ഏഴുമണിക്ക് ആഫ്രിക്കന്‍ അമേരിക്കന്‍ ആയ ജഡ്ജി ക്ലാരിസ് റാങ്കിന്‍ യേറ്റ്‌സ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ മൂലം കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാര്യ റ്റീന പിടിച്ച ബൈബിളില്‍ കൈതൊട്ട് റോബിന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മക്കളും ഈ അഭിമാന മുഹൂര്‍ത്തത്തിന് നേര്‍സാക്ഷികളായി. ജഡ്ജിയുടെ അഭിനന്ദനത്തിനു ശേഷം റോബിന്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ജനുവരി 12നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ മേയര്‍ യൊലാന്‍ഡ ഫോര്‍ഡ് നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റോബിന്റെ സത്യപ്രതിജ്ഞ പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടു വര്‍ഷമാണ് റോബിന്റെ സേവന കാലാവധി. മേയറും ആറംഗ കൗണ്‍സിലുമാണ് സിറ്റിയുടെ ഭരണം നിര്‍വഹിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക്…

Read More