Author: News Desk

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അംഗങ്ങൾ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേറ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും സംസ്‌ഥാന വ്യാപകമായി 10 മണിക്കും കോര്‍പറേഷനുകളില്‍ 11 മണിക്കുമാണ് ചടങ്ങ് നടന്നത്. പ്രായംകൂടിയ അംഗത്തിനാണ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11നും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 30 ന് രാവിലെ പതിനൊന്നിനും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് രണ്ടിനും ആണ് നടക്കുക. https://youtu.be/iOJdGYWTtPw

Read More

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ പരിശോധനയുള്ളതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. പരിശോധനയ്ക്കായി ആശുപത്രിയില്‍ പോകണമെന്നതിനാൽ രണ്ട് ദിവസത്തെ സമയം വേണമെന്നാണ് സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതല്‍ രേഖകളുമായി സി. എം. രവീന്ദ്രനോട് ഇന്ന് ഹാജരാകാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്.

Read More

വാഗമൺ: വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയിലാണ് വാഗമണ്‍ വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് നര്‍ക്കോട്ടിക്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ലഹരി മരുന്ന് വേട്ട നടന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. നിശാപാര്‍ട്ടിക്ക് എത്തിയ 60 പേരെ മൂന്നു സംഘങ്ങളായി തിരിച്ചാണ് ചോദ്യം ചെയ്യല്‍. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 25 ഓളം സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് യുവാക്കളുടെയും ഒരു യുവതിയുടെയും ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് റിസോര്‍ട്ട്. സമാന രീതിയിലുള്ള പാര്‍ട്ടി ഇവര്‍ മുമ്പും നടത്തിയിട്ടുണ്ട്.…

Read More

മനാമ: കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള  ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ സമ്മേളനം ബൂരി അൽ ദാന ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ ഹമദ് ടൌൺ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.  കെ.പി.എ പ്രസിഡന്റ്  നിസാർ കൊല്ലം  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ്  പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഉത്‌ഘാടനം ചെയ്തു, സാംസ്കാരിക പ്രവർത്തകൻ ഇ.എ സലിം മുഖ്യ പ്രഭാഷകൻ ആയിരുന്നു. കെ.പി.എ സെക്രെട്ടറി കിഷോർ കുമാർ ആശംസകൾ അറിയിച്ചു. യോഗത്തിനു കെ.പി. എ ട്രെഷറർ രാജ് കൃഷ്ണൻ സ്വാഗതവും, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി നന്ദിയും അറിയിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഏരിയ കോർഡിനേറ്റർ അജിത് ബാബു  അധ്യക്ഷത വഹിച്ച  സമ്മേളനത്തിന്റെ രണ്ടാം ഘട്ടമായ ഓർഗനൈസഷൻ മീറ്റിനു ഏരിയ സെക്രെട്ടറി രാഹുൽ സ്വാഗതം ആശംസിച്ചു. കെ.പി.എ സെക്രട്ടറി കിഷോർ കുമാർ ഉത്‌ഘാടനം ചെയ്തു.   കെ.പി.എ പ്രസിഡന്റ്  നിസാർ കൊല്ലം സംഘടനാ വിഷയവുമായി ബന്ധപ്പെട്ടു  മുഖ്യപ്രഭാഷണം നടത്തി.  ഏരിയ കോ ഓർഡിനേറ്റർ നവാസ് ജലാലുദ്ധീൻ , ട്രെഷറർ അനൂപ്, വൈ.…

Read More

മനാമ: ബഹ്‌റൈനിൽ ഡിസംബർ 20 ന് നടത്തിയ 9878 കോവിഡ് -19 ടെസ്റ്റുകളിൽ 220 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 131 പേർ പ്രവാസി തൊഴിലാളികളാണ്. 75പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 90,282 ആയി. കോവിഡ്-19ൽ നിന്ന് 153 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 88,331 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.84 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 349 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1602 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 1590 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.77 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 22,62,042 പേരാണ്…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 21) തിങ്കളാഴ്ച , വൈകുന്നേരം ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ റാമീസ്, ഈസ ടൗൺ അൽ അൻവർ സെന്റർ വാദി അൽ-സെയിൽ മാൾ അൽ-ഖാദിസിയ ക്ലബ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ അൽ സയാ ബുസൈതീൻ നെസ്റ്റോയ്ക്ക് സമീപം, സൽമാബാദ് ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക.

Read More

മനാമ: ഐ.എസ്.ഒ അംഗീകാരം നേടി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി). ഉപഭോക്താക്കള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് കമ്പനിയുടെ ഈ നേട്ടം. ബഹ്‌റൈന്‍ ഇന്റര്‍നാഷ്ണന്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക ഘടകമായ ബി.എ.സിയുടെ ക്വാളിറ്റി മാനേജുമെന്റ് സിസ്റ്റം (ഐഎസ്ഒ 9001: 2015), എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ് സിസ്റ്റം (ഐഎസ്ഒ 14001) : 2015), ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം (ISO 45001: 2018) എന്നിവ പരിഗണിച്ചാണ് പുതിയ അംഗികാരം ലഭിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് അംഗികാരമെന്നും ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലും സ്ഥിര സംവിധാനമെന്ന നിലയിലും നിയമപരമായ ആവശ്യങ്ങള്‍, മറ്റ് സേവനങ്ങള്‍ തുടങ്ങിയവ കൂടുതലായി ഉറപ്പാക്കാന്‍ കഴിയുമെന്നും ബി.എ.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസിഫ് അല്‍ ബിന്‍ഫാല പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍തന്നെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കും. പുതിയ അംഗികാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവിധി മാറ്റങ്ങള്‍ വന്നിരുന്നു. ആരോഗ്യ…

Read More

ആംസ്റ്റർഡാം: രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നെതര്‍ലാഡ്‌സ് സര്‍ക്കാര്‍. ജനുവരി 1 വരെയാണ്. വിലക്ക്. ഡച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രൂപാന്തരം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം മുമ്പ് ബ്രിട്ടണില്‍ കണ്ടെത്തിയിരുന്നു. സമാനമായ വൈറസിന്റെ സാന്നിദ്ധ്യം ഡിസംബര്‍ ആദ്യം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ നെതര്‍ലാന്‍ഡിസിലും കണ്ടെത്തുകയുണ്ടായി. എന്നാല്‍ രോഗബാധയുടെ ഉറവിടം സംബന്ധിച്ച വ്യക്തതിയില്ല. പുതിയ വൈറസിന്റെ ഉറവിടം എവിടെയാണന്നുള്ള പരിശോധനയും നടന്നു വരുന്നു. അതേസമയം രൂപാന്തരം സംഭവിച്ച പുതിയ വൈറസിന് 70 ശതമാനം വരെ പകര്‍ച്ചവ്യാധി സാധ്യതയുണ്ടെന്നും എന്നാല്‍ രൂപാന്തരം സംഭവിക്കുന്ന വൈറസുകള്‍ക്കെതിരെ വാക്‌സിനുകള്‍ ഫലപ്രദമല്ല എന്നതിന് തെളിവുളൊന്നുമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ലണ്ടന്‍, തെക്ക്, കിഴക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും ഞായറാഴ്ച മുതല്‍ ബ്രിട്ടന്‍ പുതിയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

Read More

പെരിന്തൽമണ്ണ : യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് അപമാനിച്ച പെരിന്തൽമണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നീ യുവാക്കൾ കളമശേരി പോലീസിൻറെ പിടിയിൽ. കീഴടങ്ങാനെത്തുമ്പോഴാണ് പ്രതികൾ പിടിയിലായത്. കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ചാണ് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. തങ്ങൾ നടിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് യുവാക്കളുടെ വാദം. ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറഞ്ഞു. ഇവിടെ വച്ച് നടിയെ കണ്ടു, അടുത്തു പോയി സംസാരിച്ചു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാക്കൾ പറയുന്നു.

Read More