Author: News Desk

മനാമ: ആഭരണങ്ങൾ വിൽക്കാൻ ലൈസൻസില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെതിരെ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം ആളുകൾക്ക് മുന്നറിയിപ്പ് നൽകി. അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വഞ്ചനയുടെയോ വഞ്ചനയ്ക്ക് ഇരകളാകുന്നത് ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു മുൻകരുതൽ നടപടി. ലൈസൻസില്ലാതെ ആഭരണങ്ങൾ വിൽക്കുന്ന ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. വാണിജ്യ രജിസ്റ്റർ നിയമത്തിൽ 27/2015 ലംഘിക്കുന്നതാണ് ഇത്തരം വില്പനകൾ. https://www.sijilat.bh/ എന്ന വെബ്സൈറ്റിൽ ബഹ്‌റൈനിലെ ഏത് അക്കൗണ്ടിന്റെ നിയമസാധുത, രജിസ്ട്രേഷൻ, ലൈസൻസിംഗ് എന്നിവ പരിശോധിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കേരളത്തിൽ ബാറുകളും, കള്ളുഷാപ്പുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 9 മാസമായി സംസ്ഥാനത്ത് ബാറുകളിൽ ടേബിൾ സർവ്വീസസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യൂ ആപ്ലിക്കേഷൻ വഴിയും പ്രത്യേക കൗണ്ടറിലൂടെയുമാണ് ബാറുകളിൽ മദ്യ വിൽപ്പന നടത്തിയിരുന്നത്. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ബാറുകൾ തുറക്കുക. ബെവ്‌കോ ഔട്ട് ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി 9 വരെയാക്കി. ക്ലബുകളിലും മദ്യം വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാന്‍ തീരുമാനമായി.

Read More

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ ആരംഭിക്കും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മികച്ച വിജയം നൽകിയ വോട്ടർമാരോടുള്ള നന്ദി പ്രകടനവും , വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം.

Read More

കോട്ടയം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷത്തിന് ശേഷം നാളെ അഭയ കേസിൽ സി ബി ഐ സ്പെഷ്യൽ കോടതി വിധി പ്രഖ്യാപിക്കും. വിധി ആസൂത്രിത കൊലപാതകമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിപ്പട്ടികയില്‍ ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് ഉള്ളത്. രണ്ടാംപ്രതി ഫാ ജോസ് പൂതൃക്കയിലിനെയും, നാലാംപ്രതി ഡിവൈഎസ്പി കെ.ടി മൈക്കിളിനെയും കോടതി ഒഴിവാക്കിയിരുന്നു. അഞ്ചാംപ്രതി എഎസ്‌ഐ അഗസ്റ്റിനെ മരിച്ച നിലയില്‍ മുൻപ് കണ്ടെത്തിയിരുന്നു. For Appointment Click: https://www.kimshealth.org/bahrain/muharraq/ കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളായിരുന്നു അഭയ 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്ന സമയത്ത് കോട്ടയം ബി സി എം കോളേജിലെ രണ്ടാം വർഷ പ്രീ – ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയും ആയിരുന്നു 21 കാരിയായ സിസ്റ്റർ അഭയ.

Read More

ഇംഗ്ലണ്ട്: യുകെയിൽ കൂടുതൽ അപകടകാരിയായ വൈറസിനെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ലോകം ബ്രിട്ടന്റെ അതിർത്തികൾ അടക്കുന്നു. ഇന്ത്യ, പോളണ്ട്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, റഷ്യ, ജോർദാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ യാത്ര താൽക്കാലികമായി നിർത്തിവച്ചു. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾ അതിർത്തി പൂർണമായും അടച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാന്റ്സ്, ഓസ്ട്രിയ, അയർലൻഡ്, ബെൽജിയം, ഇസ്രായേൽ, കാനഡ എന്നിവയുൾപ്പെടെ മറ്റ് പല രാജ്യങ്ങളും ബ്രിട്ടനിൽ നിന്നുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 1.7 ദശലക്ഷം ആളുകളാണ് കോവിഡ് മൂലം മരണപ്പെട്ടത്. ബ്രിട്ടനിൽ മാത്രം 67,000 ത്തിലധികം ആളുകൾ മരണപ്പെട്ടു. പുതിയ കൊറോണ വൈറസ് ബാധ ലോകമെമ്പാടും പരിഭ്രാന്തി വിതച്ചിരിക്കുകയാണ്. ബ്രിട്ടിഷുകാർ അവരുടെ ക്രിസ്മസ് പദ്ധതികൾ റദ്ദാക്കി വീട്ടിൽത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ വൈറസിന്റെ സാന്നിധ്യം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. പുതിയ വൈറസിന് 40% -70% വേഗത്തിൽ പകരാൻ…

Read More

മനാമ: കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മാർത്തോമാ സഭാ കൗൺസിൽ അംഗവും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും, ലോക കേരള സഭാ ക്ഷണിതാവുമായ കോശി സാമുവലിന്റെ പത്നി റോഷിനി സാറാമ്മ സാമുവലിന്റെ നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചിച്ചു. കാൻസർ കെയർ ഗ്രൂപ്പിന് തുടക്കം മുതൽ പൂർണ്ണ പിന്തുണ നൽകി വരുന്ന കുടംബാംഗത്തെയാണ് നഷ്ടമായതെന്ന് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജന. സെക്രട്ടറി കെ. ടി. സലിം എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Read More

റിയാദ്: പുതിയ വൈറസ് ബാധയെത്തുടർന്ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന വിമാന സർവിസുകൾ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും സാധ്യതയുണ്ട്. നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങൾ തിരിച്ചുപോകാൻ അനുവദിക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കര, കടൽ തുറമുഖങ്ങൾ വഴി രാജ്യത്തിലേക്കുള്ള പ്രവേശനം ഒരാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിയിട്ടുണ്ട്. ഇതും ഒരാഴ്ചകൂടി നീട്ടിയേക്കാം. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പ്രകാരം ഡിസംബർ 8 ന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ മടങ്ങിയെത്തിയവർ രാജ്യത്തിൽ പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനിൽ നിൽക്കുകയും ഐസൊലേഷൻ കാലയളവിൽ ഒരു കോവിഡ് -19 ടെസ്റ്റ് നടത്തി ഓരോ അഞ്ച് ദിവസത്തിലും പരിശോധന വീണ്ടും നടത്തുകയും വേണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവർ…

Read More

ന്യൂഡൽഹി : ബ്രിട്ടണിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. ബ്രിട്ടണിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. വിലക്ക് ഡിസംബർ 31 വരെ നീളും. ഇന്ന് അർദ്ധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. വ്യോമയാന മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രിലയം യോഗം ചേർന്നിരുന്നു. പുതിയ വൈറസ് ബാധയിൽ ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അതീവ ജാഗ്രതയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് വ്യോമയാന മന്ത്രയാലയം ബ്രിട്ടണിൽ നിന്നുള്ള സർവീസുകൾ വിലക്കിയത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ 22 ന് മുൻപ് ബ്രിട്ടണിൽ നിന്നും എത്തുന്ന ആളുകൾ നിർബന്ധമായും ആർടി-പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.പരിശോധനയിൽ പോസിറ്റീവ് ആയവർ അതാത് സംസ്ഥാനങ്ങളിലുള്ള ക്വാറന്റൈൻ സെന്ററുകളിലേക്ക് പോകണമെന്നും…

Read More

തിരുവനന്തപുരം : എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,82,223 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2843 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക്…

Read More