- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 24) വ്യാഴാഴ്ച , വൈകുന്നേരം ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ റാൻഡം പരിശോധന ഉണ്ടാകില്ല. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ലുലു ഹൈപ്പർ മാർക്കറ്റ് (മുഹറഖ് സെൻട്രൽ മാർക്കറ്റ്) കൺട്രി മാൾ ഹമല ഹിൽസ് അൽ ഹറാം ഷോപ്പിംഗ് സെന്റർ (മാമീർ) മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ അവന്യൂസ് മാൾ (ഗേറ്റ് 3) സൽമാബാദ് ഗാരേജസ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ എൻഫോഴ്മെൻ്റ്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഇ.ഡിയുടെ ഉത്തരവ്. സ്വപ്നയുടെ ബാങ്ക് ലോക്കറിലും സന്ദീപിൻ്റെ അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം രൂപ കണ്ടു കെട്ടി. ബാക്കി സ്വത്തുക്കളെ കുറിച്ച് അന്വേഷണം തുടരുന്ന കാര്യം കോടതിയെ അറിയിക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ലീഗ് – സി പി എം .സംഘര്‍ഷത്തിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ലീഗ് വാര്‍ഡ് സെക്രട്ടറിക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്ദുൽ റഹ്മാൻ (27) ആണ് മരിച്ചത്. കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. മുണ്ടത്തോട്ടെ വാര്‍ഡ് ലീഗ് സെക്രട്ടറി ഇര്‍ഷാദിനെ (32) ഗുരുതമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പഴയ കടപ്പുറത്ത് നിന്നും ഔഫ് അബ്ദുൽ റഹ്മാന്റെ നേതൃത്വത്തില്‍ നാലുപേര്‍ കല്ലൂരാവിമുണ്ടത്തോട് എത്തിയതായും ഇര്‍ഷാദിനെ ആക്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന വിവരം. കുത്തേറ്റ് വീണ് കിടക്കുകയായിരുന്നഔഫ് അബ്ദുൽ റഹ്മാനെ നാട്ടുകാരായ ചിലര്‍ ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴെക്കും മരണപ്പെടുകയായിരുന്നു. വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിന്റെ നിലയും അതീവ ഗുരുതരമാണ്. തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് പ്രാഥമിക വിവരം. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍…
മനാമ: കവിതകളിലൂടെ പ്രകൃതി സംരക്ഷണത്തിൻ്റെ മഹത്തായ സന്ദേശങ്ങൾ വരും തലമുറക്ക് കൈമാറിയ കവയിത്രിയായിരുന്നു സുഗതകുമാരി എന്ന് ജനത കൾച്ചറൽ സെൻ്റർ അഭിപ്രായപ്പെട്ടു. കലഹിക്കേണ്ടതിനോട് കലഹിച്ചും, തലോടേണ്ടതിനെ തലോടിയും, തിരുത്തേണ്ടവയെ തിരുത്തിയും, അശരണർക്ക് അത്താണിയായ എഴുത്തുകാരിയുമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി സംരക്ഷണത്തിനും, മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ചെയ്ത സുഗതകുമാരിയുടെ വിയോഗം മലയാളികൾക്കു് ഒരു തിരുത്തൽ ശക്തിയെ നഷ്ടമായെന്നും ജെ.സി.സി അഭിപ്രായപ്പെട്ടു.
മനാമ: കവിതകൾക്കായി ഉഴിഞ്ഞുവെച്ച ജീവിതത്തിനപ്പുറം പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങൾ എന്നിങ്ങനെ പൊതുരംഗത്ത് സജീവ സാനിധ്യമായിരുന്ന സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ സംസ്കൃതി ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. നിലപാടുകൾകൊണ്ട് എന്നും തലഉയർത്തി നിന്നിട്ടുള്ള ടീച്ചർ പെൺകരുത്തിന്റെ പ്രതീകം കൂടി ആയിരുന്നു. വിവിധ ചുമതലകളിൽ ദീർഘകാലം ബാലഗോകുലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊതു സമൂഹത്തിനു നൽകിയിട്ടുള്ള സംഭാവനകൾ മാനിച് നിരവധി അംഗീകാരങ്ങളാണ് ടീച്ചറെ തേടി എത്തിയിട്ടുള്ളത്. പത്മശ്രീ നൽകി രാജ്യം ആദരിക്കുകയുണ്ടായി. ടീച്ചറുടെ വിയോഗം മലയാള മണ്ണിന്റെ നികത്താനാകാത്ത നഷ്ടമാണ് എന്ന് സംസ്കൃതി ബഹ്‌റൈൻ ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
മനാമ: കവയിത്രിയായും അധ്യാപികയായും നിരാശ്രയർക്ക് അഭയം നൽകുന്ന മനുഷ്യസ്നേഹിയായും പരിസ്ഥിതി സമരങ്ങളിൽ മുൻനിര പേരാളിയായുമെല്ലാം കേരളക്കരയിൽ നിറഞ്ഞുനിന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ തിരുവനന്തപുരം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി . മാനവികതയ്ക്ക് പുതിയ അർത്ഥ തലം നൽകി…പച്ചയായ പ്രപഞ്ച യാഥാർത്ഥ്യങ്ങളെ … പൊള്ളുന്ന തരത്തിൽ തൻ്റെ കവിതകളിലൂടെ ആവിഷ്ക്കരിച്ച കവിയത്രിയായിരുന്നു സുഗതകുമാരി. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള പോരാട്ടങ്ങളിൽ മുൻനിര പോരാളിയായിരുന്നു. കുടിവെള്ളം സംരക്ഷിക്കൽ, പെൺകുട്ടികളെ സംരക്ഷിക്കൽ, ഭാഷയെ സംരക്ഷിക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചതാണ്. 2018ലെ ഓണം ടീച്ചർ നേതൃത്വം നൽകിയ അഭയയോടൊപ്പം ചേർന്ന് ആഘോഷിക്കുന്നതിൽ ബ്രയിനും (BRAIN) അനന്തപുരി അസോസിയേഷനും ഭാഗവാക്കാകാൻ കഴിഞ്ഞത് ഒരു നിയോഗമായി കരുതുന്നതായി ആക്ടിങ് പ്രസിഡന്റ് ദിലീപ്കുമാറും ജനറൽ സെക്രട്ടറി സന്തോഷ് ബാബുവും പറഞ്ഞു. ടീച്ചറുടെ വേർപാട് കേരളത്തിലെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തു തീരാനഷ്ട്ടമാണെന്ന് അനന്തപുരി അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ പിപ്പിൾസ് ഫോറം ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി
മനാമ: മലയാളത്തിലെ പ്രശസ്ത കവയത്രിയും, സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ പീപ്പിൾസ് ഫോറം ബഹ്‌റൈൻ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും, കേരള സംസ്ഥാന വനിതാ കമ്മീഷൻറെ മുൻ ചെയർപേഴ്സണുമായിരുന്ന സുഗതകുമാരി ടീച്ചർ അഗതികളുടെയും, അശരണരായ സ്ത്രീകളുടേയും സംരക്ഷണത്തിനു വേണ്ടി നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, പ്രകൃതിസ്നേഹികൾക്കും, അഗതികൾക്കും, അശരണരായ സ്ത്രീകൾക്കും മാതൃതുല്ല്യയായ ടീച്ചറുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അനുശോചനക്കുറുപ്പിൽ പീപ്പിൾസ് ഫോറം ഭാരവാഹികൾ അറിയിച്ചു.
മനാമ : പ്രമുഖ സാമൂഹ്യ പ്രവർത്തകയും,കവിയും ലോകം ആദരിച്ച വ്യക്തിത്വവുമായ സുഗതകുമാരിയുടെ വിയോഗം മലയാളത്തിനെ ഇഷ്ടപെടുന്ന എല്ലാ ആളുകൾക്കും തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇന്ന് കേരളത്തിൽ കാണുന്ന കുറച്ചു പച്ചപ്പ് എങ്കിലും നില നിൽക്കുന്നു എങ്കിൽ അത് സുഗതകുമാരി എന്ന മലയാളി കേരളത്തിൽ ജീവിച്ചിരുന്നു എന്നത് കൊണ്ട് മാത്രമാണ്. തന്റെ ജീവിതത്തിൽ ഇടപെട്ട എല്ലാ മേഖലകളിലും അന്തിമ വിജയം സുഗതകുമാരി നിൽക്കുന്ന ഭാഗത്തിനായിരുന്നു. അതിന് പ്രധാന കാരണം നീതിക്കും, സത്യത്തിനു വേണ്ടിയും മാത്രമായിരുന്നു ടീച്ചർ എക്കാലവും നില നിന്നത് എന്നത് കൊണ്ട് മാത്രമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ രാഷ്ട്രം പത്മശ്രീ നൽകി 2006ൽ ആദരിച്ചിരുന്നു. കവിതയോടൊപ്പം തന്റെ ജീവിതത്തിൽ പ്രകൃതി സംരക്ഷണം സ്ത്രീകളുടെയും, കുട്ടികളുടെയും സംരക്ഷണത്തിനും വേണ്ടി ജീവിതം മാറ്റി വച്ച ആളായിരുന്നു സുഗതകുമാരി. സ്ത്രീകളുടെ സംരക്ഷണത്തിന് ആരംഭിച്ച അഭയ എന്ന പ്രസ്ഥാനത്തിന്റെ ആദ്യ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. സുഗതകുമാരി തുടങ്ങിവച്ച പ്രകൃതി സംരക്ഷണം…
തിരുവനന്തപുരം: കേരളത്തിലെ കോളേജുകൾ അടുത്ത മാസം ആദ്യം തുറക്കും. ജനുവരി നാലിനാണ് കോളേജുകൾ തുറക്കുക. പി ജി ക്ലാസുകൾ, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളും തുടങ്ങും. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർത്ഥികൾ വീതമേ ഉണ്ടാകാൻ പാടുള്ളു. ശനിയാഴ്ചയും പ്രവർത്തി ദിനമായിരിക്കും. കോളേജ് തുറക്കലിന് മുന്നോടിയായി അധ്യാപകർ ഈ മാസം 28 മുതൽ കോളേജിലെത്തണമെന്നും നിർദേശമുണ്ട്. ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനമായിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
