Author: News Desk

മനാമ: ബഹ്റൈനിലെ പ്രമുഖ സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾ നടന്നത്. കെസിഎ പ്രസിഡണ്ട് റോയി ആൻറണിയും കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണിയും ക്രിസ്മസ് കേക്ക് കട്ട് ചെയ്തുകൊണ്ട് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത സന്ദേശം നൽകി. തുടർന്ന് കേക്ക് വിതരണവും അംഗങ്ങൾ പങ്കെടുത്ത ക്രിസ്മസ് കരോളും സംഘടിപ്പിച്ചു. കെ സി അംഗങ്ങൾ പങ്കെടുത്ത വിവിധ കലാപരിപാടികളും ഇതോടൊപ്പം നടന്നു. മനോജ് മാത്യുവിന്റെയും ലിജോയുടെയും നേതൃത്വത്തിൽ കെസിഎ അംഗങ്ങൾ ആകർഷകമായ പുൽക്കൂടും ഒരുക്കിയിരുന്നു.

Read More

ഇടുക്കി:  ചലചിത്രനടന്‍ അനില്‍ പി. നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വൈകുന്നേരം കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. 47 വയസ്സായിരുന്നു. ജോജു നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനില്‍ ജലാശയത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തി അനിലിനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളിക്കാനിറങ്ങിയ പലയിടങ്ങളിലും വലിയ ആഴമുണ്ട്. ഈ കുഴികളില്‍ അകപ്പെട്ട് അപകടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,13,415 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍…

Read More

മനാമ: കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് വീട്ടിൽ അനധികൃതമായി കോഫി ബിസിനസ്സ് നടത്തിയെന്നാരോപിച്ച് ബഹ്‌റൈൻ കോടതി ഒരാൾക്ക് ആറുമാസം ജയിൽ ശിക്ഷ വിധിച്ചു. മൂവായിരം ബഹ്‌റൈൻ ദിനാർ പിഴയായി നൽകാനും മൈനർ ക്രിമിനൽ കോടതി ഉത്തരവിട്ടിട്ടുണ്ട്. വീടിന്റെ മുറ്റം ഒരു കോഫി ഷോപ്പാക്കി മാറ്റി കച്ചവടം നടത്തുകയും നിയമവിരുദ്ധമായി അവർക്ക് ഷിഷയും പാനീയങ്ങളും നൽകുകയും ചെയ്തതിന് ഇയാളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇയാൾ കോവിദഃ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തിരുന്നില്ല. ഫെയ്‌സ് മാസ്കുകൾ ധരിക്കാതെയും കഫേയ്ക്കുള്ളിൽ അനധികൃതമായി ഒത്തുകൂടിയതിനും 13 ഉപഭോക്താക്കളെയും ഒരു വിദേശ പരിചാരകനെയും അറസ്റ്റ് ചെയ്തു. വിദേശിക്ക് ബിഡി 1,000 പിഴയും നാടുകടത്തലും കോടതി ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് ബിഡി 1,000 വീതം പിഴ നൽകാനും ഉത്തരവിട്ടിട്ടുണ്ട്.

Read More

മനാമ: കോവിഡ് -19 വാക്സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന പൗരന്മാരുടെയും താമസക്കാരുടെയും ഉയർന്ന നിരക്ക് കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവച്ചു. എല്ലാ മുൻകരുതലും, സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം. Healthalert.gov.bh എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പൗരന്മാർക്കും താമസക്കാർക്കും വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നത് തുടരാം. രജിസ്റ്റർ ചെയ്യുന്നവരെ അവരുടെ ഇഷ്ടപ്പെട്ട ആരോഗ്യ കേന്ദ്രവും അവർ സൗജന്യമായി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വാക്സിനും തിരഞ്ഞെടുക്കാൻ ഓൺലൈൻ പോർട്ടലിലൂടെ ഇപ്പോൾ സാധിക്കും. സ്വയം സുരക്ഷക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷാ ഉറപ്പു വരുത്തുന്നതിനുമായി വാക്സിനേഷൻ സ്വീകരിക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് -19 നെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ ഉൽ‌പാദിപ്പിക്കുന്നതിന് ശരീരത്തിൻറെ പ്രതിരോധശേഷി ഉത്തേജിപ്പിച്ചാണ് പ്രതിരോധ കുത്തിവയ്പ്പുകൾ പ്രവർത്തിക്കുന്നത്. ലഭ്യമായ എല്ലാ വിവരങ്ങളും വിശകലനം ചെയ്യുകയും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരത്തെത്തുടർന്നുമാണ് എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സർക്കാർ…

Read More

തിരുവനന്തപുരം: തലസ്‌ഥാന നഗരത്തിന്റെ മേയറാകാൻ ആര്യ രാജേന്ദ്രൻ എന്ന 21 കാരിയെ തിരഞ്ഞെടുത്ത് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്. തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളജിലെ ബിഎസ്‌സി വിദ്യാര്‍ഥിയായ ആര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. ബാലജനസംഘം സംസ്ഥാന പ്രസിഡന്റും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇതോടെ രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അപൂർവ നേട്ടവും ആര്യയ്ക്ക് സ്വന്തമാകും. മുടവന്‍മുഗളില്‍ നിന്നുള്ള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. ജമീല ശ്രീധര്‍ മേയറാകുമെന്നാണ് നേരത്തെ കരുതിയിരുന്നത്. പക്ഷേ പാര്‍ട്ടി ഒടുവില്‍ തിരഞ്ഞെടുത്തത് 21കാരിയായ ആര്യ രാജേന്ദ്രനെയാണ്. ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്.

Read More

ഹൈദരാബാദ്: രക്ത സമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് നടൻ രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പത്ത് ദിവസമായി രജനി ഹൈദരാബാദിലായിരുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്നു വന്ന ‘അണ്ണാത്തെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സെറ്റിലെ നിരവധി പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിർത്തി വച്ചിരുന്നു. സെറ്റിലുണ്ടായിരുന്ന എട്ട് പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ രജനികാന്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. രക്തസമ്മര്‍ദ്ദത്തിലെ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആവുന്നതുവരെ നിരീക്ഷണം തുടരുമെന്നും അതിനുശേഷമേ ഡിസ്‍ചാര്‍ഡ് ചെയ്യൂവെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Read More

തിരുവനന്തപുരം: ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കും. അഡ്വ. രാമന്‍ പിള്ള മുഖാന്തിരമായിരിക്കും അപ്പീൽ നൽകുക. കഴിഞ്ഞ ദിവസമാണ് സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചത്. കൂടാതെ ഇരു പ്രതികൾക്ക് അഞ്ചു ലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ച് തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 25) വെള്ളിയാഴ്ച , രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഇസാടൗൺ പോപ്പുലർ മാർക്കറ്റ് കിംഗ് ഹമദ് ഹോസ്പിറ്റൽ ടെന്റ് നമ്പർ 2 (രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ) വൈകുന്നേരം 4 മുതൽ രാത്രി 8 വരെ റാംലി മാൾ, ആലി മറീന മാൾ സിറ്റി സെന്റർ ഇത്തിഹാദ് അൽ റീഫ് ക്ലബ്, ഷാരകാൻ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ വാട്ടർ ഗാർഡൻ / സീഫ് ഡിസ്‌ട്രിക്‌ട് യൂണിറ്റ് 1, ജനബിയ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും…

Read More

ന്യൂഡൽഹി: ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശു ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചു. ക്രിസ്മസ് ആശംസകൾ. കർത്താവായ ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. നീതി നിറഞ്ഞതും സമഗ്രവുമായ സമൂഹം കെട്ടിപടുക്കുന്നതിനുള്ള വഴി യേശു ക്രിസ്തുവിന്റെ ജീവിതപാത കാണിച്ചു നൽകി കൊണ്ടിരിക്കട്ടെ. എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read More