- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
Author: News Desk
മനാമ: ലീഡർ സ്റ്റഡി സെൻ്റർ ബഹ്റൈൻ ചാപ്റ്റർ അർഹതപ്പെട്ട തൊഴിലാളികൾക്ക് വസ്ത്രവും ഭക്ഷണകിറ്റും വിതരണം ചെയ്തു. ലീഡർ കെ കരുണാകരന്റെ ചരമദിനത്തിൽ ആദരസൂചകമായി നടത്തി വരുന്ന സേവനത്തിൻ്റെ ഭാഗമായാണ് കിറ്റ് വിതരണം. തൂബ്ലിയിൽ ഇന്ന്പുലർച്ചെ 5.30 മുതലാണ് വസ്ത്രവും ഭക്ഷണകിറ്റും വിതരണം നടത്തിയത്. ബഹ്റൈൻ ലീഡർ സ്റ്റഡി സെന്റർ ഭാരവാഹികളായ ബഷീർ അമ്പലായി, സത്യൻ പേരാമ്പ്ര, സാദാത്ത്, ഗഫൂർ, വേണുഗോപാൽ, മനോജ് എന്നിവർ നേതൃത്വം നൽകി.
മനാമ: മലയാളത്തിന്റെ പ്രിയ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർക്ക് ഹരിപ്പാട് പ്രവാസി കൂട്ടായ്മയായ ഹരിഗീതപുരം ബഹ്റൈൻ അനുശോചനം അറിയിച്ചു.
തിരുവനന്തപുരം: കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു തോമസ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും ബിജു പറഞ്ഞു. ഇത് കേരളജനത ആഗ്രഹിച്ചിരുന്ന വിധിയാണ്. സഹായിച്ച ഓരോരുത്തരോടും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഫാ. തോമസ് എം. കോട്ടൂര്‍ കാന്‍സര്‍ രോഗിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും വാദിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎൽഎയുമായ എം കെ മുനീറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും എംകെ മുനീർ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
അഭയാ കേസിലെ മൂന്നാം സാക്ഷി അടയ്ക്കാ രാജു പറയുന്നു : വിധിയില്‍ സന്തോഷമുണ്ട്; അഭയയ്ക്ക് നീതി ലഭിച്ചു
കോട്ടയം: വര്‍ഷങ്ങള്‍ കഴിഞ്ഞ് സിസ്റ്റര്‍ അഭയാ കേസില്‍ സുപ്രധാന വിധി വരുമ്പോള്‍ കേസിലെ മൂന്നാം സാക്ഷിയായ അടക്കാ രാജുവെന്ന് വിളിക്കുന്ന രാജുവിനും പറയാനുള്ളത് നിര്‍ണായക വിധിയെ അനുകൂലിച്ചുള്ള പ്രസ്ഥാവനതന്നെയാണ്. എത്തരത്തിലുള്ള ശിക്ഷാ വിധിയാവും പ്രതികള്‍ക്ക് ലഭിക്കുകയെന്ന് അറിയില്ല. എന്നാല്‍ 28 വര്‍ഷത്തിന് ശേഷം കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. അഭയയ്ക്ക നീതി ലഭിച്ചു. സാക്ഷിയായ തനിക്ക് ഭീഷണിയുണ്ടെന്നും താന്‍ കോടതിയിലും ഇക്കാര്യം ബോധിപ്പിച്ചിട്ടുള്ളതാണെന്നും രാജു പറഞ്ഞു. കേസില്‍ അടയ്ക്കാ രാജുവിന്റെ സാക്ഷിമൊഴിയാണ് നിര്‍ണായകമായത്. കേസിലെ പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷിയാണ് രാജു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അഭയ കൊല്ലപ്പെട്ട ദിവസം രാജു മഠത്തില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അഭയയെ കൊന്നത് രാജുവാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കുറ്റമേറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും രാജു മുമ്പ് ആരോപിച്ചിരുന്നു.സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളായ…
മനാമ: കവിയും പരിസ്ഥിതി പ്രവർത്തകയും സാമൂഹിക പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി,സാമൂഹിക തിന്മകൾക്കും പരിസ്ഥിതി നശീകരണത്തിനെതിരെയും തൂലിക ചലിപ്പിച്ച മഹത് വ്യക്തിത്വം ആയിരുന്നു സുഗതകുമാരി. അവരുടെ നിര്യാണം കേരള നാടിന് വലിയ നഷ്ടം ആണെന്നും മൂഹറഖ് മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ചെന്നിത്തലയെ ആശുപത്രിയിലേക്ക് മാറ്റും.
മനാമ: കവിയും പരിസ്ഥിതി പ്രവർത്തകയും സാമൂഹിക പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.
സാൻ്റിയാഗോ: ഒടുവിൽ കൊറോണ വൈറസ് ഭൂമിയിലെ അവസാനത്തെ ഭൂഖണ്ഡത്തിലും എത്തി. ചിലിയൻ സൈനിക ക്യാംപിലുള്ള 58 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് അന്‍റാര്‍ട്ടിക്കയിലും കൊറോണ വൈറസ് എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അന്‍റാര്‍ട്ടിക്കയിലെ ഒരു സൈനിക ബേസിലും ഒരു കപ്പലിലുമായി ഉണ്ടായിരുന്ന 58 സൈനികര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചിലി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ അന്‍റാര്‍ട്ടിക്കയിലെ ജനറൽ ബെര്‍ണാഡോ ഓഹിഗിൻസ് റിക്കൽമെ ബേസിലുള്ള 36 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ചിലി സൈന്യം തിങ്കളാഴ്ച അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബിയോബിയോ പ്രദേശത്തിൻ്റെ ചുമതലയുള്ള ആരോഗ്യമന്ത്രി ചിലി നേവിയുടെ സെര്‍ജൻ്റ് ആൽഡിയ എന്ന കപ്പലിലുള്ള 21 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ച വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ റൊഡോള്‍ഫോ മാര്‍ഷ് മാര്‍ട്ടിൻ എയര്‍ ഫോഴ്സ് ബേസിലുള്ള ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായി അന്‍റാര്‍ട്ടിക്കയിലെ ചിലിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മഗല്ലനീസ് ഏരിയയയുടെ ചുമതലയുള്ള പ്രാദേശിക ആരോഗ്യ സെക്രട്ടറി എഡ്വേര്‍ഡോ കാസ്റഅറില്ലോ അറിയിച്ചു. രോഗം സ്ഥിരീകരിച്ച…
ബഹ്റൈനിയുടെ മരണത്തെ പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു
മനാമ: 53 കാരനായ ബഹ്‌റൈനി പൗരന്റെ മരണത്തെ വാക്സിനേഷനുമായി ബന്ധിപ്പിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ആരോപണം ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് ബഹ്‌റൈൻ പൗരന്റെ മരണത്തിന് കാരണമായത്. ചില സോഷ്യൽ മീഡിയയിൽ വ്യാജമായി അവകാശപ്പെട്ടതുപോലെ പൗരന്റെ മരണവും പ്രതിരോധ കുത്തിവയ്പ്പും തമ്മിൽ യാതൊരു ബന്ധവുമില്ലയെന്ന് മന്ത്രാലയം അറിയിച്ചു. തെറ്റായതും കൃത്യതയില്ലാത്തതുമായ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെയും ആരോഗ്യമേഖലയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം യഥാർത്ഥ വിവരങ്ങൾ നേടാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളെ അവഗണിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിന് മുൻഗണന നൽകുന്നതായും അത് നൽകുന്ന ആരോഗ്യ സംരക്ഷണ ചികിത്സാ സേവനങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു.
