- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
Author: News Desk
മനാമ: കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചറുടെ മരണത്തിൽ മടപ്പള്ളി അലുംമ്നി ഫോറം “മാഫ് “ബഹ്റിൻ അനുശോചനമറിയിച്ചു. ആധുനിക കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുഗതകുമാരി ടീച്ചർ എന്നും വിദ്യാർത്ഥികൾ ഇഷ്ട്ടപ്പെട്ടിരുന്ന കവയിത്രിയായിരുന്നു എന്ന് മാഫ് ബഹറിൻ ഭാരവാഹികൾ ഓർക്കുന്നു. പ്രകൃതിയെ ഇത്രയേറെ സ്നേഹിച്ചിരുന്ന ടീച്ചർ, എന്നും മലയാളത്തിന്റെ സ്വത്തായി തന്റെ ശേഷിപ്പുകൾ ബാക്കി വെച്ച് യാത്രയായി.ഒരു വിദ്യാലയത്തിന്റെ കൂട്ടായ്മയായ “മാഫ് ബഹ്റിൻ ” ഗുരുവിന്റെ മുൻപിൽ ആദരാജ്ജലികൾ അർപ്പിക്കുന്നുവെന്ന് അനുശോചനക്കുറിപ്പിൽ അറിയിച്ചു.
മനാമ: മലയാളിയുടെ അഭിമാനമായിരുന്ന സുഗതകുമാരിടീച്ചറുടെ വേർപാടിൽ സീറോമലബാർ സോസൈറ്റി അനുശോചിച്ചു. മലയാളിയെ ആർദ്രതയും വാത്സല്യവും പരിതസ്ഥിതി സ്നേഹവും പഠിപ്പിച്ച ഒരു മാതൃകാ കവയത്രിയായിരുന്നു സുഗതകുമാരി ടീച്ചര്‍ എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക അനുശോചനസന്ദേശത്തിൽ പറഞ്ഞു. പ്രിയ സാഹിത്യകാരി വിടപറഞ്ഞെങ്കിലും മലയാളത്തിൻറെ പൂമുഖത്ത് കെടാവിളക്കായി എന്നും നിലനിൽക്കുമെന്ന് ജനറൽസെക്രട്ടറി സജു സ്റ്റീഫനും പറഞ്ഞു. അനീതിക്കെതിരായ പോരാട്ടം കേവലം കവിതയിലൂടെ മാത്രമല്ല സംഘടിതമായ മുന്നേറ്റങ്ങളുടെ നേതൃത്വം തെളിയിച്ച, മനുഷ്യ സ്നേഹത്തിൻറെ മഹാമാതൃകക്ക് സീറോ മലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ…സീറോ മലബാർ സൊസൈറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
തിരുവനന്തപുരം: മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനസാക്ഷിയാണ് വിടപറഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെ നയിച്ചത്. മാനവരാശിയുടെ നിലനില്‍പ്പ് പ്രകൃതി സംരക്ഷണത്തിലൂടെയാണെന്ന് ടീച്ചര്‍ നിരന്തരം ഓര്‍മിപ്പിച്ചു. ഗാന്ധിയന്‍ പാരമ്പര്യത്തിലൂന്നിയ നിര്‍മലമായ ജീവിതത്തില്‍ ദുഃഖിതര്‍ക്കും പീഡിതര്‍ക്കും സ്ഥാനം നല്‍കി. ആ ദര്‍ശനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. മഹാകവയിത്രി യുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം. ടീച്ചറുടെ വിയോഗത്തില്‍ എല്ലാ മലയാളികളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2892 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക്…
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മുഹറഖ് ഏരിയ ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ഗൈനോക്കോളജി വിദഗ്ധ ഡോ. ജാസ്മിൻ ശങ്കരനാരായണൻ, സ്ത്രീകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുകയും അവക്കുള്ള പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും വ്യായാമക്കുറവും ഹോർമോൺ വ്യതിയാനങ്ങളും പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് അവർ ചൂണ്ടിക്കാട്ടി. അമിത രക്തസ്രാവമാണ് ഇപ്പോൾ സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്നതെന്നും മാനസിക ശാരീരിക പിരിമുറുക്കങ്ങളിലേക്ക് ഇത് നയിക്കാൻ സാധ്യതയുണ്ട്. 40 വയസ്സിന് മേൽ പ്രായമുള്ളവരിലെ അമിത രക്തസ്രാവം കൂടുതൽ ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വനിതാ കേന്ദ്ര പ്രസിഡന്റ് ജമീലാ ഇബ്രാഹിം പരിപാടി ഉൽഘാടനം ചെയ്തു. പുതിയ തലമുറയുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെച്ചു കൊണ്ടിരിക്കുന്നതായി അവർ പറഞ്ഞു. ഏരിയാ ഓർഗനൈസർ ഷബീറ മൂസ അധ്യക്ഷത വഹിച്ചു. ഖദീജ മെഹ്ജബിന്റെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ നുസൈബ…
മനാമ: കവയത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു. രാത്രി മഴയിലൂടെ മലയാളികളെ തഴുകിയ ആ സ്പർശനം ഇനി ഉണ്ടാകില്ല എന്നത് നികത്താനാകാത്ത നഷ്ടം തന്നെയാണ്. സമൂഹവുമായി നിരന്തരം സംവാദങ്ങളിൽ ഏർപ്പെട്ടിരുന്ന കവയത്രി അഗതികളായ സ്ത്രീകൾക്കും മാനസിക രോഗികൾക്കും വേണ്ടി അശ്രാന്തം പരിശ്രമിച്ചിരുന്നു. എഴുത്തച്ഛൻ പുരസ്കാരം നേടിയ കവയത്രി കേരളത്തിന്റെ പ്രകൃതി സംരക്ഷണത്തിൽ മുന്നിൽ നിന്നു നയിച്ചിരുന്നു. സൈലന്റ് വാലി പ്രക്ഷോഭത്തിലെ മുഖ്യ ഊർജ്ജമായിരുന്നു സുഗതകുമാരി ടീച്ചർ. ടീച്ചറുടെ വിയോഗം കേരളക്കരക്കു വിശിഷ്യാ മലയാള സാഹിത്യത്തിന് തീരാ നഷ്ടമായിരിക്കുകയാണെന്നു കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
മനാമ: പത്മശ്രീ സുഗതകുമാരി ടീച്ചറിന്റെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ്. കവയത്രി എന്നതിലുപരി സാമൂഹിക പ്രവർത്തക,പരിസ്ഥിതി പ്രവർത്തക എന്നീ നിലയിലെല്ലാമുള്ള ടീച്ചറിന്റെ സേവനം വിലമതിക്കുവാൻ ആകാത്തതാണ് എന്ന് ഐവൈസിസി ദേശീയ കമ്മറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു. മനുഷ്യരാശി ഉള്ളടത്തോളം കാലം അവരുടെ കവിതകൾ പോലെതന്നെ പ്രവർത്തനങ്ങളും ഓർമ്മിക്കപ്പെടും. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയും, മനുഷ്യരെ കാർന്നു തിന്നുന്ന ലഹരി ഉപയോഗത്തിന് എതിരെയും അവർ നടത്തിയ ഇടപെടലുകൾ മറക്കുവാൻ സാധിക്കില്ല. For Appointment Click: https://www.kimshealth.org/bahrain/muharraq/ കവികളും സാംസ്കാരിക നായകരും തൂലിക പടവാളാക്കി അനീതിക്കെതിരെ ശബ്‌ദിക്കുമ്പോൾ തൂലികക്കൊപ്പം നേരിട്ടിറങ്ങി സമരങ്ങൾ നയിച്ച ചരിത്രമാണ് ടീച്ചറുടേത്. അശരണർക്കും ആലംബഹീനർക്കും അത്താണിയായി എപ്പോഴും ടീച്ചർ മുന്നിലുണ്ടായിരുന്നു.അവർ പകർന്നു തന്ന നേരിന്റെ നന്മയുടെ വെളിച്ചം കെടാതെ കാത്ത് സൂക്ഷിക്കേണ്ട കടമ നമ്മൾ ഓരോരുത്തരുടേയുമാണ് എന്ന് ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം,ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ അഭിപ്രായപ്പെട്ടു.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 22 ന് നടത്തിയ 9,576 കോവിഡ് -19 ടെസ്റ്റുകളിൽ 184 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 103 പേർ പ്രവാസി തൊഴിലാളികളാണ്. 71 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 90,634 ആയി. കോവിഡ്-19ൽ നിന്ന് 124 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 88,666 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.83 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 350 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1618 പേരാണ്. ഇവരിൽ 15 പേർ ഗുരുതരാവസ്ഥയിലാണ്. 1603 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.79 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 22,82,216 പേരാണ്…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 23) ബുധനാഴ്ച , വൈകുന്നേരം ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ റാൻഡം പരിശോധന ഉണ്ടാകില്ല. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ബാനി ജമ്ര ക്ലബ് സീഫ് മാൾ, ആറാദ് സാർ മാൾ മറീന മാൾ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സൂഖ് വഖിഫ് കിംഗ് ഫൈസൽ കോർണിഷ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സൽമാബാദ് ഏരിയ കമ്മിറ്റിയുടെ സമ്മേളനം സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്റർ ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ സൽമാബാദ് ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉത്‌ഘാടനം ചെയ്തു, ബി.കെ.എസ് എഫ് മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ വച്ച് കെ.പി.എ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകിയ തുളസി രാമനുള്ള ഉപഹാരം എബ്രഹാം ജോൺ കൈമാറി. അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള ഉപഹാരം ബഷീർ അമ്പലായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടോണി മാത്യു വിനു കൈമാറി. സൽമാബാദ് ഏരിയ മെമ്പേഴ്സിനായുള്ള ടീ ഷർട്ടും യോഗത്തിൽ വച്ച് പ്രകാശനം ചെയ്തു. കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ യോഗത്തിനു…
