- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
തിരുവനന്തപുരം : മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിണറായി ആശംസകൾ അറിയിച്ചത് . ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ആഘോഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്തുമസ് ആശംസകൾ അറിയിച്ചിരുന്നു . സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ ക്രിസ്മസ് എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്.
ഹ്യുസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ 2020 ഡിസംബർ 19ന് വെർച്ച്വലായി നടത്തിയ അനുമോദന സമ്മേളനത്തിൽ വെച്ച് മിസ്സോറി സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട റോബിൻ ഇലക്കട്ടിലിനു ആശംസകൾ നേർന്നു. നീണ്ട വർഷങ്ങൾ പൊതുരംഗത്തും മിസോറി സിറ്റിയുടെ കൗൺസിൽമാനായും പ്രവർത്തി പരിചയം ഉള്ള റോബിൻ അമേരിക്കയിലെ ഒരു നഗരത്തിന്റെ നഗരാധിപൻ ആയത് ആഗോള മലയാളിസമൂഹത്തിന് അഭിമാനത്തിനു വക നൽകുന്നതാണ് എന്ന് ചടങ്ങിൽ സംബന്ധിച്ച എല്ലാവരും അഭിപ്രായപ്പെട്ടു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ച് ആരംഭിച്ച ചടങ്ങിൽ, ഡബ്ലിയു എം സി അമേരിക്ക റീജിയൻ പ്രസിഡൻറ് സുധീർ നമ്പ്യാർ ആതിഥ്യം വഹിച്ചു. ഡബ്ലിയു എം സി അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി കടന്നു വന്നവർക്ക് സ്വാഗതം ആശംസിച്ചു. കാലിക പ്രസക്തിയും രാഷ്ട്രീയ പ്രാധാന്യമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതു വഴി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഭാരവാഹികൾ സമൂഹത്തിനു മാതൃകയാകുകയാണെന്നു പറഞ്ഞു കൊണ്ട് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയര്‍മാന്‍…
റിപ്പോർട്ട് അജു വാരിക്കാട് ഹ്യുസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ് ) ആദ്യമായി വിഭാവനം ചെയ്ത കർഷകശ്രീ അവാർഡ് ദാന ചടങ്ങ് വർണ്ണ ഗംഭീരമായ ചടങ്ങുകളോടെ 2020 ഡിസംബർ 20ന് വൈകുന്നേരം മാഗ് ആസ്ഥാനമായ കേരള ഹൗസിൽ വെച്ച് നടന്നു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ സെസിൽ വില്ലിസ് എന്നിവരുടെ സാന്നിധ്യത്തിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് നടന്ന അവാർഡ് ദാന ചടങ്ങ് ഏറെ മലയാളികളുടെ പ്രശംസക്ക് പാത്രമായി. 2020 ലെ മികച്ച കർഷകക്കുള്ള “മാഗ് കർഷകശ്രീ 2020” പുരസ്കാരത്തിന് അർഹയായതു സാലി ജോർജ് കാക്കനാടാണ്. സാലി കാക്കനാടിന്റെ അസാന്നിധ്യത്തിൽ ഭർത്താവ് ഡോ. ജോർജ്ജ് എം കാക്കനാടാണ് പുരസ്‌കാരം മേയർ റോബിൻ ഇലക്കട്ടിലിൽനിന്നും മേയർ സെസിൽ വില്ലിസിൽ നിന്നും സ്വീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വൈവിധ്യങ്ങളും പുതുമകൾ നിറഞ്ഞതുമായ നിരവധി പച്ചക്കറികളും പഴവർഗങ്ങളും സാലിയുടെ പച്ചക്കറി തോട്ടത്തിനെ വേറിട്ടതാകുന്നു. ഉള്ള…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,64,562 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2914 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം…
സൂററ്റ്: ഗുജറാത്തിലെ സൂറത്തിൽ രണ്ടര വയസുള്ള കുട്ടി ജാഷ് ഓസ നൽകിയ അവയവ ദാനത്തിലൂടെ 7 പേർക്കാണ് പുതു ജീവൻ ലഭിച്ചത്. ജാഷ് ഓസ എന്ന കുട്ടി ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചതായി പറഞ്ഞു. സൂറത്തിലെ സാമൂഹിക പ്രവർത്തക സ്ഥാപനമായ ഡോണേറ്റ് ലൈഫിലെ നിലേഷ് മണ്ട്ലേവാല, ജാഷിന്റെ കുടുംബത്തെ സന്ദർശിച്ച് അവയവങ്ങൾ ദാനം ചെയ്യാൻ ആവശ്യപ്പെട്ടത് പ്രകാരം കുടുംബം അവയവ ദാനത്തിനു തയ്യാറാവുകയായിരുന്നു. ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തു. ജാഷ് സംഭാവന ചെയ്ത അവയവങ്ങൾ ഏഴ് പേർക്ക് പുതിയ ജീവിതം നൽകി. ജാഷിന്റെ ഹൃദയവും ശ്വാസകോശവും സൂറത്തിൽ നിന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചെന്നൈയ്ക്കും സൂററ്റിനുമിടയിൽ 1,615 കിലോമീറ്റർ ദൂരമാണുള്ളത്. വെറും 160 മിനിറ്റിനുള്ളിൽ അവയവും വഹിച്ചുകൊണ്ടുള്ള വാഹനമെത്തിയത്. ജാഷ് ഓസയുടെ ഹൃദയം റഷ്യയിലെ 4 വയസ്സുള്ള ഒരു കുട്ടിക്കും ശ്വാസകോശം ഉക്രെയ്നിലെ 4…
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭവും കർഷകർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന കൂട്ട ധർണ കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. ഭരിക്കുന്ന പാർട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു സർക്കാരും രാജ്യത്തിൻറെ മതേതരത്വത്തിൽ തൊട്ടു കളിക്കാൻ പാടില്ല എന്ന് മുരളീധരൻ കെ മുരളീധരൻ പറഞ്ഞു. കോവിഡ് വാക്‌സിൻ വന്ന് ജനങ്ങൾ ആരോഗ്യവാന്മാരായാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. https://youtu.be/NFYgg0KtG6A
ന്യൂഡൽഹി: ബാസ്കറ്റ് ബോൾ താരം സത്നം സിംഗ് ഭാമരയ്ക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി (നാഡ) രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഹിഗനാമൈൻ ബീറ്റ -2 അഗോണിസ്റ്റിനായി കളിക്കാരൻ പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷമാണ് നാഡയുടെ തീരുമാനം. 2015 ൽ എൻബിഎ ഡ്രാഫ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച താരമാണ് സത്നം സിംഗ് ഭാമര. 2017 ൽ വേൾഡ് ആന്റി-ഡോപ്പിംഗ് ഏജൻസി (വാഡ) നിരോധിത പട്ടികയിൽ ഹിഗെനാമൈൻ ചേർത്തു. ഇത് ഒരു ബീറ്റ -2 അഗോണിസ്റ്റ് ആയി വർഗ്ഗീകരിക്കപ്പെടുന്നു. അതായത് മത്സരത്തിലും പുറത്തും ഇത് എല്ലായ്പ്പോഴും നിരോധിച്ചിരിക്കുന്ന ഒന്നാണ്.
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ദല്‍ഹി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രിയങ്കയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ രാഷ്ട്രപതി ഭവനിലേക്ക് കയറാൻ ശ്രമിച്ചതിനെ തുടർന്ന് മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പ്രിയങ്കയെയും കെസി വേണുഗോപാലിനേയും കൂടാതെ കൊടിക്കുന്നിൽ സുരേഷ് എംപി, രൺദീപ് സുർജേവാല എന്നിവരടക്കമുള്ള നേതാക്കളെയും കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭനവിലേക്കായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മാർച്ച് നടത്താൻ തീരുമാനിച്ചത്. മൂന്ന് നേതാക്കൾക്ക് മാത്രം രാഷ്ട്രപതി…
തിരുവനന്തപുരം: സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഫിലിം ചേംബർ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്ത് അയച്ചു. തിയേറ്റർ തുറക്കുമ്പോൾ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണം. ചലച്ചിത്ര മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മനാമ: മുഹ്സിൻ നയിച്ച ടീം ക്വാർട്ടർ ഫൈനലിൽ ഗോവൻ ടീം സൽസെറ്റ് എഫ് സിയെ ഷൂട്ടൗട്ടിൽ 6-5 നും സെമിയിൽ കെഎംസിസി എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്കും തോൽപ്പിച്ചു. ഫൈനലിൽ എത്തിയ മറീന ശ്രീജിത്ത് നേടിയ എതിരില്ലാത്ത ഒരു ഗോളിന് ഗോവൻ ടീം സ്പോർട്ടിംഗ് എഫ്സിയെ തോൽപ്പിച്ചാണ് സീസണിലെ തങ്ങളുടെ രണ്ടാം കിരീടം ചൂടിയത്.
