Author: News Desk

തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകി​. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനാണ് സ്പീക്കർ ഗവർണറെ സന്ദർശിച്ചത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ച കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. പ്രത്യേക സമ്മേളനത്തിന് ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. തുടർന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടി. ഇതിന് പിന്നാലെയാണ് ​ഗവർണർ അനുമതി നൽകുന്നത്. കാർഷിക നിയമ ഭേദഗതിയ്‌ക്കെതിരെയായ പ്രമേയം പാസാക്കാനാണ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനൊരുങ്ങിയത്. ബുധനാഴ്ച്ച സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും ഗവർണർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്നാണ് ഡിസംബർ 31 ന് വീണ്ടും പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ ശുപാർശ നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്പീക്കർ ഗവർണറെ നേരിട്ട് കണ്ടത്.

Read More

റിയാദ്: ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ ദേശീയ കുത്തിവയ്പ്പ് പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊറോണ വൈറസ് വാക്സിൻ നൽകി. പൗരന്മാർക്കും താമസക്കാർക്കും വാക്സിനുകൾ നൽകാനുള്ള അദ്ദേഹത്തിന്റെ താൽപ്പര്യത്തിനും തുടർനടപടികൾക്കും കിരീടാവകാശിക്ക് ആരോഗ്യമന്ത്രി തൗഫിക് അൽ റബിയ നന്ദി പറഞ്ഞു. ആളുകളുടെ ആരോഗ്യത്തിന് പ്രഥമസ്ഥാനം നൽകുന്നതിനൊപ്പം മുൻകരുതൽ നടപടികൾ ത്വരിതപ്പെടുത്തിയാണ് ഇത് കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ചതിന് ശേഷം 500,000 ത്തിലധികം ആളുകൾ സൗദി അറേബ്യയിൽ കോവിഡ് -19 വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഇന്ന് പുലര്‍ച്ചെ മരിച്ചത്. അന്‍പത്തൊന്നുകാരിയായ ശാഖയെ രണ്ടുമാസം മുന്‍പാണ് 28കാരനായ അരുണ്‍ വിവാഹം ചെയ്തത്. ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ്  അരുണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിസരവാസികൾ മരണത്തിൽ സംശയം ഉന്നയിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Read More

കണ്ണൂർ : ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന എട്ട് പേർക്ക് കൊറോണ പോസിറ്റീവ് ആയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. അവർക്ക് ബാധിച്ച വൈറസ് ജനിതക മാറ്റം സംഭവിച്ചതാണോ എന്ന് പരിശോധിക്കാൻ പൂനെയിലേക്ക് അയിച്ചിട്ടുണ്ട്.വിമാനത്താവളങ്ങളിൽ അടക്കം ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി കൊറോണ വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് കൊറോണ കേസുകളിൽ വർധന ഉണ്ട്. എന്നാൽ ഉണ്ടാവുമെന്ന് കരുതിയത്ര വർധനയില്ല. കേരളത്തിൽ മരണ നിരക്ക് കൂടിയിട്ടില്ല. ഷിഗല്ലയുടെ പശ്ചാത്തലത്തിൽ ഭീതി ആവശ്യമില്ല, ശുചിത്വം പാലിക്കുക മാത്രമാണ് ചെറുക്കാനുള്ള വഴിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിൽ ഡിസംബർ 25 ന് നടത്തിയ 8967 കോവിഡ് -19 ടെസ്റ്റുകളിൽ 234 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 115 പേർ പ്രവാസി തൊഴിലാളികളാണ്. 102 പുതിയ കേസുകൾ സമ്പർക്കം മൂലവും 17 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 91,304 ആയി. കോവിഡ്-19ൽ നിന്ന് 189 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 89152 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 351 ആയി. മരണനിരക്ക് 0.38 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1801 പേരാണ്. ഇവരിൽ 13 പേർ ഗുരുതരാവസ്ഥയിലാണ്. 1788 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.97 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 23,09,696 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ആരോഗ്യ…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 26) ശനിയാഴ്ച , രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ കിംഗ് ഹമദ് ഹോസ്പിറ്റൽ ടെന്റ് നമ്പർ 2 വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ബഹ്‌റൈൻ മാൾ എൻമാ മാൾ സിത്ര മാൾ ഹിദ്ദ് ക്ലബ് കർസാക്കൻ യൂത്ത് സെന്റർ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഹൂറ പാർക്ക് റിഫ സൂക്ക് അൽ ജസീർ ബീച്ച് റോഡ്, സല്ലാക്ക് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം…

Read More

മനാമ: റിയാദിൽ നടക്കുന്ന കൗൺസിൽ നേതാക്കളുടെ ഉച്ചകോടിക്ക് തയ്യാറെടുക്കുന്നതിനായി ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ ഓൺലൈൻ യോഗം ബഹ്‌റൈൻ ഞായറാഴ്ച നടത്തുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി പറഞ്ഞു. ഗൾഫ് മേഖല ശക്തിപ്പെടുത്താനും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ നേടുന്നതിനും ഉച്ചകോടി സഹായകമാകുമെന്ന് അൽ സയാനി പറഞ്ഞു. ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ 2021 ജനുവരിയിൽ ആരംഭിക്കുന്ന അടുത്ത സെഷനിൽ ബഹ്‌റൈൻ ജിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു. 1981 -ൽ സ്‌ഥാപിതമായ ജിസിസിയിൽ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവ ഉൾപ്പെടുന്നു.

Read More

നവാഗത സംവിധായകൻ  നിതിൻ നാരായണൻ   യുവ നായകന്മാരിൽ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന മാനവിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് സ്പെഷ്യൽ  21.  കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ഷാർവിയാണ്.  സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ്  സ്പെഷ്യൽ  21 .  ഗേറ്റ്‌വേ ഫിലിംസ് ഗ്രൂപ്പിന്റെ   ബാനറിൽ എസ് കെ നായർ  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനി രാംദാസൻ  നിര്‍വ്വഹിക്കുന്നു.  ജൂലി ഹെൻഡ്രിയാണ് ചിത്രത്തിലെ  നായിക. റിയാസ് ഖാൻ,  രഞ്ജിത്ത്, മിഥുൻ മുരളി, എം‌എൻ‌സി ബോസ്, ശ്രീധരൻ നമ്പൂതിരി, രവി നായർ , ദിവ്യ, നിഖിൽ‌സാജ്, വന്ദന എന്നിവരാണ് ചിത്രത്തിൽ  അണിനിരക്കുന്നത്. പി ആർ ഓ മീഡിയ വൺ കൺസൾട്ടന്റ്.

Read More

ഈ ദിവസം ഇങ്ങേരെക്കുറിച്ചാണ്‌ എഴുതേണ്ടത്‌… ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്‌ബിയിലെ കവര്‍ ഫോട്ടോയായിട്ട്‌ നിങ്ങളിങ്ങിനെ.. അനില്‍ നെടുമങ്ങാട്‌ മരിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ്‌ തന്റെ പ്രിയ സംവിധായകന്‍ സച്ചിയെ അനുസ്‌മരിച്ചുകൊണ്ട്‌ ഫേസ്‌ബുക്കില്‍ കുറിച്ച വരികളാണിത്‌. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ജന്മദിനമായിരുന്നു ഇന്ന്‌. തനിക്ക്‌ കരിയറില്‍ ഏറ്റവും മികച്ച വേഷം നല്‍കിയ പ്രിയ സംവിധായകന്റെ ജന്മദിനത്തില്‍ തന്നെ മരണത്തിനു കീഴടങ്ങി അനിലും. തികച്ചും അപ്രതീക്ഷിതമായ മരണം. മലയാളികള്‍ക്ക്‌ എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ്‌ അനിലിന്റെ മടക്കം. സിനിമയിലേക്ക്‌ എത്താന്‍ വൈകിയെങ്കിലും അവതരിപ്പിച്ച വേഷങ്ങള്‍ ഒന്നിനൊന്നു മികച്ചതായിരുന്നു. എംജി കോളജിലും സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍ അതുല്യ കഴിവുകളുള്ള ഒരു നടനായിരുന്നു. സ്‌റ്റീവ്‌ ലോപ്പസ്‌, കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രം മതി ആ പ്രതിഭ അറിയാന്‍. നാടകരംഗത്തൂം ടെലിവിഷന്‍ രംഗത്തും സജീവമായിരുന്ന അനില്‍ കൈരളി ടിവിയില്‍ അവതരിപ്പിച്ച പരിപാടി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇന്നത്തെ…

Read More

മനാമ: പുതുവർഷത്തോടനുബന്ധിച്ച് തുബ്ലി ബേ മേഖലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പ്രദർശനം റദ്ദാക്കിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ) അറിയിച്ചു. കോവിഡിനെ ചെറുക്കുന്നതിനും പൊതുജന സുരക്ഷയെ ഒത്തുചേരലിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനാണ് ഈ തീരുമാനം.

Read More