Author: News Desk

ഗാ​സി​യാ​ബാ​ദ്: ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് തി​കൈ​റ്റി​ന് വ​ധ ​ഭീ​ഷ​ണി. ശ​നി​യാ​ഴ്ച വൈ​കു​ന്നേരം ഫോ​ണി​ലൂ​ടെ​ അ​ജ്ഞാ​ത ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി തി​കൈ​റ്റി​ന്‍റെ പി​എ അ​ർ​ജു​ൻ ബ​ലി​യാ​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക.

Read More

തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം സംസ്‌കരിച്ചു. നെടുമങ്ങാട്ടെ കുടുംബ വീട്ടിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. രാത്രിയോടെയായിരുന്നു സംസ്‌കാരം. പോസ്റ്റ്‌മോർട്ടം നടപടികളും, കൊറോണ പരിശോധനയും പൂർത്തിയാക്കിയ ശേഷം വൈകീട്ട് ഏഴ് മണിയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് ഭാരത് ഭവനിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിനുവെച്ചു. കലാ,സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പൊതു ദർശനത്തിനുള്ള ക്രമീകരണങ്ങൾ. ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ നെടുമങ്ങാട് അപകടത്തിൽപ്പെട്ടത്. https://youtu.be/LCm8vBTD2rU

Read More

മനാമ: ആരോഗ്യകരവും രുചികരവുമായ ഇറ്റാലിയൻ വിഭവങ്ങൾ ഒരുക്കി 2021 നെ വരവേൽക്കാനായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇറ്റാലിയൻ ഭക്ഷണ വാരത്തിന് തുടക്കമായി. ‘ലെറ്റ്സ് ഇറ്റാലിയൻ’ എന്ന പേരിൽ നടക്കുന്ന ഇറ്റാലിയൻ ഭക്ഷണ വാരം ഡിസംബർ 26 മുതൽ 2021 ജനുവരി 01 വരെയാണ് നടക്കുന്നത്. ഇറ്റാലിയൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഇത് രണ്ടാം തവണയാണ് ‘ലെറ്റ്സ് ഇറ്റാലിയൻ’ ഭക്ഷണവാരം ലുലു ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിക്കുന്നത്. ഇറ്റാലിയൻ ഭക്ഷണവാരത്തോടനുബന്ധിച്ച് മധുരപ്രിയർക്കായി സ്പോഞ്ച് കേക്ക്, ഇറ്റാലിയൻ ചോക്ലേറ്റ്, മാക്രോണുകൾ, ഫ്രൂട്ട് ജാം, ഷുഗർ -ടോപ്പ്ഡ് പഫ് പേസ്ട്രി കൂടാതെ ഇറ്റാലിയൻ ആപ്പിൾ, കിവി ഫ്രൂട്ട് എന്നിവ പ്രത്യേക വിലയ്ക്ക് ലഭ്യമാണ്. ഇറ്റാലിയൻ അടുക്കളയിലെ പ്രധാന ചേരുവകളായ ബൾസാമിക് വിനാഗിരി, ഒലിവ് ഓയിൽ, ഓർഗാനിക് പാസ്ത, ചീസ്, റെഡി-ടു-ഗോ പെസ്റ്റോ പാസ്ത സോസ് എന്നിവയും ശ്രദ്ധേയമാണ്. ഉയർന്ന നിലവാരമുള്ള കടൽ-ഉപ്പ്, ഇൻഫ്യൂസ്ഡ് എക്‌സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, ചീസ് പൊടികൾ, വിവിധതരം നോൺ ഡയറി മിൽക്ക്, ഗ്ലൂറ്റൻ…

Read More

മനാമ: കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള  ഹിദ്ദ്  ഏരിയ കമ്മിറ്റിയുടെ സമ്മേളനം  ഹിദ്ദ്  മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ  ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ  ഹിദ്ദ്  ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. കൊല്ലം  പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച  സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ  കൾച്ചറൽ മീറ്റ്  പ്രവാസി ലീഗൽ ഫോറം ബഹ്‌റൈൻ ഹെഡ്  സുധീർ തിരുനിലത്തു ഉത്‌ഘാടനം ചെയ്തു.   ബഹറിൻ ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം  മുഖ്യപ്രഭാഷണം നടത്തി.  സാമൂഹ്യ പ്രവർത്തകൻ  ജവാദ് മുക്കം,   കെ.പി.എ  വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ ട്രഷറർ രാജ് കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിനു കെ.പി.എ  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും  സെൻട്രൽ കമ്മിറ്റി അംഗം അനൂബ് തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിലെ രണ്ടാമത്തെ ഘട്ടമായ ആയ സംഘടനാ മീറ്റ്  ഏരിയാ പ്രസിഡണ്ട് മുഹമ്മദ് ഷായുടെ  അദ്ധ്യക്ഷതയിൽ ആരംഭിച്ചു. കെ പി എ ജനറൽ സെക്രട്ടറി…

Read More

മനാമ : ഫ്രന്റ്സ്  സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ടീൻസ്  വിദ്യാർഥികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ്  മത്സര വിജയികളെ പ്രഖ്യാപിച്ചു. സവാഫീൽ ഫയാസ്,  ആഷിർ അഷ്റഫ്, ഹനാൻ മുഹമ്മദ്‌ ശരീഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനും ഖിലാഫത്ത് പ്രസ്ഥാന നേതാവുമായിരുന്ന  വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ആസ്പദമാക്കിയായിരുന്നു മത്സരം. രണ്ട് മാസത്തോളം നീണ്ടു നിന്ന ഈ മത്സരത്തിൽ വാരിയം കുന്നത്തിന്റെ ജീവ ചരിത്രം കുട്ടികളിൽ വേറിട്ട പഠനമായി മാറി. മനാമ ഏരിയ ടീൻസ് കൺവീനർ ഷബീഹ ഫൈസൽ  നേതൃത്വം നൽകിയ പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ്  മൊയ്‌തു കണ്ണൂർ വിജയികളെ പ്രഖ്യാപിച്ചു.

Read More

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ക്രിസ്തുമസ് കരോൾ സർവ്വീസ്, 2020 ഡിസംബർ 24 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് ഇടവക സഹവികാരി റവ.വി.പി. ജോണിന്റെ മുഖ്യ കാർമ്മികത്വത്തിലും, ഇടവക വികാരി റവ.മാത്യു കെ. മുതലാളിയുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു . ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ക്രിസ്തുമസ് കരോൾ സർവ്വീസ് ഡിസംബർ 25 വൈകിട്ട് 6 മണിക്ക് ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തെപ്പെട്ടു. ഇടവക വികാരി റവ. മാത്യു കെ. മുതലാളി അദ്ധ്യക്ഷ പ്രസംഗവും ഇടവക അക്കൗണ്ടന്റ് ചാൾസ് വർഗീസ് സ്വാഗതവും അറിയിച്ചു. മലങ്കര മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ , റൈറ്റ് റവ. തോമസ് മാർ തിമൊഥെയൊസ് എപ്പിസ്കോപ്പ ക്രിസ്തുമസ് സന്ദേശം നൽകി. സപ്തതിയുടെ നിറവിലായിരിക്കുന്ന അഭിവന്ദ്യ തിരുമേനിയെ ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ പ്രാർത്ഥനാശംസകൾ സഹവികാരി റവ. വി.പി.ജോൺ , ഇടവക വൈസ് പ്രസിഡന്റ് ചാക്കോ പി. മത്തായി എന്നിവർ അറിയിക്കുകയും ചെയതു. ആത്മായ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് രണ്ടാം വാരം പുറപ്പെടുവിക്കും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തെരഞ്ഞെടുപ്പ് നടക്കും. സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച ചെയ്തശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇതു സംബന്ധിച്ച റിപ്പോർട്ട് തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറും. ഗ്രാമമേഖലകളിലെ ഒരു പോളിങ് സ്റ്റേഷനിൽ 1400 വോട്ടർമാർ ആയിരുന്നത് 1000 ആക്കിയിട്ടുണ്ട്. ആയിരം വോട്ടർമാരിലധികമുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം 15,000 നു മുകളിലാണ്. നിലവിലുള്ള 25,000 കൂടി ചേരുമ്പോൾ 45,000 പോളിങ് സ്റ്റേഷൻ വേണ്ടിവരും. പോളിങ് സ്റ്റേഷനുകൾക്ക് കെട്ടിട സൗകര്യം ഉണ്ടോ എന്നു പരിശോധിക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യത്തിനു ജീവനക്കാരുണ്ടോ എന്നും പരിശോധിക്കും. ജീവനക്കാർ കുറവാണെങ്കിൽ മറ്റു ജില്ലകളിൽനിന്ന് ജീവനക്കാരെ എത്തിക്കും. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ പരമ്പരാഗതമായി ഒറ്റഘട്ട തിരഞ്ഞെടുപ്പ് മാറ്റി രണ്ട് ഘട്ടമാക്കാനാണ് ആലോചിക്കുന്നത്. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷം തീരുമാനമെടുക്കും. 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ…

Read More

ചെന്നൈ : തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ അരവിന്ദ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് സംഭവമുണ്ടയത്. മോഷണക്കുറ്റം ആരോപിച്ച് ഇരുവരേയും ഒരു സംഘം ഗ്രാമവാസികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ദീപുവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Read More

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,49,001 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2951 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക്…

Read More