- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
ന്യൂഡല്‍ഹി: ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി സര്‍വ്വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. അസമിലെ കാംരൂപ് ജില്ലയിലാണ് സര്‍വ്വകലാശാല തുടങ്ങുന്നത്. ഇതോടെ ഭിന്നശേഷി പഠനങ്ങള്‍ക്കായി രാജ്യത്ത് ആരംഭിക്കുന്ന ആദ്യത്തെ സര്‍വ്വകലാശാലയാകും ഇത്. ഈ മേഖലയിലുള്ള രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകള്‍ക്കും അംഗീകാരം നല്‍കാനാണ് തീരുമാനം. യൂണിവേഴ്‌സിറ്റി ഓഫ് ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് റിഹാബിലിറ്റേഷന്‍ സയന്‍സ് ബില്‍ 2021 എന്ന കരട് ബില്ലില്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നുണ്ട്. ജനുവരി 3 വരെയാണ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. ഡിസബിലിറ്റി സ്റ്റഡീസ്, റീഹാബിലിറ്റേഷന്‍ സയന്‍സസ്, ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പഥോളജി, സ്‌പെഷല്‍ എജ്യുക്കേഷന്‍, സൈക്കോളജി, നഴ്‌സിങ്, ഓര്‍ത്തോട്ടിക്‌സ് ആന്‍ഡ് പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജി, ഇന്‍ക്ലൂസിവ് ആന്‍ഡ് യൂണിവേഴ്‌സല്‍ ഡിസൈന്‍ എന്നിങ്ങനെ എട്ട് വിഭാഗങ്ങള്‍ ഒരുക്കാനാണ് തീരുമാനം.
ന്യൂഡൽഹി: 2020 ഫെബ്രുവരി 1 ന് ശേഷം കാലാവധി തീർന്ന വാഹന രേഖകൾ പുതുക്കാനുള്ള കാലാവധി നീട്ടികൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി . 2021 മാർച്ച് 31 വരെയാണ് വാഹന രേഖകളുടെ കാലാവധി പുതുക്കാനുള്ള തീയതി നീട്ടിയിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെർമിറ്റ് ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയുടെയും മറ്റ് ബന്ധപ്പെട്ട് രേഖകളുടെയും കാലാവധിയാണ് നീട്ടിയിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കാലാവധി പൂർത്തിയായ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവ പുതുക്കാൻ ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപം പൂർണ്ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് മാർച്ച് 31 വരെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
തൃശ്ശൂർ: കഴിഞ്ഞ കാലഘട്ടങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾ തികച്ചും പള്ളികളിലായിരുന്നു എന്നാൽ ഇന്ന് ആഘോഷങ്ങളെലാം വീട്ടിലേക് ചേക്കേറിയിരിക്കുകയാണ്. അതിജീവനത്തിന്റെ ഈ പാതയിൽ കേരള സർക്കാർ അംഗീകൃത പഠന കേന്ദ്രമായ സ്മൃതി കോളേജ് ഓഫ് ആർട്സ് ആൻഡ് ഐറ്റിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 4 ഓളം പ്രൊഫഷണൽ മോഡൽസും ഒരുക്കിയ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ടും, ക്രിസ്മസ് ആൽബവും ശ്രദ്ധേയമായി. https://youtu.be/yRD2_fE35wo ക്രിസ്മസ് ഗാനത്തിന്റെ രചനയും , മ്യൂസിക്കും നിർവഹിച്ചത് ജോൺസൺ മാഷ് എങ്ങണ്ടിയൂർ ആണ്,ഗായകൻ ആലില മുരളി, ജസ്റ്റിൻ ജെയിംസ് ആണ് ഫോട്ടോഗ്രാഫി നിർവഹിച്ചത് . സ്മൃതി സൈമൺ , ഷെറിൻ പ്രിൻസൺ ചേർന്നാണ് ഡ്രെസ്സുകൾ ഒരുക്കിയത്, ചമയം- സിന്ധു പ്രദീപ്, ഛായാഗ്രഹണം – സുമേഷ് , എഡിറ്റിംഗ് – ജിതിൻ പുലിക്കോട്ടിൽ. മോഡലുകളായ നിയുക്ത പ്രസാദ്, നവ്യ സുരേഷ്, ഐശ്വര്യ അനില, ബേബി എൽഗ എന്നിവരാണ് അഭിനയിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,95,117 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2976 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക്…
മനാമ: ഡയാലിസിസ് സഹായങ്ങൾക്കും ചെയ്തുപോരുന്ന മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെ കൊറോണ പ്രതിസന്ധി മൂലം പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ കോഴിക്കോട് ഇക്ര ആശുപത്രിയുമായി ചേർന്ന് കഷ്ടതയനുഭവിക്കുന്ന രോഗികൾക്കായി വെന്റിലേറ്റർ സഹായം ഏർപ്പെടുത്തിയിരിക്കുകയാണ് തണൽ. ആവശ്യത്തിന് വെന്റിലേറ്റർ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി രോഗികളെയും ആശുപത്രികളെയും ആണ് കൊറോണ പ്രതിസന്ധി കാലത്ത് നമുക്ക് കാണേണ്ടി വന്നത്. ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായ വെന്റിലേറ്റർ പരമാവധി ജനങ്ങൾക്ക് എത്തിക്കുക എന്ന ദൗത്യമാണ് പിന്നീട് തണൽ ഏറ്റെടുത്തത്. വെന്റിലേറ്റർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരായ രോഗികൾക്ക് വലിയ പ്രയാസം നേരിടേണ്ടി വരുന്ന കാഴ്ചകളാണ് എല്ലാ മേഖലകളിലും സഹായ ഹസ്തങ്ങൾ നീട്ടാറുള്ള തണൽ ഈയൊരു ദൗത്യം കൂടി ഏറ്റെടുക്കുവാൻ തയ്യാറായി മുന്നോട്ട് വന്നത് . ഇതിനോടകം തന്നെ നിരവധി വെന്റിലേറ്ററുകൾ ഇക്ര ആശുപത്രിയുമായി ചേർന്ന് തരപ്പെടുത്തുവാൻ തണലിനു കഴിഞ്ഞിട്ടുണ്ട്. തികച്ചും സൗജന്യമായാണ് വെന്റിലേറ്റർ സൗകര്യം തണൽ നൽകിവരുന്നത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ തീർത്തും ജനോപകാരപ്രദമായ ഈയൊരു ദൈത്യത്തിൽ പങ്കാളികളായി ഒരു…
കെയ്‌റോ: ഈജിപ്ഷ്യൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഏഴ് കൊറോണ വൈറസ് രോഗികൾ മരിച്ചു. ഗ്രെയ്റ്റർ കെയ്‌റോ പ്രദേശത്തെ ജില്ലയായ ഒബൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെയും മറ്റ് രോഗികളെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ജൂൺ മാസത്തിൽ മെഡിറ്ററേനിയൻ നഗരമായ അലക്സാണ്ട്രിയയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ കൊറോണ വൈറസ് വാർഡിൽ സമാനമായ തീപിടുത്തമുണ്ടായപ്പോൾ ഏഴ് രോഗികൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മെയ് മാസത്തിൽ കെയ്‌റോയിലെ ഒരു കൊറോണ വൈറസ് ഐസോലേഷൻ സെന്ററിൽ മറ്റൊരു തീപിടുത്തമുണ്ടായി. എന്നാൽ അത് ആളപായമൊന്നും വരുത്തിയില്ല.
ദുബായ്: ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ശനിയാഴ്ച നടന്ന ഒരു മീറ്റിംഗിന് ശേഷം പുതുവത്സരാഘോഷത്തിനുള്ള മുൻകരുതൽ നടപടികൾക്ക് അംഗീകാരം നൽകി. ശരിയായ സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ സ്വകാര്യ സാമൂഹിക, കുടുംബ സംഗമങ്ങൾ നടത്തുവാൻ പാടുള്ളു. 30 പേരിൽ കൂടുതൽ ഒത്തുചേരുവാനും പാടില്ല. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഒത്തുചേരലിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കുറഞ്ഞത് 4 ചതുരശ്ര മീറ്റർ വേദിയിൽ സ്ഥലം ഉണ്ടായിരിക്കണം. അധികൃതർ പരിശോധന നടത്തി ലംഘനം നടത്തുന്നവർക്ക് കനത്ത പിഴയും പരിപാടിയുടെ ആതിഥേയന് 50,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 15,000 ദിർഹവും പിഴ ഈടാക്കും. പ്രായമായവരും വിട്ടുമാറാത്ത അസുഖമുള്ളവരും പനി, ചുമ എന്നിവയുള്ളവരും പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണം. പങ്കെടുക്കുന്നവർ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള പൂർണ പ്രതിബദ്ധത അധികൃതർ ആവർത്തിച്ചു.
ഇന്ത്യയിൽ പുതുതായി 18,732 കോവിഡ് കേസുകൾ; 6 മാസത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,732 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും താഴ്ന്ന കേസുകളാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,01,87,850 ആയി. ആകെ രോഗബാധിതരിൽ ഇതുവരെ 97,61,538 സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 95.81 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 2,78,690 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സിയിലിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,430 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്ത് നിലവിൽ 2.74 ശതമാനം പേര് മാത്രമാണ് ചികിത്സയിലുള്ളത്. 279 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡിനെ തുടർന്നുള്ള ആകെ മരണം 2,78,690 ആയി. കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായാണ് തുടർച്ചയായി 300 ൽ താഴെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 26 ന് നടത്തിയ 8085 കോവിഡ് -19 ടെസ്റ്റുകളിൽ 214 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 106 പേർ പ്രവാസി തൊഴിലാളികളാണ്. 91 പുതിയ കേസുകൾ സമ്പർക്കം മൂലവും 17 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 91,518 ആയി. കോവിഡ്-19ൽ നിന്ന് 174 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 89,326 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.60 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 351 ആണ്. മരണനിരക്ക് 0.38 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1841 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 1829 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.01 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 23,17,781 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ആരോഗ്യ കേന്ദ്രങ്ങൾ,…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 27) ഞായറാഴ്ച , വൈകുന്നേരങ്ങളിൽ ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഉം അൽ ഹസം സ്പോർട്സ് ക്ലബ് ഹയാത്ത് ഷോപ്പിംഗ് സെന്റർ, സെഗായ മനാസിൽ, സൽമാബാദ് ഹമദ് ടൗൺ യൂത്ത് സെന്റർ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ദോഹാത് ആറാദ് മാഷ്താൻ അവന്യൂ, റിഫ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
