Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍,മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കാണ്. ഉച്ചക്ക് രണ്ട് കഴിഞ്ഞാണ് ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ സിപിഐഎം അംഗങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍. തൃശൂരില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍എംകെ വര്‍ഗീസാണ് മേയര്‍ സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ കോണ്‍ഗ്രസിലെ ടി.ഒ മോഹനനാണ് മേയര്‍ സ്ഥാനാര്‍ത്ഥി.

Read More

മനാമ: ബഹ്റൈനിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു. പുതിയ വർഷാരംഭത്തോടനുബന്ധിച്ച് ജനുവരി ഒന്ന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സർക്കുലർ പുറത്തിറക്കി. ഈ ദിവസം പ്രതിവാര അവധി ദിവസമായതിനാൽ, പകരം 2021 ജനുവരി മൂന്ന് ഞായറാഴ്ച അവധി ആയിരിക്കും. ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ ദിനങ്ങളിൽ അവധിയായിരിക്കുമെന്ന് പ്രിൻസ് സൽമാൻ സർക്കുലറിലൂടെ അറിയിച്ചു.

Read More

മസ്‌കറ്റ്: ഒമാനിൽ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കമായി. ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യഘട്ടമായി വാക്സീൻ നൽകുന്നത്. ഒമാനിൽ വാക്സിനേഷൻ തുടങ്ങുന്നതോടെ, വാക്സീൻ പൊതുജനങ്ങൾക്ക് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടംനേടും. 15,600 ഡോസ് ഫൈസർ വാക്സീൻ ആദ്യഘട്ടമായി ഒമാനിലെത്തിച്ചതിന് പിന്നാലെയാണ് വാക്സിനേഷൻ തുടങ്ങുന്നത്. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ അല്‍ സഈദി വാക്‌സീൻ സ്വീകരിച്ച് ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യും. രണ്ട് ഡോസ് വാക്സിൻ 21 ദിവസത്തെ ഇടവേളയിലാണ് ആവശ്യക്കാർക്ക് നൽകുക. ജനുവരിയില്‍ രണ്ടാംഘട്ട വാക്സീന്‍ 28,000 ഡോസ് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതര രോഗബാധിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കും. മൂന്നുഘട്ടമായി 60 ശതമാനം ജനങ്ങൾക്കും വാക്സീൻ ഉറപ്പാക്കുമെന്നും എന്നാൽ വാക്സീൻ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു.

Read More

റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശങ്ങളിലേക്ക് വിമാന സർവീസിന് അനുമതി നൽകിയതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശശികൾക്ക് മാത്രമായി യാത്രാനുമതി എന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദേശ വിമാനങ്ങൾക്കും സൗദിയിൽനിന്ന് സർവീസ് നടത്താം. എന്നാൽ വിദേശ വിമാനങ്ങളിലെ സ്റ്റാഫിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. കർശനമായ മുൻകരുതലുകൾ പാലിച്ചിരിക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്​. വകഭേദം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കില്ല. കഴിഞ്ഞയാഴ്ചയാണ് വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. പുറത്തുനിന്ന് സൗദിയിലേക്ക് വരുന്നവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

Read More

തിരുവനന്തപുരം: സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതി ആവിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണ് പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങൾക്ക് പ്രയോജനകരമാകും. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിലും ഓൺലൈൻ സംവിധാനം സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും പോലെ മുതിർന്നവരെയും ഇത്തരം കാര്യങ്ങളിൽ അറിവുള്ളവരാക്കാൻ ഇ-കേരളം പദ്ധതി സഹായിക്കും. ഓൺലൈൻ ബാങ്കിംഗ്, ഓൺലൈൻ മാർക്കറ്റിംഗ്്, സൈബർ സെക്യൂരിറ്റി, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ നൽകുന്ന ക്ലാസ് സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് ജനങ്ങളെ പ്രാപ്തരാക്കും. സ്‌കൂൾ തലം മുതൽ ഉള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. റൂട്രോണിക്സിന്റെ നെറ്റ്വർക്കിലുള്ള അധ്യാപകരുടെ സേവനവും ഇതിനായി ലഭ്യമാക്കും. ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ആവശ്യാനുസരണം കോണ്ടാക്ട് ക്ലാസുകളും നൽകാൻ സാധിക്കും. രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി ലോഞ്ച് ചെയ്യുന്ന പദ്ധതി നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടമെന്ന…

Read More

ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഗിൽജിത് ബാൾട്ടിസ്താനിലാണ് അപകടം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഗിൽജിത് ബാൾട്ടിസ്താനിലെ സൈനിക ആശുപത്രിയിൽ മരിച്ച സൈനികന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. പൈലറ്റും, സഹപൈലറ്റും, രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നു.

Read More

തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലെത്താന്‍ പോകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂര്‍ എംപി രംഗത്ത്. ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25 വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇതെന്നും ശശി തരൂര്‍ ഫേസ്ബുക്കിൽ കുറിച്ചു.

Read More

കൊച്ചി: സിസ്റ്റർ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ക്രിസ്മസ് അവധിക്ക് ശേഷം അപ്പീൽ നൽകും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെടും. രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം. മാത്രമല്ല അടയ്ക്കാ രാജു വർഷങ്ങൾ ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹർജിയിൽ ഉന്നയിക്കും. കൊലക്കുറ്റത്തിൽ പ്രതികൾക്ക് പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ.രാമൻപിള്ള മുഖേനയാകും അപ്പീൽ നൽകുക.

Read More

ഇ​ല്ലി​നോ​യി: അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. റോ​ക്ക്ഫോ​ഡി​ലെ ബൗ​ളിം​ഗ് അ​ലെ​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് വെ​ടി​വ​യ്പു​ണ്ടായത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​ പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നു പ​റ​ഞ്ഞ പോ​ലീ​സ് അ​ക്ര​മി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ല്ല.

Read More

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 മത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഐവൈസിസി ആഭിമുഖ്യത്തിൽ രണ്ടാഴ്ച്ച നീണ്ട് നിൽക്കുന്ന പരിപാടികൾ നടത്തുന്നു. കോൺഗ്രസ്സ് ആശയ പ്രചരണാർത്ഥം ഓൺലൈൻ ക്വിസ് മത്സരം, പ്രബന്ധ രചന മത്സരം,ഫേസ്ബുക്ക് ലൈവ് പ്രഭാഷണങ്ങൾ, പോസ്റ്റർ പ്രചരണം,പ്രസംഗ മത്സരം തുടങ്ങി പരിപാടികൾ ആണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. കെപിസിസി,യൂത്ത് കോൺഗ്രസ്,കെ എസ് യു,മഹിള കോൺഗ്രസ്,ഐ ഒ സി തുടങ്ങിയ കോൺഗ്രസ് ഘടക നേതാക്കൾ വിവിധ കാമ്പയിനുകളിൽ പങ്കാളികളാകും.

Read More