Author: News Desk

ദില്ലി: മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി സഭാപ്രതിനിധികള്‍ അറിയിച്ചു. ഓര്‍ത്തഡോക്സ് സഭ ഏറ്റെടുത്ത പള്ളികളില്‍ യാക്കോബായ വിശ്വാസികള്‍ക്കും അവകാശം നല്‍കുമെന്നും ഓർത്തഡോൿസ്‌ സഭ പ്രതിനിധികൾ പ്രധാനമന്ത്രിയെ അറിയിച്ചു. യൂഹാനോൻ മാർ ദിയസ്കോറോസ്, തോമസ് മാർ അത്താനാസിയോസ്, യൂഹാനോൻ മാർ ദെമത്രയോസ് എന്നി മെത്രാപൊലീത്താമാരാണ് ചർച്ച നടത്തിയത്. ‌ മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ളക്കൊപ്പമെത്തിയാണ് സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. സഭാ പ്രതിനിധികളുമായി അരമണിക്കൂര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നാളെ യാക്കോബായ സഭ പ്രതിനിധികളെയും പ്രധാനമന്ത്രി കാണും.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. ഇത് കൂടാതെ…

Read More

പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനി ടെസ്‌ല 2021 തുടക്കത്തോടെ ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എക്‌സ്പ്രസ് ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്‌ല മേധാവി എലോൺ മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. ചൈനയിലെ ഷാങ്ഹായിലാണ് നിലവിൽ ടെസ്‌ലയുടെ ഫാക്ടറി. 659 ബില്യൺ ഡോളർ വിപണി മൂലധനമുള്ള ടെസ്‌ല ഇപ്പോൾ ലോകത്തെ പ്രമുഖ കാർ നിർമ്മാതാക്കളിൽ ഒന്നാണ്. ടൊയോട്ടയുടെ വിപണി മൂലധനത്തേക്കാൾ 215 ബില്യൺ ഡോളർ മുന്നിലാണ് ടെസ്‌ല. 2019 അവസാന പാദത്തിൽ ടെസ്‌ലയുടെ വരുമാനം 7.38 മില്യൺ ഡോളറായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ പോലും ടെസ്‌ലയുടെ വരുമാനത്തിൽ കുറവ് ഉണ്ടായിട്ടില്ല. ഈ വർഷം അവസാന പാദം ടെസ്‌ലയുടെ വരുമാനം 8.77 മില്യൺ…

Read More

ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംഗീത സംവിധായകൻ ആർ.കെ ശേഖറിന്റെ ഭാര്യയാണ് കരീമ. For Appointment Click: https://www.kimshealth.org/bahrain/muharraq/ സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഗായിക എ.ആർ റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റ് മക്കൾ.

Read More

റിപ്പോർട്ട്: അജു വാരിക്കാട് ഹ്യുസ്റ്റൺ:  2020 മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു അന്ധകാരത്തിന്റെ വർഷമാണ് എന്നാൽ അതിൻറെ അവസാനപാദം നമ്മൾ മലയാളികൾക്ക് അഭിമാനത്തിന്റെയും പ്രതീക്ഷയുടെയും പൊൻകിരണങ്ങൾ നൽകി കൊണ്ടാണ്. അതെ പറഞ്ഞു വരുന്നത് അമേരിക്കൻ രാഷ്ട്രീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും രണ്ടു വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതിനാണ്. അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് മിസോറി സിറ്റി മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ റോബിൻ ഇലക്കാട്ട് ഏതൊരു മലയാളിക്കും പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അഭിമാനത്തിനു വകനൽകുന്ന  വിജയം. മറ്റൊന്ന് തിരുവനന്തപുരം മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രൻ. 21ആം വയസ്സിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. റോബിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ കോട്ടയം ജില്ലയിൽ കുറുമുള്ളൂർ ഇലക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും സീമന്തപുത്രന്  സ്ഥാനമാനങ്ങളൊട് അമിതാവേശം ഒന്നുമില്ല. കുടുംബമാണ് എല്ലാത്തിലും വലുത് എന്ന് ചിന്തിക്കുന്ന വലിയ മനസ്സിൻറെ ഉടമ. വയസ്സ് 47 മാത്രം. താഴെത്തട്ടിൽ നിന്ന് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ റോബിൻ ആദ്യം കോളനിയി ലേയ്ക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ ബോർഡ് അംഗമായും…

Read More

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നത്. രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെയും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ച് മണിവരെയും ചോദ്യം ചെയ്യാനാണ് വിജിലൻസ് കോടതി അനുവാദം നൽകിയിരിക്കുന്നത്. ഒരു മണിക്കൂറിനിടയിൽ 15 മിനിറ്റ് വിശ്രമം നൽകണം എന്നും കോടതി ഉത്തരവിലുണ്ട്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചോദ്യംചെയ്യൽ.

Read More

ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച പുരുഷ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏകദിനത്തിൽ 12,040 റൺസും ടെസ്റ്റിൽ 7,318 റൺസും ടി 20 ഇന്റർനാഷണലിൽ 2,928 റൺസും നേടിയിട്ടുണ്ട്. മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരവും കോലിക്കാണ്. 70 അന്താരാഷ്ട്ര സെഞ്ച്വറികളിൽ 66 സെഞ്ച്വറികൾ ഐസിസിയുടെ അവാർഡ് കാലയളവിൽ നേടിയതാണ്. ബഹുമതി നൽകിയത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേ കാലയളവിൽ, ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ (94), കൂടുതൽ റൺസ് (20396), 70 പ്ലസ് ഇന്നിംഗ്‌സ് ഉള്ള കളിക്കാർക്കിടയിൽ പരമാവധി ശരാശരി (56.97) എന്നിവയും നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് താരമായി തിരഞ്ഞെടുത്തു. ട്വന്റി–20യില്‍ അഫ്ഗാനിസ്ഥാനന്റെ റാഷിദ് ഖാനാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം.എസ്.ധോണിക്ക് ലഭിച്ചു.

Read More

കളമശേരി: നറുക്കെടുപ്പിലൂടെ കളമശേരി നഗരസഭാ ഭരണം യു.ഡി.എഫിന് . സീമ കണ്ണൻ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. നാൽപത്തിരണ്ടംഗ കൗൺസിലിൽ ഒ​രി​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ട്ടി​വെ​ച്ച​തി​നാ​ൽ 41 ഇ​ട​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു.​ഡി.​എ​ഫ് 19, എ​ൽ.​ഡി.​എ​ഫ് 18, യു.​ഡി.​എ​ഫ്​ വി​മ​ത​ർ -ര​ണ്ട്, എ​ൽ.​ഡി.​എ​ഫ് വി​മത, ബി.​ജെ.​പി -ഒ​ന്ന്​ എ​ന്നി​ങ്ങനെ​യാ​ണ്​ ക​ക്ഷി​നി​ല. ഇരുപത് അംഗങ്ങളുടെ വീതം പിന്തുണ എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചു. വിമത കൗൺസിലർമാരായ ബിന്ദു മനോഹരനും, കെ.എച്ച്. സുബൈറും എൽ.ഡി.എഫിനെയും , എ.എച്ച് നിഷാദ് യു.ഡി എഫിനെയും പിന്തുണച്ചതോടെയാണ് വോട്ട് തുല്യമായത്. തുടർന്ന് നറുക്കെടുത്തു. ഇതോടെ തിരഞ്ഞെടുപ്പ് നടക്കാനുള്ള വാർഡിലെ ഫലം നിർണായകമാകും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ വ്യാപക അറസ്റ്റ്. കുട്ടികളുടെ അശ്ലീല വീഡിയോകളടക്കം പ്രചരിപ്പിച്ച യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ കൂടുതലും ഐടി വിദഗ്ധരായ യുവാക്കളാണെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ വര്‍ധിച്ചതായി ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ മൂന്നാം ഘട്ട ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡ് നടന്നത്. യുവ ഡോക്ടര്‍, ഐ ടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയാണ് ഡോക്ടര്‍. ഇവര്‍ക്കെതിരെ ഐടി നിയമം, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.…

Read More

ന്യൂഡല്‍ഹി: നാളെ കോണ്‍ഗ്രസിന്റെ 136-ാമത് സ്ഥാപക ദിനം ആചരിക്കാനിരിക്കെയാണ് രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയത് ഏറെ വിവാദമാകുന്നു. രാഹുലിന്റേത് സ്വകാര്യ സന്ദര്‍ശനമാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മടങ്ങി വരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. രാഹുല്‍ എങ്ങോട്ടാണ് പോയതെന്നോ എത്ര ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിവരുമെന്നോ വ്യക്തമാക്കാന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല തയ്യാറായില്ല. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയത്.

Read More