Author: News Desk

മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ബഹ്റൈനിൽ അന്തരിച്ച പ്രമുഖ സാമൂഹിക പ്രവർത്തകനായ സാം സാമുവലിൻറെ കുടുംബത്തിനായി സമാഹരിച്ച ഒന്നര ലക്ഷം രൂപ ഒഐസിസി ദേശീയ കമ്മിറ്റിക്കു കൈ മാറി. ഇന്നലെ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനത്തിനും ദേശീയ ചാരിറ്റി സെക്രട്ടറി മനു മാത്യുവിനും തുക കൈ മാറി. ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്‌ഹം, ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, ദേശീയ സെക്രട്ടറി ജവാദ് വക്കം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Read More

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തതിനു ശേഷം ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ, ഓസ്ത്രേലിയ, ലെബനൻ, ഡെന്മാർക്ക്, സ്പെയിൻ, സ്വീഡൻ, ഹോളണ്ട് എന്നിവിടങ്ങളിലെല്ലാം വൈറസ് എത്തിക്കഴിഞ്ഞു. അതേസമയം, രോഗത്തിന് കാരണമായത് പുതിയ വൈറസ് ബാധയാണോ എന്ന് അറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചു. അടുത്ത ദിവസം നാലു സാമ്പിളുകൾ കൂടി അയയ്ക്കും. 70 ശതമാനത്തോളം രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഈ വൈറസിന് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസുകൾ അമിതമായി വർദ്ധിക്കുന്നത് ആരോഗ്യമേഖയിൽ പ്രതിസന്ധിക്കും, മരണനിരക്ക് വർദ്ധിക്കുന്നതിനും കാരണമാകും.

Read More

തിരുവനന്തപുരം: കേരള കൗമുദി അസോസിയേറ്റ് എഡിറ്ററും സൈദ്ധാന്തികനുമായിരുന്ന കെ.വിജയരാഘവന്റെ സ്മരണയ്ക്കായി വിജയരാഘവൻ സ്മാരക സമിതി നൽകിവരുന്ന ഈ വർഷത്തെ പ്രമുഖ മാധ്യമപ്രവർത്തകനും ട്വന്റിഫോർ ചീഫ് എഡിറ്ററുമായ ആർ. ശ്രീകണ്ഠൻ നായർക്ക്. മാധ്യമ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്‌ക്കൊപ്പം ടെലിവിഷൻ മാധ്യമപ്രവർത്തനത്തെ ആധുനികവൽക്കരിക്കുന്നതിലുള്ള പങ്കും പരിഗണിച്ചാണ് പുരസ്കാരമെന്ന് സ്മാരക സമിതി പ്രസിഡന്റ് കെ. ജി പരമേശ്വരൻനായർ, സെക്രട്ടറി വി. എസ് രാജേഷ് എന്നിവർ അറിയിച്ചു. അവാർഡ് 15001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് വിജയരാഘവൻ സ്മാരക സമിതി അറിയിച്ചു.

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഭർത്താവ് രാജൻ മരിച്ചത്. രഞ്ജിത്തും, രാഹുലുമാണ് ഇവരുടെ മക്കൾ. https://youtu.be/DpPK65GVQYw ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു.

Read More

മനാമ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ 41-ാമത് ഗൾഫ് ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി മന്ത്രിസഭയുടെ 146-ാമത് പ്രിപ്പറേറ്ററി സെഷൻ ഓൺലൈനിൽ നടന്നു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും അടുത്ത ഗൾഫ് ഉച്ചകോടി ചെയർമാനുമായ ഡോ.അ​ബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അദ്ധ്യക്ഷത വഹിച്ചു. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​നാ​യി​ഫ് ബി​ന്‍ ഫ​ലാ​ഹ് മു​ബാ​റ​ക് അ​ല്‍ ജ​ഹ്റ​ഫിന്റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. വി​വി​ധ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളിലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ത്തു. ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സു​ല്‍താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​ഈ​ദ്, കു​വൈ​ത്ത് അ​മീ​റാ​യി​രു​ന്ന ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, ബ​ഹ്റൈ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ വേ​ര്‍പാ​ടി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ അ​ജ​ണ്ട ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് ഓ​ണ്‍ലൈ​നി​ല്‍ പ്ര​ത്യേ​ക യോ​ഗം വി​ള​ച്ചു ചേ​ര്‍ത്ത​ത്. 41ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തേ​ണ്ട വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍ച്ച ന​ട​ന്നു.

Read More

ഡിട്രോയ്റ്റ്: ഡെട്രോയിറ്റിലെ ഹെലൻ സ്ട്രീറ്റിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ആറും ഏഴും വയസ്സ് പ്രായമുള്ള രണ്ടു ആൺകുട്ടികൾ മരിച്ചു. എട്ടും, പത്തും വയസ്സ് പ്രായമുള്ള മറ്റു രണ്ടു കുട്ടികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. ക്രിസ്മസ് ആഘോഷങ്ങൾക്ക് തയ്യാറെടുക്കവേ ഇരുനില കെട്ടിടത്തിന് രാവിലെ ഒൻപതു മണിയോടെയാണ് തീ പിടിച്ചത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തീകെടുത്തിയപ്പോൾ ലിവിങ് റൂമിൽ മരിച്ച നിലയിലായിരുന്നു കുട്ടികൾ. അമ്മയെയും മറ്റു മൂന്നു കുട്ടികളെയും രക്ഷപെടുത്തനായി. വീടിനകത്തു ധാരാളം ഹീറ്ററുകൾ ഉണ്ടായിരുന്നതായും സ്മോക്ക് അലാം വർക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മരിച്ച കുട്ടികളുടെ പേരിൽ ഗോ ഫണ്ട് ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി എൻഐഎ സംഘം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയാണ് എൻഐഎ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളിൽ പോയിട്ടുണ്ടെന്നും അറിയാനാണ് എൻഐഎ പരിശോധന.

Read More

ആലപ്പുഴ: ആലപ്പുഴയില്‍ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പിന് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സിപിഎം നടപടി എടുത്തു. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി.പ്രദീപ്, സുകേഷ്, പി.പി.മനോജ് എന്നീ ബ്രാഞ്ച് സെക്രട്ടറിമാരെയാണ് പുറത്താക്കിയത്. പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പുറത്താക്കൽ. പ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും 11 അംഗങ്ങളും വിശദീകരണം നല്‍കാന്‍ ജില്ലാ സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. നഗരസഭയിലെ മുതിര്‍ന്ന അംഗം കെ.കെ ജയമ്മയെ ഒഴിവാക്കി സൗമ്യരാജിനെ അധ്യക്ഷയാക്കിയതോടെയാണ് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകര്‍ ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ജില്ലാ സെക്രട്ടേറിയറ്റംഗം പി പി ചിത്തരഞ്ജന് എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.

Read More

റിപ്പോർട്ട്: അജു വാരിക്കാട് ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ വിവിധ പ്രാദേശിക ചാപ്റ്ററുകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. അറ്റ്ലാൻറ്റാ, കാലിഫോർണിയ, ചിക്കാഗോ, ഫ്ലോറിഡ, ന്യൂജേഴ്സി, ന്യൂയോർക്ക്, ഫിലാഡൽഫിയ, ടെക്സാസ്, വാഷിംഗ്ടൺ ചാപ്റ്ററുകളുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തികരിച്ചു കൊണ്ട് 2021 വർഷത്തെ പ്രവർത്തനങ്ങളിലേക്ക് അല പ്രവേശിക്കുകയാണ്. അറ്റ്ലാൻറ്റാ ചാപ്റ്റർ പ്രസിഡൻറ് സുനിൽ പുനത്തിൽ സെക്രട്ടറി ശ്യാം നരേന്ദ്രനാഥ് ട്രഷറർ ജിനാ ഡിക്രൂസ് . കാലിഫോർണിയ ചാപ്റ്റർ പ്രസിഡൻറ് റീന ബാബു സെക്രട്ടറി സുനിൽ മോഹൻ ട്രഷറർ സതീഷ് അപ്പുക്കുട്ടൻ ഷിക്കാഗോ ചാപ്റ്റർ പ്രസിഡൻറ് റോയി മുളംകുന്നം സെക്രട്ടറി മറിയ ജോർജ് ട്രഷറർ ബിജോയ് കാപ്പൻ ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻറ് ബിജു ഗോവിന്ദൻ കുട്ടി സെക്രട്ടറി ശ്രീജയൻ എ വി ട്രഷറർ സിനി ഡാനിയൽ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ടെക്സസ് ചാപ്റ്റർ പ്രസിഡൻറ് അജു ജോൺ സെക്രട്ടറി രാജേഷ് വർഗീസ് ട്രഷറർ അജി…

Read More

ലോസാഞ്ചൽസ്: കോവിഡ് രോഗിയായ യുവാവ് മറ്റൊരു കോവിഡ് രോഗിയെ ഓക്‌സിജൻ സിലണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ലങ്കാസ്റ്ററിലെ ആന്റിലോപ്‌വാലി ഹോസ്പിറ്റലിലായിരുന്നു സംഭവം നടന്നത്. 82 കാരനായ രോഗിയെ 37 കാരൻ ഓക്സിജൻ സിലിണ്ടർ കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. 82 വയസുള്ള രോഗി ആശുപത്രി മുറിക്കകത്ത് പ്രാർത്ഥിക്കുന്നത് കണ്ടതാണ് 37 കാരൻ ജെസി മാർട്ടിനസ്സിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ പ്രതി ജെസ്സിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വൃദ്ധനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Read More