Author: News Desk

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,89,764 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക്…

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂർ നെടുന്തോട്ടം ലക്ഷം വീട് കോളനിയിൽ പുറമ്പോക്കിൽ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പൊലീസിന്റെ ദുർവാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് നടത്തിയത് നരഹത്യയാണ്. അരമണിക്കൂർ കാത്തിരുന്നാൽ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നിൽ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഭക്ഷണം കഴിച്ച് പൂർത്തിയാക്കുവാൻ പോലും അനുവദിക്കാതെയാണ് പൊലീസ് അവരെ മരണത്തിലേക്ക് എറിഞ്ഞത്. തലചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ പ്രയോഗമായി തലയിൽ പെട്രോൾ ഒഴിച്ച് നിന്ന രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടർന്നത് പൊലീസിന്റെ നടപടി കാരണമാണ്. സിഗരറ്റ് ലൈറ്റർ പൊലീസ് തട്ടിതെറിപ്പിച്ചപ്പോഴാണ് തീ ദമ്പതികളുടെ ദേഹത്തേക്ക് പടർന്ന് പിടിച്ചത്. പൊലീസിനെ കയറൂരി വിട്ടിരിക്കുന്നത്…

Read More

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് നടൻ രജനികാന്ത് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിൽ രജനികാന്ത് അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തനം ഉചിതമല്ലെന്ന് തോന്നിയതിനാലാണ് പിന്മാറ്റം. സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രചാരണം ഫലപ്രദമാകില്ല. വാക്ക് പാലിക്കാത്തതിൽ കടുത്ത വേദനയുണ്ട്. ആരാധകരുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നും രജനികാന്ത് വ്യക്തമാക്കി. അതേസമയം, പിന്മാറ്റം സംബന്ധിച്ച അപവാദ പ്രചാരങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഈ മാസം 31നാണ് രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരുന്നത്.

Read More

മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് (എസ്‌സി‌വൈ‌എസ്) പ്രഥമ വൈസ് പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ഖാലിദ് ബിൻ ഹമദ് ഇന്നൊവേഷൻ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരത്തിന്റെ മൂന്നാം പതിപ്പിനായി തയ്യാറെടുക്കാൻ സുപ്രീം സംഘാടക സമിതിക്ക് നിർദ്ദേശം നൽകി. മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ ബഹ്‌റൈൻ ടെക്നിക്കൽ കോളേജായ “ബഹ്‌റൈൻ പോളിടെക്നിക്” ഇത് സംഘടിപ്പിക്കുന്നത്. #Lets_innovate_for_the_future, എന്ന മുദ്രാവാക്യത്തിന് കീഴിൽ മാർച്ചിലാണ് മത്സരം ആരംഭിക്കുന്നത്. ബഹ്‌റൈനിലെ വിദ്യാഭ്യാസ മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സുസ്ഥിര വികസനവും യുവാക്കൾക്കിടയിൽ ശാസ്ത്രമേഖലയിലെ സർഗ്ഗാത്മകവും നൂതനവുമായ കഴിവുകളെ വളത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മേഖലയിലെ വിദ്യാഭ്യാസ പ്രസ്ഥാനത്തെ സമ്പന്നമാക്കുന്നതിനും പുതുമകൾ അവതരിപ്പിക്കുന്നതിനുമായി ബഹ്‌റൈനിലും, ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.

Read More

ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ അമാന ടയോട്ട ഷോറൂമിന് സമീപമുള്ള ആക്രിക്കടയിൽ രാവിലെ അഞ്ച് മണിയോടെയാണ് വന്‍ തീപിടുത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജില്ലയിലെ 19 യൂണിറ്റുകളും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണക്കുന്നത്. വ്യാവസായിക മേഖലയായതിനാൽ തൊട്ടടുത്ത് വീടുകളൊന്നുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

Read More

മനാമ: ബഹ്‌റൈനിൽ ഡിസംബർ 28 ന് നടത്തിയ 8626 കോവിഡ് -19 ടെസ്റ്റുകളിൽ 202 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 99 പേർ പ്രവാസി തൊഴിലാളികളാണ്. 84 പുതിയ കേസുകൾ സമ്പർക്കം മൂലവും 19 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 91,935 ആയി. കോവിഡ്-19ൽ നിന്ന് 187 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 89,643 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 351 ആണ്. മരണനിരക്ക് 0.38 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1941 പേരാണ്. ഇവരിൽ 11 പേർ ഗുരുതരാവസ്ഥയിലാണ്. 1930 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.11 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 23,35,470 പേരാണ് പരിശോധനയ്ക്ക്…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 29) ചൊവ്വാഴ്ച , വൈകുന്നേരങ്ങളിൽ ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ കാരിഫോർ- മനാമ യതീം സെന്റർ അൽ ഹറാം സെന്റർ – സൽമാനിയ നബിഹ് സ്വാലിഹ് ക്ലബ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ടൊയോട്ട ആറാദ് സാർ സിനിമയ്ക്ക് സമീപം ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

കൊച്ചി: സ്വര്ണക്കടത്തുകളിൽ കൂടുതലായി കേരളത്തിൽ പിടിക്കപ്പെടുന്നത് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്.ഏറ്റവും ഒടുവിൽ നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടികൂടി. അഞ്ച് പേരില്‍ നിന്നായി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ദുബായില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, ദുബായില്‍ നിന്ന് തന്നെ എത്തിയ പട്ടാമ്പി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും ഷാര്‍ജയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമും ദുബായില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാമുമാണ് പിടികൂടിയത്. അഞ്ച് പേരും സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്.

Read More

ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്ര താരം രാം ചരണിന് കൊറോണ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേകം നിരീക്ഷണത്തിലാക്കി. രോഗവിവരം രാം ചരൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമല്ല. വീട്ടിൽ നിരീക്ഷണത്തിലാണ്. എത്രയും വേഗം രോഗം ഭേദമായി തിരിച്ചുവരും- രാം ചരൺ ട്വിറ്ററിൽ കുറിച്ചു.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക.

Read More