- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
ആഗ്ര: ശമ്പളം മുടങ്ങിയതിനാല്‍ ഉത്തര്‍പ്രദേശിലെ നയതി മെഡിസിറ്റിയിലെ നഴ്സുമാര്‍ സമരത്തില്‍. മലയാളികളടക്കമുള്ള നഴ്സുമാരാണ് അനിശ്ചിതകാല സമരത്തിലുള്ളത്. ആറ് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. 40 മലയാളികളക്കമുള്ള ഇരുനൂറിലേറെ ജീവനക്കാരാണ് സമരത്തിനിറങ്ങിയത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ക്കു പോലും ആശുപത്രി ശമ്പളം നല്‍കുന്നില്ലെന്നും പലരേയും ശമ്പളം നല്‍കാതെ നിര്‍ബന്ധിത അവധിയില്‍ വിടുകയും പിരിച്ചുവിടുകയും ചെയ്യുന്നതായി നഴ്സുമാര്‍ ആരോപിച്ചു. മലയാളികളടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,64,724 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ…
സിഡ്‌നി: പതിവുപോലെ പുതുവത്സരം പൊടി പൊടിച്ച് ആഘോഷിച്ചിരുന്ന ആസ്‌ത്രേലിയന്‍ നഗരമായ സിഡ്‌നി ഇന്നലെ ശരിക്കും പ്രേതനഗരം പോലെയായി. എല്ലാ വര്‍ഷാവസാനവും അര്‍ദ്ധരാത്രിയാണ് നീലയും ചുവപ്പും സ്വര്‍ണ്ണകളറിലുമുള്ള പടക്കങ്ങള്‍ സിഡിനിയെ പ്രകമ്പനം കൊള്ളിക്കാറുള്ളത്. ഈ കാഴ്ചയാണ് കോവിഡ് പശ്ചാതലത്തില്‍ ഭീതി നിര്‍ഭരമായത്. ലോകത്തിലെ ആദ്യത്തെ വിഷ്വല്‍ ഡിസ്‌പ്ലേയാണ് സിഡ്‌നിയില്‍ നടക്കാറുള്ളത്. ഇവിടെ അതിര്‍ത്തികള്‍ അടച്ചു. ഒത്തുചേരലുകള്‍ നിരോധിച്ചു. ജനങ്ങളെ ടൗണില്‍ പ്രവേശിക്കുന്നത് വിലക്കി. ലോകത്തിലെ പലയിടങ്ങളിലും ഇതേ അവസ്ഥയായിരുന്നു. ബീജിങ്ങിലും കാര്യമായ പ്രകാശമുണ്ടായില്ല. ടി.വി ടവറിലെ വെട്ടിത്തിളങ്ങുന്ന ലൈറ്റ് പ്രകാശിച്ചില്ല. മാഡ്രിഡിലും മോസ്‌കോയിലെ റെഡ്‌സ്‌ക്വയറിലും ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറും ശുഷ്‌കമായി. റോമിലും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും വലിയ ജനക്കൂട്ടത്തെ കാണാനായില്ല. പാരീസും റോമും ഇസ്താംബൂളും ഇന്നലെ കര്‍ഫ്യൂവിന് കീഴിലായിരുന്നു. ന്യൂയോര്‍ക്കിലെ പുതുവത്സരാഘോഷം ബോള്‍ ബ്രോഡ്‌വേ എത്തിയപ്പോഴേക്കും ഉപേക്ഷിച്ചു. ടൈംസ് സ്‌ക്വയറില്‍ പുതുവത്സരം കാണാനെത്തിയവരാകട്ടെ തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നതിന് പകരം നഴ്‌സുമാര്‍,ഡോക്ടര്‍മാര്‍,തൊഴിലാളികള്‍ എന്നിവര്‍ക്കൊപ്പം സാമൂഹിക അകലം പാലിച്ചു. മാത്രല്ല ഇവര്‍ ആഘോഷത്തില്‍ നിന്നും…
തിരുവനന്തപുരം: കേരള സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഇന്നു (ജനുവരി 1) മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഇനി മുതല്‍ എല്ലാ ഓഫിസുകളും ഇ-ഓഫിസ് സംവിധാനത്തിലാകും. കാലഘട്ടത്തിന് അനുസരിച്ചുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് സര്‍ക്കാരെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിന്‍ പറഞ്ഞു. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ ഫീസിനൊപ്പം തപാല്‍ ചാര്‍ജ്ജ് അടയ്ക്കുന്നതോടെ പുതിയ ലൈസന്‍സ് വീട്ടിലെത്തും.
ദോഹ: ഖത്തരി ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക ലോഗോ. വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുറത്തിറക്കിയത്. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി ഖത്തരി ഉല്‍പന്നം എന്ന് ആലേഖനം ചെയ്തതാണ് പുതിയ ലോഗോ. മന്ത്രാലയത്തിന്റെ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഉല്‍പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഔട്ട്‌ലെറ്റുകാര്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങളില്‍ പുതിയ ലോഗോ പതിക്കാന്‍ ആറ് മാസത്തെ സമയമാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
റിയാദ്: സര്‍ക്കാര്‍ പദ്ധതിക്ക് ടെണ്ടര്‍ സമര്‍പ്പിക്കുന്നതില്‍ ഒത്തുകളിച്ച മൂന്ന് വന്‍ കിട കമ്പനികള്‍ക്ക് 50 ലക്ഷം റിയാല്‍ പിഴ. മത്സര നിയമം ലംഘിച്ച് പെട്രോള്‍ സേവന കമ്പനികള്‍ക്കാണ് പിഴ. ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ ആണ് വിവരം അറിയിച്ചത്.
കോവിഡിനെ തുരത്താൻ ചോണനുറുമ്പ് ചട്നി; തീരുമാനമെടുക്കാൻ ആയുഷ് മന്ത്രാലത്തിന് നോട്ടീസയച്ച് ഹൈക്കോടതി
കട്ടക്: കോവിഡിനെ സുഖപ്പെടുത്താന്‍ ചോണനുറുമ്പ് ചട്നി! ഇക്കാര്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണം എന്ന് ഒഡീഷ ഹൈക്കോടതി. ഇതു സംബന്ധിച്ച ഹര്‍ജിയില്‍ കോടതി ആയുഷ് മന്ത്രാലയത്തിനും സിഎസ്‌ഐആറിനും നോട്ടീസ് അയച്ചു. രാജ്യത്തിന്റെ ഗോത്ര മേഖലയില്‍ മരുന്നായി ഉപയോഗിച്ചു വരുന്നതാണ് ചോണനുറുമ്പ് ചട്‌നി. ചുവന്ന ഉറുമ്പുകളും പച്ചമുളകും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. പനി, ചുമ, സാധാരണ ജലദോഷം, ശ്വാസതടസം, തുടങ്ങിയ അസുഖങ്ങള്‍ക്ക് ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. ബാരിപാഡ ആസ്ഥാനമായ എഞ്ചിനീയര്‍ നയാധര്‍ പധിയാലാണ് വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
മനാമ: അഞ്ചാമത് കിംങ് അബ്ദുല്‍ അസീസ് ഒട്ടക ഓട്ട മത്സരത്തില്‍ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ഖലീഫയുടെ അല്‍ തവീലക്ക് ഒന്നാം സ്ഥാനം. മത്സരത്തിന്റെ അഞ്ചാം റൗണ്ടിലാണ് ഹമദ് ഖലീഫയുടെ ഒട്ടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. വിജയത്തിന്റെ പങ്ക് ശൈഖ് മുഹമ്മദ് രാജകുമാരനും പ്രധാനമന്ത്രിക്കും ശൈഖ് മുഹമ്മദ് സമര്‍പ്പിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
കൊച്ചി :ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം ടുവിന്റെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയാണ് പുറത്തിറക്കിയത്. ആമസോൺ പ്രൈമിൽ 2021ൽ ചിത്രം റിലീസ് ചെയ്യും. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതോടെ ചിത്രം 240 രാജ്യങ്ങളിലേക്ക് ആയിരിക്കും എത്തുക. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ മറ്റൊരു മെഗാഹിറ്റാണ് കേരളം പ്രതീക്ഷിക്കുന്നത്. 46 ദിവസം കൊണ്ടായിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാൻ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി സംവിധായകൻ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. കശനമായ കോവിഡ് നിയന്ത്രണങ്ങളോടെ ആയിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം. സെപ്റ്റംബർ 21ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഷൂട്ടിംഗ് തീരുന്നതു വരെ ക്രൂവിനൊപ്പം താമസിച്ച് ആയിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. [embedyt] https://www.youtube.com/watch?v=ieHmd3jMAok[/embedyt]
കണ്ണൂർ : തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. യുവതികളും യുവാക്കളുമടക്കം ഏഴ് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.കണ്ണൂരിലെ ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരിമരുന്നുകളാണ് പിടികൂടിയത്. എംഡിഎം, ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയടക്കം 5 ലക്ഷം രൂപയുടെ ലഹരിമരുന്നുകളാണ് എക്സൈസ് സംഘം പിടികൂടിയത്.കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്, പാലക്കാട്, വയനാട് സ്വദേശികളാണ് ലഹരി മരുന്നുമായി പിടിയിലായത്.
