Author: News Desk

കുവൈത്ത് സിറ്റി: ജനസംഖ്യയുടെ 65% വാക്‌സിനേഷന്‍ ലഭിച്ചെന്ന് ഉറപ്പാക്കുകയോ കോവിഡ് വ്യാപന തോത് കുറഞ്ഞാലോ മാത്രമാണ് വിദ്യാലയങ്ങള്‍ തുറക്കാന്‍ സാധിക്കുഎന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്ന് പഠനത്തിലേക്ക് മടങ്ങി വന്നാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി എല്ലാ ആരോഗ്യ നടപടികളും ഉറപ്പാകുമെന്ന് സർക്കാർ അറിയിച്ചു. സുരക്ഷ ഉറപ്പ് വരുത്താതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഇതിന് മുമ്പും വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, സാഹചര്യങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയും ചെയ്തു. ആദ്യ സെമെസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താനാണ് തീരുമാനം.

Read More

ന്യൂഡല്‍ഹി: പ്രാവാസി ഇന്ത്യക്കാര്‍ക്ക് അതത് രാജ്യങ്ങളിലെ എംബസികളുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെടുന്നതിന് മൊബൈല്‍ ആപ് പുറത്തിറക്കി. ഗ്ലോബല്‍ പ്രവാസി രിഷ്ട എന്ന പേരിലാണ് പോര്‍ട്ടലും വെബും. പോര്‍ട്ടല്‍ ഉദ്ഘാടനം വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിച്ചു. അടയിന്തിര നിര്‍ദ്ദേശങ്ങളും അലര്‍ട്ടുകളും നല്‍കാന്‍ സൗകര്യമുണ്ട്. വിലാസം: http://pravasirishta.gov.in

Read More

മലപ്പുറം : ദുരൂഹ സാഹചര്യത്തിൽ കാണാതായ എടപ്പാൾ കിഴക്കേ വളപ്പിൽ ഹനീഫ യുടെ മകൻ ഇർഷാദ്നെ (25) സുഹൃത്തുക്കൾ കൊല പ്പെടുത്തിയതാണെന്ന് തെളിഞ്ഞു. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (27) എന്നിവരെയാണ് തിരൂർ ഡി വൈ എസ് പി സുരേഷ് ബാബു, ചങ്ങരംകുളം ഇൻസ്‌പെക്ടർ സി. ബഷീർ ചിറക്കലും പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും ചോദ്യം ചെയ്തു വരുന്നു. സ്വർണ്ണ വിഗ്രഹം തരാം എന്ന് പറഞ്ഞു ഇർഷാദിൽ നിന്നും പണം വാങ്ങിയിരുന്നു അത് തിരിച്ചു ചോദിക്കുമോ എന്ന ഭയമാണ് പ്രതികളെ കൊല നടത്താൻ പ്രേരിപ്പിച്ചത്.കൂടുതൽ തെളിവെടുപ്പ് നാളെ നടക്കും.മൃതദേഹം കണ്ടെത്താനുണ്ട്. കഴിഞ്ഞ ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്.

Read More

മനാമ: കോവിഡ് പ്രതിരോധത്തിനായുള്ള ‘ബി അവയർ’ ആപ്ലിക്കേഷൻ വഴി ഇനി മുതൽ വാക്സിനേഷനും രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ ആപ്ലിക്കേഷനിലൂടെ തന്നെ 21 ദിവസത്തിനുശേഷം നടത്തുന്ന രണ്ടാം ഡോസിൻ്റെ വാക്സിനേഷൻ തിയതിയും, വാക്സിനേഷൻ സർട്ടിഫിക്കറ്റും, ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ പി സി ആർ, ആൻറിജൻ ടെസ്റ്റ് റിസൽട്ടുകളും ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും ആപ്പിലൂടെ ലഭ്യമാക്കിയിരുന്നു. പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയായിരുന്നു ഇതുവരെ രജിസ്ട്രേഷൻ നടന്നിരുന്നത്. രാജ്യത്ത് ഡിസംബർ 31 ന് രാത്രി 9 മണി വരെ 58,643 പേർ വാക്സിനേഷൻ നടത്തിയതായും സ്വയരക്ഷക്കും കുടുംബത്തേയും സമൂഹത്തേയും പരിരക്ഷിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമാണ് വാക്സിനുകൾ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read More

കോഴിക്കോട്: ആനക്കാംപൊയിലിൽ മുത്തപ്പൻ പുഴയിൽ കിണറ്റിൽ വീണ ആനയെ മണിക്കൂറുകളുടെ രക്ഷാ പ്രവർത്തനങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. ആന കിണറ്റിൽ വീണിട്ട് മൂന്ന് ദിവസത്തോളമായെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നീണ്ട നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. കിണറിന് സമീപത്ത് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. ആനയ്ക്ക് ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.

Read More

തിരുവനന്തപുരം: കൊവിഡ് കാരണം അടച്ചിട്ട സിനിമാ തിയേറ്ററുകൾ അഞ്ചുമുതൽ തുറക്കാൻ സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.ഒരു തിയറ്ററിലെ പകുതി സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം നൽകുക. കോവിഡ് പ്രോട്ടോകോൾ നിയന്ത്രണം പാലിക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്ന തിയേറ്ററുകളുടെ അനുമതി നിഷേധിക്കും.

Read More

ന്യുഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള വിമാന സർവീസുകൾ ജനുവരി 8 ന് പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നാല് നഗരങ്ങളിലേക്കും പുറത്തേക്കും ആഴ്ചയിൽ 15 വിമാനങ്ങൾ മാത്രമേ അനുവദിക്കൂ.

Read More

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് 10 ഓളം പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തിയ പ്രതിയെ മോഷണ ശ്രമത്തിനിടെ മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടെ കൊണ്ടോട്ടി പോലീസ് പിടികൂടി. തൃശ്ശൂര്‍ ചേലക്കര സ്വദേശി പുതുവീട്ടില്‍ അബ്ദുല്‍ റഹീം (28) എന്ന മുള്ളന്‍ റഹീമാണ് പിടിയിലായത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 30 ഓളം കേസുകള്‍ ഉണ്ട്. കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം ഇയാളെ ചോദ്യം ചെയ്തതില്‍ കൊണ്ടോട്ടി, മുക്കം, കുന്ദമംഗലംഎടവണ്ണ, എടവണ്ണപ്പാറ, കാരക്കുന്ന്, മുള്ളമ്പാറ, തുടങ്ങിയ സ്ഥലങ്ങളിലെ 10 ഓളം പെട്രോള്‍ പമ്പുകളില്‍ നടന്ന മോഷണങ്ങള്‍ക്കും 4 ഓളം ബൈക്ക് മോഷണങ്ങള്‍ക്കും തുമ്പായി. ഒരു കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി രണ്ടാം ദിവസം തന്നെ മോഷണം ആരംഭിക്കുകയായിരുന്നു. ഏകദേശം 3 ലക്ഷത്തോളം രൂപയും 2 ലാപ് ടോപ്പുകളും മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകളുപയോഗിച്ചാണ് പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തുന്നത്. ആഭരണങ്ങളും മൊബൈല്‍…

Read More

റിപ്പോർട്ട്: അജു വാരിക്കാട് ഫിലാഡൽഫിയ: അമേരിക്കയിലെ പുരോഗമന കലാ സാംസ്കാരിക സംഘടന ആയ ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) യുടെ ഫിലാഡൽഫിയ ഘടകം 2020 ഡിസംബറിൽ രൂപീകൃതമായി. അലയുടെ ദേശീയ സെക്രട്ടറി കിരൺ ചന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഐപ്പ് പരിമണം, ജസ്റ്റിൻ ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ, ജേക്കബ് ചാക്കോ (റെജി) പ്രസിഡൻ്റായും ഹരീഷ് കൃഷ്ണൻകുട്ടി സെക്രട്ടറിയായും വിനോദ് മാത്യു ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ജനാധിപത്യ അമേരിക്കയുടെ ജന്മനഗരമായ ഫിലാഡൽഫിയയുടെ കലാ സാംസ്ക്കാരിക മണ്ഡലത്തിൽ ഒരു പുരോഗമന മലയാളി സാന്നിധ്യമായി പ്രവർത്തിക്കുകയാണ് അലയുടെ ഈ ഘടകത്തിൻ്റെ പ്രവർത്തന ലക്ഷ്യം. ഘടകത്തിൻ്റെ പ്രാരംഭ പരിപാടിയായി ഈ ക്രിസ്തുമസ് നവവത്സര കാലത്ത് തന്നെ, ഫിലാഡൽഫിയയിലെ നിരാലംബർക്ക് 2000 ഭക്ഷണപ്പൊതികൾ എത്തിക്കാനും കഴിഞ്ഞതിൻ്റെ ചരിതാർത്ഥ്യത്തിലാണ്  അലയുടെ ഫിലാഡൽഫിയ നേതൃത്വം.

Read More

ഡല്‍ഹി: ചൈനീസ് എംബസിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചൈന ഒഴിവാക്കി. എത്ര ആളുകളേയാണ് പിരിച്ചുവിടുന്നതെന്നോ മറ്റുമുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചതിന് പിന്നാലെയാണ് പുതിയ നീക്കമെന്നാണ് സൂചന. അതിര്‍ത്തിയിലെ സൈനിക വിന്യാസം കുറക്കില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

Read More