Author: News Desk

മനാമ: ജനുവരി 2 ശനിയാഴ്ച ആരോഗ്യ മന്ത്രാലയം രാവിലെയും വൈകുന്നേരവും ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ബാബ് അൽ ബഹ്‌റൈൻ (മൊബൈൽ യൂണിറ്റ്) വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ബാനി ജമ്ര ക്ലബ് സനദ് യുവജന കേന്ദ്രം ലുലു ഹൈപ്പർ മാർക്കറ്റ്, ഹിഡ് ഗോൾഡ് സിറ്റി, മനാമ മൊബൈൽ യൂണിറ്റുകൾ: സൂക് വഖിഫ് അൽ-റിഫ` ബ്ലോക്ക് 939 ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ജനുവരി 1 ന് നടത്തിയ 7881 കോവിഡ് -19 ടെസ്റ്റുകളിൽ 238 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 128 പേർ പ്രവാസി തൊഴിലാളികളാണ്. 103 പുതിയ കേസുകൾ സമ്പർക്കം മൂലവും 7 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 92,913 ആയി. കോവിഡ്-19ൽ നിന്ന് 152 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 90,369 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.26 ശതമാനമാണ്.ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 352 ആണ്. മരണനിരക്ക് 0.38 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,192 പേരാണ്. ഇവരിൽ 10 പേർ ഗുരുതരാവസ്ഥയിലാണ്. 2,182 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.36 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 23,74,156 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ സൗജന്യ കോവിഡ് വാക്‌സിൻ ജനുവരി 2 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാക്സിൻ ആവശ്യമുള്ളവർ നേരത്തെ വിളിച്ചു രജിസ്റ്റർ ചെയ്യണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടു വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണു പ്രഥമ പരിഗണന നൽകുക. 65 വയസ്സിനു മുകളിലുള്ളവർക്കും 16 വയസ്സിനു മുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുമാണ് ആദ്യം വാക്സീൻ നൽകുന്നത്. ഇപ്പോൾ ശനിയാഴ്ച ക്ലിനിക്കുകൾ മാത്രമാണ് ഉണ്ടായിരിക്കുകയെന്നും വാക്സീന്റെ ലഭ്യതയനുസരിച്ചു കൂടുതൽ ക്ലിനിക്കുകൾ തുറക്കുമെന്നും മേയർ അറിയിച്ചു. വാക്സീനേഷനു വേണ്ടി റജിസ്ട്രർ ചെയ്യുന്നവർക്ക് അവർ ഹാജരാകേണ്ട സ്ഥലം, സമയം എന്നിവ മുൻകൂട്ടി ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കും. ക്ലിനിക്കുകൾ ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തിക്കുക. റജിസ്ട്രേഷൻ ആവശ്യമുള്ളവർ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കോവിഡ് 19 കാൾ സെന്ററിൽ 832 393 4220 എന്ന ഫോണിൽ ബന്ധപ്പെടേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

Read More

മന്നം ജയന്തിയായ ഇന്ന് നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി മന്നം ജയന്തി ആചരണം നടക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള എൻ എസ് എസ് ആസ്ഥാനമായ പെരുന്നയിൽ നടത്തി വരുന്ന സമ്മേളനങ്ങളും ആഘോഷങ്ങളും ഒഴിവാക്കി. മന്നം സമാധി മണ്ഡപത്തിൽ രാവിലെ മുതൽ പുഷ്പാർച്ചന ആരംഭിക്കും.  കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് സമുദായാംഗങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കും.

Read More

കൊച്ചി: ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ (ജിഎംപിസി) ലോഗോ പ്രകാശനം ജനുവരി രണ്ട് ശനിയാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട് പ്ലസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കും. കോഴിക്കോട് എംപി എം.കെ. രാഘവന്‍, മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എംപിയുമായ എം.വി. ശ്രേയാംസ്‌കുമാര്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.പി. ശശീന്ദ്രന്‍, കമാല്‍ വരദൂര്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, ജിഎംപിസി ആഗോള പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ജോയിന്റ് ട്രഷറര്‍ സണ്ണി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിക്കും. ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി ആറിനു തിരുവനന്തപുരത്ത് കേരളാ ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

Read More

മനില: അമേരിക്കയിൽ നിന്നുള്ള വിദേശ യാത്രക്കാരെ ഞായറാഴ്ച മുതൽ ജനുവരി 15 വരെ ഫിലിപ്പീൻസ് നിരോധിക്കും. ജനിതക മാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ നിരോധനം. ഫിലിപ്പീൻസിലെത്തുന്നതിന് 14 ദിവസം മുമ്പ് അമേരിക്കയിൽ പോയവരെയാണ് ഈ നിരോധനം ബാധിക്കുക. ജനുവരി 3 ന് മുമ്പ് എത്തുന്ന അമേരിക്കയിൽ നിന്നുള്ള യാത്രക്കാരെ ഫിലിപ്പീൻസിലേക്ക് പ്രവേശിക്കാൻ അനുവദിക്കും, എന്നാൽ 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വരും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് മാസങ്ങൾക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നു. പത്ത്-പ്ലസ് ടു വിദ്യാർഥികൾക്കാണ് ഇന്ന് ക്ലാസുകൾ ആരംഭിച്ചത്. ഒരു ബെഞ്ചിൽ ഒരാൾ മാത്രം. മാസ്കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത് എന്നിവയൊക്കെ കർശന നിർദേശങ്ങളാണ്. ക്ലാസുകൾ തുടങ്ങുമെങ്കിലും ഹാജർ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്. ഓൺലൈൻ വഴി പൂർത്തിയാക്കിയ പാഠഭാങ്ങളിലെ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാകും ക്ലാസുകളിൽ പ്രാധാന്യം നൽകുക. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാണ് ക്ലാസുകൾ നടക്കുന്നത്.

Read More

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും 8,143 പ്രവാസികളെ 2020 വർഷത്തിൽ മാത്രം നാടുകയറ്റി. നാടുകടത്തപ്പെട്ടവരിൽ 6,003 പേരെ റെസിഡൻസി അഫയേഴ്‌സ് പോലീസ് കൈമാറിയതും 2,140 പേരെ ആഭ്യന്തര മന്ത്രാലയം കൈമാറിയവരുമാണ്. അതേസമയം, മനുഷ്യക്കടത്ത്, വഞ്ചന എന്നീ കേസുകളുമായി ബന്ധപ്പെട്ട് 317 പേരെ ചോദ്യം ചെയ്തു. ഇവരിൽ എഴുപത്തിയൊന്ന് പേരെ കുവൈത്തിലെ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Read More

കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റിന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ). വൈസ് പ്രസിഡന്റുമാര്‍: സജീവ് കെ. പീറ്റര്‍ (കുവൈറ്റ്), അനില്‍ അടൂര്‍ (തിരുവനന്തപുരം), നിഷ പുരുഷോത്തമന്‍ (എറണാകുളം), പി. ബസന്ത് (ന്യൂഡല്‍ഹി). ട്രഷറാര്‍: ഉബൈദ് ഇടവണ്ണ (സൗദി അറേബ്യ), ജോയിന്റ് ട്രഷറാര്‍: സണ്ണി മണര്‍കാട്ട് (കുവൈറ്റ്). ജോയിന്റ് സെക്രട്ടറിമാര്‍: എം.സി.എ. നാസര്‍ (ദുബായ്), ചിത്ര കെ. മേനോന്‍ (കാനഡ), പി.ടി. അലവി (സൗദി അറേബ്യ), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി). ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായി ആര്‍.എസ്. ബാബു (ചെയര്‍മാന്‍,…

Read More

മനാമ: ഒബിഎച്ച് ടുഗെദർ വി കെയർ സംഘടിപ്പിച്ച ഭക്ഷ്യ കിറ്റ് വിതരണം ഉമ്മൽ ഹസ്സത്തിൽ വച്ച് നടന്നു. അദിലിയ എംപി അമർ അൽ ബന്നായി, ക്യാപിറ്റൽ ഗവർണറേറ്റ് സ്റ്റാറ്റിക്സ് ആൻഡ് പ്രോജക്ട് തലവൻ യൂസഫ് ലോറി എന്നിവർ കിറ്റുകൾ വിതരണംചെയ്തു. ടുഗെദർ വി കെയറിൻറെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടു വിവിധ രാജ്യങ്ങളിലെ സംഘടനകൾ പ്രശസ്തി പത്രം നൽകി. ഈ കോവിഡ് പ്രതിസന്ധിയിൽ ക്യാപിറ്റൽ ഗവർണറേറ്റും ഒബിഎച്ച് ടുഗെദർ വി കെയറും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ഏറ്റവും മികച്ച ചാരിറ്റി പ്രവർത്തനങ്ങൾ ആണ് നടത്തിയത്. ഒബിഎച്ച് ജനറൽ മാനേജർ ആൻറണി പൗലോസ്, സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, നടിയും നർത്തകിയുമായ സ്നേഹ അജിത്ത്, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ് ഉൾപ്പെടെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ പങ്കെടുത്തു.

Read More