- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
തിരുവനന്തപുരം: ജപ്തിക്കിടെ ജീവനൊടുക്കിയ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ആഗ്രഹം നിറവേറ്റി ബോബി ചെമ്മണ്ണൂർ. തർക്ക ഭൂമി നിൽക്കുന്ന സ്ഥലം ഉടമ വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങി. വൈകീട്ട് രാജൻ്റെയും അമ്പിളിയുടെയും മക്കളായ രാഹുലിനും രഞ്ജിത്തിനും കരാർ കൈമാറും. വസന്തയിൽ നിന്ന് ഇന്ന് രാവിലെയാണ് ബോബി ഭൂമി വില കൊടുത്ത് വാങ്ങിയത്. രാവിലെ തന്നെ എഗ്രിമെന്റ് എഴുതുകയും ചെയ്തു. രാജന്റെ വീട് പുതുക്കി പണിയുമെന്നും അതുവരെ രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂർണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയത്. വസന്ത ആവശ്യപ്പെട്ട തുക നൽകിയാണ് ഭൂമി സ്വന്തമാക്കിയത്. രാജന്റെയും അമ്പിളിയുടെയും കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂർത്തിയാകുമ്പോൾ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
തിരുവനന്തപുരം: ഓണ്‍ലൈനിലെ റമ്മി കളിയിലൂടെ 21 ലക്ഷം രൂപ നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ വിനീതിന് 28 വയസായിരുന്നു. ഡിസംബര്‍ 31നാണ് വിനീതിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 21 ലക്ഷം രൂപയോളം വിനീതിന് ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നഷ്‌ടമായെന്നാണ് വിവരം. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച വിനോദമാണ് ഇപ്പോൾ വിനീതിന്റെ ജീവനെടുത്തത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചത്. എന്നാല്‍ ഇതില്‍ പല കളികളിലും ഉളള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറി. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടയ്‌ക്കുകയും ചെയ്‌തു. നില്‍ക്കക്കളളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട്…
കണ്ണൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കാസർഗോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് 480 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ വിദേശത്തു നിന്നെത്തിയ രണ്ടു പേരിൽ നിന്ന് സമാനമായ രീതിയിൽ സ്വർണം പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ ഷബീർ, ആഷിഖ് എന്നിവരിൽ നിന്ന് 1714 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.
പാല, കാഞ്ഞിരപ്പിള്ളി സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ
തിരുവനന്തപുരം: പാല, കാഞ്ഞിരപ്പിള്ളി നിയമസഭാസീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാം, പകരം കൊല്ലം ജില്ലയില്‍ ഒരു സീറ്റുവേണമെന്നാണ് സിപിഐയുടെ ആവശ്യം. പാല സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിഎംപി മത്സരിച്ച ചവറയും ആര്‍.എസ്.പി ലെനിലിസ്റ്റിന്റെ കൈവശമുള്ള കുന്നത്തൂരോ ആണ് സിപിഐ ആവശ്യം. പാല വിട്ടുകൊടുക്കുമെന്ന ഉറപ്പിലാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ വാക്കുപാലിക്കാന്‍ തന്നെയാണ് സിപിഐഎം തീരുമാനം. പാല വിട്ടുകൊടുക്കില്ലെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം അവര്‍ മുഖവിലക്കെടുക്കുന്നില്ല. എന്നാല്‍ പാലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം എന്‍.സി.പി പിളരുമെന്ന വാദം തള്ളി. എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയും എന്‍.സി.പി സ്വീകരിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി.
കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് മലയാളം ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിര്‍മാണം. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. കൂറ്റന്‍ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം. പോര്‍ചുഗീസുകാരും…
മനാമ: കോവിഡ് -19 നെതിരായ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് നിരവധി റെസ്റ്റോറന്റുകളും വിനോദ കേന്ദ്രങ്ങളും അടച്ചുപൂട്ടിയതായി ഡെപ്യൂട്ടി ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി മേജർ ജനറൽ അബ്ദുള്ള അൽ സായിദ് അറിയിച്ചു. മാസ്ക് ധരിക്കാത്ത വ്യക്തികൾക്ക് പിഴ ചുമത്തുകയും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. കോവിഡ് -19 പാൻഡെമിക് പരിഹരിക്കാനുള്ള നിയമ നിർവ്വഹണ ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും , ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെയും സഹകരണത്തിൽ നടന്ന പരിശോധനയിൽ പോലീസ് ഡയറക്ടറേറ്റുകളും സുരക്ഷാ അധികാരികളും പങ്കെടുത്തു.
മനാമ: ബഹ്‌റൈൻ പ്രവാസികൾക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ആരോഗ്യ സേവന ഫീസ് രണ്ടുമാസം കൂടി തുടരാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും കേസുകളുടെ നേരത്തെയുള്ള രോഗനിർണയം ഉറപ്പാക്കുന്നതിനുമുള്ള നടപടികളെ പിന്തുണച്ചുകൊണ്ടുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഈ തീരുമാനം. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ വിദേശികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് ഏഴ് ബഹ്‌റൈൻ ദിനാറാണ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. ഈ ചാർജ് ആണ് രണ്ടുമാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. ബഹ്‌റൈനിൽ ഇതുവരെ 92,675 വൈറസ് കേസുകളും 352 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊച്ചി: ഡോളർ കടത്ത് കേസിലെ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പങ്കിനെ കുറിച്ച് സ്വപ്ന സുരേഷും, സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയുടെയും, മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഡോളർ കടത്ത് കേസിൽ കസ്റ്റംസിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ നിമയതടസ്സമില്ലെയെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ അടുത്ത ആഴ്ച ഹാജരാകാൻ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ സമൻസ് നൽകിയേക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കി ചോദ്യം ചെയ്യാനാണ് നിയമോപദേശം. അതിനാൽ തന്നെ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം. സ്പീക്കറുടെ ഭരണഘടനാ പദവി ആയതിനാൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചു വേണം മുന്നോട്ട് പോകാനെന്നും നിർദ്ദേശമുണ്ട്.
കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിആശുപത്രിയിൽ. നെഞ്ചു വേദനയെ തുടർന്നാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ വുഡ്‌ലാൻഡ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഹൃദ്രോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പരിശോധിക്കുകയാണെന്നാണ് വിവരം. വസതിയിലെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന് ഇടയിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വുഡ്‌ലാൻഡ് ആശുപത്രിയിൽ മൂന്ന് അംഗ ഡോക്ടർമാരുടെ സംഘമാണ് ഗാംഗുലിയെ നിരീക്ഷിക്കുന്നത്.
മനാമ: ബഹ്‌റൈനിൽ നാഷണൽ പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് റെസിഡൻസ് പെർമിറ്റുകൾക്കായി ഫീസ് ഈടാക്കാൻ ആരംഭിച്ചു. റെസിഡൻസ് പെർമിറ്റുകൾ റദ്ദാക്കുന്നതിനും പുതുക്കുന്നതിനും ജനുവരി 1 മുതലാണ് എൻ.പി.ആർ.എ ഫീസ് ഈടാക്കി തുടങ്ങിയത്. എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് ഉപഭോക്താക്കൾ നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ടെന്ന് അതോറിറ്റി അറിയിച്ചു. 2020 ഡിസംബർ 31 വരെയായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. ഇളവ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ നീക്കം. 2021 ജനുവരി 21 വരെ സന്ദർശന വിസകൾ സാധുവായിരിക്കുമെന്ന് എൻപിആർഎ അറിയിച്ചു. ഇ-ഗവണ്‍മെന്റ് പോര്‍ട്ടലിലൂടെയോ എന്‍.പി.ആര്‍.എ ഓഫിസുകള്‍ വഴിയോ സന്ദര്‍ശക വിസകള്‍ പുതുക്കാം.
