- അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ
- ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് വർണാഭമായ തുടക്കം
- പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
- ‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
Author: News Desk
കൊച്ചി: (കോതമംഗലം ) വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ സ്പോർട്സ് മീറ്റ് 2026 നടന്നു. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തിൽ, മാർ ബേസിൽഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിയ മത്സരങ്ങളിൽ ഇടുക്കി എറണാകുളം ജില്ലകളിലെ ക്ലബ്ബുകളിൽ നിന്ന് 600 പേർ പങ്കെടുത്തു. ആന്റണി ജോൺ എം.എൽ.എ. പതാക ഉയർത്തി. റീജിയണൽ ഡയറക്ടർ പി.ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ.റോയി വർഗീസ് IRS മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ചെയർമാൻ,ലൈജു ഫിലിപ്പ്, കോ- ഓഡി നേറ്റർ, ജോർജ് എടപ്പാറ, ടോമി ചെറുകാട്, ബിനോയ് പോൾ,മിൽസൺ ജോർജ്, സിജോ ജേക്കബ് മീറ്റിനു നേതൃത്വം നല്കി. വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഇലക്റ്റ് റവ.ഡോ. ജോഹാൻ വിൽഹം ഉദ്ഘാടനം നടത്തി. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ്, ഏരിയ പ്രസി. അഡ്വ. ബാബു ജോർജ്, വി.എസ് രാധാകൃഷണൻ, സാജു എം. കറുത്തേടം, സിന്ധു തോമസ്, ബിനോയി പൗലോസ്,…
നിയമസഭയിൽ നാടകീയരംഗങ്ങള്‍; ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎല്‍എയാണ് സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ചത്. പ്രതിഷേധിച്ച വാച്ച് ആൻ്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എൻ ഷംസീർ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താൽകാലികമായി നിർത്തി. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയില്‍ ആരോപിച്ചു. കേസിലെ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് എസ്‌ഐടി അന്വേഷണം ഈ രീതിയിൽ മുന്നോട്ടുപോയതെന്നും പ്രതിപക്ഷ…
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടി പ്രസിഡന്റ് സുബൈർ എം.എം ഉദ്ഘാടനം ചെയ്തു. മീഡിയ വൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി മികച്ച മാനുഷിക വിഭവശേഷിയുള്ള ഇന്ത്യയുടെ ഭാവി ഭാഗധേയം നിർണയിക്കുന്നത് കൗമാരവും യൗവനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വായനയും പഠനവും കൊണ്ട് പൗര ബോധവും സേവന സന്നദ്ധതയും ശക്തമാക്കണമെന്നും ക്രിയാത്മകമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. റിഫ ഏരിയ ടീൻസ് ടീം അവതരിപ്പിച്ച മോഡൽ പാർലമെന്റ്, ”ഭരണഘടന അറിയേണ്ടതും പറയേണ്ടതും’ എന്ന വിഷയത്തിൽ അഫ്നാൻ ഷൗക്കത്തലി, ഫാത്തിമ ജന്ന എന്നിവർ അവതരിപ്പിച്ച പ്രസൻ്റേഷൻ, ഫാത്തിമ…
ആലപ്പുഴ ( പാണാവള്ളി) തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗിസംഗമവും രോഗികൾക്ക് ഫുഡ് കിറ്റ് വിതരണവും നടത്തി. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പ്രോഗ്രാം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി. ആർ. രജിത ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഡി. സജീവ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർമാരായ നിധീഷ് ബാബു, ഉദയമ്മ ഷാജി, ബിജു കേളമംഗലം, ഉഷ മുകുന്ദൻ, പി ബിജു ,ബീന ഉണ്ണി, വിമൽ രവീന്ദ്രൻ,അംബിക ശശിധരൻ, ബി.ഡി. ഒ. ജീമോൾ ജി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. റുബി. ആർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് അർപ്പണ ബോധത്തോടെ നേതൃത്വം കൊടുക്കുന്ന പാലിയേറ്റീവ് ടീമിനെ ചടങ്ങിൽ ആദരിച്ചു.
‘മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില’; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വരും മാസങ്ങളില്‍ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റിന്റെ മകനായത് കൊണ്ട് ഡ്രൈവര്‍ക്കും ഒരു രൂപ കിട്ടട്ടേയെന്ന് കരുതിയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഭക്ഷണം നല്‍കുന്ന പദ്ധതിയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ക്ലാസ് ബസ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട്: പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത. നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് കുണിയയില്‍ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയിലാണ് സ്ത്രീകളെത്തിയത്. എക്‌സ്‌പോയില്‍ ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളില്‍ സ്ത്രീകളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഫെബ്രുവരി 4,5,6,7,8 എന്നീ തീയതികളിലാണ് സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം നടക്കുക. കുണിയയില്‍ ഇതിനായി പ്രത്യേക വേദി സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുക. സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.
പ്രവാസികൾക്ക് നേട്ടം, സ്വർണാഭരണം കൊണ്ടുവരുമ്പോൾ വില നോക്കി അല്ല, പവൻ നോക്കിയാകും ഇനി കസംറ്റംസ് നികുതി ഇളവ്
ദുബൈ: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ, 2026 പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യാക്കാർക്ക് വലിയ നേട്ടം കൈവരുന്നു. സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച വലിയ ആശ്വാസമാണ് പ്രവാസികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. ദീർഘകാലമായി പ്രവാസികൾ ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു കാലഹരണപ്പെട്ട ഈ നിയമത്തിൽ ഭേദഗതി വേണമെന്നുള്ളത്. സ്വർണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അതത് ദിവസങ്ങളിലെ സ്വർണവിലയിൽ കണക്കാക്കുമ്പോൾ വലിയ തുക കസ്റ്റംസ് നികുതിയായി നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതേതുടർന്നാണ് ഈ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു. പുതിയ നിയമപ്രകാരം സ്വർണാഭരണങ്ങളുടെ പരിധി ഇങ്ങനെയാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ഇന്ത്യൻ പൗരർക്കോ, ഇന്ത്യൻ വിനോദസഞ്ചാരികൾക്കോ ഡ്യൂട്ടി ഫ്രീ ആഭരണങ്ങളുടെ പരിധി ഇനിപ്പറയുന്ന രീതിയിൽ വ്യക്തമാക്കുന്നു: സ്ത്രീ യാത്രക്കാർക്ക് 40 ഗ്രാം (അഞ്ച് പവൻ) വരെയുള്ള ആഭരണങ്ങൾ ഡ്യൂട്ടി ഫ്രീ ക്ലിയറൻസ് അനുവദിക്കും, പുരുഷ യാത്രക്കാർക്ക് ബോണഫൈഡ് ബാഗേജിൽ കൊണ്ടുപോകുകയാണെങ്കിൽ പരിധി 20 ഗ്രാം ( രണ്ടര പവൻ) വരെയായിരിക്കും ഈ സൗജന്യം അനുവദിക്കുക. നിലവിലുള്ള നിയമങ്ങൾ…
മനാമ: മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ബഹ്‌റൈനിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ ‘ഗെയിമിംഗ് 100’ പാഠ്യപദ്ധതി ഔദ്യോഗികമായി ആരംഭിച്ചു.വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആധുനിക ഡിജിറ്റല്‍ രീതികള്‍ സംയോജിപ്പിക്കാനുള്ള ഒരു ചുവടുവെപ്പാണിത്. പാഠ്യപദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ എല്ലാ സെക്കന്‍ഡറി സ്‌കൂളുകളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.ആഗോള വിദ്യാഭ്യാസ പ്രവണതയ്ക്കും കുട്ടികളുടെ താല്‍പര്യത്തിനും അനുസൃതമായി ഗെയിം ആശയങ്ങള്‍, വ്യവസായ അവബോധം, ഡിജിറ്റല്‍ വിനോദത്തില്‍ ഉത്തരവാദിത്വത്തോടെ ഇടപെടല്‍ എന്നിവ ഉള്‍പ്പെടെ ഗെയിമിംഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മനാമ: ബഹ്‌റൈനില്‍ ആദ്യമായി വീട്ടില്‍ താമസിക്കുന്ന രാജ്യത്തെ പൗരര്‍ക്ക് വൈദ്യുതി ഉപഭോഗ നിരക്കുകള്‍ കുറച്ചതായി വൈദ്യുതി, ജലകാര്യ മന്ത്രി യാസര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ അറിയിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം, എം.പിമാര്‍ നേരത്തെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത്. 5,000 മുതല്‍ 7,000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് നിരക്ക് 32 ഫില്‍സില്‍നിന്ന് 16 ആയി കുറയ്ക്കാനും തീരുമാനിച്ചു.ആദ്യത്തെ വീട്ടില്‍ താമസിക്കുന്ന പൗരര്‍ക്ക് ജനുവരി 1 മുതല്‍ നല്‍കുന്ന ബില്ലുകള്‍ക്ക് പുതിയ നിരക്ക് ബാധകമാകും.
മനാമ: ഇന്ത്യന്‍ എംബസിയിലെ ഡിഫന്‍സ് അറ്റാഷെ കാപ്റ്റന്‍ സന്ദീപ് സിംഗ് ബഹ്‌റൈന്‍ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയെ സന്ദര്‍ശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഏകോപനം, പ്രൊഫഷണലുകളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
