Author: News Desk

കാരക്കാസ്: വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. വെനസ്വേലയിലെ നാല് വിമാനത്താവളങ്ങൾ അമേരിക്ക ആക്രമിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കൻ മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ആക്രമണ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന് തങ്ങളുടെ റിപ്പോർട്ടർമാർ സാക്ഷിയായെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ 1.50ഓടെയാണ് ആദ്യത്തെ പൊട്ടിത്തെറി ശബ്ദം കേട്ടത്. തങ്ങൾ താമസിച്ചിരുന്ന മുറിയുടെ ജനലുകൾ അടക്കം പൊട്ടിത്തെറിക്ക് പിന്നാലെ നടുങ്ങിയെന്നാണ് സിഎൻഎൻ റിപ്പോർട്ടർ ഓസ്മാരി ഹെർണാണ്ടസ് റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ പല മേഖലകളിലും വൈദ്യുതി ബന്ധം നഷ്ടമായെന്നും പൊട്ടിത്തെറിക്ക് പിന്നാലെ വിമാനങ്ങളുടെ ശബ്ദം കേട്ടുവെന്നുമാണ് സിഎൻഎൻ മാധ്യമപ്രവർത്തകർ വിശദമാക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള അഗ്നിയുടെ പ്രഭ ദൃശ്യമാകുന്ന…

Read More

മനാമ: ബഹ്‌റൈനില്‍ ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശ് പൗരനായ തൊഴിലാളിയുടെ അപ്പീല്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി തള്ളി.മറ്റൊരു ബംഗ്ലാദേശിയുടെ സി.പി.ആര്‍. കാര്‍ഡ് കൈക്കലാക്കി അതുപയോഗിച്ച് കെട്ടിട നിര്‍മ്മാണ ഉപകരണങ്ങള്‍ വാടകയ്‌ക്കെടുക്കുകയും അതിന്റെ വാടക നല്‍കാതിരിക്കുകയും ചെയ്ത കേസിലാണ് 43കാരനായ ബംഗ്ലാദേശ് പൗരന് നേരത്തെ ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷം നാടുകടത്താനും വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.കുറെ നാള്‍ വാടക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണ ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമ സി.പി.ആര്‍. കാര്‍ഡ് ഉടമയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. തന്റെ സി.പി.ആര്‍. കാര്‍ഡ് നേരത്തെ നഷ്ടപ്പെട്ടതായും താന്‍ പരാതി നല്‍കി പുതിയ സി.പി.ആര്‍. കാര്‍ഡ് എടുത്തതായും കാര്‍ഡ് ഉടമ സ്ഥാപന ഉടമയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥാപന ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Read More

ദില്ലി: വയോധികർ മുതൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് വരെ ഇൻഡോറിലെ കുടിവെള്ള ദുരന്തത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ദുരന്തമുണ്ടായ ഭാ​ഗീരഥ്പുരയിലെ ഓരോ വീടും മരണഭയത്താൽ വിറങ്ങലിച്ച് നിൽക്കുകയാണ്. മരണക്കണക്കിലെ ഒളിച്ചുകളി മധ്യപ്രദേശ് സർക്കാർ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ഒരു കുടുംബത്തിന്റെ പത്ത് വർഷത്തെ പ്രാർത്ഥനയും കാത്തിരിപ്പുമായിരുന്നു അവ്യാൻ സാഹു. മുലപ്പാലിനൊപ്പം പാക്കറ്റ് പാലിൽ വെള്ളം ചേർത്ത് നൽകിയിരുന്നു. അവസാനം പാൽ നേർപ്പിക്കാൻ ചേർത്തത് മലിനജലമാകുമെന്ന് ആരും സ്വപ്നത്തിൽപോലും കരുതിയില്ല. പാല് കുടിച്ച് അമ്മയുടെ മടിയിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അവ്യാൻ ഛർദിച്ചു, ആരോ​ഗ്യസ്ഥിതി തീരെ വഷളായി 2 ദിവസം ഹോസ്പിറ്റലിൽ ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ 29നാണ് ആറുമാസം മാത്രം പ്രായമുള്ള അവ്യാൻ മരിച്ചത്. പിന്നാലെ സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ സഹായധനം കുടുംബം നിരസിച്ചു. പണം ഞങ്ങളുടെ മകനെ തിരിച്ചുതരുമോയെന്ന് അവ്യാന്റെ മുത്തശ്ശി കൃഷ്ണ സാഹു ചോദിക്കുന്നു. കുടിവെള്ളത്തിന് പകരം മലിനജലമാണ് വന്നതെന്ന് അറിഞ്ഞില്ലെന്ന് അവ്യാന്റെ അച്ഛനും പറയുന്നു. മലിനജലം കുടിച്ച…

Read More

മനാമ: ബഹ്റൈനില്‍ പാനീയങ്ങള്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ നിറച്ചു വില്‍ക്കുന്നത് നിരോധിക്കാനുള്ള നീക്കം സജീവം.പാര്‍ലമെന്റിന്റെ സാമ്പത്തിക, ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് എം.പിമാര്‍ കൊണ്ടുവന്ന ഈ നിര്‍ദേശം രാജ്യത്തെ മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളും കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡും അംഗീകരിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് പൂര്‍ണ നിരോധനം കൊണ്ടുവരാനാണ് നീക്കം. പിന്നീട് പാനീയങ്ങള്‍ ചില്ലുകുപ്പികളിലോ അല്ലെങ്കില്‍ ഏതെങ്കിലും തരം ലോഹപ്പാത്രങ്ങളിലോ മാത്രം വില്‍ക്കാനായിരിക്കും അനുമതിയുണ്ടാകുക.പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒരു സാമൂഹ്യ ശല്യമാണെന്നും ഇത് കടുത്ത പാരിസ്ഥിതിക വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അല്‍ സല്ലൂം പറഞ്ഞു. ജനങ്ങള്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ വലിച്ചെറിയുന്നതുപോലെ ചില്ലുകുപ്പികളോ ലോഹപ്പാത്രങ്ങളോ അലക്ഷ്യമായി വലിച്ചെറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ കടല്‍ ടാക്‌സി സര്‍വീസ് ബുദയ്യ തീരംവരെ നീട്ടുന്നത് പരിഗണനയില്‍.ഇതിന്റെ സാങ്കേതിക വശങ്ങളടക്കമുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ പരിസ്ഥിതി, ടൂറിസം അധികൃതര്‍ പരിശോധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജലഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ബുദയ്യ തീരത്തെ കൂടി കടല്‍ ടാക്‌സി സര്‍വീസില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ഇതിനുള്ള മറുപടിയില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അംന അല്‍ റുഹൈമി മുനിസിപ്പല്‍ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്.

Read More

കോട്ടയം: രമേശ് ചെന്നിത്തലയും ഞാനും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ പൊതുജനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന ഒരു വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ചെന്നിത്തല ഗൗനിക്കാതെ കടന്നുപോയി എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്നം ജയന്തിയുമായി ബന്ധപ്പെട്ട് പെരുന്നയില്‍ വെച്ച് രമേശ് ചെന്നിത്തല അടക്കമുള്ള പല രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായും പലകുറി സംസാരിക്കുകയും കുശലം പറയുകയും ചെയ്തിരുന്നു. അതില്‍ കൗതുകമുണ്ടെന്ന് തോന്നുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ അതു മാത്രമാണ് അവതരിപ്പിച്ചത്. ഇതു പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായി കരുതുന്നില്ല. ഈ വിഷയത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകേണ്ട കാര്യമില്ല. ചെന്നിത്തലയുമായി സംസാരിച്ചു എന്ന് സ്ഥാപിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല. എത്രയോ കാലമായി ബന്ധവും പരിചയവുമുള്ള ആളുകളാണ് തങ്ങള്‍. ഓഫീസിലേക്ക് കയറി ചെന്നപ്പോള്‍ ജനറല്‍ സെക്രട്ടറി മുകളിലുണ്ടെന്ന് പറഞ്ഞതു പോലും അദ്ദേഹമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയില്ല. താനിപ്പോള്‍ നിയമസഭ സാമാജികനാണ്.…

Read More

ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) മന്നത്ത് പത്മനാഭൻ ജയന്തി ആദരപൂർവം ആഘോഷിച്ചു. ജനുവരി 2 വെള്ളിയാഴ്ച കെ.എസ്.സി.എ ആസ്ഥാനത്ത് നടന്ന പരിപാടിയുടെ ഭാഗമായി, പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ജേതാവും കെ.എസ്.സി.എയുടെ മുൻ അധ്യക്ഷനുമായ ശ്രീ പമ്പാ വാസൻ നായരെ ആദരിച്ചു. പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റുമായ ശ്രീ പി.വി. രാധാകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തി. മന്നത്തിന്റെ ജീവിതവും സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു. പോർഷെ ബഹ്റൈൻ വുമൺ ഓഫ് ദ ഇയർ അവാർഡ് ജേതാവ് ശ്രീമതി ജയ മേനോനെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ കെ.എസ്.സി.എ 2025 അവാർഡ് ജേതാക്കളായ ശ്രീ സന്തോഷ് കൈലാസ്, ശ്രീമതി സുജ ജെ.പി. മേനോൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കെ.എസ്.സി.എ പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. മന്നത്തിന്റെ സേവനങ്ങൾ ഇന്നത്തെ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ അത്യന്തം പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. ​ഇന്നലെ ഒറ്റയടിക്ക് വില കൂടിയെങ്കിലും ഇന്ന് വില കുറഞ്ഞു. പവന് ഇന്നലെ 840 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 99,600 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്. എന്നാൽ വില ഉയർന്നതോടെ നി​ക്ഷേപകർ ലാഭമെടുത്ത് പിരിയുന്നത് വില കുറയ്ക്കുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര…

Read More

ന്യൂഡല്‍ഹി: ശബരിമല  സ്വര്‍ണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നേക്കാള്‍ നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ മണ്ഡലത്തിലെ താമസക്കാരനാണ്. അയാള്‍ കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ല. പോറ്റി ഡല്‍ഹിയിലെത്തിയപ്പോള്‍ വിളിച്ചു. അപ്പോയിന്റ്‌മെന്റ് ലഭിച്ചശേഷമാണ് തന്നെ വിളിച്ചത്. സോണിയയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുണ്ടെന്നും, കൂടെ വരണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ചാണ് എംപി എന്ന നിലയില്‍ കൂടെ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പലരും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയിലെ സ്വര്‍ണം എവിടേക്ക് പോയി എന്നു കണ്ടെത്താന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നത്. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതില്‍ കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കുന്നത്. എനിക്കെതിരെ…

Read More

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുകുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നെന്ന് പരാതിയിൽ പറയുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, ബലാത്സം​ഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുൽ പറഞ്ഞു.

Read More