- ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് വർണാഭമായ തുടക്കം
- പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
- ‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
Author: News Desk
മനാമ: ബഹ്റൈന്‍ ഫെബ്രുവരി നാലിന് ദേശീയ പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി സംരക്ഷണത്തില്‍ 2025ല്‍ വലിയ മുന്നേറ്റമാണുണ്ടായതെന്ന് ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രസ്താവനയില്‍ മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് പറഞ്ഞു. 2025ല്‍ മാത്രം 2.4 ദശലക്ഷം വൃക്ഷങ്ങളാണ് രാജ്യത്ത് നട്ടുപിടിപ്പിച്ചത്. 2035 ആകുമ്പോഴേക്കും 3.6 ദശലക്ഷം വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലും വന്‍ പുരോഗതിയുണ്ടായി. പരിസ്ഥിതി സംരക്ഷണത്തില്‍ കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഒരു ഏഷ്യക്കാരനെ അദ്ദേഹത്തിന്റെ നാട്ടുകാര്‍ തന്നെയായ രണ്ടുപേര്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.കേസില്‍ ഫെബ്രുവരി 9ന് കോടതി വാദം കേള്‍ക്കും. അല്‍ ബുദൈയയിലെ ഒരു ഇടവഴിയില്‍ ഏഷ്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. ശരീരത്തില്‍ നിരവധി കുത്തുകളേറ്റ മുറിവുകളുണ്ടായിരുന്നു.സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.12 വര്‍ഷം മുമ്പ് നാട്ടില്വെച്ചുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്നുള്ള വിദ്വേഷം മൂലമാണ് കൊല നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇരയെ ദിവസങ്ങളോളം പിന്തുടര്ന്ന് ഒരു ദിവസം സൗകര്യം കിട്ടിയപ്പോള്‍ വഴിയില്‍ പതിയിരുന്ന ശേഷം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
മനാമ: കോംഗോയുടെ കിഴക്കന്‍ ഭാഗത്തുള്ള റുബയ ഖനി തകര്‍ന്ന് നിരവധി ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പലരെയും കാണാതാവുകയുമുണ്ടായ സംഭവത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും കോംഗോ സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്ത്: നൂതന രീതി, എഞ്ചിനീയറിംഗ് മികവുകള്‍ക്കുള്ള ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ് ബഹ്റൈന്‍ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന് ലഭിച്ചു. സല്മാന് സിറ്റി പദ്ധതിയുടെ മികച്ച നിര്‍മ്മാണം കണക്കിലെടുത്താണിത്.കുവൈത്തില്‍ നടന്ന ചടങ്ങില്‍ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഫാത്തിമ ഇബ്രാഹിം അല്‍ മന്നായി അവാര്‍ഡ് ഏറ്റുവാങ്ങി.ഗുണനിലവാരം, സുസ്ഥിരത, എഞ്ചിനീയറിംഗ് കാര്യക്ഷമത എന്നിവ സന്തുലിതമാക്കുന്ന ബഹ്റൈന്റെ സംയോജിത നഗരവികസന സമീപനത്തിന്റെ വിജയമാണ് ഈ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു.
ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ (ഡബ്ല്യു.ജി.എസ്) ബഹ്റൈനും യു.എ.ഇയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവെച്ചു. സര്‍ക്കാര്‍ വൈദഗ്ധ്യത്തിലും വികസനത്തിലും സഹകരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിത്.ഗവണ്മെന്റ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും അതിന്റെ ഘടനാപരമായ ശേഷി വര്‍ധിപ്പിക്കുന്നതിലും ഭരണത്തിലും പ്രകടന വിലയിരുത്തലിലും മികച്ച രീതികള്‍ പങ്കിടുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. അറിവ് കൈമാറ്റം സുഗമമാക്കുക, സംയുക്ത ശില്പശാലകള് നടത്തുക, പൊതു സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്ന സഹകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയും ധാരണാപത്രത്തിന്റെ ലക്ഷ്യമാണ്.
മനാമ: ബഹ്റൈനില്‍ നായയോടൊപ്പമുള്ള നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ മൃഗസ്നേഹിയായ യുവതിയെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.നടത്തത്തിനിടയില്‍ മയക്കുമരുന്ന് പൊതികള്‍ നിശ്ചിത സ്ഥലങ്ങളില്‍ വെച്ച് ആവശ്യക്കാരെ വിവരമറിയിക്കുന്ന രീതിയാണ് 39കാരിയായ ഇവര്‍ സ്വീകരിച്ചിരുന്നത്. പോലീസ് വഴി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.ഒരു മയക്കുമരുന്ന് കച്ചവടക്കാരന്റെ വിതരണക്കാരിയായാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് യുവതി കോടതിയില്‍ മൊഴി നല്കി. ഒരു റസ്റ്റോറന്റില്‍ പാചകക്കാരിയായിരുന്ന തനിക്ക് ആ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഈ തൊഴിലിലേക്ക് തിരിഞ്ഞതെന്നും അവര്‍ പറഞ്ഞു.
മനാമ: ബഹ്റൈന്‍ കര്‍ഷക വിപണിയുടെ 2025- 2026 സീസണില്‍ വിപണി ഒമ്പതാം ആഴ്ചയിലെത്തിയതോടെ രാജ്യത്തു വിളയിച്ച ഏകദേശം 212 ടണ്‍ പച്ചക്കറികളുടെ വില്‍പ്പന നടന്നു.കാര്‍ഷിക മേഖലയെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സംയോജിത പദ്ധതിയാണിത്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്റും ചേര്‍ന്ന് എസ്.ടി.സി. ബഹ്റൈന്‍, ബാപ്കോ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ മേഖലയുടെ പിന്തുണയോടെയാണ് വിപണി സംഘടിപ്പിച്ചത്.ഏറ്റവും കൂടുതല്‍ വിറ്റുപോയത് തക്കാളിയാണ്. 11,954 കിലോഗ്രാം. ചെറി തക്കാളി (ചുവപ്പ്) 9,525 കിലോഗ്രാം, മത്തങ്ങ 8,524 കിലോഗ്രാം, വഴുതന 8,355 കിലോഗ്രാം, കോളിഫ്ളവര്‍ 7,424 കിലോഗ്രാം എന്നിങ്ങനെയാണ് വില്‍പ്പന നടന്ന മറ്റു പ്രധാന ഉല്‍പ്പന്നങ്ങള്‍. ചോളം, മിക്സഡ് ചെറി തക്കാളി, വെള്ളരി, വൈന്‍ തക്കാളി, ബീറ്റ്റൂട്ട് എന്നിവയുടെയും കച്ചവടവും മെച്ചപ്പെട്ട രീതിയില്‍ നടന്നു.
മനാമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഭാര്യ മരിക്കാനിടയായതിന് ഗള്‍ഫ് പൗരനെതിരെ ചുമത്തിയ കേസില്‍ ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതി മാര്‍ച്ച് 17ന് വിധി പറയും.2025 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് മദ്യപിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ശ്രദ്ധയില്ലാതെ അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
അമേരിക്കയുമായുള്ള വ്യാപര കരാർ; ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് നരേന്ദ്രമോദി, ട്രംപിന് മുന്നില്‍ കീഴടങ്ങിയെന്ന് പ്രതിപക്ഷം
ദില്ലി: അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്പാദന രംഗത്ത് ഇത് വൻ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി എൻഡിഎ എംപിമാരോട് പറഞ്ഞു. അതേസമയം, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭ സ്തംഭിച്ചു. കരാറിൽ സർക്കാർ ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തും. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനുശേഷം ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് ഇന്നലെ രാത്രി ആദ്യം വിവരം നല്‍കിയത് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ആയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഉൾപ്പടെ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയാണ് ട്രംപ് 18 ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തിയെന്നും ട്രംപ് പറയുന്നു. 45 ലക്ഷം കോടിയുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നും തീരുവ ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗം ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനായുള്ള ധാരണയ്ക്ക് പ്രധാനമന്ത്രിയെ അഭിനന്ദിച്ച്…
റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന ചടങ്ങിൽ സൗദി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ എഴുന്നൂറിലധികം വിശിഷ്ട അതിഥികൾ പങ്കെടുത്തു.
