- അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ
- ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് വർണാഭമായ തുടക്കം
- പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
- ‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
Author: News Desk
നിളാ തീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നത് സാംസ്‌കാരിക നവോത്ഥാനം; ആശംസകളുമായി ശശി തരൂര്‍
തിരുവനന്തപുരം: കുംഭമേളയ്ക്ക് ആശംസകളുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. മനോഹരമായ സാംസ്‌കാരിക നവോത്ഥാനമാണ് തിരുനാവായയിലെ നിളാതീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തവനൂര്‍-തിരുനാവായ മാഹാമാഘ മഹോത്സവത്തിന്റെ (മാമാങ്കം) പുനരുജ്ജീവന ആഘോഷങ്ങളില്‍ ആത്മീയമായി പങ്കുചേരാന്‍ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. സാമൂതിരിമാരുടെ യുദ്ധവീര്യത്തിന്റെ ചരിത്രം മുതല്‍ ‘കേരളത്തിന്റെ കുംഭമേള’ എന്നറിയപ്പെടുന്ന ഇന്നത്തെ ആത്മീയ ചൈതന്യം വരെ, ഈ ഉത്സവം മനോഹരമായ ഒരു സാംസ്‌കാരിക നവോത്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകര്‍ക്കും ഭക്തജനങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ ഉത്സവം നമ്മുടെ ഐതിഹാസികമായ ഭൂതകാലത്തെയും സൗഹാര്‍ദ്ദപരമായ ഭാവികാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറട്ടെ.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും മാറ്റം. ഇന്ന് മൂന്നാംതവണയാണ് സ്വർണവില മാറിമറിയുന്നത്. വൈകുന്നേരം 2400 രൂപ വർധിച്ച് പവന് 1,12,320 ആയി. സ്വര്‍ണവിലയിൽ അമ്പരപ്പിക്കുന്ന ചാഞ്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വില കനത്ത തോതിൽ ഇടിഞ്ഞിരുന്നു. 9000ത്തിന് മുകളിൽ വില ഇടിഞ്ഞപ്പോൾ വൈകുന്നേരം വലിയ മാറ്റമാണ് ഉണ്ടായത്. ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് ഗ്രാമിന് 13890 രൂപയും പവന് 1,11,120 രൂപയുമായിരുന്നു വില. എന്നാൽ ഉച്ചയോടെ ഈ വില വീണ്ടും ഇടിഞ്ഞു. 13490 രൂപ ഗ്രാമിനും 1,07,920 രൂപ പവനുമായി വില മാറി. തുടർന്നാണ് വൈകിട്ടോടെ വില വീണ്ടും വർധിച്ചിരിക്കുന്നത്.
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും. 6,7 തീയതികളില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ് അറിയിച്ചു. 6 ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വം സ്വീകരണം നല്‍കും. ബിജെപി കോര്‍ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്ന നിതിന്‍ നബിന്‍ അങ്കമാലിയില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. 7 ന് രാവിലെ കാലടിയില്‍ ആദിശങ്കര ജന്മഭൂമിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം തൃശൂരിലെത്തി, വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുബജറ്റ് ചര്‍ച്ചയിലും നിതിന്‍ നബിന്‍ പങ്കെടുക്കും. വൈകിട്ട് തൃശൂര്‍ നിയമസഭാ മണ്ഡല നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം നെടുമ്പാശേരി വഴി ഡല്‍ഹിക്ക് മടങ്ങും.
മഞ്ചേശ്വരത്ത് ക്രൂരകൊലപാതകം; 18 വയസുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്
കാസർകോഡ്: കാസർകോഡ് മഞ്ചേശ്വരത്ത് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. 18 വയസുകാരി മറിയം ജുമൈല യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാർ പറയുന്നു.
കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി
ന്യൂഡല്‍ഹി : കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ അന്തിമ നടപടികളിലാണ്. എറണാകുളം- കായംകുളം മൂന്നാം പാത ( കോട്ടയം വഴി) ട്രാഫിക് സര്‍വേ പൂര്‍ത്തിയായി. കായംകുളം- തിരുവനന്തപുരം മൂന്നാം പാതയുടെ ട്രാഫിക് സര്‍വേ പൂര്‍ത്തിയായി അലൈന്‍മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. ഡിപിആര്‍ ഉടന്‍ തയ്യാറാക്കും. തിരുവനന്തപുരം – നാഗര്‍കോവില്‍ സര്‍വേ നടക്കുകയാണ്. തുറവൂര്‍- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലില്‍ സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഏറെ സുപ്രധാനമായ ശബരിപാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി. അങ്കമാലി ശബരിപാതയ്ക്ക് സ്ഥലമേറ്റെടുക്കല്‍ തുടങ്ങി. ഗുരുവായൂര്‍- തിരുനാവായ പാതയുടെ നടപടികള്‍…
ദോഹ: ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡന്റ് സാമൂഹ്യപ്രവർത്തകനുമായ ബഷീർ അമ്പലായിക്ക് ജിഎംഎഫ് ഖത്തർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽICC ഹാളിൽ വെച്ച് നടന്ന സ്വീകരണ പരിപാടിക്ക് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഇന്ത്യൻ കമ്മ്യൂണിറ്റി ലീഗൽ അഡ്വൈസറുമായ അഡ്വക്കേറ്റ് ജാഫർഖാൻ സ്വീകരണ പരിപാടിക്ക് അധ്യക്ഷൻ വഹിച്ചത്. സ്വീകരണ പരിപാടിക്ക് ആമുഖം പറഞ്ഞുകൊണ്ട് ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് കണ്ണൂർ. ആശംസകൾ നേർന്നുകൊണ്ട് ട്രഷറർ മുസ്തഫ. ജോയിൻ സെക്രട്ടറി അജിതകുമാരി.വൈസ് പ്രസിഡണ്ട് ആര്യ സതീഷ്. അബി. ജീവകാരുണ്യ കൺവീനർ അബ്ദുൽ അസീസ്. സുനിൽ മക്കാർ. ഷിനോബ്. സുഭാഷ്. രഞ്ജിത്ത്. തജാസ്. ജെയിംസ് ഓലങ്ങാട്ട്. റിയാസ് അനൂപ്. സരിത തുടങ്ങിയവർ പങ്കെടുത്തു. സ്നേഹാദരവ് ഏറ്റുവാങ്ങിക്കൊണ്ട് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി നന്ദി അറിയിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ജിസിസി രാജ്യങ്ങളിൽ മികവുറ്റ രീതിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംഘടനയ്ക്ക് കൂടുതൽ അംഗങ്ങളെ സംഘടനയുടെ കുടുംബത്തിലേക്ക് മെമ്പർഷിപ്പ് എടുത്ത് സംഘടനയുടെ ഭാഗമാകണമെന്നും കൂടുതൽ മികവുറ്റ…
സംസം പബ്ലിക്കേഷൻസ് പുറത്തിറക്കിയ സലാമിന്റെ രചനകളുടെ സമാഹാരമായ “സലാമിന്റെ സർഗ്ഗ രചനകൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹറിനിൽ സാമൂഹ്യ പ്രവർത്തകനായ ഫസൽ ബഹ്‌റൈൻ നിർവ്വഹിച്ചു. തന്റെ ജീവിതാനുഭവങ്ങളിലൂടെയും ഓർമകളിലൂടെയുമുള്ള കടന്നുപോക്കാണ് പുസ്തകമെന്നും വായനക്കാർക്ക് നല്ല വായനാനുഭവം നൽകുമെന്നും സലാം പറഞ്ഞു. 1995ൽ ബഹ്‌റൈനിലെത്തിയ സലാം റാസ് റുമാനിൽ ഖുദ്സ് പ്രസ്സിലെ ജീവനക്കാരനാണ്.തന്റെ ജോലിയിലെ ഇടവേളകളിലും,ഒഴിവുസമയങ്ങളിലും തന്റെ എഴുത്തിനു സമയം കണ്ടെത്തുന്ന അദ്ദേഹം അത് പുസ്തക രൂപത്തിൽ ഇറക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. സലാം കണ്ണൂർ സിറ്റി സ്വദേശിയും ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗവുമാണ്. BKCK എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ മാധ്യമപ്രവർത്തകൻ നൂർ മുഹമ്മദ്,സാമൂഹ്യ പ്രവർത്തകൻ ഫൈസൽ ഇസ്മായിൽ, ഗ്രൂപ്പ് അംഗങ്ങളും സന്നിഹിതരായി.
ഐഎസ്എൽ സംപ്രേഷണത്തിനായി ഏഴ് പേർ രംഗത്ത്; അപ്രതീക്ഷിതമായി ബിഡ് നൽകി ജിയോസ്റ്റാർ, സോണിയും സീ സ്പോർട്സും പിന്മാറി
ന്യൂഡൽഹി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന്റെ സംപ്രേഷണ അവകാശം ഏറ്റെടുക്കാൻ ഏഴ് കമ്പനികൾ ബിഡ് സമർപ്പിച്ചു. ബിഡ് സമർപ്പിക്കാൻ ഫെബ്രുവരി 1 ഞായറാഴ്ച വരെ എ ഐ എഫ് എഫ് സമയം അനുവദിച്ചിരുന്നു. സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി ജിയോസ്റ്റാർ ബിഡ് സമർപ്പിച്ചു. കൊൽക്കത്ത ആസ്ഥാനമായ ആനന്ദബസാർ പത്രിക (ABP) ഗ്രൂപ്പ്, ഫാൻകോഡ്, ജിയോസ്റ്റാർ, കെ പി എസ് സ്റ്റുഡിയോസ് എന്നിവരാണ് നിലവിൽ സംപ്രേഷണ അവകാശത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ഇതുവരെ എ ഐ എഫ് എഫ് പ്രസിദ്ധീകരിച്ചിട്ടില്ല. ജനുവരി 23ന് പ്രീ-ബിഡ് ക്ലാരിഫിക്കേഷൻ മീറ്റിങിൽ പങ്കെടുത്ത സോണി, സീ, ബ്രിട്ടീഷ് മീഡിയ ഗ്രൂപ്പായ ടു സർക്കിൾസ് എന്നിവർ ബിഡ് സമർപ്പിക്കാഞ്ഞതും ശ്രദ്ധേയമായി. ബിഡ് സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും എ ഐ എഫ് എഫ് അതിന് വഴങ്ങിയില്ല. ബിഡുകൾ പരിഗണിച്ച് ഉടൻ തന്നെ എ ഐ…
‘കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല’; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. അത്തരം തീരുമാനങ്ങള്‍ കളിക്കാരുടെ കൈകളിലല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പാക് ക്യാപ്റ്റന്‍ പ്രതികരിച്ചു. മുകളിലുള്ളവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കും. മറ്റു ടീമുകള്‍ക്കെതിരെ കളിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇന്ത്യക്കെതിരെ കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും കളിക്കണ്ട പറഞ്ഞാല്‍ കളിക്കില്ല. ‘തീര്‍ച്ചയായും ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ശ്രീലങ്കയിലേക്ക് പോകും. പക്ഷേ ഞങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമല്ല. പോകാന്‍ ഞങ്ങളുടെ തലപ്പത്തുള്ളവര്‍ അനുവാദം നല്‍കണം. ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. സര്‍ക്കാരും പിസിബി ചെയര്‍മാനും എന്ത് നിര്‍ദ്ദേശമാണോ നല്‍കുന്നത് അതനുസരിച്ചാണ് ഞങ്ങള്‍ ശ്രീലങ്കയിലേക്ക് പോകുന്നതില്‍ തീരുമാനം എടുക്കേണ്ടത്. അവര്‍ എന്തു പറയുന്നുവോ അതു ചെയ്യും’- ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക് നായകന്റെ പ്രതികരണം. പാകിസ്ഥാന്‍ സര്‍ക്കാരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് പാകിസ്ഥാന്‍ നിലപാട്…
മലപ്പുറം: ഫെബ്രുവരി 3, ചൊവ്വാഴ്ച മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണര്‍വിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. യതി പൂജ അമൃതസ്‌നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനായി സര്‍വ്വതും ഉപേക്ഷിച്ച് ജീവിതം സമര്‍പ്പിച്ച സന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധര്‍മ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തര്‍ക്ക് ഗുരുത്വബോധവും ജീവിതത്തില്‍ സല്‍മാര്‍ഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്ഞാനികളായ സന്യാസിമാരുടെ പാദപൂജയും അവര്‍ക്കുള്ള അന്നദാനവും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും…
