- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
Author: News Desk
കോവിഡ് മുന്‍കരുതല്‍: ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും 13 അറിയിപ്പുകള്‍ ലഭിച്ചതായി ചീഫ് പ്രോസിക്യൂട്ടര്‍
മനാമ: കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും 13 അറിയിപ്പുകള്‍ ലഭിച്ചതായി മിനിസ്ട്രീസ് പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച റെസ്റ്റോറന്റുകളുടെയും മറ്റും പശ്ചാതലത്തിലാണ് ഈ അറിയിപ്പുകള്‍ ലഭിച്ചത്. പുതുവത്സരാഘോഷങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്താനും തടയാനുമാണ് നടപടികള്‍. നിയമം ലംഘിച്ചവരിലൊരാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 13 പ്രതികളെയും 10 ഔട്ട്‌ലെറ്റുകളെയും ബന്ധപ്പെട്ട ലോവർ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അന്വേഷണം തീര്‍പ്പാക്കിയിട്ടില്ല. പ്രതിക്കെതിരെ 1,000 മുതല്‍ 5000 ബഹറൈന്‍ ദീനാര്‍ വരെ പിഴയും ഒരു വര്‍ഷം തടവും അടിയന്തര പ്രാബല്യത്തിലുണ്ട്. പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനും വ്യാപനം പരിമിതപ്പെടുത്താനും എല്ലാ അധികാരികളോടും പബ്ലിക് പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
കോഴിക്കോട്: ദുബായിൽ നിന്ന് കരിപ്പുർ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് ഏകദേശം 90 ഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് അധികൃതർ പിടിച്ചെടുത്തു. ഈന്തപ്പനയുടെ ഉള്ളിലുള്ള വിത്തുകളുടെ ആകൃതിയിൽ ചോക്ലേറ്റുകൾക്കും ഉള്ളിലുമാണ് സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. കേരളത്തിൽ നടത്തുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെത് ഭരണകൂട ഫാസിസമാണെന്നും സഭാ മാധ്യമവിഭാഗം തലവൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത. പിണറായി വിജയനെ നാടിന്റെ മുഖ്യമന്ത്രിയായാണ് കാണുന്നതെന്നും ആ ബഹുമാനം കിട്ടണമെങ്കിൽ അത്തരത്തിൽ ഇടപെടണമെന്നും സ അഭിപ്രായപ്പെട്ടു. അവസരം കിട്ടുമ്പോൾ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയമായ മുഖ്യമന്ത്രിയുടെ മറുപടികൾ പാർട്ടിയുടെ ലോക്കൽ ഓഫീസിൽ പറഞ്ഞാൽ മതി. സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്‌ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു. മലപ്പുറത്ത് ഓർത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ലെന്നും നുണകൾ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്‌ത തെറ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. കോടതികൾ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച്…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഡല്‍ഹിയില്‍ വാക്‌സിന്‍ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇദ്ദേഹം പറഞ്ഞത്. കോവിഡ് വാക്‌സിനെതിരായ പ്രചരണങ്ങള്‍ വിശ്വസിക്കരുത്. വാക്‌സിന്‍ പരീക്ഷണം സുരക്ഷക്കും ഫലപ്രാപ്തിക്കും വേണ്ടിയാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്‌ട്രോസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് ഇന്ത്യയില്‍ ഉപയോഗിക്കുക. ബുധനാഴ്ച മുതല്‍ കുത്തിവെയ്പ് ആരംഭിക്കുമെന്നാണ് കരുതുന്നത്.
റിപ്പോർട്ട്: ടി പി ജലാല്‍ മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയില്‍ കോവിഡ് രോഗബാധ 580 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായവര്‍ 457 പേരാണ്. 547 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായിട്ടുണ്ട്. ഇതില്‍ ഒരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അതേസമയം 26 പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരാണ്. അഞ്ച് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5122 പേര്‍ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രത്യേക ആശുപത്രികളില്‍ 410 പേര്‍ ചികിത്സയിലുണ്ട്. 65,465 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 487 ആണ്. 86,471 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
നേപിള്‍സ്: നൈജീരിയന്‍ സ്ട്രൈക്കറും നാപോളി ക്ലബ്ബിന്റെ കുന്തമുനയുമായ വിക്ടര്‍ ഒസിമന് കോവിഡ്. ഇന്നലെയാണ് 21 കാരന് രോഗം അറിഞ്ഞത്.
ന്യുഡൽഹി: അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ ഇന്ത്യ അംഗീകരിച്ചു. അടിയന്തര ഉപയോഗത്തിനായി ഇന്ത്യ അംഗീകരിച്ച ആദ്യത്തെ കോവിഡ് -19 വാക്സിനാണ് ഇത്. മൂന്ന് വാക്സിനുകൾ കൂടി അംഗീകരിക്കാൻ കാത്തിരിക്കുന്നുവെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കുറഞ്ഞത് നാല് വാക്സിനുകൾ തയ്യാറാകുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ജാവദേക്കർ പറഞ്ഞു. ഇന്ത്യയിൽ 1 കോടിയിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഗാസിപൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കശ്മീര്‍ സിംങ്ങാണ്(58) മരണപ്പെട്ടത്. സമര ഭൂമിയിലെ താത്കാലിക ശുചി മുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കര്‍ഷക സമരത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കര്‍ഷകനാണ് കശ്മീര്‍ സിങ്. ശൈത്യവും ആരോഗ്യപ്രശ്‌നവും മൂലം 37 പേര്‍ നേരത്തെ മരണപ്പെട്ടിരുന്നു. തിങ്കളാഴച കേന്ദ്രസര്‍ക്കാരുമായി നടത്തുന്നുണ്ട്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. ജനുവരി 6 മുതല്‍ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തും. കടുത്ത തണുപ്പിനെ അതിജീവിച്ച് ഡല്‍ഹി അതിര്‍ത്തികളിലെ സമരം 38-ാം ദിവസവും തുടരുകയാണ്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5328 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂർ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂർ 197, കാസർഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 37 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 11 പേരുടെ ഫലം വന്നു. അതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ…
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂർ വാങ്ങി നൽകുന്ന സ്ഥലം വാങ്ങാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾ. നിയമപരമായി വാങ്ങാനോ വിൽക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സർക്കാർ പട്ടയം നൽകാമെന്ന് പറഞ്ഞതിനാൽ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയുടെ അവകാശി എന്നവകാശപ്പെടുന്ന വസന്തയുടെ കൈവശം ഭൂമി അവരുടേതാണെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന വിവരാവകാശ രേഖ തങ്ങളോടുണ്ട്. അവരുടെ പേരിൽ പട്ടയം ഇല്ല. അതുകൊണ്ട് തന്നെ ഈ ഭൂമി അവർക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. . സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കും. ഇവിടെ ഒരു വീടൊരുക്കണം. വസന്ത എന്ന സ്ത്രീ ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലം കച്ചവടം ചെയ്തിരിക്കുന്നത്. എന്നും കുട്ടികൾ പറഞ്ഞു.
