Author: News Desk

ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച്‌ നിലവിലുള്ള പുകയില നിരോധനനിയമം 2003ലാണ് (COTPA 2003) സര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സര്‍ക്കാര്‍ തയാറാക്കിക്കഴിഞ്ഞു . പുകയില നിരോധന നിയമത്തിന്റെ 7ാം വകുപ്പും ഭേദഗതി ചെയ്തു. നിലവില്‍ 18 വയസ്സാണു പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പുതിയ ഭേദഗതിപ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസ്സില്‍ താഴെയുള്ളയാള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയിലോ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്.നിയമം തെറ്റിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും ഈടാക്കിയേക്കും. ഇതിനു പുറമേ നിര്‍ദേശിച്ചിരിക്കുന്നതിലും വളരെ കുറച്ച്‌ അളവില്‍ പുകയില ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന വ്യവസ്ഥ കൂടി ചേര്‍ക്കും. ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവും പിഴയും അനുഭവിക്കേണ്ടി…

Read More

ന്യൂഡൽഹി: യു.കെയില്‍ കണ്ടെത്തിയ കൊവിഡ്19 ന്റെ ജനിതകമാറ്റം ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ സംഘം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിലാണ് ഡല്‍ഹി എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ വിഷയത്തെ അധികരിച്ച് സംസാരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 25 പേരിലാണ് ജനിതിക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം തന്നെ മാനദണ്ഡങ്ങളനുസരിച്ച് ഐസൊലേഷനിലാണുള്ളത്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വൈറസ് രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ല. അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും ഇതുവരെയും പുറത്തുവന്നിട്ടില്ല. അതിനാല്‍ തന്നെ വലിയ ആശങ്ക വേണ്ടതില്ല. ഇതിനെതിരെ വാക്സിന്‍ ഫലപ്രദമായിരിക്കില്ല എന്ന പ്രചാരണങ്ങളും വിശ്വസിക്കരുത്. അങ്ങനെയൊരു മുന്‍വിധിയിലേക്ക് നാമിപ്പോള്‍ എത്തേണ്ടതില്ല. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ഇനിയും കൃത്യമായി പാലിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഗുണകരമല്ല. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വിലയിരുത്തി.

Read More

തിരുവനന്തപുരം: കവി നീലമ്പേരൂർ മധുസൂദനൻ നായർ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. 84 വയസായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം, മൂലൂർ സ്മാരക പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നീവ നേടിയ ഇദ്ദേഹം അധ്യാപകനായും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിൽ മാർക്കറ്റ് അനലിസ്റ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1991 മാർച്ച് 31 ന് വ്യവസായ വാണിജ്യ വകുപ്പിലെ ജോയിന്റ് ഡയറക്ടറായായിരുന്നു. ചമത, പാഴ്ക്കിണർ, ചിത, സൂര്യനിൽ നിന്നൊരാൾ തുടങ്ങി 14 കവിതാ സമാഹാരങ്ങളും,കിളിയും മൊഴിയും, അമ്പിളിപ്പൂക്കൾ എഡിസന്റെ കഥ എന്നിങ്ങനെ എട്ട് ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: ശമ്പളമില്ലാത്ത അവധിയെടുക്കുകയും അനുവദിച്ച കാലയളവിനു ശേഷവും അവധിയിൽ തുടരുന്ന എല്ലാ ജീവനക്കാരേയും പിരിച്ചുവിടാനാണ് നിർദ്ദേശം. അവധി അപേക്ഷ സമർപ്പിക്കാതെയും സർവീസിൽ പ്രവേശിക്കാതെയും നിലവിൽ അവധിയിൽ തുടരുന്നവരെയാണ് പിരിച്ചുവിടുന്നത്. കെ.എസ്.ആർ ചട്ടം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ച് ഇവരെ പിരിച്ചുവിടാനാണ് വകുപ്പ് മേധാവികൾക്ക് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് നിർദ്ദേശം നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വദേശത്തോ, വിദേശത്തോ മറ്റു ജോലികളിൽ ഏർപ്പെടുന്നതിനും പങ്കാളിയോടൊപ്പം താമസിക്കുന്നതിനും പരമാവധി 20 വരെ ഘട്ടംഘട്ടമായി അവധി അനുവദിച്ചിരുന്നു. എന്നാൽ 2020 നവംബർ അഞ്ചു മുതൽ അവധി അഞ്ചു വർഷമായി പരിമിതപ്പെടുത്തി. ഇതിനായി ഇപ്പോൾ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിലാണ് ധനകാര്യ വകുപ്പ് നിലപാട് വ്യക്തമാക്കിയത്. ഒരു ഉദ്യോഗസ്ഥനു സർവീസ് കാലയളവിൽ ലഭിക്കുന്ന ശമ്പളമില്ലാതെയുള്ള അവധി പരമാവധി അഞ്ച് വർഷമായിരിക്കും. അവധി കഴിയുന്ന മുറയ്ക്ക് തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയെടുത്ത് സർവീസിൽ നിന്നും നീക്കം ചെയ്യും.

Read More

ലണ്ടൻ: അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിന്റെ 20 ലക്ഷം ഡോസുകൾ എല്ലാ ആഴ്ച്ചയും യുകെയിൽ വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ്-അസ്ട്രസെനെക കോവിഡ് -19 വാക്‌സിൻ ബ്രിട്ടൻ ബുധനാഴ്ച അംഗീകരിച്ചിരുന്നു. കമ്പനിയുമായുള്ള കരാറിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 100 ദശലക്ഷം ഡോസുകൾ ഓഡർ ചെയ്തിരുന്നു. ബ്രിട്ടനിൽ കഴിഞ്ഞ 4 ദിവസങ്ങളിലായി 2,00,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ യുകെയിലെ മൊത്തം കോവിഡ് കേസുകൾ 25 ലക്ഷം കടന്നു.

Read More

റിയാദ്: മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് മലയാളം വശമാക്കി തൊഴിലുടമ ശ്രദ്ദേയനാവുന്നു. അല്‍ഖസീം പ്രവിശ്യയില്‍പ്പെട്ട ബുറൈദ നിവാസിയായ സൗദി യുവാവ് അബ്ദുല്ലയാണ് തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് മലയാളം പഠിച്ചത്. മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് താന്‍ മലയാളം പഠിച്ചതിന്റെ അനുഭവകഥ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സൗദി യുവാവ് വിശദീകരിച്ചു. അറബി വാക്കുകള്‍ക്ക് മലയാളത്തിലുള്ള തുല്യ പദങ്ങള്‍ പതിവായി ഡ്രൈവര്‍ ഉപയോഗിച്ചതിലൂടെയാണ് താന്‍ മലയാളം വശമാക്കിയതെന്ന് അബ്ദുല്ല പറയുന്നു. ഡ്രൈവറെ അറബി പഠിപ്പിക്കല്‍ ഏറെ ദുഷ്‌കരമായിരുന്നു. താന്‍ ഓരോ തവണ അറബി വാക്കുകള്‍ പറയുമ്പോഴും സമാന അര്‍ഥത്തില്‍ മലയാളത്തിലാണ് ഡ്രൈവര്‍ മറുപടി നല്‍കിയിരുന്നത്. മലയാളി ഡ്രൈവറെ താന്‍ തന്റെ വീട്ടിലെ ഡ്രൈവറായല്ല കാണുന്നതെന്നും കുടുംബത്തിലെ ഒരു അംഗം എന്ന നിലയിലാണെന്നും തനിക്കൊപ്പം ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡ്രൈവര്‍ക്കും സൗദിയില്‍ അന്യതാബോധമോ ഒറ്റപ്പെടലോ തോന്നുന്നില്ലെന്നും സൗദി യുവാവ് പറയുന്നു. അതേസമയം, മലയാളം…

Read More

മനാമ: മലപ്പുറം വളാഞ്ചേരി ചോറ്റൂർ സ്വദേശി അബു നെല്ലിക്കണ്ടത്തിൽ (57)   ബഹ്‌റൈനിൽ    ഹൃദയാഘാതം മൂലം മരണപ്പെട്ടു . ഒൻപത് വര്ഷമായിട്ട് ഹൂറയിലെ ഒരു അപ്പാർട്മെന്റിൽ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയായിരുന്നു ,മൃതദേഹം സൽമാനിയ ഹോസ്പിറ്റലിലേക്ക് മാറ്റി , തുടർ നടപടികൾക്ക് ബഹ്‌റൈൻ കെഎംസിസി മയ്യിത്തു പരിപാലന കമ്മിറ്റി നേതൃത്വം നൽകുന്നു .

Read More

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും ലഷ്‌കറെ ത്വയിബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്വി പാകിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റ്(സിടിഡി) ശനിയാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുംബൈ ഭീകരാക്രമണക്കേസില്‍ 2015 മുതല്‍ ലഖ്വി ജാമ്യത്തിലായിരുന്നു. എവിടെവെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ലാഹോറിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലഖ്വി നടത്തുന്ന മരുന്നുകട മുഖേന ഫണ്ട് സ്വീകരിക്കുകയും ലഭിച്ച ഫണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി നല്‍കിയെന്നുമാണ് ആരോപണം. സ്വന്തം ചെലവിനായും ഈ ഫണ്ട് ലഖ്വി ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ വിചാരണ നടക്കുമെന്നും അധികൃതര്‍ പറഞ്ഞു. ലഖ്വിക്ക് ചെലവിനായി പ്രതിമായം 1.5 ലക്ഷം രൂപ നല്‍കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു.

Read More

ന്യൂഡൽഹി: ജനുവരി എട്ട് മുതൽ ബ്രിട്ടണിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ തിരിച്ചെത്തുന്നവർക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ജനുവരി എട്ടിനും 30നും ഇടയിൽ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യേഴ്‌സിൽ(എസ്ഒപി) പറയുന്നു. യാത്രക്കാർ 72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം. യാത്രാ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊറോണ രോഗിയല്ലെന്ന സ്വയം സാക്ഷ്യ പത്രവും വിമാനത്താവളത്തിൽ സമർപ്പിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു. എല്ലാ അന്താരാഷ്ട്ര വിമാനത്താവളത്തിലും ആർടി-പിസിആർ ടെസ്റ്റിനുള്ള സൗകര്യം ഉണ്ടായിരിക്കണം. വിമാനത്താവളങ്ങൾക്ക് സമീപം ക്വാറന്റീനുള്ള സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ ജീവനക്കാർ യാത്രക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പരിശോധനയിൽ നെഗറ്റീവായി വരുന്നവരെല്ലാവരും 14ദിവസം ക്വാറന്റീനിൽ ഇരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.…

Read More

തിരുവനന്തപുരം:  80 വ​യ​സ്സു​ള്ള വ​യോ​ധി​ക​യെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വ​ഴ​യി​ല സ്വ​ദേ​ശി​യാ​യ പ്ര​മോ​ദി​നെ​യാ​ണ് (35) പേ​രൂ​ര്‍​ക്ക​ട പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഡിസംബർ 30ന് ​വൈ​കീ​ട്ട് വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ വച്ചാണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ പേ​രൂ​ര്‍​ക്ക​ട പോലീസ് ഇ​ന്‍​സ്പെ​ക്ട​ര്‍ സൈ​ജു​നാ​ഥി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​നി​ല്‍, സ​ഞ്ജു ജോ​സ​ഫ്, ജ​യേ​ഷ്, മോ​നി​ഷ്, എ.​എ​സ്.​ഐ അ​നി​ക്കു​ട്ട​ന്‍ നാ​യ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, ര​ജ​നി കു​മാ​രി എ​ന്നി​വ​ര​ട​ങ്ങി​യ പോലീസ്  സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More