- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
Author: News Desk
സൗദി അറേബ്യ: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നഴ്സുമാർക്കാണ് അവസരം. ക്രിട്ടക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ, പീഡിയാട്രിക് ), എമർജൻസി, ജനറൽ (ബി.എസ്. സി), സി.ഐ.സി.യു , എൻ. ഐ.സി.യു ,പി.ഐ.സി.യു ,ഹോം ഹെൽത്ത് കെയർ , ഐ.സി.സി.യു (കൊറോണറി), മെറ്റെർനിറ്റി /മിഡ് വൈവ്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന ജനുവരി 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.…
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം . വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക . അവസാന തീയതി 2021 ജനുവരി 10 . കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക.
തിരുവനന്തപുരം: കേരളത്തിലെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി ജോയ് നിയമിതനാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകി. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കും. വി. പി ജോയിക്ക് 2023 ജൂൺ 30 വരെ തുടരാം. ജോയ് വാഴയിൽ എന്ന പേരിൽ സാഹിത്യ രംഗത്തും വി. പി ജോയ് സജീവമാണ്. തിരികെയെത്തുന്ന വി. പി ജോയിയെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ നിയമിക്കാനാണ് മന്ത്രിസഭാ തീരുമാനം.
കൊവിഡ് വകഭേദം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ഫെബ്രുവരി 20 വരെയാണ് പ്രവർത്തനം നിർത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യുകെയിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. കൂടുതൽ രോഗവ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് യു.കെയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശമുണ്ട്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് യു.കെയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
കൊച്ചി : ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ ഓഫിസ് കസ്റ്റംസിന് മറുപടി നൽകി. കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്നാണ് മറുപടി. നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നു. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അയ്യപ്പനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് വൈകുന്നേരം 4 മണിക്കും നോട്ടിസ് നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു സ്പീക്കറുടെ ഓഫിസിൽ നിന്നും മറുപടി ലഭിച്ചത്.
വാട്ട്സ് ആപ്പ് തങ്ങളുടെ ടേംസ് ആൻഡ് കണ്ടീഷൻസിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത വർഷം ഫെബ്രുവരിയോടെ നിബന്ധനകൾ പുതുക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പിന്നീടങ്ങോട്ട് വാട്ട്സ് ആപ്പ് ഉപയോഗിക്കാനാകൂ. വബീറ്റ ഇൻഫോയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. പ്രൈവസി പോളിസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിരുന്നു. വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം, ഉപയോഗം, വാട്‌സാപ്പ് ഉൾപ്പടെയുള്ള ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഏതുവിധത്തിൽ ഉപയോഗിയ്ക്കാം എന്നിവയെല്ലാമായിരിയ്ക്കും പുതിയ പ്രൈവസി അപ്ഡേറ്റിൽ ഉണ്ടാവുക. അടുത്തിടെ വാട്ട്സ് ആപ്പ് അവതരിപ്പിച്ച ഇൻ ആപ്പ് ബാനറായാണ് ഈ അപ്ഡേറ്റുകൾ കാണിയ്ക്കുക. ഇത് അംഗീകരിയ്ക്കാതെ വാട്ട്സ് ആപ്പ് തുടർന്ന് ഉപയോഗിയ്ക്കാനാകില്ല.
അബുദാബി: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎഇയില്‍ നിന്ന് നാലു മലയാളികളെ നാടുകടത്തി. കാസർകോട് സ്വദേശികളായ സഫ്വാൻ അച്ചുമ്മദ്, മുഹമ്മദ് അനൻഷ്, റിസ്വാൻ ബിരിയത്ത്മെയ്ഡ്, ബസം ഷംസുദ്ദീൻ എന്നിവരെ ഭീകരബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് നാടുകടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . കേരളത്തിൽ വന്നിറങ്ങിയ ഇവരെ എൻ ഐ എ ചോദ്യം ചെയ്യുകയും തുടർന്ന് വിട്ടയക്കുകയും ചെയ്തു. നിങ്ങളുടെ വാർത്തകൾ പ്രസിദ്ധികരിക്കാനും, കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാനും starvisionbah@gmail.com, 0097336219358 എന്നിവയുമായി ബന്ധപ്പെടുക. നാടുകടത്തപ്പെട്ട നാല് യുവാക്കളും മതമൗലികവാദികളാണെന്നും, ‘മജ്മത്തു മുജാഹിദ്’ എന്ന പേരിൽ സംഘടന സ്ഥാപിച്ച അഷ്ഫക് മജീദുമായി അവർ സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുള്ള, ഡോ. ഇജാസ് എന്നിവരുമായി യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. അഷ്ഫക് അഫ്ഗാനിസ്ഥാനിലേക്ക് പോയതിനു ശേഷവും നാടുകടത്തപ്പെട്ട യുവാക്കളുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെടാൻ…
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെഎസ്‌യു
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. മാർച്ച് മാസത്തിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ മേയ് മാസത്തിലേക്ക് മാറ്റണമെന്നാണ് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടത്. ജനുവരി മാസത്തിൽ ക്ലാസുകൾ തുടങ്ങി വളരെ വേഗം പരീക്ഷയിലേക്ക് പോകുന്ന രീതി ശരിയല്ല. പത്താം ക്ലാസ്, പ്ലസ് ടു എന്നിവ ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ വലിയ ഘട്ടമാണ്. ഇക്കാര്യം മനസിലാക്കി പരമാവധി ക്ലാസുകൾ അവർക്ക് ലഭ്യമാക്കണം. പ്ലസ് ടു സയൻസ് ക്ലാസുകളിലെ കുട്ടികൾക്ക് ലാബ് ക്ലാസുകൾ ഉറപ്പാക്കി പരീക്ഷകൾ മേയ് മാസം അവസാനത്തിലേക്ക് മാറ്റണമെന്നാണ് കെഎസ്‌യു ആവശ്യപ്പെട്ടത്.
ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഉയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുന്നു. വെള്ളിയാഴ്ച കേന്ദ്ര സംഘം കേരളത്തിലെത്തും. എൻസിഡിസിയുടെ(നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ) ഡയറക്ടർ ഡോ. എസ്.കെ സിംഗാണ് സംഘത്തിന് നേതൃത്വം വഹിക്കുന്നത്. കേന്ദ്ര നീക്കത്തെ കേരള ആരോഗ്യ വകുപ്പ് സ്വാഗതം ചെയ്തു. കൊറോണ കേസുകൾ നിയന്ത്രിക്കാൻ സംസ്ഥാനം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമാണ്, എന്തെങ്കിലും പിഴവുകളുണ്ടോ, ടെസ്റ്റിംഗ് എന്തൊക്കെയാണ് കേന്ദ്രത്തിന്റെ സഹായം ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡോ. എസ്.കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. തുടർന്ന് റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അടുത്തിടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35, 038 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. സെപ്റ്റംബർ മുതൽ രാജ്യത്തെ കൊറോണ കേസുകൾ വലിയരീതിയിൽ കുറയുമ്പോഴും സംസ്ഥാനത്തെ രോഗ വ്യാപനം കൂടുന്നത് ആശങ്കയാകുകയാണ്. ഈ സാഹചര്യത്തിലാണ്…
കൊച്ചി : പിറവത്ത് 54 കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. പിറവം പള്ളിക്കാവ് സ്വദേശി ശ്യാമളയാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമൻ പൊലീസിൽ കീഴടങ്ങി. സ്ത്രീയുടെ രണ്ടാം ഭർത്താവാണ് ശിവരാമൻ. ഭാര്യയെ സംശയിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടു കൂടിയാണ് കൊലപാതകം നടന്നത്. വീട്ടിന് പുറകുവശത്തു വച്ചായിരുന്നു ശ്യാമളയെ വെട്ടിക്കൊന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ശിവരാമൻ. കൊലപ്പെട്ട ശ്യാമളയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിൽ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
