- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
Author: News Desk
ജക്കാര്‍ത്ത: ഇന്തൊനേഷ്യന്‍ വിമാനം ശ്രീവിജയ എയറിന്റെ ബോയിങ് വിമാനം ആകാശത്ത് വെച്ച് കാണാതായി. അന്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു. രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണു വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനം വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കു പോകുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തില്‍ വച്ചാണു ബോയിങ് കാണാതായതെന്നു ഫ്ലൈറ്റ് റഡാര്‍ 24 ട്വിറ്ററില്‍ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണു സംഭവം. ഉച്ചക്ക് 1.56ഓടെ പറന്നുയർന്ന് നാല് മിനിറ്റിനകം വിമാനത്തിൽ നിന്ന് സിഗ്നൽ ലഭിക്കാതായി. വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഉച്ച2.40നാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് വ്യോമഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി വ്യക്തമാക്കി. മിനിറ്റോളം വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴേക്ക് പറന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റകൾ നൽകുന്ന വിവരം. വിമാനം കടലിൽ തകർന്നുവീണുവോയെന്ന് ഭയക്കുന്നതായി ഇന്തൊനേഷ്യൻ ഗതാഗത മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കടലിൽ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായും എന്നാൽ ഇത് കാണാതായ വിമാനത്തിന്‍റെതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും തെരച്ചിലിന്…
ദമ്മാം: 16 -മത് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അർഹനായി. ബിസിനസ് രംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വിവിധ ലോകരാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത മേഖലകളിൽ വിജയം വരിച്ച 30 പേരാണ് ഇത്തവണ പ്രവാസി സമ്മാൻ പുരസ്‌കാരത്തിന് അർഹരായത്. സൗദിയിൽ നിന്ന് ഈ വർഷത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനാണ് സിദ്ദീഖ് അഹമ്മദ്.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. കാരയ്ക്കാമണ്ഡപത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തിലാണ് പ്രദീപ് കൊല്ലപ്പെടുന്നത്. അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന വാഹനം കസ്റ്റഡിയെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. മാത്രവുമല്ല ഇത് സ്വാഭാവിക അപകടമല്ലെന്നും നിരവധി സംശയങ്ങള്‍ ഉണ്ടെന്നും പ്രദീപിന്റെ അമ്മയും ഭാര്യയും ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കുന്നതായി സംശയിക്കുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാനോ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പൊതുസമൂഹത്തിന്റെയും സംശയം ദൂരീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. [embedyt] https://www.youtube.com/watch?v=H3gUdUfXRWM[/embedyt] മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ.എം. ഷാജഹാനാണ് കണ്‍വീനര്‍. ബിജെപി സംസ്ഥാന സമിതി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ സന്ദീപ് വാചസ്പതി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു, മലയാളി വാര്‍ത്താ ചീഫ് എഡിറ്റര്‍ സോയ് മോന്‍ മാത്യു, തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ് പിള്ള, എന്നിവര്‍…
ദോഹ: പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രവാസി ഭാരതിയ സമ്മാന്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഖത്തറിലെ ഡോ. മോഹന്‍ തോമസും. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉല്‍ഘാടനം ചെയ്ത 16ാമത് പ്രവാസി ഭാരതീയ ദിവസിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് ഡോ. മോഹന്‍ തോമസ് ആവശ്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുത്തും നാടണയാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങായും ഈ ഇഎന്‍ടി ഡോക്ടറുണ്ടായിരുന്നു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ കോവിഡ് ദുരിതബാധിതര്‍ക്ക് വൈദ്യ സഹായമെത്തിക്കാന്‍ രൂപീകരിച്ച കമ്യൂണിറ്റി ഗ്രൂപ്പിന്റെ ചുമതല വഹിച്ചത് ഡോ. മോഹന്‍ തോമസ് ആയിരുന്നു. ബന്ധുക്കള്‍ മരിച്ചത് മൂലവും മറ്റും നാടണയാന്‍ പ്രയാസപ്പെട്ട നിരവധി പേരാണ് ഡോ. മോഹന്‍ തോമസിന്റെ സഹായത്തില്‍ അവസാന നിമിഷം വിമാനത്തില്‍ ഇടംനേടിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ…
മനാമ: 16 -മത് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് ബഹ്‌റൈനിലെ വ്യവസായി കെ.ജി ബാബുരാജ് അർഹനായി. സാമൂഹിക സേവനത്തിനാണ് അദ്ദേഹത്തിന് പ്രവാസി സമ്മാൻ പുരസ്കാരം ലഭിച്ചിരിക്കുന്നത്. പതിനാറാമത് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ബഹ്‌റൈനിൽ നിന്നും കെ.ജി ബാബുരാജിന് ലഭിച്ചു. സാമൂഹിക സേവനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. രസതന്ത്രത്തിലും സിവിൽ എൻജിനീയറിങ്ങിലും ബിരുദം നേടിയ ബാബുരാജ് 1980 ലാണ് സൗദിയിലെത്തുന്നത്. ബ്രിട്ടീഷ് കമ്പനിയായ ഹാരി ടാഞ്ചർ ലിമിറ്റഡിന്റെയും സൌദി അറേബ്യയിലെ അൽ ഹോട്ടി കമ്പനിയുടെയും സംയുക്ത പ്രൊജക്ടിലായിരുന്നു അദ്ദേഹം ആദ്യം പ്രവർത്തിച്ചത്. വളരെ പെട്ടന്ന് തന്നെ രാജ്യത്തെ കെട്ടിട നിർമ്മാണം, റോഡുകൾ, പാലങ്ങൾ, റിഫൈനറികൾ, പവർസ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണമേന്മാ പരിശോധനയിൽ കെ ജി ബാബുരാജന്റെ നിഗമനങ്ങൾ അവസാന വാക്കായി. ഇതേ കാരണം കൊണ്ട് തന്നെയായിരുന്നു ബഹ്‌റൈന്റെ വികസന കുതിപ്പിൽ എറ്റവും വലിയ പങ്ക് വഹിച്ച, ബഹ്‌റൈൻ സൌദി കോസ്വേ എന്ന 25 കി മി വരുന്ന കടൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും കെ ജി…
സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗ് സംഘടിപ്പിച്ച ചിത്രരചനമത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു
മനാമ : സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗിന്റെ നേതൃത്വത്തിൽ 2020 ഡിസംബർ മധ്യത്തോടെ സ്കൂൾ വിദ്ധാർഥികൾക്കായി നടത്തപ്പെട്ട കേരളീയം എന്ന് നാമകരണം ചെയ്യപ്പെട്ട ചിത്രരചനാമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നിർവ്വഹിച്ചു. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സിനു മനോഹർ ആലപിച്ച പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ മലയാളത്തിന്റെ എഴുത്തമ്മയും, പൊതുസമൂഹത്തിൽ എന്നും തന്റെ നിലപാടുകൾകൊണ്ട് തല ഉയർത്തി നിന്നിട്ടുള്ളതും, പെൺകരുത്തിന്റെ പ്രതീകവുമായ പ്രിയ കവയത്രി സുഗതകുമാരി ടീച്ചർക്കും, ജീവിതഗന്ധികളായ അനശ്വര ഗാനങ്ങളും, കവിതകളും മലയാളത്തിന് സമ്മാനിച്ച് അകാലത്തിൽ നമ്മെ വിട്ടുപോയ മലയാളത്തിന്റെ ജനപ്രിയ യുവ കവി അനിൽ പനച്ചൂരാനും സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിന് ആരംഭം കുറിച്ചത്. സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജുകുമാർ അധ്യക്ഷനായ യോഗത്തിൽ, സെക്രട്ടറി അനിൽ പിള്ള സ്വാഗതം പറഞ്ഞു. കോവിഡ് എന്ന ദുരിത കാലഘട്ടത്തിലും കലാ സാംസ്കാരിക പ്രവർത്തനങ്ങളുൾടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ നടത്തപ്പെട്ട ചിത്രരചനാമത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും അവരുടെ…
കണ്ണൂർ: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റി ക്ക് വിധേയനാക്കി ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങി യെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
മനാമ: ബഹ്‌റൈനിൽ ജനുവരി 8 ന് നടത്തിയ 12,653 കോവിഡ് -19 ടെസ്റ്റുകളിൽ 397 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 196 പേർ പ്രവാസി തൊഴിലാളികളാണ്. 188 പുതിയ കേസുകൾ സമ്പർക്കം മൂലവും 13 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 95,030 ആയി. കോവിഡ്-19ൽ നിന്ന് 245 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 91875 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.68 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 354 ആയി. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,801 പേരാണ്. ഇവരിൽ 14 പേർ ഗുരുതരാവസ്ഥയിലാണ്. 2787 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.95 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 24,52,338 പേരാണ് പരിശോധനയ്ക്ക്…
കാസർകോട് : കുടുംബവഴക്കിനെ തുടർന്നു കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മുപ്പത്തിയാറുകാരിയായ ബേബിയാണു മരിച്ചത്. തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു. ഭര്‍ത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴക്കിനെ തുടര്‍ന്നു വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
