Author: News Desk

ദില്ലി: വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്. വിമാനയാത്രക്കിടെ ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. വിമാനത്തിന്‍റെ സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും നിരോധനമുണ്ട്. പവര്‍ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാന്‍ഡ് ബാഗ് സീറ്റിന് മുകളിലെ ക്യാബിനുള്ളിൽ വെയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. ക്യാമറകളുടെ അടക്കം ബാറ്ററികളും മുകളിൽ വെയ്ക്കാൻ പാടില്ല. വിമാനയാത്രക്കിടെ പവര്‍ ബാങ്കുകള്‍ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കാൻ പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. പവര്‍ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാര്‍ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. വിമാനത്താവളങ്ങളിൽ ഇതുസംബന്ധിച്ച നിര്‍ദേശം പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇൻഡിഗോ വിമാനത്തിൽ അടുത്തിടെ പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്ന സംഭവം ഉണ്ടായിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്.

Read More

കൊല്‍ക്കത്ത: ബിസിസിഐ നിര്‍ദേശത്തിന് പിന്നാലെ ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കിയതായി ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അറിയിച്ചിരുന്നു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നല്‍കിയത്. ഇതുപ്രകാരം താരത്തെ ടീമില്‍ നിന്ന് റിലീസ് ചെയ്തതായി കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുസ്തഫിസുര്‍. അവര്‍ എന്നെ ഒഴിവാക്കിയാല്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും എന്നായിരുന്നു സംഭവത്തില്‍ ഒരു ബംഗ്ലദേശ് സ്‌പോര്‍ട്‌സ് മാധ്യമത്തോട് മുസ്തഫിസുറിന്റെ പ്രതികരണം. ഇതിനിടെ ബിസിസിഐ തീരുമാനത്തെ വിമര്‍ശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ഇത്തരമൊരു അനുഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും താരങ്ങളുടെ അന്തസ്സും സുരക്ഷയുമാണ് ഞങ്ങളുടെ മുന്‍ഗണനയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ചിലരെ ഒറ്റപ്പെടുത്തുന്ന ആശയങ്ങളില്‍ നിന്ന് പിന്മാറണമെന്നും ബിസിബി വ്യക്തമാക്കി. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍…

Read More

ന്യൂഡല്‍ഹി : വെനസ്വേലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആ രാജ്യത്തുള്ള ഇന്ത്യാക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയം (MEA) ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. സഹായത്തിനായി അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പങ്കിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ ഐഡി: cons.caracas@mea.gov.in അല്ലെങ്കില്‍ അടിയന്തര ഫോണ്‍ നമ്പര്‍ +58-412-9584288 (വാട്ട്സ്ആപ്പ് കോളുകള്‍ക്കും) വഴി ബന്ധപ്പെടാവുന്നതാണ്. വെനിസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കരാറുകാരനായ ജെയിംസിനാണ് പരിക്കേറ്റത്. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജയിംസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് പള്ളിയിൽ കുർബാന നടക്കുകയായിരുന്നതിനാൽ സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല.

Read More

കൊച്ചി: ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ ലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരിടത്ത് വീണ്ടും പിഴ ചുമത്തിയ നടപടി റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. പാലാരിവട്ടം സ്വദേശി നെറ്റോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയെന്ന് വിശദീകരിച്ചാണ് നടപടി. പരാതിക്കാരനോട് പൊലീസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02നു കലൂരില്‍ വച്ച് സീബ്രാ ക്രോസിങ് ലംഘനത്തിനു നെറ്റെയുടെ വാഹനത്തിനു ആദ്യത്തെ ഇ ചെലാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കു 12.51നു കച്ചേരിപ്പടിയില്‍ വച്ച് മറ്റൊരു സീബ്രാ ക്രോസിങ് ലംഘനം കൂടി നടന്നതായി കാണിച്ചു രണ്ടാമത്തെ പിഴ ചുമത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് കൊച്ചി ട്രാഫിക്ക് പൊലീസിനെതിരെ പാലാരിവട്ടം സ്വദേശി നെറ്റോ പരാതി നല്‍കി. കൊച്ചി സിറ്റി ട്രാഫിക്ക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. രണ്ടാമത്തെ പിഴയ്ക്കായി ഉപയോഗിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയതെന്നു നെറ്റോ പറയുന്നു. ആദ്യത്തെ പിഴയ്ക്കായി ഉപയോഗിച്ച അതേ ചിത്രത്തിന്റെ വൈഡ് ആംഗിള്‍ ചിത്രമാണ് രണ്ടാമത്തെ…

Read More

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.…

Read More

ന്യൂയോര്‍ക്ക്: വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിൽ വിശദീകരണവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്. അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വയക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.  അതേസമയം, മഡൂറോയെ മോചിപ്പിക്കണമെന്ന് റഷ്യ വ്യക്തമാക്കി. വെനസ്വേലൻ പ്രസിഡന്‍റിനെയും ഭാര്യയെയും അമേരിക്ക വിട്ടയക്കണമെന്നാണ് റഷ്യയുടെ നിലപാട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും നിലവിൽ യു എസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്. മഡൂറയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടി വി ഷോ കാണുന്നത്…

Read More

തിരുവനന്തപുരം: തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് അധ്യക്ഷനും എംപിയുമായ അടൂര്‍ പ്രകാശും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. 2024 ജനുവരിയില്‍ നടന്ന ഒരു വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ അടൂര്‍ പ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അടൂര്‍ പ്രകാശ് എംപി തന്നെയാണ് അന്ന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെ, ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാനെന്നായിരുന്നു നേരത്തെ പുറത്തുവന്ന ചിത്രങ്ങളെ കുറിച്ച് അടൂര്‍ പ്രകാശിന്റെ വിശദീകരണം. സന്ദര്‍ശനത്തിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല. തന്റെ മണ്ഡലത്തില്‍ ഉള്ള വോട്ടര്‍ ആയതുകൊണ്ടാണ് പോറ്റിയുടെ കൂടെ പോയത് എന്നും കാട്ടുകള്ളന്‍ ആണെന്ന് അറിയില്ലായിരുന്നു എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Read More

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനടക്കം സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള അഞ്ചംഗ സ്ക്രീനിങ് കമ്മിറ്റിയെയാണ് എഐസിസി പ്രഖ്യാപിച്ചത്. കേരളത്തിൽ മധുസൂദനൻ മിസ്രി ചെയര്‍മാനായിട്ടുള്ള സ്ക്രീനിങ് കമ്മിറ്റിയിൽ ഡോ. സൈദ് നസീര്‍ ഹുസൈൻ എംപി, നീരജ് ഡാംഗി, അഭിഷേക് ദത്ത് എന്നിവര്‍ അംഗങ്ങളാണ്. അസം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചെയര്‍പേഴ്സണായി പ്രിയങ്ക ഗാന്ധിയെയും തമിഴ്നാട്, പുതുച്ചേരി തെരഞ്ഞെടുപ്പിനായി ടിഎസ് സിങ് ദിയോയെയും പശ്ചിമം ബംഗാളിലേക്ക് ബികെ ഹരിപ്രസാദിനെയും ചെയര്‍മാനായി എഐസിസി നിയമിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി രണ്ടുഘട്ട കര്‍മ്മ പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുള്ളിൽ കേരളത്തിലെ 70 സ്ഥാനാർത്ഥികളിൽ ധാരണയാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ മുഴുവൻ സ്ഥാനാർത്ഥികളെയും കണ്ടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണങ്ങളുമായി രണ്ടാംഘട്ടം കര്‍മ്മ പദ്ധതി നടപ്പാക്കും. നാളെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോൺഗ്രസ് നേതൃയോഗത്തിൽ കർമ്മപദ്ധതി അവതരിപ്പിക്കും.

Read More

മനാമ: യെമനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ബഹ്‌റൈന്‍ നിരീക്ഷിക്കുന്നു. അവിടെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതില്‍ രാജ്യം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.ഈ സംഭവവികാസങ്ങള്‍ യെമന്റെ പരമാധികാരത്തിനും ആഭ്യന്തര സുരക്ഷിതത്വത്തിനും കടുത്ത ഭീഷണിയാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കണമെന്നും യെമന്‍ ജനത വിവേകവും സംയമനവും പാലിക്കണമെന്നും ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.പ്രശ്‌നത്തിന് ന്യായമായ പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെക്കന്‍ മേഖലയിലെ സംഘങ്ങളെ ഒരുമിച്ച് ഒരു സമ്മേളനത്തിലേക്ക് കൊണ്ടുവരാനുള്ള യെമന്‍ ഭരണകൂടത്തിന്റെ നീക്കത്തെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

Read More