Trending
- ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണ സംഖ്യ 56 ആയി ഉയര്‍ന്നു. അപകടത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും 800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാമുജുവില്‍ 47 പേരാണ് മരണപ്പെട്ടത്. 15000 പേര്‍ താല്‍കകാലിക ഷെഡ്ഡിലേക്ക് മാറിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പട്ടാളം റോഡുകള്‍ ഗതാഗത യോഗ്യമാക്കല്‍ തകൃതിയായി നടക്കുന്നുണ്ട്. മാമൂജുവിലും സമീപ ജില്ലയായ സുലവേസി ദ്വീപിലും കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പം നടന്നത്. 2018ലെ സുനാമിയില്‍ 4000 പേര്‍ മരണപ്പെട്ട പാലു സിറ്റിക്ക് സമീപമാണ് സുലവേസി.
ബീജിംങ്: ലോകത്ത് കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കവേ ഞെട്ടിക്കുന്ന പുതിയ വിവരം. ഐസ്‌ക്രീമില്‍ നിന്നും വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം റിപോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് 2,089 ഐസ്‌ക്രീം ബോക്സുകള്‍ നശിപ്പിച്ചു. 4,836 ബോക്സുകളില്‍ കൊവിഡ് സാന്നിധ്യം കണ്ടെത്തിയതായും കമ്പനി അധികൃതര്‍ അറിയിച്ചു. ഐസ്‌ക്രീം വാങ്ങിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമങ്ങള്‍ നടത്തിവരികയാണ്. രോഗലക്ഷണം അടക്കം ആരോഗ്യസംബന്ധമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
വാഷിങ്ടണ്‍: അടുത്ത ബുധനാഴ്ച അധികാരമേല്‍ക്കുന്ന പുതിയ പ്രസിഡന്റ് ജോ ബൈഡന് തലവേദന സൃഷ്ടിക്കാനായി ട്രംപിന്റെ പുതിയ നീക്കം. തലസ്ഥാനരിയടക്കം 50 സറ്റേറ്റുകളിലും വന്‍ റാലി സംഘടിപ്പിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. ഇത് കനത്ത പ്രശ്‌നത്തിലേക്ക് വഴി തെളിക്കുമെന്ന് വിലയിരുത്തലുണ്ട്. അതേസമയം ഈ നീക്കം കനത്ത സുരക്ഷയോടെ തകര്‍ക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്. കാപിറ്റോള്‍ കലാപത്തിന് സമാനമായ പ്രക്ഷോഭം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വാഷിങ്ഡണ്‍ ഡി.സിയില്‍ ലോകഡൗണ്‍ പ്രഖ്യാപിച്ചു. ബാരിക്കേഡുകളും ആയിരക്കണക്കിന് നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന വ്യാജ പ്രചരണം ഏറ്റു പിടിച്ചാണ് ട്രംപ് അനൂകൂലികള്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂർ 262, കണ്ണൂർ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ.,…
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് തന്റെ നയമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍. ശമ്പള പരിഷ്‌കരണം നടക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ കാരണമാണ്. ബാങ്ക് ജപ്തി നേരിടുന്ന ഒരു ഡ്രൈവര്‍ എങ്ങനെ മന:സമാധാനമായി വണ്ടി ഓടിക്കും അദ്ദേഹം ചോദിച്ചു. ജീവനക്കാരുമായി ഫെയ്സ്ബുക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സിയില്‍ കുറച്ചു പേര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് തന്റെ ശ്രമം. ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ട്. പ്രധാന ഓഫിസിലെ ഉപജാപക സംഘത്തെയാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ബിജു പ്രഭാകര്‍ പറഞ്ഞു. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കള്ളന്മാര്‍ക്കാണ്. ജീവനക്കാര്‍ സന്തുഷ്ടരായാല്‍ മാത്രമേ കെ.എസ്. ആര്‍.ടി. സിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രിം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണം കാബൂള്‍ പൊലിസ് സ്ഥിരീകരിച്ചു. കോടതി വാഹനത്തില്‍ ഓഫിസിലേക്ക് പോകുകയായിരുന്ന ജഡ്ജിമാര്‍ക്കെതിരെയാണ് ആക്രമണം നടന്നത്. ഇവരുടെ ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ ആരോപിച്ചു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസങ്ങളിലായി കാബൂളിലും മറ്റ് നഗരങ്ങളിലും നടന്ന ആക്രമണങ്ങളില്‍ രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ കൊല്ലപ്പെട്ടിരുന്നു. 2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രിം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡൽഹി: രാജ്യത്തെ ആദ്യ എയർ ടാക്സി സർവീസിന് ഹരിയാനയിൽ തുടക്കമായി. ചണ്ഡീഗഢിൽ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കായിരുന്നു ആദ്യ സർവീസ്. 45 മിനിറ്റ് കൊണ്ടാണ് വിമാനം ചണ്ഡീഗഢിൽനിന്ന് ഹിസാറിലെത്തിയത്. 1,755 രൂപ മുതലാണ് എയർ ടാക്സിയുടെ ടിക്കറ്റ് വില ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരമാണ് രാജ്യത്ത് എയർ ടാക്സി സർവീസ് ആരംഭിച്ചത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ആദ്യ സര്‍വ്വീസിന് പച്ചക്കൊടി കാട്ടിയത്. എയർ ടാക്സി ഏവിയേഷൻ കമ്പനിയാണ് എയർ ടാക്സി സർവീസ് നടത്തുന്നത്. സർവീസിന്റെ ആദ്യഘട്ടമാണ് ചണ്ഡീഗഢ്- ഹിസാർ യാത്ര. ഹിസാറിൽനിന്ന് ഡെറാഡൂണിലേക്കുള്ള രണ്ടാംഘട്ട യാത്ര ജനുവരി 18ന് ആരംഭിക്കും. മൂന്നാം ഘട്ടത്തിൽ ചണ്ഡിഗഢിൽ നിന്ന് ഡെറാഡൂണിലേക്കും ഹിസാറിൽനിന്ന് ധർമ്മശാലയിലേക്കും രണ്ട് റൂട്ടുകൾ കൂടി എയർ ടാക്സി സർവീസ് നടത്തും. ജനുവരി 23 നാണ് മൂന്നാംഘട്ട യാത്ര ആരംഭിക്കുക. ഹരിയാനയിൽനിന്ന് ഷിംല, കുളു തുടങ്ങിയ കൂടുതൽ റൂട്ടുകൾ കൂടി ഉൾപ്പെടുത്താൻ…
ഇസ്താംബൂള്‍: ആഴ്‌സണല്‍ മധ്യനിര താരവും മുൻ ജർമൻ സ്‌ട്രൈക്കറുമായ മെസൂദ് ഓസില്‍ തുര്‍ക്കി ക്ലബ്ബിലേക്ക് ചേക്കേറുന്നു. തുര്‍ക്കിയിലെ ഒന്നാം നമ്പര്‍ ടീമായ ഫെനര്‍ബെഷെയിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. ഓസിലിന്റെ ആഴ്‌സണലിലെ കരാര്‍ അവസാനിക്കാന്‍ ആറ് മാസം കൂടിയുണ്ട്. എന്നാല്‍ താരത്തെ ജനുവരിയില്‍ തന്നെ റിലീസ് ചെയ്യാന്‍ ആഴ്‌സണല്‍ തീരുമാനിച്ചിട്ടുണ്ട്. 32 കാരനായ ഓസില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആഴ്‌സണലിനായി കളിച്ചിട്ടില്ല. 2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് അന്നത്തെ റെക്കോഡ് തുകയ്ക്കാണ് ഓസിലിനെ ആഴ്‌സണല്‍ വാങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആഴ്‌സണലിനായി തകര്‍പ്പന്‍ പ്രകടനമാണ് ഓസില്‍ കാഴ്ചവച്ചത്. കഴിഞ്ഞ ലോകകപ്പിൽ ജർമനി ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായതിന് താരത്തെ ജർമ്മനിക്കാർ വംശീയ പരാമർശം നടത്തിയിരുന്നു.
മനാമ: ബഹ്‌റൈനിൽ ജനുവരി 16 ന് നടത്തിയ 11,017 കോവിഡ് -19 ടെസ്റ്റുകളിൽ 248 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 114 പേർ പ്രവാസി തൊഴിലാളികളാണ്. 117 പുതിയ കേസുകൾ സമ്പർക്കം മൂലവും 17 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 97,268 ആയി. കോവിഡ്-19ൽ നിന്ന് 313 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 94,039 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.68 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 358 ആയി. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,871 പേരാണ്. ഇവരിൽ 18 പേർ ഗുരുതരാവസ്ഥയിലാണ്. 2,853 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.95 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,41,873 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.
മനാമ: ജനുവരി 17 ഞായറാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സീഫ് മാൾ, കർബാബാദ് മെഗാമാർട്ട്, ജുഫെയർ മൊബൈൽ യൂണിറ്റുകൾ (വൈകുന്നേരം 4 മുതൽ) റിഫ വാക്‌വേ ഇൻഡസ്ട്രിയൽ ഏരിയ, ആറാദ് ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
