Trending
- ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
തിരുവനന്തപുരം: വിവാദ സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോർട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമർശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിഡി സതീശൻ ക്രമപ്രശ്‌നം ഉന്നയിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വിഡി സതീശൻ ഉന്നയിച്ചു. അതേസമയം, ഗവർണറുട അനുമതിയോടുകൂടിയാണ് മന്ത്രിവിശദീകരണം നൽകുന്നതെന്നായിരുന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം സഭയെ അറിയിച്ചു. ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാത്തത് എന്ന തലക്കെട്ടോടുകൂടി റിപ്പോർട്ടിന്റെ 45,46 പേജുകളിലാണ് കിഫ്ബിയെപറ്റി പ്രതിപാദിക്കുന്നത്. സംസ്ഥാനത്തിന്റെ സഞ്ചിത നികുതിയുടെ ഉറപ്പിന് മുകളിൽ സംസ്ഥാന സർക്കാറിന് ഇന്ത്യൻ ഭൂപ്രദേശത്തിൽ കടമെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വാചകത്തിലാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. കിഫ്ബി മസാലബോണ്ട് പുറത്തിറക്കി വായ്പയെടുത്തത് ഇന്ത്യയിലെ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വിദേശ വായ്പ സ്വീകരിക്കുന്നതിന് ഭരണഘടന അനുവാദം നൽകുന്നില്ലെന്നതാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല, വായ്പ സ്വീകരിക്കാൻ എൻഒസി നൽകിയിട്ടുള്ള റിസർവ് ബാങ്കിന്റെ നടപടിയിലും ഈ റിപ്പോർട്ട് സംശയം…
കൊച്ചി: തൈക്കൂടത്ത് എട്ടു വയസുകാരനോട് കൊടും ക്രൂരത. മൂന്നാം ക്ലാസുകാരന്റെ കാലിൽ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ചു. സഹോദരി ഭർത്താവാണ് കുട്ടിയോട് ക്രൂരത ചെയ്തത്. കടയിൽ പോയി വരാൻ വൈകിയതിനാണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. തന്നെ ഉപദ്രവിക്കുന്നത് പതിവാണെന്ന് മൂന്നാം ക്ലാസുകാരൻ പറഞ്ഞു. പ്രതി പ്രിൻസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ലണ്ടന്‍: ഓണ്‍ലൈന്‍ വായ്പ നിയമപരമായി പ്രവര്‍ത്തിക്കുന്നതാണെന്ന് 5 ദിവസത്തിനുള്ളില്‍ തെളിയിക്കാത്ത പക്ഷം ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പരാതിയുയര്‍ന്നതോടെയാണ് ഗൂഗിള്‍ താക്കീത്. ഇത്തരം എല്ലാ സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ നോട്ടീസ് അയച്ചു.
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭൂഗമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 73 കവിഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെടുക്കല്‍ തുടരുകയാണ്. ഇതിനകം 28000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊറോണ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു.
ജിദ്ദ : ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു .കൊല്ലം അയത്തിൽ ജംങ്ഷൻ സ്വദേശി കളിയിലിൽ വീട്ടിൽ സലാഹുദീൻ (58 ) ആണ് മരിച്ചത് .27 വർഷക്കാലമായി പ്രവാസിയായിരുന്ന അദ്ദേഹം . ഈ മാസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരിന്നു . ഭാര്യ ഷമ സലാഹുദീൻ , മക്കൾ : മുഹമ്മദ് ഫർഹാൻ ,ഫാത്തിമ .നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി
മനാമ : പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌ക്കാര ജേതാവും ജീവ കാരുണ്യ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും ഖത്തർ എൻജിനിയറിങ് ലബോറട്ടറീസ് ചെയർമാനുമായ ശ്രീ കെ.ജി. ബാബുരാജിനെ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങൽ , ട്രഷറർ റസാഖ് മൂഴിക്കൽ , ഓർഗനൈസിംഗ് സെക്രെട്ടറി കെ പി മുസ്തഫ , വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട ,സെക്രെട്ടറി എ പി ഫൈസൽ എന്നിവരുടെ നേത്രത്വത്തിൽ സന്ദർശിച്ച് അഭിനന്ദങ്ങൾ അറിയിച്ചു.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് കൂളിംങ് ഫിലിമും കര്‍ട്ടനുകളും സ്ഥാപിച്ച ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഇത് നീക്കണമെന്ന് കോടതി ഉത്തരവ് നിലവിലുണ്ട്. ഇത് പാലിക്കാത്തവരെ വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യുമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ പരിശോധന നടത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിൽ ജനുവരി 17 ന് നടത്തിയ 10,828 കോവിഡ് -19 ടെസ്റ്റുകളിൽ 339 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 169 പേർ പ്രവാസി തൊഴിലാളികളാണ്. 156 പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 97,607 ആയി. കോവിഡ്-19ൽ നിന്ന് 258 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 94,297 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.61 ശതമാനമാണ്. ഇന്നലെ രണ്ടു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 360 ആയി. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,950 പേരാണ്. ഇവരിൽ 15 പേർ ഗുരുതരാവസ്ഥയിലാണ്. 2,935 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.02 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,52,701 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.…
മനാമ: ജനുവരി 18 തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം രാവിലെയും വൈകുന്നേരവും ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ മനാമ സെൻട്രൽ മാർക്കറ്റ് വൈകുന്നേരം 4 മുതൽ രാത്രി 8 വരെ അൽ ഇതിഫാക്ക് ക്ലബ് വീടുകൾ, സൽമാബാദ് സിത്ര മാൾ മൊബൈൽ യൂണിറ്റുകൾ (വൈകുന്നേരം 4 മുതൽ) ടുബ്ലി വാക്‌വേ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
