Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
വാഷിംഗ്‌ടൺ : യുവാവിന്റെ ഞരമ്പുകളില്‍ കൂണുകള്‍ മുളച്ചു. 30 കാരന്റെ ഞരമ്പുകളിലാണ് കൂണുകൾ മുളച്ചു പൊന്തിയത് . ബയോപോളര്‍ ഡിസോര്‍ഡർ എന്ന രോഗത്തിനു ശമനം തേടി കൂണില്‍ നിന്നുണ്ടാക്കിയ ലായനി ഇയാൾ ശരീരത്തില്‍ കുത്തിവെച്ചിരുന്നു . ഇതാണ് ഈ അവസ്ഥയക്ക് കാരണമെന്നും പറയപ്പെടുന്നു . എന്നാൽ അക്ഷരാർത്ഥത്തിൽ യുവാവിന്റെ രോഗമെന്തെന്ന് പ്രവചിക്കാനാകാത്ത നിലയിലാണ് ശാസ്ത്രലോകം. മാജിക് മഷ്‌റൂമില്‍ നിന്നെടുക്കുന്ന ഹോളോസിനെജിക് എന്ന ലായനിയാണ് യുവാവ് കുത്തി വച്ചത്. മെഡിസിനുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയ യുവാവ് പ്രകൃതിദത്ത രീതിയിലൂടെ മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു . മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടുന്നവര്‍ക്ക് ഈ സംയുക്തം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഒരു മെഡിക്കല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവ സ്വീകരിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. മാത്രവുമല്ല മാജിക് മഷ്‌റൂം ലായനി നേരിട്ട് ശരീരത്തില്‍ കുത്തിവെക്കുന്നത് ശാസ്ത്രീയമല്ല. ഇതിലെ പ്രധാനഘടകമായ സൈലോസിബിൻ എന്ന ഘടകം വേര്‍തിരിച്ചാണ് ശാസ്ത്രീയമായി ഉപയോഗിക്കുന്നത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ എന്നാൽ മാജിക് മഷ്‌റൂം വെള്ളത്തില്‍ തിളപ്പിച്ച് കോട്ടന്‍…
ജിദ്ദ: ഉപരോധത്തിന് ശേഷം സൗദിക്കും ഖത്തറിനുമിടയിൽ വാണിജ്യ ഗതാഗതം പുനരാരംഭിച്ചു. ഹമദ് തുറമുഖത്തു നിന്ന് 27 കണ്ടെയ്നറുകൾ ദമ്മാമിലെ കിങ് അബ്ദുൽ അസീസ്തുറമുഖത്തെത്തി. ഈ മാസം തുടക്കത്തിൽ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ രൂപപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിനുമേലുള്ള ഉപരോധം പിൻവലിച്ചത്. വ്യോമ, കടൽ, കര പ്രവേശന കവാടങ്ങൾ തുറക്കുകയും ചെയ്തിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് വാണിജ്യ ഗതാഗതം പുനരാരംഭിച്ചത്. ഉപരോധം നീക്കിയ തൊട്ടടുത്ത ദിവസം കരമാർഗമുള്ള പ്രവേശന കവാടങ്ങൾ തുറക്കുകയും ഇരുരാജ്യങ്ങൾക്കുമിടയിൽ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ദോഹയിൽനിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവിസും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വാണിജ്യ ഗതാഗതം തുടങ്ങിയതോടെ ചരക്ക് നീക്കം വരും ദിവസങ്ങളിൽ സാധാരണഗതിയിലാകും.
മനാമ:ഐ വൈ സി സി ബഹ്‌റൈൻ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായിരുന്ന ഈപ്പൻ പി ജോർജിന് യാത്രയയപ്പ് നൽകി.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതുകൊണ്ട് ചുരുങ്ങിയ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഐ വൈ സി സി യുടെ സ്ഥാപക അംഗമായ അദേഹത്തിന്റെ അഭാവം വലിയ നഷ്ടമാകും സംഘടനക്ക് ഉണ്ടാക്കുക എന്നും, പ്രവാസലോകത്ത് അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് യാത്രയയപ്പ് യൊഗത്തിൽ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.മുൻപ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം,വിൻസു കൂത്തപ്പിള്ളി വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി,സ്പോർട്സ് വിങ് കൺവീനർ ബെൻസി ,അസിസ്റ്റൻഡ് ട്രഷർ ലൈജു തോമസ്,മുൻ ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം,സൽമാനിയ ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം എന്നിവർ സംസാരിച്ചു.ദേശീയ ട്രഷർ നിധീഷ് ചന്ദ്രൻ നന്ദിയും ഈപ്പൻ ജോർജ് മറുപടി പ്രസംഗവും നടത്തി.
മനാമ : പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌ക്കാര ജേതാവായ കെ.ജി ബാബുരാജിനെ പീപ്പിൾസ് ഫോറം ബഹ്‌റൈൻ ആദരിച്ചു. ബഹ്‌റൈന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മണ്ഡലങ്ങളിൽ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ബഹ്‌റൈൻ പ്രവാസി സമൂഹത്തിന്റേയും, മലയാളികളുടേയും അഭിമാനമാണെന്നും, കൂടുതൽ വിജയങ്ങൾ കൈവരിക്കട്ടെയെന്നും, എല്ലാവിധ പ്രാർത്ഥനകളും, ആശംസകളും നേരുന്നതായും പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. പ്രസിഡന്റ് ജെ. പി, ആസാദ്, സെക്രട്ടറി പി. വി. ബിജു കുമാർ, വൈസ് പ്രസിഡന്റ് ആർ. കെ. ശ്രീജൻ, ട്രഷറർ മനീഷ് മുരളീധരൻ എന്നിവർ പങ്കെടുത്തു.
മുംബൈ: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ (89) വിടവാങ്ങി. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് അദ്ദേഹം. ഹിന്ദി ചലച്ചിത്രലോകത്ത് ഗായകനായും സംഗീതസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രാംപൂര്‍–സഹസ്വാന്‍ ഖരാനയിലെ അതികായരില്‍ പ്രമുഖനാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍.യുപിയിലെ ബദായൂനില്‍ സംഗീത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംഗീത ലോകത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കാപിറ്റോൾ കലാപം: ഫേസ്ബുക്കിനും സുക്കർബർഗിനും ഭാഗിക ഉത്തരവാദിത്തമുണ്ടെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം
By News Desk
വാഷിങ്ടൺ: ട്രംപ് അനുകൂലികൾ നടത്തിയ കാപിറ്റോൾ കലാപത്തിൻറെ ഭാഗിക ഉത്തരവാദിത്തം മാർക്ക് സുക്കർബർഗിനും ഫേസ്ബുക്കിനുമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്സ്. കലാപത്തിന് പിന്നാലെ ട്രംപിന്റെ ഫേസ്ബുക്ക്-ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സുക്കർബർഗ് എന്നെന്നേക്കുമായി നീക്കം ചെയ്തിരുന്നു. കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വിഡിയോകളും പങ്കുവെച്ചതിനായിരുന്നു നടപടി. എന്നാൽ, സുക്കർബർഗും പ്രശ്നങ്ങളുടെ ഒരു ഭാഗമായിരുന്നുവെന്ന് ഒകാസിയോ കോർട്ടെസ്സ് പറഞ്ഞു. ”ഫേസ്ബുക്കും അതിന്റെ മേധാവിയും ബുധനാഴ്ച്ച നടന്ന സംഭവങ്ങളുടെ ബാഗിക ഉത്തരവാദിത്തം വഹിക്കുന്നുണ്ട്. കഴിയുന്നത്ര നാശനഷ്ടങ്ങൾ നിയന്ത്രിക്കാൻ ഫേസ്ബുക്ക് ശ്രമിച്ചിരുന്നു. എല്ലാമറിയാമായിരുന്നിട്ടും അവർ എല്ലാത്തിനും അനുവാദം നൽകുകയാണ് ചെയ്തത്”. -ഒരു വെർച്വൽ ടൗൺ ഹാൾ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു ഒകാസിയോ കോർട്ടെസ്. ഫേസ്ബുക്കിന് ജനാധിപത്യത്തോട് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവുമെന്നും ഒകാസിയോ കോർട്ടെസ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് തടയിടാൻ സുക്കർബർഗ് തയ്യാറാകാത്തതും അവർ എടുത്തുപറഞ്ഞു. ‘കോവിഡിന് മുമ്പേ തന്നെ ഈയൊരു പ്ലാറ്റ്ഫോം പ്രശ്നമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.…
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വാങ്ങാനുള്ള ആപ്പായ ‘ബെവ്ക്യു’ സര്‍ക്കാര്‍ റദ്ദാക്കി. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് റദ്ദാക്കിയത്. അതേസമയം, മദ്യശാലകളില്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായി പാലിച്ചിരിക്കണമെന്ന് എംഡിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ടോക്കണ്‍ സംവിധാനത്തിലൂടെയുള്ള മദ്യവില്‍പ്പന കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആപ്പിന് വരുന്നതിന് മുന്‍പ് സംസ്ഥാനത്തെ 265 ഔട്ട്‌ലെറ്റുകളിലൂടെ ഒരു ദിവസം 32 കോടിരൂപ വരെ മദ്യവില്‍പ്പന നടന്നിരുന്നു. ടോക്കണ്‍ സംവിധാനം നിലവില്‍ വന്നതോടെ വില്‍പ്പന പകുതിയായി കുറഞ്ഞു. 2020 മെയ് 28 മുതലാണ് മദ്യവില്‍പ്പനയ്ക്ക് ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത്. അവർക്കാർക്കും വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിനെ സംബന്ധിച്ചുള്ള ആശങ്കകൾ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ, ഹൃദയ ശസ്ത്രക്രിയ വിദഗ്ധർ എന്നിവർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടർന്ന് അതേ രീതിയിൽ വാക്സിനേഷൻ തുടരാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാൽ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.…
പത്തനാപുരം: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഗണേഷ് കുമാറിന്റെ മുന്‍ പി എ പ്രദീപ് കോട്ടാത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ആയിരുന്നു മാര്‍ച്ച്. പത്തനാപുരം പഞ്ചായത്തിൽ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കരുനാഗപ്പള്ളി: കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയുടെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കൊല്ലം ചവറക്കടുത്ത് ദേശീയ പാതയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ നാല് പേരെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചവറ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എം.എല്‍.എ ഫണ്ടില്‍ നിര്‍മിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് മെമ്പറെ വിളിച്ചില്ലെന്ന കാരണം പറഞ്ഞ് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേശിന്റെ സാന്നിധ്യത്തില്‍ ഗുണ്ടകള്‍ മര്‍ദ്ദിച്ചിരുന്നു. ഗണേശിന്റെ പി.എ പ്രദീപ്കുമാറാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് ആരോപണം.
