Author: News Desk

മനാമ : പ്രവാസി ഇന്ത്യക്കാർക്കു ഭാരത സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ  കെ. ജി. ബാബുരാജിനെ മാനവീയം കുടുംബ സൗഹൃദ വേദി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റു സാമൂഹ്യ പ്രവർത്തനങ്ങൾക്കും എന്നും മാതൃകയായ  കെ.ജി. ബാബുരാജിന് എന്തുകൊണ്ടും അർഹതപ്പെട്ട അംഗീകാരമാണ് വന്നുചേർന്നിരിക്കുന്നതു എന്ന് മാനവീയ കുടുംബ സൗഹൃദ വേദി വർക്കിംഗ് ചെയർമാൻ  ആഷ്‌ലി കുര്യൻ പറഞ്ഞു. മാനവീയം കുടുംബ സൗഹൃദവേദി ചെയർമാൻ  എസ്. പി. മനോഹരന്റെ അഭാവത്തിൽ അദ്ദേഹത്തിന്റേയും മാനവീയത്തിലെ എല്ലാ കുടുംബങ്ങളുടെയും ആശംസകൾ ചടങ്ങിൽ ശ്രീ. കെ. ജി. ബാബുരാജിനു കൈമാറി. നാളിതുവരെ മാനവീയം കുടുംബ സൗഹൃദ വേദിക്കു  കെ. ജി. ബാബുരാജ് നൽകിയ സഹായസഹകരണങ്ങളും ചടങ്ങിൽ പരാമർശിക്കപ്പെട്ടു. ബഹ്‌റൈൻ ഗവർമെന്റിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഹൃസ്വമായ ചടങ്ങിൽ കോർ കമ്മറ്റിയംഗങ്ങളായ . ജെ. സന്തോഷ് കുമാർ,  ഷാജി പുലുക്കോൽ എന്നിവരും പങ്കെടുത്തു.

Read More

മനാമ: ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് പന്തളം രാജകുടുംബാംഗം  ശശി കുമാർ വർമ്മ അഭിനന്ദിച്ചു. അദ്ദേഹത്തെ പ്രതിനിധീകരിച്ചു പന്തളം പ്രവാസി ഫോറം പ്രസിഡൻറ് അജി. പി. ജോയ് ബൊക്കെ കൈമാറി .

Read More

മനാമ : ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഇൻഡ്യാ ഗവണ്മെന്റിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ലഭിച്ച പ്രമുഖ ബിസിനസ് സംരഭകനുമായ കെ ജി ബാബുരാജിനെ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുമോദിച്ചു. നാട്ടിലും ബഹ്‌റൈനിലെ പ്രവാസികൾക്കും,പ്രത്യേകിച്ച് സാമൂഹ്യ സാംസ്‌കാരിക മത സംഘടനകൾക്ക് നൽകുന്ന പിന്തുണക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഒഐസിസി ദേശീയ കമ്മറ്റി അനുമോദിച്ചു. എല്ലാ ആളുകളെയും സമഭാവനയോട് കാണുന്ന കെ ജി ബാബുരാജ് പ്രവാസി മലയാളികളുടെ അഭിമാനമായി ആണ്. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം എന്നിവർ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട്​ പേരാ​മ്പ്ര കോടേരിച്ചാലിൽ വടക്കേ എളോർ മീത്തൽ രജിൽരാജ്​(33) ആണ് മരിച്ച നിലയിൽ ക​ണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഗുദൈബിയയിലാണ്​ ഇയാൾ താമസിച്ചിരുന്നത്. ആറ്​ വർഷത്തോളമായി ബഹ്​റൈനിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്​​ വടക്കേ എളോർ മീത്തൽ രാജൻ, അമ്മ സുലോചന.മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Read More

പരിഷ്കരിച്ച സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ തൽകാലം റദ്ദാക്കില്ലെന്ന് വാട്സ് ആപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഇല്ലാതാക്കുമെന്ന പ്രഖ്യാപനമാണ് തൽക്കാലം കമ്പനി മരവിപ്പിച്ചിരിക്കുന്നത്. പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാൻ കൂടുതൽ സമയം നൽകുമെന്നും മേയ് വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് വാട്സ് ആപ്പ് അറിയിച്ചിരിക്കുന്നത്. അക്കൗണ്ട് ഇല്ലാതാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സ്വകാര്യതാ നയം മനസിലാക്കാൻ ഉപയോക്താക്കൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്നും വാട്സ് ആപ്പ് പറഞ്ഞു. ഫെയ്സ്ബുക്കുമായി ഉപയോക്താക്കളുടെ ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്ഡേറ്റിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയർന്നിരുന്നു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ് ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം കഴിയുന്നതുൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ വാട്സ് ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയൂ. നയം സ്വീകരിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി എട്ടായിരുന്നു. വാട്സ് ആപ്പ് നടപ്പാക്കിയ പുതിയ സ്വകാര്യതാ നയ മാറ്റത്തെ തുടർന്ന് ഉപയോക്താക്കൾ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും പോകുന്നതിന്റെ വേഗം…

Read More

ചെന്നൈ: സിനിമാ നടന്‍ കമല്‍ഹാസന്റെ ”മക്കള്‍ നീതി മയ്യം” പാര്‍ട്ടിക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. ചിഹ്നമായി ടോര്‍ച്ച് അനുവദിക്കാത്തതിനെതിരെ കമല്‍ഹാസന്‍ കോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ടോര്‍ച്ച് ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. “ടോർച്ച് ലൈറ്റ് ചിഹ്നം എം‌എൻ‌എം പാർട്ടിക്ക് അനുവദിച്ചതായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു. അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂതർ കിങ്ങിന്റെ ജന്മദിനത്തിൽ ഇത് സംഭവിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നന്ദി അറിയിച്ചു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാനത്ത് ഒട്ടാകെ 3.77 ശതമാനം വോട്ട് നേടിയിരുന്നു.കഴിഞ്ഞ മാസം വരെ പാര്‍ട്ടിക്ക് ടോര്‍ച്ച് ചിഹ്നം അനുവദിച്ച് കിട്ടിയിരുന്നില്ല. എന്നാല്‍ പുതുച്ചേരിയില്‍ പാര്‍ട്ടിക്ക് ടോര്‍ച്ച് തന്നെ ചിഹ്നമായി ലഭിച്ചിരുന്നു.

Read More

മ​നാ​മ: ഖ​ത്ത​റി​ൽ അ​റ​സ്​​റ്റി​ലാ​യ ബ​ഹ്​​റൈ​നി​ലെ പ്ര​ശ​സ്​​ത ബോ​ഡി ബി​ൽ​ഡ​ർ സ​മി അ​ൽ ഹ​ദ്ദാ​ദ്​ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യും വി​ട്ട​യ​ച്ചു. ഹ​ദ്ദാ​ദി​നെ കൂ​ടാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ്​ ദോ​സ​രി, ഹ​ബി​ദ്​ അ​ബ്ബാ​സ്​ എ​ന്നി​വ​രെ​യാ​ണ് ഖത്തർ വിട്ടയച്ചത്. ബ​ഹ്​​റൈ​നി​ൽ തി​രി​ച്ചെ​ത്തിയ ഇവരെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ സ​ൽ​മാ​ൻ ബി​ൻ ഹി​ന്ദി അ​ൽ മ​ന്നാ​യി സ്വീ​ക​രി​ച്ചു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഇ​വ​രെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ​ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും,പ്രധാനമന്ത്രിയും, കിരീടാവകാശിയും ആയ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും, അവർ രാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയതിൽ സന്തോഷം അറിയിച്ചു. ബ​ഹ്​​റൈന്റെ ശ​ക്ത​മാ​യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലാ​ണ്​ ഇ​വ​രു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കി​യ​ത്. ഹമദ് രാജാവ്, കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ പ്രിൻസ്‌ സൽമാൻ ബിൻ അബ്ദുൽ ഹമദ്, ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, വിദേശ കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരോട് മടങ്ങി എത്തിയ മൂന്ന്…

Read More

മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്സ് -ഗുഡ് ഇംഗ്ലീഷ് – പരീക്ഷ മലപ്പുറം ജില്ലയിൽ ഇന്നും നാളെയുമായി 22 കേന്ദ്രങ്ങളിൽ നടക്കും. 1008 പേരാണ് പരീക്ഷ എഴുതുന്നത്.  ഇന്ന് എഴുത്ത് പരീക്ഷയും നാളെ വാചാ പരീക്ഷയും നടക്കും. മലപ്പുറം ജി.ബി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എടക്കര ജി.എച്ച്.എസ്.എസ് കേന്ദ്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സന്ദർശിച്ചു വിലയിരുത്തി.

Read More

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ നൂറു കോടിയോളം രൂപ കാണാനില്ല. അക്കാലത്ത് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. ടിക്കറ്റ് മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. വര്‍ക്ക്ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 2012 മുതല്‍ 2015 വരെയുളള കാലയളവിലാണ് 100 കോടിയോളം രൂപ കാണാതായത്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ് സര്‍വീസുകാരെ സഹായിക്കാനുളള ശ്രമമാണ് നടത്തുന്നത്. കെ എസ് ആര്‍ ടി സി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. പുതിയ കമ്പനി രൂപീകരിക്കുമെന്ന് കരുതി കെ എസ് ആര്‍ ടി സിയെ മുറിച്ച് മാറ്റില്ല. വികാസ് ഭവന്‍…

Read More

മലപ്പുറം : പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള നിയമന ശുപാര്‍ശകൈമാറി. പി.എസ്.സി ജില്ലാ ഓഫീസില്‍ പി.എസ്.സി മെമ്പര്‍ പി.കെ വിജയകുമാറാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ശുപാര്‍ശ നൽകിയത്. നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍, ബ്ലോക്കുകളിലെ വനാന്തരങ്ങളിലേയും വനാതിര്‍ത്തിയിലേയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി തെരഞ്ഞെടുത്തവര്‍ക്കാണ് നിയമനം ലഭിച്ചത്. 2020 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട റാങ്ക് ഒന്ന് മുതല്‍ എട്ട് വരെയുളള ഉദ്യോഗാര്‍ഥികളും വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ റാങ്ക് ഒന്ന് മുതല്‍ ഏഴ് വരെയുളള ഉദ്യോഗാര്‍ഥികളുമാണ് നിയമന ശുപാര്‍ശ ഏറ്റു വാങ്ങിയത്.

Read More