Author: News Desk

തിരുവനന്തപുരം: മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീ പിടിച്ചത്. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. പാര്‍സല്‍ ബോഗിയിലുണ്ടായിരുന്ന ബൈക്കിലാണ് ആദ്യം തീ പിടിച്ചത്. ബോഗിയിൽ തീയും പുകയും ഉയർന്നതോടെ യാത്രക്കാർ ചങ്ങല വലിക്കുകയായിരുന്നു.

Read More

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ ഓഫീസിൽ നിന്നും മധ്യകേരളത്തിലെ ജില്ലകളിലുള്ളവർക്ക് കൊച്ചി റീജണൽ ഓഫീസിൽ നിന്നും തെക്കൻ ജില്ലകളിലുള്ളവർക്ക് തിരുവന്തപുരം ഹെഡ് ഓഫീസിൽ നിന്നുമാണ് വീൽ ചെയർ അനുവദിക്കുക.

Read More

ന്യൂഡൽഹി : രാജ്യത്ത് ആദ്യം കൊവിഡ് വാക്സിൻ സ്വീകരിച്ചത് ഒരു ശുചീകരണ തൊഴിലാളി . ഡൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് രാജ്യത്ത് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ചരിത്രത്തിൽ ഇടം നേടിയത് . കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ സാന്നിധ്യത്തിൽ ദില്ലിയിലെ എയിംസിൽ വെച്ചാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത് . ഓക്സ്ഫഡും ആസ്ത്രസെനക്കയും ചേർന്ന് നിർമിച്ച കോവിഷീൽഡ് വാക്സിനാണ് രാജ്യത്തിപ്പോൾ വിതരണം ചെയ്യുന്നത് . ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിരപോരാളികൾക്കുമാണ് വാക്സിൻ ലഭ്യമാക്കുക . മൂന്നുകോടി ഇന്ത്യക്കാർ ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കും.

Read More

മനാമ : പ്രളയവും, കോവിഡ് 19 മൂലവും തകർന്ന കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ പുനരുദ്ധരിക്കാൻ യാതൊരു പദ്ധതിയും ഇല്ലാത്ത ബഡ്ജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.കടമെടുത്തുകൊണ്ട് അഞ്ച് വർഷക്കാലം ധൂർത്തിനും, സ്വജനപക്ഷപാതത്തിനും വേണ്ടി പണം വിനിയോഗിച്ച സർക്കാരാണിത്. 197 മിനിറ്റ് ബഡായി ആണ് ഇന്ന് നമ്മുടെ നിയമസഭ സാക്ഷ്യം വഹിച്ചത്. ബഡ്ജറ്റിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ മാത്രമാണ്. യാഥാർഥ്യ ബോധ്യം ഇല്ലാത്ത ബഡ്ജറ്റാണ്.കഴിഞ്ഞ അറുപത് വർഷക്കാലമായി കേരളത്തിന്റെ പൊതു കടം ഒരുലക്ഷത്തിഅറുപതിനായിരം കോടി രൂപ ആയിരുന്നത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മൂന്ന് ലക്ഷത്തിഇരുപതിനായിരം കോടി എന്ന നിലയിലേക്ക് വർധിച്ചു എന്നല്ലാതെ കേരളത്തിന്‌ യാതൊരുവിധ പ്രയോജനവും ഉണ്ടായില്ല. പുതിയ ഒരു സംരംഭംപോലും ആരംഭിക്കാൻ സാധിച്ചില്ല. എല്ലാ വിഭാഗം ജനങ്ങളെയും കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ആണ് ബഡ്ജറ്റിൽ ഉള്ളത്. നടത്തിയ പ്രഖ്യാപനങ്ങൾക്ക് ഉള്ള തുക എവിടെ നിന്ന് കണ്ടെത്തും എന്ന് ഒരിടത്തും പറയുന്നില്ല. പ്രവാസി പെൻഷൻ വർധിപ്പിക്കാൻ…

Read More

മനാമ : കോവിഡ് കാലത്ത് വികസനം മുരടിച് പോയ കാലത്തിനെ ഉണർത്തിയെടുക്കാൻ സർവ്വ മേഖലാ സ്പർശിയും വികസനോന്മുഖമായ ബഡ്ജറ്റാണ് ശ്രീ. തോമസ് ഐസക്   നിയമസഭയിൽ അവതരിപ്പിച്ചത് എന്ന് ബഹ്റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു.പ്രവാസി പെൻഷൻ 3500 ആക്കുകയും പ്രവാസി ക്ഷേമ പ്രവർത്തനത്തിന് 100 കോടി വകയിരുത്തുകയും ചെയ്ത ബഡ്ജറ്റ് നാളിത് വരെയുള സർക്കാറിൽ നിന്നും പ്രവാസി പ്രശ്നങ്ങൾ ഏറ്റവും മികച്ച രീതിയിൽ തിരിച്ചറിഞ്ഞ സർക്കാർ ആണ് പിണറായി വിജയൻ സർക്കാർ എന്ന് അടിവരയിടുന്നു. നാടകവേദിക്ക് ഉണർവ് പകരാൻ പര്യാപ്തമായി സമാന്തര-ഗൗരവ നാടകവേദിക്ക് മൂന്ന് കോടി രൂപയും വാണിജ്യ- പൊതുനാടകവേദി അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങളെ അതിജീവിക്കാൻ രണ്ടു കോടി രൂപ പ്രൊഡകഷൻ ഗ്രാന്റ് സ്കിം നീക്കിവയ്ക്കുകയും ചെയ്ത ധനമന്ത്രി പ്രഖ്യാപനം ഹർഷാരവത്തോടെയെ കലാകാരൻമാർക്ക് സ്വീകരിക്കാൻ കഴിയു . തൊഴിലുറപ്പ് ക്ഷേമ പെൻഷൻ കൊണ്ടുവരികയും. പത്രപവർത്തക പെൻഷൻ 1000 രൂപ വർദ്ധിപ്പികുകയും ക്ഷേമ പെൻഷൻ 1600 രൂപയാക്കുകയും, റബ്ബർ നാളികേര വില ഉയർത്തി കർഷകർക്ക രക്ഷയാവുകയും വിദ്യാഭ്യാസ…

Read More

തിരുവനന്തപുരം: കൂളിങ്​ ഫിലിമുകളും കർട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടിക്കൊരുങ്ങി മോ​ട്ടോർ വാഹന വകുപ്പ്​. ഓപ്പറേഷൻ സ്​ക്രീൻ എന്ന പേരിലാവും നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്​ട്രേഷൻ റദ്ദാക്കുന്നതുൾപ്പടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്നാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ അറിയിക്കുന്നത്​. കൂളിങ്​ ഫിലിമുകളും കർട്ടനുകളും മാറ്റാൻ വിസമ്മതിക്കുന്ന വാഹനങ്ങളുടെ രജിസ്​ട്രേഷൻ​ റദ്ദാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. സ്വകാര്യ വാഹനങ്ങൾക്കൊപ്പം നിരവധി സർക്കാർ, അർധ സർക്കാർ വാഹനങ്ങളിലും ഇത്തരത്തിൽ നിയമവിരുദ്ധമായ കൂളിങ്​ ഫിലിമുകളും കർട്ടനുകളും കണ്ടെത്തിയിട്ടുണ്ട്​. ഇവക്കെതിരെയും നടപടിയുണ്ടാകുമെന്ന്​ മോ​ട്ടോർ വാഹന വകുപ്പ്​ അറിയിച്ചു. യാത്രക്കാർക്ക്​ ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും പരിശോധന. നിയമം ലംഘിച്ചിട്ടുണ്ടെന്ന്​ മനസിലായാൽ ഇ-ചെലാൻ വഴിയായിരിക്കും പിഴ ഈടാക്കുക. നേരത്തെ ഡിസംബറിൽ തന്നെ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ, മോ​ട്ടാർ വാഹന വകുപ്പ്​ അന്ന്​ നടപടിയെടുത്തിരുന്നില്ല.

Read More

മനാമ : ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസ് വിദ്യാർത്ഥികൾ ജനുവരി 10 ന് വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു. റിഫ കാമ്പസിലെ വിദ്യാർത്ഥികൾ ഹിന്ദി ഭാഷയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചു വെർച്വൽ ആഘോഷങ്ങളിൽ അവർ പങ്കുചേർന്നു. അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള മികച്ച അവസരമായിരുന്നു ആഘോഷ പരിപാടികള്‍. ധാർമ്മിക കഥകൾ പ്രചോദിപ്പിക്കുന്ന ദേശസ്നേഹ ഗാനങ്ങൾ, പ്രസംഗങ്ങൾ, റോൾ പ്ലേ എന്നിവ കുട്ടികള്‍ സമപ്രായക്കാർക്കിടയിൽ പങ്കിട്ടു. കവിത പ്രേമികൾ ഭാഷയുടെ ഭംഗി ചിത്രീകരിക്കുന്ന കവിതകൾ പാരായണം ചൊല്ലി. കുട്ടികള്‍ അവരുടെ ഭാവനകളെ വർണ്ണാഭമായ രേഖാചിത്രങ്ങളിലേക്ക് മാറ്റി. ഹിന്ദി ഭാഷയോടുള്ള അഭിനിവേശവും സ്നേഹവും നിലനിർത്താൻ അവരെ പ്രചോദിപ്പിക്കുകയും അവരുടെ പ്രകടനങ്ങളെയും പ്രവർത്തനങ്ങളെയും അധ്യാപകർ അഭിനന്ദിക്കുകയും ചെയ്തു. ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രചാരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. സമൂഹത്തിലെ നല്ല പരമ്പരാഗത മൂല്യങ്ങളും സാമൂഹിക മാനദണ്ഡങ്ങളും സംസ്കാരങ്ങളും സജീവമായി നിലനിർത്തുന്നതിന് എല്ലാ ഭാഷകളെയും സ്വീകരിച്ച് ബഹുമാനിക്കുന്നത്…

Read More

മനാമ: ഫൈസർ ബയോ എൻ ടെക് നിർമ്മിക്കുന്നവാക്‌സിനുകൾ ആദ്യം തീരുമാനിച്ച പ്രകാരം ബഹ്‌റൈനിൽ എത്തിച്ചേരില്ല എന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരിയിൽ രാജ്യത്ത് എത്തുന്ന രീതിയിലായിരുന്നു ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള ഉൽ‌പാദന, വിതരണ പ്രക്രിയകൾ‌ കാരണമാണ് ഇത്തരമൊരു തീരുമാനം. നിലവിൽ വാക്സിനേഷൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ട പൗരന്മാരെയും പ്രവാസികളെയും ഫൈസർ-എൻ ബയോ ടെക്ന്റെ ഈ കയറ്റുമതി പുനക്രമീകരണം ഒരു രീതിയിലും ബാധിക്കില്ലെന്ന് മന്ത്രാലയം ഉറപ്പു നൽകി. ആഗോള ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനായി വാക്‌സിനുകളുടെ ഉൽ‌പാദനവും നിർമ്മാണവും വിപുലീകരിച്ചതായി കമ്പനിയുടെ വാക്‌സിൻ ഓഡർ ചെയ്ത രാജ്യങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കോവിഡ് -19 നെ ചെറുക്കുന്നതിനുള്ള സമഗ്രമായ ദേശീയ ശ്രമങ്ങൾക്ക് അനുസൃതമായി ആഗോളതലത്തിൽ ഫൈസർ-ബയോ എൻ ടെക്കിൽ നിന്ന് വാക്സിനുകൾ ഓർഡർ ചെയ്ത ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ എന്ന് മന്ത്രാലയം എടുത്തുപറഞ്ഞു.

Read More

യു.എ.ഇ : ഇന്ത്യക്കാരായ പ്രവാസികൾ ഏറ്റവുംകൂടുതൽ ഉള്ളത്​ യു.എ.ഇയിലെന്ന്​ യു.എൻ റിപ്പോർട്ട്​. 35 ലക്ഷം ഇന്ത്യക്കാരാണ്​ ഇവിടെയുള്ളത്​. യു.എസ്​, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ്​ ഇന്ത്യൻ പ്രവാസികളുടെ കാര്യത്തിൽ രണ്ടും മൂന്നും സ്​ഥാനങ്ങളിൽ. യു.എസിൽ 27 ലക്ഷവും സൗദി അറേബ്യയിൽ ​25 ലക്ഷവും ഭാരതീയരായ പ്രവാസികളുണ്ട്​. ഓസ്‌ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ പ്രവാസികൾ വൻതോതിൽ കുടിയേറിയിട്ടുള്ളതായി റിപ്പോർട്ട്​ പറയുന്നു​. ലോകത്ത്​ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണ്​. 2020 ലെ കണക്കനുസരിച്ച്​ 1.8 കോടി ആളുകൾ ജന്മനാടിന് പുറത്ത് താമസിക്കുന്നുണ്ടെന്നും യുഎൻ പറയുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ അന്തർദേശീയ ജനസംഖ്യ ഇന്ത്യയിലാണ്. 18 ദശലക്ഷം വരുമിത്​. ഇത് ഒരു പ്രധാന സംഖ്യയാണ്. ഇന്ത്യൻ കുടിയേറ്റക്കാരെകുറിച്ചുള്ള വളരെ രസകരമായ മറ്റൊരു സവിശേഷത അവർ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട്​ എന്നതാണ്’ -​യുഎൻ ഡിപ്പാർട്ട്‌മെന്‍റിലെ പോപ്പുലേഷൻ അഫയേഴ്‌സ് ഓഫീസർ ക്ലെയർ മെനോസി വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ…

Read More

റിപ്പോർട്ട്: ടി. പി ജലാല്‍ മനാമ : ലിവര്‍പൂളില്‍ ജനിച്ച റൂണി 35 വയസ്സു വരെ കളത്തിന് പുറത്തും അകത്തും തിളങ്ങി നിന്നാണ് മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. ക്ലബ്ബ് മത്സരങ്ങളില്‍ നിന്നും ബൂട്ടഴിച്ച മാര്‍ക്ക് വെയിന്‍ റൂണി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ചൂടന്‍ റൂണിയാവും. നിരവധി മത്സരങ്ങളില്‍ സസ്‌പെന്‍ഷനും പിഴയും ചോദിച്ചു വാങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പൊന്നു വിളയിക്കുന്ന റൂണിയായിരുന്നു. കാരണം തുടര്‍ച്ചയായി 13 വര്‍ഷമാണ് ചുവന്നജഴ്‌സിയണിഞ്ഞ് കളം നിറഞ്ഞത്. ക്ലബ്ബ് മത്സങ്ങളില്‍ റൂണി നേടിയത് 253 ഗോളുകളാണ്. ഇതില്‍ 183 ഗോളുകളും മാഞ്ചസ്റ്ററിന് വേണ്ടിയാണ്. 393 മത്സരങ്ങളില്‍ മാഞ്ചസ്റ്ററിന്റെ കുപ്പായമിട്ടു. പെരുമാറ്റ ദൂഷ്യം കാരണം പല ക്ലബ്ബുകളും റൂണിക്ക് വില പറയാന്‍ മടിച്ചു നിന്നപ്പോള്‍ മാഞ്ചസ്റ്ററിന് മാത്രം ഈ പൂച്ചക്കണ്ണുകാരന്‍ കൂടെപ്പിറപ്പാവുകയായിരുന്നു. അതു കൊണ്ടു തന്നെയാണ് 2004 മുതല്‍ 2017 വരെ ടീമിനൊപ്പം സഞ്ചരിച്ചത്. 10-ാം വയസ്സില്‍ തന്നെ സ്‌കൂള്‍ പിള്ളേരോടൊപ്പം കളിയാരംഭിച്ച റൂണി 17…

Read More