Author: News Desk

മനാമ : പ്രവാസികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ഈ പ്രാവശ്യം കരസ്ഥമാക്കിയ കെജി ബാബുരാജിനെ കുടുംബ സൗഹൃദവേദി ആദരിച്ചു ചടങ്ങിൽ കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ജേക്കബ് തേക്കുതോട് സെക്രട്ടറി എബി തോമസ് രക്ഷാധികാരി അജിത് കുമാർ, തോമസ് ഫിലിപ്പ്, മോനി ഓടികണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Read More

മനാമ : പ്രവാസി സമ്മാൻ ജേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ  കെ. ജി. ബാബുരാജിനെ ബഹ്‌റൈൻ നവകേരള ആദരിച്ചു . പ്രസിഡന്റ് ഇ ടി ചന്ദ്രൻ ബൊക്കെ നൽകുകയും കോഡിനേഷൻ സെക്രട്ടറി ഷാജി മൂതല പൊന്നാട അണിയിക്കുകയും ചെയ്തു . സെക്രട്ടറി റെയ്സൺ വര്ഗീസ് , ലോക കേരള സഭാംഗം ബിജു മലയിൽ , കോഡിനേഷൻ കമ്മറ്റി അംഗം ൻ കെ ജയൻ എന്നിവർ പങ്കെടുത്തു.

Read More

മലപ്പുറം: പാണ്ടിക്കാട്  പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. 2016ലും 2017ലും പീഡനത്തിന് ഇരയായി നിർഭയ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ കഴിഞ്ഞ വർഷം വീണ്ടും ബന്ധുക്കൾക്ക് കൈമാറിയ ശേഷമാണ് വീണ്ടും ചൂഷണത്തിന് ഇരയായത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കുട്ടിയെ 2020ൽ ബന്ധുക്കളോടൊപ്പം വിട്ടത്. ആ വർഷം നവംബറിൽ ആണ് പെൺകുട്ടി വീണ്ടും ചൂഷണത്തിന് ഇരയായ വിവരം പുറത്ത് അറിയുന്നത്. ഒരിക്കൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയ ശേഷം സി ഡബ്യു സി നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയത്. 29 കേസുകൾ ആണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. 41 പേരാണ് ഈ കേസുകളിൽ പ്രതികൾ. ഇതിൽ 20 പേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. ആകെ 41 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. അതിൽ 20 പേരെ അറസ്റ്റ് ചെയ്തു. 15 പേർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. അഞ്ചുപേർ ഇപ്പോൾ…

Read More

മലപ്പുറം : മലപ്പുറത്ത് സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂരിലാണ് സംഭവം. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തകുമാരി ആണ് മരിച്ചത്. 42 വയസായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

കൊല്ലം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയ്‌ക്കെതിരെ കേസ്.  സംഭവത്തിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ നിഷ സുനീഷ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദീപ് ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞതിന് പിന്നാലെ പ്രദീപും സംഘവും മറ്റൊരു കാറിൽ സംഭവസ്ഥലത്തെത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയുമായിരുന്നു. വനിത പ്രവർത്തകരെ ആക്രമിക്കും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. കുന്നിക്കോട് പോലീസ് കഴിഞ്ഞ ദിവസം പ്രദീപിനെതിരെ കേസെടുത്തിരുന്നു.  ഗണേഷ് കുമാർ പങ്കെടുത്ത ചടങ്ങിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിനാണ്

Read More

തൃശൂർ : കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ്(61) അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 11 ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയെങ്കിലും കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തലച്ചോറിലെ രക്തസമ്മർദ്ദം കുറയ്ക്കാനാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതെന്ന് തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ അധ്യക്ഷനായിരുന്നു. 2011 ലും പാലക്കാട്ടെ കോങ്ങാട് നിന്ന് നിയമസഭാംഗമായി. 1959 മേയ് 25 ന് കെ.വേലായുധന്റെയും എ.താത്തയുടെയും മകനായാണ് ജനനം. 1975 ൽ കെഎസ്‌വൈഎഫ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് 13 ദിവസം ജയിൽവാസം അനുഭവിച്ചു. വി.പ്രേംകുമാരിയാണ് ഭാര്യ. രണ്ടു മക്കൾ.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. രണ്ടാംദിവസവും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (657) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 530, എറണാകുളം 442, ഇടുക്കി 508, കണ്ണൂര്‍ 643, കാസര്‍ഗോഡ് 476, കൊല്ലം 571, കോട്ടയം 500, കോഴിക്കോട് 652, മലപ്പുറം 656, പാലക്കാട് 657, പത്തനംതിട്ട 648, തിരുവനന്തപുരം 527,…

Read More

ന്യൂഡൽഹി: പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കുന്ന ഇന്ത്യ സെന്റര് ഫോർ മൈഗ്രേഷൻ (ICM)  ഗവേണിംഗ് കൗൺസിൽ വിദഗ്ധ സമിതി അംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ നിയമിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിൽ നിന്നും യൂസഫലിക്ക് ലഭിച്ചു. വിദേശത്ത് തൊഴിൽ അന്വേഷകരായി പോകുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ.സി.എം. തൊഴിൽ മേഖലയിലെ രാജ്യത്തെ മാനവവിഭവ ശേഷി അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാക്കുക, വിദേശ രാജ്യങ്ങളിലെ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക, തികഞ്ഞ യോഗ്യരും നൈപുണ്യ പരിശീലനം ലഭിച്ചവരുമായ തൊഴിൽ സമൂഹം ഏറെ ഉള്ള രാജ്യമായി ഇന്ത്യയെ ഉയർത്തി കാട്ടുക, വിദേശരാജ്യങ്ങളിലെ ഇന്ത്യൻ തൊഴിൽ സമൂഹത്തിനാവശ്യമായ ക്ഷേമപദ്ധതികൾ തയാറാക്കുക തുടങ്ങിയവയാണ് ഐ.സി.എമ്മിന്റെ ചുമതലകൾ. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ കേന്ദ്ര സാമ്പത്തിക മന്ത്രാലയം സെക്രട്ടറി, തൊഴിൽ മന്ത്രാലയം സെക്രട്ടറി, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം (Ministry of…

Read More

മനാമ: മോട്ടോർ സൈക്കിളുമായി ബന്ധപ്പെട്ട 3,885 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും, 364 മോട്ടോർ ബൈക്കുകൾ കണ്ടുകെട്ടിയതായും, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ചുവന്ന സിഗ്നലുകൾ മറികടക്കുക, വേഗത പരിധി കവിയുക, നടപ്പാതകളിൽ വാഹനമോടിക്കുക, തെറ്റായ ഓവർടേക്കിംഗ്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നിവ ഉൾപ്പെടുന്ന കുറ്റങ്ങൾക്കാണ് നടപടി എടുത്തത്. പിടിച്ചെടുത്ത മോട്ടോർ സൈക്കിളുകളിൽ അധികവും ഭക്ഷ്യ ഡെലിവറി നടത്തുന്ന മോട്ടോർസൈക്കിളുകളാണ്. ട്രാഫിക് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും മാനിക്കാൻ മോട്ടോർ സൈക്കിൾ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഒന്നിലധികം ഭാഷകളിൽ പ്രചാരണപരിപാടികൾ നടത്താൻ ട്രാഫിക് നടപടി സ്വീകരിച്ചു. ഡെലിവറി സർവീസ് കമ്പനികളോടും വാണിജ്യ പദ്ധതികളുടെ ഉടമകളോടും അവരുടെ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്ന ജീവനക്കാരോട് അവരുടെ സുരക്ഷയ്ക്കും റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷക്കും വേണ്ടി നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

Read More

ദുബായ് :ഫോബ്‌സ് മിഡിൽ ഈസ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ 15 ൽ പത്തും മലയാളികൾ ലുലു  ഗ്രൂപ്  ചെയർമാൻ എം. എ.യൂസഫലി , സണ്ണി വർക്കി (ജെംസ് ഗ്രൂപ് )  രവി പിള്ള (ആർ പി ഗ്രൂപ് ),  ഡോ :ഷംസീർ വയലിൽ (വി പി എസ് ഹെൽത്ത് കെയർ ) , കെ.പി ബഷീർ (വെസ്റ്റേൻ ഇന്റർനാഷണൽ ) , പി .എൻ സി .മേനോൻ (ശോഭ ഗ്രൂപ് ) , തുംബൈ മൊയ്‌തീൻ (തുംബൈ ഗ്രുപ്), അഭീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഗ്രൂപ് ) , ഫൈസൽ കൊട്ടികൊള്ളാൻ (കെഫ് ഹോൾഡിങ്സ്) , രമേശ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ് ) എന്നിവരാണിവർ പട്ടികയിലെ ആദ്യ 25 ൽ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ് ) , ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ് ),  അനിൽ ജി .പിള്ള (എയറോലിങ്ക് ഗ്രൂപ് ) ലാലു സാമുവൽ…

Read More