Trending
- ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
തിരുവനന്തപുരം: കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം കെ.സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ പിന്തുണയും കെ. സുധാകരനുണ്ട്. കെ. സുധാകരന്റെ സാന്നിധ്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് ഹൈക്കമാന്‍ഡിനുള്ളത്. പാര്‍ട്ടിക്ക് സംഘടനാപരമായി ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ കെ. സുധാകരന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായേക്കുമെന്നാണ് സൂചന.
കൊച്ചി : കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. അമ്മയ്‌ക്കെതിരെ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ പരാതിയല്ല ഇതെന്നും കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് കുടുംബ പ്രശ്‌നമായി കാണാനാവില്ല. പരാതിയുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പൊലീസ് കോടതിയെ അറിയിച്ചുട്ടുണ്ട്. അതേസമയം, ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുള്‍പ്പെടുന്ന വിശദമായ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാന്‍ പൊലീസ് കത്ത് നല്‍കിയിരുന്നു. കേസില്‍ പൊലീസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഐജി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ.
മുംബൈ: ഇന്ത്യയിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 25 പൈസ വർധിച്ചതോടെയാണ് പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ പെട്രോൾ വില 91.56 രൂപയായി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 85.95 രൂപയാണ്. മുംബൈയിൽ ഡീസൽ വില 81.87 രൂപയായിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 75.13 രൂപയായി ഉയർന്നു. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളിലും ഇന്ധന വിലയിൽ വർധനയുണ്ടായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 87.63ഉം ഡീസലിന് 80.43 രൂപയുമാണ് വില. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 86.39-ഡീസൽ 78.72 രൂപയാണ്. നിലവിൽ ഡൽഹിയിൽ പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിലാണ്. മുംബൈയിൽ ഡീസൽ വിലയും റെക്കോർഡ് ഇട്ടിട്ടുണ്ട്.
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിലും മാനേജിങ് കമ്മിറ്റിയുടെ പൂർണ്ണ സഹകരണത്തോടെയും കോവിഡ് വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയും, എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇടവക ജനങ്ങളെ ബോധവത്കരിക്കുന്നതിനായി “അസ്ഫാലിയ” എന്ന പേരില്‍ നടത്തിയ വെബ്ബിനാര്‍ പരിപൂര്‍ണ്ണ വിജയമായിരുന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിന്റെ അദ്ദ്ഗ്യക്ഷതയില്‍ കൂടിയ വെബ്ബിനാറില്‍ സി. പി. വര്‍ഗ്ഗീസ് സ്വാഗതം അറിയിച്ചു. ഇടവകയിലെ സീനിയർ മെമ്പറും, ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിന്റെ ചീഫ് മെഡിക്കൽ ഓഫീസറും, പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം മെമ്പറും ആയ ഡോ. പി. വി. ചെറിയാന്‍ ആശംസ അറിയിച്ച വെബ്ബിനാറില്‍ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിലെ കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ ഡോ. ഹിന്ദ് ഇബ്രാഹിം അൽ സിന്ധി മുഖ്യാതിഥിയായിരുന്നു. വാക്‌സിനേഷൻ സംബന്ധമായ അവ്യക്തതകളും, സംശയങ്ങളും ദുരീകരിക്കുന്നതിനായി അംഗങ്ങള്‍ നല്‍കിയ ചോദ്യങ്ങള്‍ക്കും ഡോ. ഹിന്ദ് ഉത്തരങ്ങള്‍ നല്‍കുകയുണ്ടായി. ഇടവക സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസും പങ്കെടുത്ത മീറ്റിംഗിന് ട്രസ്റ്റി സി. കെ. തോമസ്…
മനാമ: ബഹ്‌റൈനിൽ ജനുവരി 18 ന് നടത്തിയ 10,803 കോവിഡ് -19 ടെസ്റ്റുകളിൽ 333 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 151 പേർ പ്രവാസി തൊഴിലാളികളാണ്. 178 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 97,940 ആയി. കോവിഡ്-19ൽ നിന്ന് 349 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 94,646 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.64 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 360 ആണ്. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,934 പേരാണ്. ഇവരിൽ 16 പേർ ഗുരുതരാവസ്ഥയിലാണ്. 2,918 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.00 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,63,504 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.
മനാമ: ജനുവരി 19 ചൊവ്വാഴ്‌ച ആരോഗ്യ മന്ത്രാലയം രാവിലെയും വൈകുന്നേരവും ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. മൊബൈൽ യൂണിറ്റുകൾ (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ) സൂക് വഖിഫ് മൊബൈൽ യൂണിറ്റുകൾ (വൈകുന്നേരം 4 മുതൽ രാത്രി 8 വരെ) ഇൻഡിപെൻഡൻസ് വാക്‌വേ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മലപ്പുറം: തിരൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 50 കിലോയിലധികം കഞ്ചാവ് പിടികൂടി.കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പന നടത്തിവന്ന കുറക്കത്താണി സ്വദേശി കല്ലന്‍ ഇബ്രാഹിമില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ഇയാള്‍ താമസിച്ച ലോഡ്ജ് മുറിയിലും കാറിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് അരകോടി രൂപയോളം അന്താരാഷ്ട്ര വിപണിയില്‍ വിലയുണ്ട്.കൂടാതെ ലഹരിവസ്തുക്കളുടെ വില്‍പനയില്‍ നിന്നും സ്വരൂപിച്ച 75,000 രൂപയും എക്സൈസ് കണ്ടെടുത്തു.
ന്യൂയോർക്ക് : യുഎസിൽ ക്യാപ്പിറ്റോൾ മന്ദിരം താൽക്കാലികമായി അടച്ചു. ക്യാപിറ്റോൾ കോംപ്ലക്‌സിന് സമീപത്തെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്നാണ് താത്കാലികമായി അടച്ചത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് തീപിടുത്തമുണ്ടായത്. ക്യാപിറ്റോൾ കോപ്ലക്‌സിന് സമീപത്തെ ഫസ്റ്റ്, എഫ് സ്ട്രീറ്റുകളിലായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായം ഉണ്ടായിട്ടില്ല. വിവരം അറിഞ്ഞ അഗ്നിശമന സേന ഉടനെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തും ക്യാപിറ്റോൾ പരിസരത്തും വൻ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. അമേരിക്കയിലെ അധികാരമാറ്റത്തോടുള്ള ട്രംപ് അനുകൂലികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ഇതിനിടെയാണ് തീപിടുത്തം ഉണ്ടായത്. തീപടരാനുണ്ടായ കാരണം വിദഗ്ധർ പരിശോധിച്ച് വരികയാണ്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന ചടങ്ങിൽ പരിപാടികൾ സംഘടിപ്പിക്കാനെത്തിയവരെ ക്യാപിറ്റോളിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ.
മനാമ. ബഹ്‌റൈൻ കെഎംസിസി മെമ്പര്മാര്ക്കുള്ള അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിലെ അംഗത്വ കാലാവധി ചെക്ക് ചെയ്യുന്നതിനുള്ള ലിങ്കിന്റെ പ്രകാശനം കെഎംസിസി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര നിർവഹിച്ചു. പ്രവാസ ജീവിതം പറഞ്ഞറിയിക്കാൻ പറ്റാത്ത ഏകാന്തതയാണ്. ഒരുപാട് വർഷങ്ങൾ പ്രവാസിയായ ഒരാളുടെ നേട്ടമെന്ത് എന്ന് ചോദിക്കുമ്പോൾ നഷ്ടങ്ങളുടെ ഓർമ്മയല്ലാതെ ഒന്നും ബാക്കിയുണ്ടാകില്ല. അവർക്കൊരു കൈത്താങ്ങാവുകയാണ് എന്നും പ്രവാസിയെ ചേർത്തു പിടിച്ച ബഹ്‌റൈൻ കെഎംസിസി. തന്റെ നല്ല നാളുകളിൽ തന്റെ ജീവിതം നോക്കാതെ പണിയെടുത്തു എല്ലും തൊലിയുമായി ഒരുപാട് രോഗങ്ങളുടെ ഭാണ്ട കെട്ടുമായി നാട്ടിലേക്ക് തിരിക്കുമ്പോൾ ആ പ്രവാസിക്ക് സാന്ത്വനമാകാൻ, അതല്ലെങ്കിൽ പ്രവാസി ജീവിതത്തിനിടയിൽ പെട്ടെന്നുള്ള വേർപാട് ഒരു കുടുംബത്തെ അനാഥമാക്കപ്പെടുമ്പോൾ അതിന് ചെറിയ രൂപത്തിലെങ്കിലുമുള്ള ഒരു കൈതാങ് ഇതൊക്കെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ബഹ്‌റൈൻ കെഎംസിസി യുടെ സാമൂഹ്യ സുരക്ഷാ സ്കീം. അംഗങ്ങളെ പരമാവധി സഹായിക്കാൻ ഒരു ഫണ്ടും പദ്ധതിയും വേണമെന്ന ഒരു കാഴ്ചപ്പാടിൽ നിന്നാണ് ബഹ്റൈൻ കെ.എം.സി.സി ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം…
മനാമ: കേന്ദ്ര സർക്കാർ പ്രവാസികൾക്ക് ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാൻ 2021 ൽ ബഹ്‌റൈനിൽ നിന്നും അർഹനായ പ്രമുഖ വ്യവസായി കെ.ജി ബാബുരാജനെ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് അഭിനന്ദങ്ങൾ അറിയിച്ചത്. എഞ്ചിനീയറിംഗ് മേഖലയിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ അദ്ദേഹം ബഹ്‌റൈൻ പ്രവാസഭൂമികയിൽ ജീവ കാരുണ്യ രംഗത്തും സജീവമാണ്. ഖത്തർ എഞ്ചിനീയറിംഗ് ലാബ് മാനേജിങ് ഡയറക്ടർ കൂടിയായ അദ്ദേഹത്തിന് ലഭിച്ച ബഹുമതിയിൽ ഫ്രന്റ്‌സ് അസോസിയേഷനും പങ്ക് ചേരുന്നതായി പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. സാമൂഹിക പ്രവർത്തന രംഗത്ത് കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നും ആശംസിച്ചു. വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം. മൊയ്തു, അബ്ദുൽ ഹഖ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
