Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
ന്യൂയോർക് : പതിനാലുകാരിയായ മകളെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ അമേരിക്കൻ വ്യവസായി ആത്മത്യ ചെയ്തു.ന്യൂയോർക്കിൽ താമസിച്ചിരുന്ന ഭൂപീന്ദർ സിങ് (57 ) ആണ് മകളെയും ഭാര്യാമാതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രവാസി വ്യവസായി ആത്മത്യ ചെയ്തത് .ഭാര്യ രാഷ്‌പാൽ കൗർ (40 ) പരിക്കുകളോടെ രക്ഷപ്പെട്ടു . ഭൂപീന്ദര്‍ സിങ് ഭക്ഷണം നല്‍കാറില്ലെന്നും തന്നെ പുറത്തെവിടേക്കെങ്കിലും കൊണ്ടുപോകുകയോ കാര്‍ ഓടിക്കാന്‍ അനുവാദം നൽകുകയോ, ചെയ്തിരുന്നില്ലെന്നും ഭാര്യ പറഞ്ഞിട്ടുള്ളതായി അയല്‍വാസി ജിം ലന്‍ഡ്സ്‌ട്രോം മാധ്യമങ്ങളോ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഹഡ്സണിൽ മദ്യം വില്‍ക്കുന്ന കട നടത്തുകയായിരുന്നു സിങ്. ഇയാള്‍ക്കെതിരെ 2016ല്‍ ബലാത്സംഗത്തിന് കേസെടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിട്ടു.
ന്യൂഡൽഹി: സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തിയ നീക്കം പിൻവലിക്കണമെന്ന് വാട്സപ്പിനു കത്തയച്ച് കേന്ദ്രം. ഏകപക്ഷീയമായ മാറ്റമാണ് വരുത്തിയതെന്നും അത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. വാട്സപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിനാണ് മന്ത്രാലയം കത്തയച്ചത്. ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം വാട്സപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിക്കണം. സ്വകാര്യതാ നയത്തിൽ അടുത്തിടെ വരുത്തിയ മാറ്റം ഇന്ത്യക്കാരൻ്റെ നിർണയാവകാശവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വിവരങ്ങളുടെ സ്വകാര്യതയിലും തെരഞ്ഞെടുപ്പിലുള്ള സ്വാതന്ത്ര്യത്തിലും ഈ നീക്കം ഉപയോക്താക്കളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അതിൻ്റെ പശ്ചാത്തലത്തിൽ, നിലവിൽ വരുത്തിയ മാറ്റം പിൻവലിക്കാൻ വാട്സപ്പ് തയ്യാറാവണം. വിവരങ്ങളുടെ സ്വകാര്യതയും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഡേറ്റ സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും ഇന്ത്യ കത്തിൽ ആവശ്യപ്പെടുന്നു
കെയ്റോ: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ചരിത്രാ ശേഷിപ്പുകള്‍ കണ്ടെത്തി. സക്കാറ പര്യവേഷണ സ്ഥലത്താണ് പുതിയ കണ്ടെത്തല്‍. ശവപ്പെട്ടികള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. സഹി ഹവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായകമായ ഈ കണ്ടെത്തലുകള്‍ നടത്തിയത്. മരം കൊണ്ടുള്ള 50 ശവപ്പെട്ടികള്‍ക്കൊപ്പം 22 ദണ്ഡുകള്‍, കല്ലു കൊണ്ടുള്ള മറ്റൊരു ശവപ്പെട്ടി, മരം കൊണ്ടുള്ള വഞ്ചികള്‍, മുഖാവരണങ്ങള്‍, പ്രാചീന ഈജിപ്ഷ്യര്‍ കളിക്കുന്ന ഗെയിമുകള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്തു. ബിസി 11-16 നൂറ്റാണ്ടുകള്‍ക്കിടയിലുള്ളതാണിവ.
ന്യൂഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ടി.വി താരത്തിന്റെ പരാതിയില്‍ പൈലറ്റിനെതിരേ കേസ്. ഓഷിവാര പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ്. മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയും പൈലറ്റും സോഷ്യല്‍ മീഡിയ വഴി ചാറ്റിങ്ങും ഫോണ്‍ വഴി ബന്ധപ്പെടലും തുടര്‍ന്നു. ശേഷമാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചത്. ശേഷം വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും പൈലറ്റ് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
അബുദാബി : യു എ ഇയിൽ ചെറുതും വലതുമായ 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . എട്ടു പേർക്ക് പരിക്കേറ്റു .രാവിലെ അൽ മഫ്രഖ് ഏരിയയിലാണ് അപകടമുണ്ടായത് .ട്രക്കുകളും കറുകളുമുൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത് . കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണം .ഏഷ്യൻ വംശജനാണ് മരിച്ചത് .വാഹനമോടിച്ചിരുന്ന മറ്റ് എട്ടുപേർക് പരിക്കേറ്റതായി അബുദാബി പോലീസ് പറഞ്ഞു .
ഗുജറാത്ത് : സൂറത്തില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി പതിനഞ്ച് പേര്‍ മരിച്ചു. ഒരു വയസുള്ള പെണ്‍കുട്ടിയും മരിച്ചവരില്‍പ്പെടുന്നു. ആറ് പേരുടെ നില ഗുരുതരമാണ്. രാജസ്ഥാനില്‍ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. സൂറത്ത് ജില്ലയിലെ കൊസാംബയിലാണ് അതീവ ദാരുണമായ സംഭവമുണ്ടായത്. റോഡരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പന്ത്രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. രാജസ്ഥാനിലെ ബന്‍സ്വാഡ ജില്ലയില്‍ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ന്യൂഡൽഹി: ഓസ്‌ട്രേലിയയിൽ പരമ്പര വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ എല്ലാവരും സന്തോഷവാൻമാരാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ നാമെല്ലാവരും സന്തോഷവാൻമാരാണ്. ഊർജ്ജസ്വലവും അഭിനിവേശം നിറഞ്ഞതുമായ പ്രകടനം. ഒപ്പം ചടുലതയും ദൃഢനിശ്ചയവും മത്സരത്തിൽ ഉടനീളം കാണാനായി. ടീമിന് അഭിനന്ദനങ്ങൾ. ഭാവിയിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ന്യൂഡൽഹി: ഓസീസ് മണ്ണിൽ പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 5 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാലാം ടെസ്റ്റിന്റെ അവസാന ദിനം 324 എന്ന കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ യുവനിരയുടെ പോരാട്ട വീര്യത്തിലാണ് ജയം പിടിച്ചെടുത്തത്. പ്രമുഖരില്ലാതെയാണ് ഇന്ത്യ 4 മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ മാറ്റുണ്ടായിരുന്നു. ഒന്നാം ടെസ്റ്റിന് ശേഷം നായകൻ വിരാട് കോഹ്‌ലി നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നീ പ്രമുഖ താരങ്ങൾക്ക് പരമ്പരയ്ക്കിടെ പരിക്കേറ്റു. ഇതോടെ മുഹമ്മദ് സിറാജ്, ടി. നടരാജൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് ആദ്യ 11ൽ ഇടം ലഭിച്ചു. വിദേശ മണ്ണിൽ ആവശ്യത്തിന് മത്സര പരിചയം പോലുമില്ലാത്ത ടീമിനെ ഇറക്കിയാണ് ഇന്ത്യ പരമ്പര പിടിച്ചതെന്നതാണ്…
തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സമ്മാനം നേടിയ കോടീശ്വരൻ ആരെന്ന ആകാംഷയിലായിരുന്നു ആളുകൾ. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ XG 358753 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി നേടിയത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന് എന്നയാൾ നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്‍.എം.കെയില്‍ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജന്‍സിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് കിട്ടിയത്. ഫലം വന്ന് ഒരു ദിവസം പിന്നിട്ടിട്ടും വിജയിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ശബരിമല തീർഥാടകരോ, അന്യസംസ്ഥാന ലോറി ഡ്രൈവർമാരോ ആരെങ്കിലും എടുത്ത ലോട്ടറിക്കാകും സമ്മാനം ലഭിച്ചതെന്ന് ഏജൻസി ഉടമ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കേരള ലോട്ടറിയുടെ പന്ത്രണ്ട് കോടി സമ്മാനം അതിർത്തി കടന്നോ എന്ന സംശയവും ഇതോടെ ബലപ്പെട്ടു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ആ ഭാഗ്യാവാൻ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. തെങ്കാശി സ്വദേശിയായ ഷറഫുദ്ദീൻ എന്നയാളാണ് പന്ത്രണ്ട് കോടി നേടി ബമ്പർ അടിച്ചത്.…
ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിൽ നാലാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. 3 ഓവറുകൾ ബാക്കി നിർത്തി 3 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന സെഷനിൽ ഋഷഭ് പന്തും വാഷിംഗ്ടൺ സുന്ദറും പുറത്തെടുത്ത അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 138 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 89 റൺസ് നേടി പുറത്താകാതെ നിന്നു. 29 പന്തിൽ 22 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ പന്തിന് ഉറച്ച പിന്തുണ നൽകി. നേരത്തെ, ശുഭ്മാൻ ഗില്ലും ചേതേശ്വർ പൂജാരയും അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. 1988ന് ശേഷം ഇതാദ്യമായാണ് ബ്രിസ്‌ബെയ്‌നിൽ ഓസ്‌ട്രേലിയ പരാജയപ്പെടുന്നത്.
