Trending
- ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയായി. കേന്ദ്ര നേതൃത്വവുമായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. രണ്ടുതവണ തോറ്റവർക്കും നാലുതവണ വിജയിച്ചവർക്കും സീറ്റ് നൽകേണ്ടതില്ലെന്നതാണ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം. അതേസമയം ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന നേതാക്കൾക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാരെ ആരെയും മത്സരിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പി മാർക്ക് നിർദേശിക്കാം. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും മാത്രമെ സ്ഥാനാർത്ഥികളായി പരിഗണിക്കൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല. സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കളുടെയും വനിതകളുടെയും പ്രതിനിധ്യം ഉറപ്പാക്കും. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകർ ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. പരസ്യ പ്രസ്താവന വേണ്ടെന്നും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഓഫീസിലേക്ക് വിളിപ്പിച്ചാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരാണ് കെ.എസ്.ആർ.ടി.സിയിലെ പരിഷ്ക്കരണങ്ങളെ അട്ടിമറിക്കുന്നതെന്നായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം. നൂറു കോടി രൂപ കാണാനില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി. ഇതിനു പിന്നാലെ ഫേസ്ബുക്ക് ലൈവിൽ തൊഴിലാളികളെ അഭിസംബോധന ചെയ്തും ബിജു പ്രഭാകർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
മനാമ : ബഹ്‌റൈൻ പ്രവാസം മതിയാക്കി ജന്മനാട്ടിലേക്കു തിരിക്കുന്ന പാലക്കാട് ജില്ലാ കെ.എം.സി.സി അംഗം എം അബ്ദുൾ നാസർ മാത്തൂരിന് പാലക്കാട് ജില്ലാ കെ.എം.സി.സി നൽകിയ യാത്ര അയപ്പിൽ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം നൽകി . സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും, ജില്ലാ ഭാരവാഹികൾ ആയ ഫിറോസ് ബാബു പട്ടാമ്പി, നിസാമുദ്ധീൻ മാരായമംഗലം, വി വി ഹാരിസ് തൃത്താല, യൂസഫ് മുണ്ടൂർ, മാസിൽ പട്ടാമ്പി, നൗഫൽ പടിഞ്ഞാറങ്ങാടി, അനസ് നാട്ടുകല്ല്, തുടങ്ങിയവർ സംബന്ധിച്ചു
കൊച്ചി: ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാജ സി.ഡി ഹാജരാക്കിയ ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേഷിനെതിരായ പരാതിയില്‍ മജിസ്‌ട്രേറ്റ് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. അഭിഭാഷകനായ ശ്രീജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ബിജു രമേശ് തെളിവായി ഹാജരാക്കിയ സി ഡി എഡിറ്റ് ചെയ്തതാണെന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യാജ തെളിവാണ് രഹസ്യ മൊഴിയോടൊപ്പം ബിജു രമേശ് മജിസ്ട്രേറ്റിന് കൈമാറിയത്. ഇത് കോടതിയെ കബളിപ്പിക്കലാണെന്നും കേസ് എടുത്ത് അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയെങ്കിലും വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടെന്നും ഹർജിക്കാരൻ പറയുന്നു. ഈ നടപടി പിന്‍വലിച്ച് ഹര്‍ജി സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു.ഐ.പി.സി. 193 വകുപ്പ് പ്രകാരമാണ് ശ്രീജിത്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോടതി മുന്‍പാകെ കള്ളസാക്ഷി പറഞ്ഞതിന് അല്ലെങ്കില്‍ കള്ളത്തെളിവ് ഹാജരാക്കിയതിന് നടപടി ആവശ്യപ്പെടുന്നതാണ് ബിജു രമേശിന് എതിരായ ഹര്‍ജി.ഇതോടെ ഒരുഇടവേളക്ക് ശേഷം…
ബ്രിസ്‌ബെയ്ൻ: നിർണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത് മുഹമ്മദ് സിറാജ്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജിന്റെ പ്രകടനത്തിന് മുന്നിൽ ഓസീസ് ഇന്നിംഗ്‌സ് 294 റൺസിൽ അവസാനിച്ചു. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയാണ് സിറാജ് സ്മിത്തിന്റെ ഉൾപ്പെടെ നിർണായകമായ 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. നാലാം ദിനം ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ഓസീസ് ബാറ്റ്‌സ്മാൻമാർ ഓരോരുത്തരായി കൂടാരം കയറി. സ്റ്റീവ് സ്മിത്തിന്(55) മാത്രമാണ് ഓസീസ് നിരയിൽ അർദ്ധസെഞ്ച്വറി നേടാനായത്. ഡേവിഡ് വാർണർ 48 റൺസിന് പുറത്തായി. മാർക്കസ് ഹാരിസ്(38), കാമറൂൺ ഗ്രീൻ(37), പാറ്റ് കമ്മിൻസ്(28), ടിം പെയ്ൻ(27) എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ സ്‌കോർ 300ന് അടുത്ത് എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ശർദ്ദൂൽ ഠാക്കൂർ 4 വിക്കറ്റുകളും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 1.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 4 റൺസ് എന്ന നിലയിലാണ്. 4 റൺസുമായി രോഹിത് ശർമ്മയും റൺസൊന്നും…
റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ സമരം ഉചിതമായ നടപടികൾ എടുക്കാൻ പൊലീസിന് സുപ്രിംകോടതിയുടെ അനുമതി
By News Desk
ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ സമരം തടയാൻ ഉത്തരവിന്റെ പിൻബലം ഡൽഹി പൊലീസിന് നൽകാനാകില്ലെന്ന് സുപ്രിംകോടതി. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഉചിതമായ നടപടികൾ എടുക്കാൻ പൊലീസിന് ചുമതല ഉണ്ടെന്നും കോടതി വ്യക്തമാക്കി. കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത ദിവസം കോടതി വീണ്ടും പരിഗണിയ്ക്കും. റിപ്പബ്ലിക്ക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ച ട്രാക്ടർ റാലി ഉത്തരവിന്റെ പിൻബലത്തിൽ തടയാനിരുന്നു ഡൽഹി പൊലീസിന്റെ ശ്രമം. എ.ജി ഈ ആവശ്യത്തിൽ ശക്തമായ വാദങ്ങളും കോടതിയിൽ ഉന്നയിച്ചു. നിയമ വിരുദ്ധമായ നടപടി ആണ് സംഘടനകൾ നടത്തുന്നത്. 5000 പേരെങ്കിലും ഡൽഹിയിൽ ട്രാക്ടറുമായി കടക്കാൻ ശ്രമിയ്ക്കും. അതിസങ്കീർണമായ ക്രമസമാധാന പ്രശ്‌നങ്ങൾക്കാകും ഇത് വഴിവയ്ക്കുക. സുപ്രിംകോടതി ട്രാക്ടർ റാലി നിയമം മൂലം തടയണം എന്നും എ.ജി നിർദേശിച്ചു. വാദങ്ങൾ ശക്തമായിരുന്നിട്ടും സുപ്രിം കോടതി എന്നാൽ ഈ ആവശ്യം അംഗീകരിച്ചില്ല. ട്രാക്ടർ റാലി ക്രമസമാധാന പ്രശ്‌നമാണെങ്കിൽ അതിന് എതിരെ നടപടി എടുക്കാൻ പൊലീസിന് നിയമപരാമായി സാധിയ്ക്കും. ഇക്കാര്യത്തിൽ കോടതിയുടെ…
മനാമ: ഇന്ത്യയുടെ 72 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സാമൂഹിക സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 27 ബുധൻ രാത്രി എട്ടിന് നടക്കുന്ന പരിപാടിയിൽ കേരളത്തിലെയും ബഹ്റൈനിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഭാരതത്തിന്റെ ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതേതരത്വവും ജനാധിപത്യവും പ്രദാനം ചെയ്യുന്ന മഹിത സംസ്കാരം നിലനിർത്താനുമാണ് ഓരോ റിപ്പബ്ലിക് ദിനവും നമ്മെ ഓർമ്മപെടുത്തുന്നത്. ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ജന. സെക്രട്ടറി എം.എം സുബൈർ അറിയിച്ചു.
മനാമ: ഇന്ത്യൻ സ്കൂളും ഇന്ത്യൻ എംബസിയും സഹകരിച്ച് വിശ്വ ഹിന്ദി ദിവസ് 2021 ഓൺലൈനായി ആഘോഷിച്ചു. ദേശീയഗാനത്തോടെ പരിപാടി ആരംഭിച്ചു. തുടർന്ന് സ്‌കൂൾ പ്രാർത്ഥനയും. പ്രൊഫ. ഗണേഷ് ബി പവാർ (ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ & ഹിന്ദി വകുപ്പ് മേധാവി, കർണാടക സെൻട്രൽ യൂണിവേഴ്‌സിറ്റി), അസോസിയേറ്റ് പ്രൊഫസർ ജയ പ്രിയദർശിനി ശുക്ല (അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി) എന്നിവരായിരുന്നു വിധികർത്താക്കൾ. ഹിന്ദി വകുപ്പ് മേധാവി ബാബൂ ഖാൻ സ്വാഗതം പറഞ്ഞു. രണ്ട് ഘട്ടങ്ങളായി നടത്തിയ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ സമാപനമായിരുന്നു പരിപാടികള്‍. ആദ്യ ഘട്ടത്തിൽ ഇന്റർ-സ്കൂൾ മത്സരങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും ജനുവരി 4 ന് സംഘടിപ്പിച്ചു. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ, ഇബന്‍ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ എന്നിവയാണ് മത്സരങ്ങളിൽ പങ്കെടുത്ത മറ്റ് സിബിഎസ്ഇ സ്കൂളുകൾ. മത്സരങ്ങൾക്ക് പുറമെ ദേശസ്നേഹ ഗാനങ്ങൾ പോലുള്ള വൈവിധ്യമാർന്ന പരിപാടികളും…
മനാമ: ബഹ്‌റൈനിൽ യന്ത്രികവും സൗജന്യവുമായി സന്ദർശക വിസ കാലാവധി നീട്ടിനൽകുന്നത് അവസാനിപ്പിക്കുന്നതായി നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) പ്രഖ്യാപിച്ചു. പുതുക്കുന്നതിന് ജനുവരി 22 മുതൽ ഫീസ് ഈടാക്കുന്നത് പുനഃരാരംഭിക്കുമെന്നും എൻ.പി.ആർ.എ കൂട്ടിച്ചേർത്തു. കോവിഡ്-19 പകർച്ചവ്യാധിയുടെ ഫലമായി വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് സന്ദർശകരുടെ സ്ഥിതി കണക്കിലെടുത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് 2020 ഏപ്രിൽ 21 മുതൽ ഗ്രേസ് പിരീഡ് ആരംഭിച്ചത്. സന്ദർശകർക്ക് www.bahrain.bh വഴി വിസ നീട്ടുന്നതിനായി അപേക്ഷിക്കാവുന്നതാണ്. സ്കിപ്ലിനോ ആപ്പ് വഴി അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്ത ശേഷം സതേൺ ഗവർണറേറ്റ് പോലീസിനടുത്തുള്ള ഈസ ടൗൺ ഓഫീസിലോ മുഹർറാഖ് സെക്യൂരിറ്റി കോംപ്ലക്സിലെ ഏതെങ്കിലും സേവന കേന്ദ്രങ്ങളോ സന്ദർശിച്ചും അപേക്ഷകൾ നൽകാം.
റിപ്പോർട്ട് : അജു വാരിക്കാട് ഫിലാഡഫിയ: റിപ്പബ്ലിക് ദിനാഘോഷവും അലയുടെ ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും 2021 ജനുവരി 23 ശനിയാഴ്ച രാവിലെ പത്തരയ്ക്ക് (സെൻട്രൽ ടൈം) ബഹുമാനപ്പെട്ട എം പി, കെ കെ രാഗേഷ് വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കുന്നതാണ്. ജനദ്രോഹപരമായ പുതിയ കാർഷിക ബില്ലിന്റെ വിവിധ വശങ്ങളെപ്പറ്റി പഠിക്കുകയും ഡൽഹിയിൽ കർഷകരോടൊപ്പം ദിനരാത്രങ്ങൾ സമരം ചെയ്യുകയും ചെയ്ത കെ കെ രാഗേഷ് എം.പി, കാർഷിക ബില്ലിന്റെ വിവിധ വശങ്ങളെ പറ്റി നമ്മളോട് സംസാരിക്കുന്നു. തുടർന്ന് പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകൻ നയിക്കുന്ന ഗസൽ ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതിന് സൂം മീറ്റിംഗ് ഐഡി 82691928519 https://us02web.zoom.us/j/82691928519 ഡയൽ ഇൻ ഫോൺ നമ്പർ#13126266799
