ദുബായ് :ഫോബ്സ് മിഡിൽ ഈസ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ 15 ൽ പത്തും മലയാളികൾ ലുലു ഗ്രൂപ് ചെയർമാൻ എം. എ.യൂസഫലി , സണ്ണി വർക്കി (ജെംസ് ഗ്രൂപ് ) രവി പിള്ള (ആർ പി ഗ്രൂപ് ), ഡോ :ഷംസീർ വയലിൽ (വി പി എസ് ഹെൽത്ത് കെയർ ) , കെ.പി ബഷീർ (വെസ്റ്റേൻ ഇന്റർനാഷണൽ ) , പി .എൻ സി .മേനോൻ (ശോഭ ഗ്രൂപ് ) , തുംബൈ മൊയ്തീൻ (തുംബൈ ഗ്രുപ്), അഭീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഗ്രൂപ് ) , ഫൈസൽ കൊട്ടികൊള്ളാൻ (കെഫ് ഹോൾഡിങ്സ്) , രമേശ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ് ) എന്നിവരാണിവർ
പട്ടികയിലെ ആദ്യ 25 ൽ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ് ) , ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ് ), അനിൽ ജി .പിള്ള (എയറോലിങ്ക് ഗ്രൂപ് ) ലാലു സാമുവൽ (കിങ്സ്റ്റൻ ഹോൾഡിങ്സ് ) എന്നിവരും ഉൾപ്പെടുന്നു .പട്ടികയിലെ 30 പേരും യൂ എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ് .