Author: News Desk

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകനായ കെ.ജി.ബാബുരാജിന് ലഭിച്ച പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ബഹ്‌റൈനിലെ പ്രവാസികൾക്ക് സന്തോഷം നൽകുന്ന അംഗീകാരം ആണെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ അഭിപ്രായപ്പെട്ടു.  അസോസിയേഷൻ നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് അദ്ദേഹത്തിന് ബൊക്കെ നൽകിയും പൊന്നാട അണിയിച്ചും സ്വീകരിച്ചു കോവിഡ് പ്രോട്ടോകാൾ പാലിച്ചു സംഘടിപ്പിച്ച യോഗത്തിൽ സംഘടനയുടെ സന്തോഷം പ്രകടിപ്പിക്കുവാൻ ആലപ്പുഴ പ്രവാസി അസോസിയേഷൻ കാണിച്ച നടപടിയിൽ അദ്ദേഹം നന്ദിയും സന്തോഷവും അറിയിച്ചു. ആലപ്പുഴ നാടിനോട് ശ്രീ. കെ.ജി. ബള്ബുരാജിനുള്ള ആത്‌മബന്ധം അഭിമാനം നൽകുന്നതാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുവാൻ ഈ പുരസ്കാരം പ്രചോദനം നൽകുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.  യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹാരിസ് വണ്ടാനം അധ്യക്ഷത വഹിച്ചു. അനിൽ കായംകുളം,ജയലാൽ ചിങ്ങോലി എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

Read More

മലപ്പുറം : ദേശാടനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ മുത്തച്ഛനായി മാറിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് കോവിഡിനെ തോല്‍പ്പിച്ച് ആരോഗ്യം വീണ്ടെടുത്തത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം, അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങും. ന്യുമോണിയയും പനിയും ശ്വാസതടസ്സവും അടക്കമുള്ള ഗുരുതരാവസ്ഥയിലാണ് കോവിഡ് കൂടി ഇദ്ദേഹത്തെ ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ ആശുപത്രിയില്‍ വിളിച്ച് ഇദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് അന്വേഷിച്ചിരുന്നു. കോവിഡ് ഭേദമായതിനാല്‍ അച്ഛന്‍ ആഹ്‌ളാദവാനാണെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നും മകന്‍ ഭവദാസന്‍ പറഞ്ഞു. ജീവിതത്തില്‍ പാലിച്ചു വന്ന ചിട്ടകളാണ് കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ഇദ്ദേഹത്തിന് കരുത്തു നല്‍കിയത്. ഈ പ്രായത്തിലും പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളൊന്നും തന്നെ ഇദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ചെറുപ്പകാലം മുതല്‍ വ്യായാമം ചിട്ടയായി തുടരുന്നയാള്‍കൂടിയാണിദ്ദേഹം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മലയാളം, തമിഴ് ഭാഷകളിലായി 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ദോഹ: രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഏഴു ദിവസത്തിനകം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ ലഭിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റിനായി മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ അപേക്ഷിക്കണം. അധികൃതര്‍ അറിയിച്ചു.

Read More

വാഷിങ്ടണ്‍: അമേരിക്കന്‍ നിയുക്ത പ്രസിന്റ് ജോ ബൈഡനും വൈ.പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമലാ ഹാരിസിനും കോലം വരച്ച് സ്വാഗതം. കമലാ ഹാരിസിന്റെ തമിഴ് വേരുകള്‍ കാണിക്കുന്നതിനാണ് തമിഴ്‌നാട്ടുകാര്‍ പരമ്പരാഗതമായി ചെയ്യുന്ന കോലം വരച്ചത്. തമിഴ്‌നാട്ടുകാര്‍ അരി മാവു കൊണ്ട് പരമ്പരാഗത വീടുകളിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനാണ് കോലം വരക്കുന്നത്. തമിഴ്‌നാട്ടില്‍ എല്ലാ വീടുകളിലും പുലര്‍ച്ചെ കോലം വരക്കുന്നത് നിത്യ കാഴ്ചയാണ്. അമേരിക്കയുടെ ബഹു-സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനും ആയിരക്കണക്കിന് കോലം ടൈലുകളുടെ ചിത്രങ്ങള്‍ ശനിയാഴ്ച ഒരു വീഡിയോയില്‍ നെയ്തു. ഇങ്ങിനെ ആയിരക്കണക്കിന് കോലം ഡിസൈനുകള്‍ സ്ഥാപിക്കുന്നതിനായി ഓണ്‍ലൈനില്‍ നടത്തിയ പരിപാടിയില്‍ യുഎസിലുടനീളവും ഇന്ത്യയില്‍ നിന്നുമുള്ള 1,800 ലധികം ആളുകള്‍ പങ്കെടുത്തു. വാഷിംഗ്ടൺ ഡിസിയിലെ 10 പബ്ലിക് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ കോലം നിർമ്മിക്കുന്നതിൽ പങ്കെടുത്തു. ക്യാപിറ്റോളിൽ ആണ് ഇത് നിർമ്മിച്ചത്.

Read More

ജറുസലേം: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ വിദേശികള്‍ പ്രവേശിക്കുന്നത് തടയണമെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എബ്രായ. ഇതിന് അതിര്‍ത്തി അടക്കലാണ് ഏക പോംവഴി. ചുരുങ്ങിയ സമയത്തേക്ക് വിമാനത്താവളം അടക്കുന്നത് ഉചിതമായിരിക്കുമെന്ന് മന്ത്രാലയത്തിന്റെ ദേശീയ വാക്‌സിന്‍ പ്രോഗ്രാമിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഓര്‍ലി ഗ്രീന്‍ഫെല്‍ഡും പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിവരുന്ന ആളുകളെ ക്വാറന്റൈന് വേണ്ടി ഹോട്ടലുകളിലേക്ക് അയക്കുന്നത് നിര്‍ണ്ണായകമാണ്. അതേസമയം രാജ്യത്ത് തിരിച്ചെത്തുന്ന ഇസ്രായേലികള്‍ക്ക് കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഒരു ഘടകമാണെങ്കിലും കോവീഡിന്റ വകഭേദം ഒരു പ്രശ്‌നമാണെന്നാണ് അധികൃതര്‍ പറയുന്നത്.

Read More

തിരുവനന്തപുരം: വാഹനങ്ങളില്‍ കര്‍ട്ടനും കറുത്ത ഫിലിമിനുമുള്ള വിലക്ക് ലംഘിച്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും. കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എമാരും പൊലീസ് ഉന്നതരും നിയമം ലംഘിച്ചവരില്‍ പെടുന്നു. ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം നിയമ ലംഘനം തുടരുകയാണ്. നിയമസഭാ സമ്മേളനത്തിനെത്തിയ മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍ തുടങ്ങിയവരുടെ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ നീക്കം ചെയ്തിരുന്നില്ല. ചില എംഎല്‍എമാരും ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നുണ്ട്. മന്ത്രിമാര്‍ക്ക് പുറമെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമം ലംഘിച്ചാണ് യാത്ര തുടരുന്നത്. റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് എന്നിവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ ഓപ്പറേഷന്‍ സ്‌ക്രീനും നടക്കുന്നത്. സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ പരിശോധന ശക്തമാക്കിയത്. അന്‍പത് ശതമാനത്തിലധികം കാഴ്ച മറയ്ക്കുന്ന കൂളിംഗ്…

Read More

ന്യൂഡൽഹി : കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രചാരണം മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി നയിക്കും. കേരള നേതാക്കളും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ചയിൽ നിന്നാണ് തീരുമാനം. ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നി പ്രാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി , നേതാക്കളായ രാഹുൽ ഗാന്ധി , താരിഖ് അൻവർ , കെ.സി വേണുഗോപാൽ , എ.കെ ആന്റണി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഭൂരിപക്ഷം ലഭിച്ചതിനു ശേഷം യുഡിഎഫ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ആന്റണി പ്രചാരണം നയിക്കുന്നത് കോൺഗ്രസിനു പുത്തനുണർവ്വ് നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി. എല്ലാ നേതാക്കളും കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയത്തിലേക്കെത്തണമെന്നാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. തീരുമാനങ്ങൾ അതിനനുസരിച്ചുള്ളതാണെന്നും നേതാക്കൾ വാർത്താ ഏജൻസികളോട് പറഞ്ഞു. ഉമ്മൻ ചാണ്ടി ജനമനസ്സ് അറിയുന്ന…

Read More

തിരുവനന്തപുരം: ഈ മാസം മുതൽ ഏപ്രിൽ വരെ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 9 ഇനങ്ങൾ. കിറ്റുകൾ ഈ മാസം അവസാനത്തേ‍ാടെ വിതരണം ചെയ്യും. ഏപ്രിലിൽ ഈസ്റ്റർ–വിഷു പ്രമാണിച്ച് കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തിയേക്കും. ചെറുപയർ (500 ഗ്രാം), ഉഴുന്ന് (500), തുവരപ്പരിപ്പ് (250), പഞ്ചസാര (ഒരു കിലേ‍ാ), തേയില (100 ഗ്രാം), മുളകുപെ‍ാടി, അല്ലെങ്കിൽ മുളക് (100ഗ്രാം) കടുക് അല്ലെങ്കിൽ ഉലുവ (100 ഗ്രാം), വെളിച്ചെണ്ണ (അര ലീറ്റർ), ഉപ്പ് (1 കിലേ‍ാ) എന്നിവയാണ് കിറ്റിലെ ഇനങ്ങൾ.

Read More

തൃക്കരിപ്പൂർ: വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി 23 ശനിയാഴ്ച രാവിലെ 10ന് സ്വീകരണം നൽകും. തൃക്കരിപ്പൂർ സി എച്ച് മുഹമ്മദ് കോയ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല മുഖ്യാതിഥിയായിരിക്കും. എൻഎ നെല്ലിക്കുന്ന് എം എൽ എ , ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ ,ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവർ ഉപഹാര സമർപ്പണം നടത്തും. ജനപ്രതിനിധി അറിഞ്ഞിരിക്കേണ്ടവ എന്ന വിഷയത്തിൽ കില റിസോർസ് പേഴ്സൺ വി കെ രാമചന്ദ്രൻ ക്ലാസെടുക്കും. ജനപ്രതിനിധികൾക്ക് പുറമെ പ്രധാന പ്രവർത്തകരും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് കെ എം ഷംസുദ്ദീൻ ഹാജി ,ജനറൽ സെക്രട്ടറി അഡ്വ എം ടി പി കരീം എന്നിവർ അറിയിച്ചു.

Read More