- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
- നിരോധിത ആപ്പുകളും ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ഉപയോഗം; ഇന്ത്യ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
Author: News Desk
ന്യൂഡല്‍ഹി: വെനസ്വേലയിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ അറിയിക്കുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കി, സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെനസ്വേലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരും. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വെനസ്വേലയിലുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. കാരക്കാസിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ ഐഡി: cons.caracas@mea.gov.in അല്ലെങ്കില്‍ അടിയന്തര ഫോണ്‍ നമ്പര്‍ +58-412-9584288 (വാട്ട്സ്ആപ്പ് കോളുകള്‍ക്കും) വഴി ബന്ധപ്പെടാവുന്നതാണ് എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബ്രൂക്‌ലിനിലെ തടവറയിലെത്തിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു…
മനാമ: ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ മറീന മാള്‍ ഔദ്യോഗികമായി ലേലത്തിന് വെച്ചു.ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന മാള്‍ സര്‍ക്കാരിന്റെ ലാന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയാണ് ലേലത്തിന് വെച്ചത്. ലേലത്തിന് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22 ആണ്.വലിയതോതില്‍ നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഒരു അവസരമാണിതെന്ന് മുനിസിപ്പാലിറ്റിയുടെ കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ സെഹ്ലി പറഞ്ഞു.
‘വെനസ്വേല ഇനി അമേരിക്ക ഭരിക്കും’; മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചു; വിചാരണ നേരിടണമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തും. ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തും. യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു. മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ അമേരിക്ക ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് പറഞ്ഞു. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. വെനസ്വേലയില്‍ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയാ ഫ്‌ളോറസിനേയും ന്യൂയോർക്കിൽ എത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരേയും വഹിച്ചുകൊണ്ടുള്ള വിമാനം ന്യൂയോർക്കിലെ ന്യൂബർഗിലുള്ള സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ ലാൻഡ് ചെയ്തത്. ഗ്വാണ്ടനാമോയിലെത്തിച്ചശേഷം മഡുറോയേയും ഭാര്യയേയും യുഎസ്സിന്റെ സൈനികവിമാനത്തിൽ ന്യൂയോർക്കിലേക്ക്…
മനാമ: ബഹ്‌റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി വന്നിറങ്ങിയ വിദേശി യുവാവ് അറസ്റ്റിലായി.കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഈ 32കാരന്റെ ബാഗില്‍ മൂന്ന് കിലോഗ്രാമിലധികം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ഏതാണ്ട് നാലു ലക്ഷം ദിനാര്‍ വിലവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പരിശോധിച്ചതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ എ.ടി.എം. കത്തിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈനികളായ ഹസ്സന്‍ കാസിം അബ്ദുല്‍ കരീം (19), അലി ഇബ്രാഹിം അബ്ദുല്‍ ഹുസൈന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. കാപ്പിറ്റല്‍ ഗവര്‍ണറേറ്ററിലെ നയീം പ്രദേശത്തുള്ള ഒരു ദേശീയ ബാങ്കിന്റെ എ.ടി.എമ്മിനാണ് തീവെച്ചത്. സ്‌ഫോടനമുണ്ടാക്കാന്‍ വേണ്ടി ഒരു ഗ്യാസ് സിലിണ്ടര്‍ അവിടെ കൊണ്ടുപോയി വെച്ച ശേഷമാണ് ഹസ്സന്‍ തീവെച്ചത്. ഇതിന് അലി സഹായിച്ചതായും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌ഫോടനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പോലീസ് അധികൃതര്‍ പറയുന്നു.
വാര്‍ത്താവിലക്ക് കേസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ; ‘തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന് അറിഞ്ഞിരുന്നില്ല’
തിരുവനന്തപുരം: വാർത്താവിലക്ക് കേസിൽ റിപ്പോർട്ടർ ടി വി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ. തന്‍റെ കക്ഷികൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നു. ആ വിവരം അറിയാതെയാണ് കേസുകൾ സംബന്ധിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന അപേക്ഷ കോടതിയിൽ നൽകിയതെന്നും ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയെ അഭിഭാഷകൻ അറിയിച്ചു. ഇതുൾപ്പെടെ പരാതിക്കാരുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി നീതിന്യായ പ്രക്രിയയുടെ കടുത്ത ദുരുപയോഗം എന്നാണ് വാർത്താ വിലക്ക് ഹർജിയെ വിശേഷിപ്പിച്ചത്. ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടി വി ഉടമകൾ നൽകിയ അപേക്ഷയിലെ വാദത്തിനിടയിലാണ് കക്ഷികളുടെ ഭൂതകാല ചെയ്തികളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുകളിൽ റിപ്പോർട്ടർ ഉടമകൾ പ്രതിയാണെന്ന കാര്യം അറിയാതെയാണ് വാർത്താ വിലക്ക് ഹർജി ഫയൽ ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാർത്താ വിലക്ക് ഉത്തരവ്…
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷികാഘോഷവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ”പൊൻഫെസ്റ്റ് 2026” എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഡോ. ശ്രീദേവി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താൻ സ്ത്രീധനരഹിത വിവാഹങ്ങളും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് ഡോ. ശ്രീദേവി രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി സി ഡബ്ല്യൂ എഫ് വനിതാ വിങ് ഗ്ലോബൽ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനം നടക്കുന്ന ഈ വേളയിൽ സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന ബോധവൽക്കരണ പരിപാടികൾ പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് സ്വാഗതാർഹമാണെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ഫൗണ്ടർ സെയ്ത് ഹനീഫ അഭിപ്രായപ്പെട്ടു. ഹസൻ വിഎം മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച് പി.സി.ഡബ്ല്യു.എഫ് അംഗങ്ങൾ അഭിനയിച്ച ‘അടിച്ചു മോളേ കോടി’ എന്ന ഷോർട്ട് ഫിലിം ചടങ്ങിൽ പ്രദർശിപ്പിച്ചു. പി സി ഡബ്ല്യു എഫ് കലാവേദി…
മനാമ: അൽഫുർഖാൻ സെൻ്റർ സാമൂഹികക്ഷേമ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു. ജനുവരി ഒന്നിന് രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ നടന്ന പരിപാടിയിൽ അൽഫുർഖാൻ പ്രവർത്തകർ, മദ്രസ്സ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ മുതലായവർ പങ്കെടുത്തു. അൽഫുർഖാൻ ഭാരവാഹികളായ ഷെയ്ക്ക് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, മനാഫ് എന്നിവരോടൊപ്പം സുബൈർ MM ( ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ), റിസാലുദ്ധീൻ (അൽ മന്നായി സെൻ്റർ), ഹംസ മേപ്പാടി (ഇന്ത്യൻ ഇസ്‌ലാഹി സെൻ്റെർ) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കൺവീനർ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ നടന്ന രക്ത ദാനത്തിൽ അബ്ദുൾ ബാസിത്ത്, ആദിൽ അഹമ്മദ്, സാമിൽ യൂസഫ്, ശാനിദ്, അനൂപ്, അബ്ദുള്ള, ഫാറൂക്ക് മാട്ടൂൽ, ഇഖ്ബാൽ അഹമ്മദ്, അബ്ദുൾ ഹക്കീം, ഇല്യാസ്, നസീഫ്, നവാസ്, മുജീബ്, ഇസ്മയിൽ, ഫിറോസ്, സിറാജ്,ബിനു റഹ്മാൻ, സീനത്ത്, നസീമ എന്നിവർ നിയന്ത്രിച്ചു. എല്ലാവർഷവും ജനുവരി ഒന്നിനും ഹിജറ വർഷാരംഭമായ മുഹറം…
മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി പുതുവത്സരാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ‘ന്യൂ ഇയർ ഫ്രണ്ട് ഗിഫ്റ്റ് എക്സ്ചേഞ്ച് &മീറ്റ് അപ്പ്’ എന്ന പേരിൽ നടന്ന പരിപാടിയിൽ അംഗങ്ങൾ തമ്മിൽ സ്നേഹസമ്മാനങ്ങൾ കൈമാറി, പരസ്പര സൗഹൃദവും കൂട്ടായ്മയുടെ ബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിച്ചു. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ ‘ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ലേഡീസ് വിങ്ങും ചിൽഡ്രൻസ് വിങ്ങും സംയുക്തമായി ഒരുക്കിയ ഈ മനോഹരമായ ഒത്തുചേരൽ ഓരോ അംഗത്തെയും സ്നേഹത്തോടെ ചേർത്തുപിടിച്ച ഊഷ്മളമായൊരു കുടുംബസംഗമമായി മാറി. പ്രവാസഭൂമിയിൽ സ്നേഹവും ഐക്യവും മുൻനിർത്തിയുള്ള ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോവുകയായിരുന്നു കുടുംബം. മലപ്പുറം മഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്. മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് മൂവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.
