- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
- നിരോധിത ആപ്പുകളും ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ഉപയോഗം; ഇന്ത്യ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
Author: News Desk
പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം: നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
മനാമ: ബഹ്‌റൈനിലെ പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച നടത്തും.ബദര്‍ അല്‍ തമീമി, അബ്ദുല്‍ വാഹിദ് ഖരാത്ത, അലി അല്‍ ദോസേരി, ഹമദ് അല്‍ ദോയ്, അബ്ദുല്ല അല്‍ റുഹൈമി എന്നീ എം.പിമാരാണ് നിര്‍ദേശം കൊണ്ടുവന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ കര്‍ശനമായി തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഡെലിവറി ബൈക്കുകള്‍ ഓടിക്കുന്നവര്‍ തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും ഇത് അവഗണിക്കാനാവില്ലെന്നും അല്‍ തമീമി പറഞ്ഞു.
പൊതുമേഖലാ നിയമനങ്ങളില്‍ പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദം: നിയമഭേദഗതി ശൂറ കൗണ്‍സില്‍ വീണ്ടും തള്ളി
മനാമ: ബഹ്‌റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദം നിര്‍ബന്ധമാക്കാനുള്ള നിയമഭേദഗതി ബില്‍ ശൂറ കൗണ്‍സില്‍ വീണ്ടും തള്ളി.ഇരു സഭകളും തള്ളിയതിനെ തുടര്‍ന്ന് നിര്‍ദേശം ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്കയച്ചു. 2010ലെ സിവില്‍ സര്‍വീസ് നിയമ(48)ത്തിലെ 11ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണിത്. ബഹ്‌റൈനികളല്ലാത്തവരെ എപ്പോള്‍ നിയമിക്കാം, അനുയോജ്യമായ ബഹ്‌റൈനി ഉദ്യോഗാര്‍ത്ഥി ഇല്ലെങ്കില്‍ ഏതെല്ലാം നിബന്ധനകള്‍ക്ക് വിധേയമായായിരിക്കണം നിയമനം തുടങ്ങിയ വ്യവസ്ഥകളാണ് ഇതിലുള്ളത്.ബഹ്‌റൈനികളല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുണ്ടായിരിക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ബഹ്‌റൈനികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്.
വെനസ്വേലക്ക് വീണ്ടും ട്രംപിന്റെ ഭീഷണി, ധിക്കരിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്‍റിന് മുന്നറിയിപ്പ്
വാഷിങ്ടൺ: വെനസ്വേലക്ക് വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അമേരിക്കയെ ധിക്കരിച്ചാൽ, ശരിയായത് ചെയ്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റിന് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് പുതിയ പ്രതികരണം നടത്തിയത്. ‘ശരിയായത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും’ എന്നാണ് ഇടക്കാല പ്രസിഡന്‍റിന് ഡെൽസി റോഡ്രിഗസിന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ തടങ്കലിലാക്കിയ അമേരിക്കൻ നടപടിക്കെതിരെ റോഡ്രിഗസ് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. യുഎസ് സൈന്യം കാരക്കാസിനെ ആക്രമിച്ച് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി മണിക്കൂറുകൾക്ക് പിന്നാലെ റോഡ്രിഗസ് വാഷിംഗ്ടണുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധത സ്വകാര്യമായി സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിൽ അമേരിക്കയ്ക്ക് പൂർണ്ണമായ പ്രവേശനം നൽകണം. റോഡ്രിഗസ് ഇതിന് തയ്യാറായാൽ രാജ്യത്തെ പുനർനിർമ്മിക്കുന്നതിന്…
ഇന്ത്യയുടെ ആത്മീയ കേന്ദ്രമായി വാരണാസി; 2025ൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന, കണക്കുകൾ പുറത്തുവിട്ട് യുപി സർക്കാർ
ലക്നൗ: 2025ൽ ആത്മീയ നഗരമായ വാരണാസിയിൽ എത്തിയത് 7 കോടി 26 ലക്ഷത്തിലധികം സന്ദര്‍ശകരെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആഗോള വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി വാരണാസി മാറിയെന്ന് യുപി സർക്കാർ അവകാശപ്പെട്ടു. വാരണാസിയിലെ കാശി വിശ്വനാഥ ഇടനാഴിയുടെ നിർമ്മാണം, ഗംഗാ ഘട്ടുകളുടെ സൗന്ദര്യവൽക്കരണം, പുരാതന ക്ഷേത്രങ്ങൾ, റോഡുകൾ, വിനോദസഞ്ചാര സൗകര്യങ്ങളുടെ വികസനം എന്നിവ വിനോദസഞ്ചാരികളെ വാരണാസിയിലേയ്ക്ക് ആകർഷിക്കാൻ സഹായിച്ചതായി സംസ്ഥാന വാർത്താവിനിമയ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2025ലെ മഹാകുംഭ മേളയിൽ 28.7 ദശലക്ഷം ആളുകളാണ് എത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ ശേഷം ഇവർ കാശി വിശ്വനാഥ ക്ഷേത്രവും സന്ദർശിച്ചുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്. മാത്രമല്ല, മഹാശിവരാത്രി ഉത്സവത്തിലും ശ്രാവണ മാസത്തിലുമാണ് ഏറ്റവും കൂടുതൽ ഭക്തർ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിയും കാശി ഭരണകൂടവും ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. 2025 ഡിസംബർ 24നും 2026 ജനുവരി 1നും ഇടയിൽ 3,075,769 ഭക്തർ കാശി വിശ്വനാഥ…
കേരള ചരിത്രത്തിലെ ഭീകര സംഭവങ്ങളിലൊന്ന്; ആലുവ കൂട്ടക്കൊലക്ക് 25 വർഷം; ഒറ്റയ്ക്ക് ഒരാൾ കൊലപ്പെടുത്തിയത് ആറ് പേരെ!
ആലുവ: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകത്തിന് നാളെ 25 വർഷം പൂർത്തിയാകും. 2001 ജനുവരി ആറിന് ആലുവ സബ് ജയിൽ റോഡിലെ മാഞ്ഞൂരാൻ കുടുംബത്തിലെ ആറ് പേരെയാണ് കൂട്ടക്കൊലക്ക് ഇരയാക്കിയത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്നാണിത്. ഒരു വ്യക്തി ഒറ്റയ്ക്ക് ആറ് പേരെ കൊലപ്പെടുത്തുമോ, ഇത്ര മെലിഞ്ഞിരിക്കുന്ന വ്യക്തിക്ക് ഇതെങ്ങനെ സാധ്യമാകും എന്നുതുടങ്ങി പല ചോദ്യങ്ങളും ഉണ്ടായെങ്കിലും ഒടുവിൽ സുപ്രീം കോടതിയും കുറ്റവാളിയെന്ന് ഉറപ്പിക്കച്ചതോടെ ഇതെല്ലാം കെട്ടടങ്ങി. ആലുവയിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്സ് ഉടമ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ് മോൻ (14), ദിവ്യ (12), അഗസ്റ്റിൻ്റെ സഹോദരി കൊച്ചുറാണി (42), ഇവരുടെ അമ്മ ക്ലാര (74) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവും ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ‘ബ്ലാക്ക് ബെൽറ്റ് ആന്റപ്പൻ’ എന്നറിയപ്പെട്ടിരുന്ന എം.എ.ആന്റണിയാണ് ആറ് പേരെയും കൊലപ്പെടുത്തിയത്. കേസിൽ സിബിഐ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചതോടെ, ഇപ്പോൾ…
ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചു, അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി
എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി.ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്.വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും.അന്ന് എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു.ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ടീമിൽ ഉൾപ്പെടുത്താൻ എസ് പിക്ക് അനുമതി നല്‍കി. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു. വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണസംഘം സ്വീകരിച്ച നടപടികൾ ഇന്നത്തെ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സി ഇ ഒ പങ്കജ് പണ്ടാരി , ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറി പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തുക്കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക്…
പുലർച്ചെ കാറിൽ ഇടിച്ച് ലോറി മറിഞ്ഞു, റോഡിൽ പരന്നത് ബിയർ, കാവലിന് എക്സൈസും ബിവറേജ് ഉദ്യോഗസ്ഥരും
വാർത്ത നാടാകെ പരന്നു പിന്നാലെ റോഡിൽ മദ്യവും രക്ഷാപ്രവർത്തനത്തിനെത്തിയവരാണ് റോഡിലേക്ക് ബിയർ ഒഴുകിയെത്തിയത് ശ്രദ്ധിച്ചത്. പിന്നാലെ തന്നെ സംഭവ സ്ഥലത്ത് വലിയ രീതിയിൽ ആൾക്കൂട്ടമെത്തി. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ആളുകൾ കൂടിയതോടെ എക്സൈസും ബിവറേജ് ഉദ്യോഗസ്ഥരും ഇരിങ്ങാടൻ പള്ളി ജംഗ്ഷനിലേക്ക് എത്തി. പൊട്ടാത്ത കുപ്പി ഒന്നു പോലും നഷ്ടമാവാതിരിക്കാനുള്ള കരുതലെന്ന് എക്സൈസ്. ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം കാറിൽ ഇടിച്ച് ലോറി മറിഞ്ഞതോടെ ഡ്രൈവർ ക്യാബിനിനുള്ളിൽ കുടുങ്ങി. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ല. ക്യാബിൻ പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. റോഡിൽ ചിതറിക്കിടന്ന കുപ്പികളിൽ ഏറെയും റോഡിന്റെ സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. പൊട്ടാത്ത കുപ്പികൾ ശേഖരിച്ച് എറണാകുളത്തേക്ക് കൊണ്ട് പോകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ലോഡ് കണക്കിന് മദ്യക്കുപ്പികൾ പൊട്ടിച്ചിതറിക്കിടക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. കെയ്സ് കണക്കിന് ബിയറാണ് പൊട്ടി റോഡിൽ ഒഴുകിയത്. വലിയ രീതിയിലാണ് ആളുകൾ ഇവിടെ തടിച്ച് കൂടിയത്. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കർണാടക ഹസനിൽ…
ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീൽ ഇമാമിനും ജാമ്യമില്ല, പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളെന്ന് സുപ്രീം കോടതി
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജിൽ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്മാൻ, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി.അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ നൽകിയിരുന്നത്. അഞ്ച് വർഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ജനഹിതമറിയാൻ സർക്കാർ വീട്ടുപടിക്കലിൽ; നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം സജീവം, മുന്നിൽ ഒരുപാട് ലക്ഷ്യങ്ങൾ
തിരുവനന്തപുരം: കേരളത്തിന്‍റെ ഭാവിവികസനത്തിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും നേരിട്ട് സ്വരൂപിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘നവകേരളം സിറ്റിസൺസ് റെസ്‌പോൺസ്’ പ്രോഗ്രാം സംസ്ഥാനത്തുടനീളം പുരോഗമിക്കുന്നു. ഓരോ പ്രദേശത്തിന്‍റെയും വികസന ആവശ്യങ്ങൾ മനസിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. ഇടുക്കി ജില്ലയിൽ സന്നദ്ധ പ്രവർത്തകർക്കൊപ്പം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും നേരിട്ട് ഭവന സന്ദർശനത്തിൽ പങ്കാളിയായി. തൊടുപുഴയിലെ പ്രമുഖ ഫിസിഷ്യൻ ഡോ. ജോസഫ് സ്റ്റീഫൻ ചാഴിക്കാടിന്റെ വസതിയിലാണ് കളക്ടറും സംഘവും എത്തിയത്. ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കാർഷിക മേഖലയെ സംരക്ഷിക്കണമെന്നും ഡോക്ടർ നിർദേശിച്ചു. ജില്ലയുടെ വികസനത്തിനായി ലഭിക്കുന്ന ഇത്തരം ക്രിയാത്മകമായ ആശയങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും ആവശ്യമായ മാറ്റങ്ങൾ പ്രാവർത്തികമാക്കുമെന്നും കളക്ടർ ഉറപ്പുനൽകി. പത്തനംതിട്ട ജില്ലയിൽ പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ പ്രമുഖ…
ലോകത്തെ എണ്ണ സമ്പന്നമായ രാജ്യങ്ങളില്‍ ഒന്ന്; വെനസ്വേലയിലെ സംഭവ വികാസങ്ങള്‍ പെട്രോള്‍ വില കൂട്ടുമോ?
ന്യൂഡല്‍ഹി: വെനസ്വേലയിലെ സംഭവ വികാസങ്ങള്‍ ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ ഇടയാക്കുമോ എന്ന് ആശങ്ക. എന്നാല്‍ എണ്ണ സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള വെനസ്വേല അതിന്റെ എണ്ണ നിക്ഷേപത്തിന്റെ ഒരു ശതമാനം മാത്രമാണ് വേര്‍തിരിച്ചെടുത്തിട്ടുള്ളത്. അതിനാല്‍ വെനസ്വേലയ്‌ക്കെതിരെ അമേരിക്ക സ്വീകരിച്ച സൈനിക നടപടി ആഗോള എണ്ണ വിപണിയില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയിലെടുത്തത്. സൈനിക നീക്കത്തിലൂടെ നിക്കോളാസ് മഡൂറോയയും ഭാര്യ സിലിയ ഫ്‌ലോറസിനെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യ സര്‍ക്കാരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തും. യുഎസ് കസ്റ്റഡിയിലായ നിക്കോളാസ് മഡൂറോയും സിലിയ ഫ്‌ലോറസും അമേരിക്കയില്‍ വിചാരണ നേരിടണം എന്നും ട്രംപ് പ്രതികരിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ലോകത്തിലെ മൊത്തം എണ്ണ ശേഖരത്തിന്റെ 18 ശതമാനം…
