Author: News Desk

ആഗ്ര: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ്‌ മഹലിൽ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ജനുവരി 15, 16, 17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റെടുക്കാതെ താജ്‌ മഹൽ കാണാൻ അവസരം ലഭിക്കുക. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി ഈ ദിവസങ്ങളിൽ തുറന്നുകൊടുക്കും. വർഷത്തിലൊരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ കാണാൻ അനുവാദമുള്ളത്. ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതലും ജനുവരി 17 ന് മുഴുവൻ ദിവസവും താജ്‌ മഹൽ സൗജന്യമായി കാണാം. എല്ലാ വർഷവും ഉറൂസിൻ്റെ ഭാഗമായാണ് ഈ സൗജന്യ പ്രവേശനം ഒരുക്കുന്നത്. സാധാരണ താജ്‌ മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 50 രൂപയും, താജ്‌ മഹലിന് അകത്ത് കടക്കാൻ 200 രൂപയുമാണ് ഇന്ത്യാക്കാർക്കുള്ള ടിക്കറ്റ് നിരക്ക്. ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലൻഡ് രാജ്യങ്ങളിലെയും സാർക് രാജ്യങ്ങളിലെയും പൗരന്മാർക്ക് 540 രൂപയാണ് ടിക്കറ്റ്…

Read More

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചോദിച്ചതായും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോണ്‍ഗ്രസിനുവേണ്ടി മല്‍സരിക്കാനുളള താല്‍പര്യമാണ് രാഹുല്‍ ഈശ്വര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു കോണ്‍ഗ്രസ് ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യം. അതാണ് തന്റെ വസ്ത്രധാരണത്തിലുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പുരുഷന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാളിയെന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതിന്റെ പേരില്‍ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ ജയില്‍വാസവും അനുഭവിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. ജാമ്യം റദ്ദാക്കാന്‍ നടപടി…

Read More

​കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. ‘ഹയാക്കോൺ 1.0’ എന്ന പേരിൽ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവരുടെ സഹകരണത്തോടെയാണ് ത്രിദിന സമ്മേളനം ജനുവരി 8 മുതൽ 10 വരെ ജെയിൻ സർവകലാശാല കൊച്ചി ക്യാമ്പസിൽ സംഘടിപ്പിക്കുന്നത്. ജനുവരി 8-ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ, ഹൈബി ഈഡൻ എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുളവാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷിനറികളുടെയും പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജെയിൻ സർവകലാശാല ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, ജെയിൻ…

Read More

മനാമ: മയക്കുമരുന്ന് ഫോട്ടോ ഫ്രെയിമില്‍ ഒളിപ്പിച്ച് ബഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാനി യുവാവ് അറസ്റ്റിലായി.ഫ്രെയിം ചെയ്ത രണ്ടു വിവാഹ ഫോട്ടോകള്‍ ലിത്വാനിയയില്‍നിന്നാണ് എയര്‍ മെയില്‍ വഴി ബഹ്റൈനിലെത്തിയത്. ഫ്രെയിമുകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വണ്ണം കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ അത് പരിശോധിച്ചപ്പോള്‍ ഫോട്ടോകളുടെ പിറകുവശത്ത് നിരവധി ഷീറ്റുകള്‍ ഒട്ടിച്ചതായി കണ്ടു. അത് കീറി പരിശോധന നടത്തിയപ്പോള്‍ അതിനുള്ളില്‍ ചെറിയ കവറുകളിലായി ഒളിപ്പിച്ച നിലയില്‍ 381 ഗ്രാം കഞ്ചാവ് ഓയില്‍ കണ്ടെത്തി.20കാരനായ ഒരു പാക്കിസ്ഥാനി വാന്‍ ഡ്രൈവറുടെ പേരിലാണ് ഫോട്ടോകള്‍ എത്തിയിരുന്നത്. യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ അതു താന്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്നതാണെന്നും ഒരു വില്‍പ്പനക്കാരന് നാലു ലക്ഷം പാക്കിസ്ഥാനി രൂപയ്ക്ക് (538 ബഹ്‌റൈന്‍ ദിനാര്‍) വില്‍ക്കാനുള്ളതാണെന്നും മൊഴി നല്‍കി. തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: വിമാനയാത്രാ ഭീതി മൂലം 25 വര്‍ഷം നാട്ടില്‍ പോകാതിരുന്ന മലയാളി വീട്ടമ്മ ഒടുവില്‍ നാട്ടിലെത്തി.തിരുവനന്തപുരം സ്വദേശി വി.പി. ആശയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഒരിക്കല്‍ ഒരു യാത്രയില്‍ വിമാനം ഉയര്‍ന്നുപൊങ്ങുമ്പോഴും താഴെയിറങ്ങുമ്പോഴുമുണ്ടായ ഭയമാണ് ആശയെ കീഴടക്കിയത്. 1996ല്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സും കസാക്കിസ്ഥാന്‍ എയര്‍ലൈന്‍സും ഡല്‍ഹിക്കടുത്തുള്ള ചാര്‍ ഖി ദാദ്രി നഗരത്തിനു മുകളില്‍വെച്ച് കൂട്ടിയിടിച്ച് തകര്‍ന്ന വാര്‍ത്തയറിഞ്ഞതോടെ ആശയുടെ ഭയം വര്‍ധിച്ചു. അതോടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. നേരത്തെ സൗദി അറേബ്യയിലായിരുന്ന അവരും കുടുംബവും 2002ല്‍ ബഹ്‌റൈനിലേക്ക് മാറി. അന്ന് റോഡ് വഴിയാണ് കുടുംബം ബഹ്‌റൈനിലെത്തിയത്.ഒരുപാട് കാലമായി ആശയെ നാട്ടില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളും സുഹൃത്തുക്കളും കിണഞ്ഞു ശ്രമിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ നാട്ടില്‍ പോകാന്‍ ആശ സമ്മതം മൂളി.

Read More

മനാമ: ബഹ്‌റൈനിലെ ഇസ ടൗണില്‍ പൊതുപരിപാടികള്‍ നടത്താവുന്ന ഹാള്‍ നിര്‍മ്മിക്കണമെന്ന് എം.പിമാരുടെ നിര്‍ദേശം.അബ്ദുല്ല അല്‍ റുമൈഹി, അലി അല്‍ ദോസേരി, ലുല്‍വ അല്‍ റുമൈഹി, മുഹമ്മദ് അല്‍ മറാഫി, നജീബ് അല്‍ കവാരി എന്നീ എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ വെച്ചത്. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ഇക്കാര്യം ചര്‍ച്ച ചെയ്യും.ഈ പ്രദേശത്ത് സൗകര്യപ്രദമായ ഒരു ഹാളില്ലെന്നും പ്രദേശത്തിന്റെ വളര്‍ച്ച ഇത്തരമൊരു വേദിയുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും എം.പിമാര്‍ പറഞ്ഞു.

Read More

മനാമ: ബഹ്റൈനിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ചു ടൂറിസം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.ടൂറിസം നിയന്ത്രണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 1986ലെ നിയമം (15) അനുസരിച്ച് നിയമനടപടി സ്വീകരിക്കാനും ബാധകമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ പഴയ ഈസ്റ്റ് റിഫ ഹെല്‍ത്ത് സെന്ററിനെ സതേണ്‍ ഗവര്‍ണറേറ്റിന്റെ ഓങ്കോളജി സെന്ററാക്കിമാറ്റാനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.ഡോ. അലി അല്‍ നുഐമി, മുഹമ്മദ് മൂസ, ബദര്‍ അല്‍ തമീമി, മുഹമ്മദ് യൂസഫ് അല്‍ മറാഹി, നജീബ് അല്‍ കൊവാരി എന്നീ എം.പിമാരാണ് നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. ഇതുവഴി പ്രദേശവാസികള്‍ക്ക് കാന്‍സര്‍ ചികിത്സ അടുത്തു തന്നെ ലഭ്യമാക്കാനും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെയും കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെയും തിരക്ക് കുറയ്ക്കാനുമാവുമെന്ന് എം.പിമാര്‍ ചൂണ്ടിക്കാട്ടി.സതേണ്‍ ഗവര്‍ണറേറ്റിലെ പ്രാദേശിക ആവശ്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നിര്‍ദേശം കൊണ്ടുവന്നതെന്ന് അല്‍ നുഐമി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ മേജര്‍ കൊമേഴ്സ്യല്‍ കോടതികളിലും കോര്‍ട്ട് ഓഫ് സമ്മറി മാറ്റേഴ്സിലും റിമോട്ട് വ്യവഹാര സേവനം ആരംഭിക്കുമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, വഖഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ അറിയിച്ചു.2026ന്റെ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പുതിയ കേസുകളിലാണ് ഈ സേവനം ആരംഭിക്കുന്നത്. സുപ്രീം കൗണ്‍സില്‍ ഓഫ് ജുഡീഷ്യറിയുമായും ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായും (ഐ.ജി.എ) ഏകോപിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്.നിയമപരമായ എല്ലാ ഉറപ്പുകളും പൂര്‍ണമായി പാലിച്ചുകൊണ്ട്, വ്യവഹാരത്തിനുള്ള അവകാശവും ന്യായമായ വിചാരണയും ഉറപ്പാക്കിക്കൊണ്ട്, നേരിട്ട് ഹാജരാകാനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ട് കക്ഷികള്‍ക്ക് ഓപ്ഷണല്‍ അടിസ്ഥാനത്തില്‍ വിദൂരമായി വ്യവഹാരങ്ങളില്‍ പങ്കെടുക്കാന്‍ ഇതിവഴി സാധിക്കും.സേവനത്തില്‍നിന്ന് പ്രയോജനം നേടാനുള്ള സംവിധാനത്തെക്കുറിച്ച് കേസ് ഫയല്‍ ചെയ്യുന്ന കക്ഷി ബഹ്റൈന്‍ രാജ്യത്തിന്റെ ദേശീയ പോര്‍ട്ടലില്‍ ലഭ്യമായ ‘ഫയല്‍ എ കേസ്’ സേവനത്തിലൂടെ കേസ് സമര്‍പ്പിക്കുമ്പോള്‍ സെഷനുകളില്‍ പങ്കെടുക്കുന്ന രീതി (വിദൂരമായി അല്ലെങ്കില്‍ നേരിട്ടോ) തിരഞ്ഞെടുക്കണം.മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (moj.gov.bh) ലഭ്യമായ റിമോട്ട് വ്യവഹാര സേവനം വഴിയായിരിക്കും റിമോട്ട് സെഷനുകളിലേക്കുള്ള…

Read More

മനാമ: ബഹ്‌റൈനില്‍ എയര്‍പോര്‍ട്ട്- സീഫ് മെട്രോ റെയില്‍ പാതയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതായി ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.രാജ്യത്തെ നിര്‍ദിഷ്ട മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പ്രധാനം എയര്‍പോര്‍ട്ട്- സീഫ് പാതയും ജുഫൈര്‍- ഇസ ടൗണ്‍ പാതയുമായിരിക്കുമെന്ന് പാര്‍ലമെന്റില്‍ ലുല്‍വ അലി അല്‍ റുഹൈമിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.ബഹ്‌റൈന്‍ കൂടുതല്‍ മികച്ച ഗതാഗത സംവിധാനങ്ങളിലേക്ക് നീങ്ങുമ്പോള്‍ യാത്രാസമയം കുറയ്ക്കുകയും ജനങ്ങളുടെ ദൈനംദിന യാത്ര എളുപ്പമാക്കുകയും കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

Read More