ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് പോക്സോ കേസുകളിൽ 67-കാരന് ആകെ 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് ആലുവ അതിവേഗ പോക്സോ കോടതി. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടിയെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലും അഞ്ചുവർഷം വീതമാണ് തടവുശിക്ഷ. 2024 ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്ന് എടത്തല പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ജി. യമുന ഹാജരായി.
Trending
- KOSS ബഹ്റൈൻ കുടുംബസംഗമം പ്രൗഢഗംഭീരമായി നടന്നു
- കുട്ടികളെ നിയന്ത്രിക്കാനാകില്ലെങ്കിൽ വാഹനങ്ങൾ വിറ്റൊഴിവാക്കൂ: മന്ത്രി സി.പി. ജോൺ
- വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരുടെ ദീപാവലി ആഘോഷങ്ങളിൽ രാജകുടുംബങ്ങൾ പങ്കെടുത്തു
- ദീപാവലി: ഇന്ത്യൻ കുടുംബങ്ങളെ സന്ദർശിച്ച് ബഹ്റൈൻ രാജകുടുംബാംഗങ്ങൾ
- സഭ നിർദേശിച്ചു; മന്ത്രി വാക്കുപാലിച്ചു: പാംപ്ലാനി പരസ്യമായി നന്ദി അറിയിച്ചു
- ജി.എസ്.എസ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു
- ചേരാനല്ലൂർ അപകടം: 17കാരന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
- വിദ്യാഭ്യാസ മികവുമായി ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

