Author: News Desk

(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ) ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ വാർഷിക ഹിന്ദു ഉത്സവങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയിൽ, പ്രവാസ ജീവിതത്തിലും ആത്മീയ ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്തവണ ഒരു പ്രത്യേക അവസരമൊരുങ്ങുന്നു. നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), 2026 മാർച്ച് 3-ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, ശബരി ഹൗസിൽ   കെ.എച്ച്.എൻ.എ ജോയിന്റ് ട്രഷറർ ശ്രീ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ      ഒരുക്കിയിരിക്കുന്നത്. രാവിലെ 9:45-ന് പൊങ്കാല അടുപ്പ് കത്തിക്കലും ഉച്ചയ്ക്ക് 2:15-ന് നിവേദ്യം തളിക്കലും നടക്കും. ഇത്തരമൊരു ഒത്തൊരുമ, ദൂരത്ത് ജീവിക്കുമ്പോഴും ഭക്തിയും പൈതൃകബോധവും ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്ക് ആത്മഹർഷം നൽകുന്ന അനുഭവമായിരിക്കും. രജിസ്ട്രേഷൻ – സൗജന്യം, ഫെബ്രുവരി 25…

Read More

കൊല്ലം പ്രവാസി അസോസിയേഷൻ കെ പി എ  ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ  ആഭിമുഖ്യത്തിൽ സെഗയാ  അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച  സൗജന്യ മെഡിക്കൽ ക്യാമ്പും  മെഡിക്കൽ അവയർനസ്  ക്ലാസും   ശ്രദ്ധേയമായി. 250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്‌റൈൻ കേരള സമാജം  ജനറൽ സെക്രട്ടറി   വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു . കെ . പി . എ  വൈസ്  പ്രസിഡന്റ്‌   കോയിവിള  മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായ ചടങ്ങിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക്  കോഡിനേറ്റർ  ജിബി ജോൺ വർഗീസ്  സ്വാഗതവും  കെ പി എ  ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക്  കോഡിനേറ്റർ രമ്യാ ഗിരീഷ്  നന്ദിയും പറഞ്ഞു. അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ  പ്രതിനിധി പ്യാരിലാലിനു  കെ.പി.എ വൈസ്  പ്രസിഡന്റ്  മൊമെന്റോ നൽകി. മെഡിക്കൽ അവെർണസ് ക്ലാസ് എടുത്ത  കൺസൾട്ടന്റ്  യൂറോളജിസ്റ്റായ  ഡോക്ടർ  അരുൺ ആന്റണി ക്ക് ബി കെ എസ് ജനറൽ സെക്രട്ടറി  മൊമെന്റോ കൈമാറി .…

Read More

മനാമ: പ്രവാസി വെൽഫെയർ മനാമ സോണിന്റെ 2026–27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു മനാമ സോണൽ പ്രസിഡൻ്റ് ആയി അബ്ദുൽ ലത്തീഫ് കടമേരിയെയും ജനറൽ സെക്രട്ടറിയായി ബഷീർ കെ.പിയെയുമാണ് പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തത്. മൊയ്തു തിരുവള്ളൂർ വൈസ് പ്രസിഡന്റായും ബെനി ഞെക്കാട് അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നിജും ഇദ്രിസ്, ബഷീർ നരങ്ങോളി, അസ്ലം കെ, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് അമീൻ എഫ്, നിസാം ഹനീഫ, അബ്ദുൽ ഹകീം, അംജദ് എ വാഹിദ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. പ്രവാസികളുടെ ക്ഷേമത്തിലൂന്നി സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു. പ്രവാസി സെന്ററിൽ സംഘടിപ്പിച്ച പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗത്തിൽ പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പ്രവർത്തന രേഖ അവതരിപ്പിച്ചു. പ്രവാസി വെൽഫയർ വൈസ് പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ തിരഞ്ഞടുപ്പിന് നേതൃത്വം…

Read More

കൊല്ലം പ്രവാസി അസോസിയേഷൻ (കെ. പി. എ) സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി , ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ വെച്ച് 6 ടീമുകൾ മാറ്റുരച്ചു ആവേശകരമായ ടൂര്ണമെൻറ്റിൽ കെ. പി. എ ഷൂട്ടിംഗ് സ്റ്റാർസിനെയാണ് ട്യൂബ്ലി കിംഗ്സ് ഫൈനലിൽ പരാജയപ്പെടുത്തിയത് . ടൂർണമെന്റിൽ വിജയികൾക്കുള്ള മെഡൽസ് സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസ്സോസിയേഷൻ ആക്ടിങ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞു, കെ. പി. എ സ്ഥാപക  പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ചേർന്നു കൈമാറി. ചടങ്ങിൽ  കെപിഎ ട്രഷറർ  മനോജ് ജമാൽ ,  സെക്രട്ടറിമാരായ  അനിൽകുമാർ  രജീഷ് പട്ടാഴി  എന്നിവർ സന്നിഹിതരായിരുന്നു. കെ.പി.എ സ്പോർട്സ് വിങ്ങ് ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഫുട്ബോൾ വിങ്ങ് കോഓർഡിനേറ്റർ ബിനു കുണ്ടറ, ക്രിക്കറ്റ് വിങ്ങ് കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ, ടഗ് ഓഫ് വാർ വിങ്ങ് കോഓർഡിനേറ്റർ രതിൻ തിലക് എന്നിവർ ടൂർണമെന്റ്…

Read More

സിംസിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട രജതാരവം അധാരി ന്യൂ സീസൺസ് ഹാളിൽ അരങ്ങേറി. ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ Rev. Fr. ജോളി വടക്കൻ മുഖ്യതിഥി ആയിരുന്നു. മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസഫ്, ഖത്തർ സിറോ മലബാർ കൾചറൾ അസോസിയേഷൻ പ്രസിഡന്റ്‌ ജോയ് ആന്റണി എന്നിവർ ആദരണീയ അതിഥികളായിരുന്നു. സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ് ആദ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക നേതൃനിരയിലെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷങ്ങളിൽ സിംസിനെ നയിച്ച മുഴുവൻ നേതൃത്വത്തേയും, വിവാഹ ജീവിതത്തിലും, പ്രവാസജീവിതത്തിലും 25 വർഷങ്ങൾ പിന്നിട്ട സിംസ് അംഗങ്ങളെയും ചടങ്ങിൽ ആധരിച്ചു. അഞ്ഞൂറോളം…

Read More

മനാമ: ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ചേർന്ന് 2024-26 വര്‍ഷങ്ങളിലെ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട്കൾ അവതരിപ്പിക്കുയും 2026-28 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ. ടി. സലിം, നൗഷാദ് ടി. പി., അബ്ദുൽറഹ്മാൻ അസീൽ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽഫാറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും നൗഫൽ നന്തി ട്രെഷററായും അനസ് ഹബീബ് ഇന്റെർണൽ ഓഡിറ്ററായും ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ്‌ (വൈസ് ചെയർമാൻമാർ), ഇല്യാസ് കൈനോത്ത്, ഗിരീഷ് കാളിയത്ത്, ആബിദ് കുട്ടീസ്‌ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കും. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. ജമീല അബ്ദുൽറഹ്‌മാൻ, ആബിദ ഹനീഫ്, സാജിത കരീം…

Read More

മനാമ: ബഹ്‌റൈനില്‍ കൗമാരക്കാരിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിച്ച കേസില്‍ രണ്ടാനമ്മയ്ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 2,000 ദിനാര്‍ പിഴയും വിധിച്ചു.പാക്കിസ്ഥാന്‍ പൗരയായ 38കാരിയാണ് പ്രതി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.നിര്‍ബന്ധിത ലൈംഗികവൃത്തിക്ക് ഇരയായ 17കാരിയുടെ പിതാവിന്റെ രണ്ടാം ഭാര്യയാണിവര്‍. പ്രതി പെണ്‍കുട്ടിയെ പാക്കിസ്ഥാനില്‍നിന്ന് ബഹ്‌റൈനിലേക്ക് കൊണ്ടുവന്ന് ഒരു ഫ്‌ളാറ്റില്‍ പാര്‍പ്പിച്ച് സമൂഹമാധ്യമം വഴി ഇടപാടുകാരെ കണ്ടെത്തി വിളിച്ചുവരുത്തുകയായിരുന്നു. ഇങ്ങനെ നിരവധി ആളുകളുടെ കൂടെ പെണ്‍കുട്ടിക്ക് കഴിയേണ്ടിവന്നു.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിദിനം ഏഴു വരെ ഇടപാടുകാര്‍ വന്നിരുന്നെന്നും ഓരോരുത്തരില്‍നിന്നും 10 മുതല്‍ 20 വരെ ദിനാര്‍ ഈടാക്കിയിരുന്നെന്നും അവര്‍ മൊഴി നല്‍കുകയുണ്ടായി.

Read More

മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എ.ആര്‍.എ) ഫെബ്രുവരി 8 മുതല്‍ 14 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ വിദേശികളായ 126 തൊഴിലാളികളെ നാടുകടത്തി.1,336 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 27 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എ.ആര്‍.എ. അറിയിച്ചു.

Read More

മനാമ: ബഹ്റൈനില്‍ പുതിയ പ്രീമിയം എയര്‍ലൈന്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇത് 1,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.യൂറോപ്പ്, മദ്ധ്യപൗരസ്ത്യ മേഖല, ഏഷ്യ, വടക്കേ അമേരിക്ക എന്നിവയെ ബന്ധിപ്പിച്ച് ഗള്‍ഫ് രാജ്യത്ത് ഒരു എയര്‍ലൈന്‍ ആരംഭിക്കാന്‍ പ്രീമിയം ലീഷര്‍ എയര്‍ലൈനായ ബിഓണ്ടുമായി ബഹ്‌റൈന്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ബഹ്‌റൈനില്‍ ഇത്തരം 10 വിമാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി.വിനോദ, ബിസിനസ് വിപണികള്‍ക്ക് സേവനം നല്‍കുന്ന തരത്തിലായിരിക്കും സര്‍വീസ്. ഈ സംരംഭത്തിന്റെ പങ്കാളിയായി ബിഓണ്ടിനെ ലഭിക്കുന്നത് സന്തോഷകരമാണെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.

Read More

മനാമ: ദമ്മാമിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു.ഇതിനായി ബഹ്‌റൈന്‍ ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ ടി.എച്ച്.സി. ദി ഹെലികോപ്റ്റര്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു.ബഹ്‌റൈന്റെ ആദ്യത്തെ അന്താരാഷ്ട്ര ഹെലികോപ്റ്റര്‍ സര്‍വീസാണിതെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.

Read More