- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
Author: News Desk
തിരുവനന്തപുരം: കല്യാണവീട്ടില്‍ നിന്നു മോഷണം പോയ സ്വര്‍ണം ദിവസങ്ങള്‍ക്കു ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ . കാട്ടാക്കട മാറനല്ലൂരിലാണ് സംഭവമുണ്ടായത്. 17.5 പവന്‍ സ്വര്‍ണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ ഇന്നു രാവിലെ വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വർണം ഉപേക്ഷിച്ചത്. 14നാണ് സംഭവമുണ്ടായത്. മാറനല്ലൂര്‍ പുന്നൂവൂരില്‍ ഗില്ലിന്‍ എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണം നടന്നത്. വിവാഹശേഷം വരനും വധുവും ബന്ധുവീട്ടില്‍ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഗിലിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് നഷ്ടമായത്. 30 പവന്‍ സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന്‍ ആണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. പിന്നാലെയാണ് സ്വർണം ഉപേക്ഷിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വര്‍ണം തിരികെ വയ്ക്കുകയായിരുന്നുവെന്നു മാറനല്ലൂര്‍ പൊലീസ് പറയുന്നു.
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ സമുന്നതനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്കായി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരത്തിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം.പിയെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൽപ്പറ്റ നാരായണൻ, പി. സുരേന്ദ്രൻ, കെസി ജോസഫ് എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് കെ.സി. വേണുഗോപാലിനെ തെരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനായി മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം സാധ്യമാക്കുന്നതിലും വേണുഗോപാൽ വഹിച്ച പങ്കും നേതൃപാടവവും നാല് പതിറ്റാണ്ടായി സഭകളിലും പുറത്തും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.പ്രത്യേകം തയ്യാറാക്കിയ ശിൽപവും പ്രശസ്‌തി പത്രവും 1 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 25ന് ആര്യാടൻ മുഹമ്മദ് അനുസ്‌മരണ സമിതിയുടെ നേത്യത്വത്തിൽ നിലമ്പൂരിൽ നടക്കുന്ന ആര്യാടൻ സ്‌മൃതി സദസ്സിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യകെ.സി. വേണുഗോപാലിന് പുരസ്‌കാരം സമർപ്പിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി…
ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
കാസർകോട്: ദേശീയ കബഡി താരമായ കായികാദ്ധ്യാപിക ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കോടതി കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.ബേഡകം കുട്ട്യാനം സ്വദേശിനി പ്രീതി (26) 2017 ഓഗസ്റ്റ് 18നാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പൊറവങ്കര വീട്ടിൽ രാകേഷ് കൃഷ്ണൻ (38), ഭർതൃമാതാവ് ശ്രീലത (59) എന്നിവർക്കാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി (1) എ. മനോജ് ശിക്ഷ വിധിച്ചത്.രാകേഷിന് 7 വർഷവും ശ്രീലതയ്ക്ക് 5 വർഷവുമാണ് കഠിനതടവ്. ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 മാസംകൂടി കഠിനതടവ് അനുഭവിക്കണം.സ്ത്രീധനപീഡന കുറ്റത്തിൽ ഇരുവർക്കും 2 വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപവീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 മാസംകൂടി കഠിനതടവ് അനുഭവിക്കണം.പ്രീതിക്ക് 9 വയസ്സുള്ള മകളുണ്ട്. നഷ്ടപരിഹാരത്തുക കുട്ടിക്ക് നൽകാൻ ജില്ലാ നിയമസേവന സഹായ അതോറിറ്റിക്കു നിർദേശം നൽകി. കേസിൽ രണ്ടാം പ്രതിയായിരുന്ന…
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സഹായ ധനം നൽകി. കെ.പി. എഫ് രക്ഷാധികാരി കെ.ടി സലിം, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ എന്നിവർ ചേർന്ന് വിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡണ്ട് പി. സുരയ്യ ടീച്ചർക്ക് വിലങ്ങാട് സഹായ കോഓർഡിനേഷൻ കമ്മിറ്റിക്കുള്ള കെ. പി. എഫ് ൻ്റെ ധന സഹായം കൈമാറി. ഗ്രാമ പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി സന്നിഹിതനായ ചടങ്ങിൽ കൂടുതൽ സഹായങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എഫ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം വയനാട് ദുരന്തത്തിലേക്കും സഹായ ഹസ്തം പെട്ടന്ന് നല്കുമെന്ന് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് . പി.കെ ട്രഷറർ ഷാജി പുതുക്കുടി എന്നിവർ അറിയിച്ചു.
കൊച്ചി: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ്റെയും മുൻ എം.എൽ.എ. ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി എറണാകുളം സി.ബി.ഐ. സ്പെഷൽ കോടതി തള്ളി. ഇവർ വിചാരണ നേരിടണം.കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് 2023 ജനുവരിയിലാണ് ജയരാജനും രാജേഷും സി.ബി.ഐ. സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സി.ബി.ഐ. സ്പെഷൽ കോടതി ജഡ്ജി പി. ശബരിനാഥൻ തള്ളിയത്.സി.ബി.ഐ. കുറ്റപത്രത്തിൽ ഇവർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയായിരുന്നു ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിടുകയുമായിരുന്നു. അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചനക്കുറ്റവും കൂടി ഉൾപ്പെടുത്തി സി.ബി.ഐ. ജയരാജനും രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്.പി. ജയരാജന്റെ വാഹനവ്യൂഹത്തിനു…
കൊച്ചി: വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയിൽ നിന്നുള്ള യാത്രയിൽ ഫ്ളൈ ദുബൈ വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് അപമര്യാദയായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയെ തുടർന്ന് വിമാനത്തി ൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂർ: വിവാഹാഘോഷം കൈവിട്ടതോടെ വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവമുണ്ടായത്. വധുവിന്‍റെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുൾപ്പെടെ ആഘോഷിച്ചതോടെയാണ് മഹല്ല് ഭാരവാഹികൾ ചോദ്യം ചെയ്തത്. വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഒടുവിൽ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. വിവാഹ ആഭാസങ്ങൾ പാടില്ലെന്ന് വീട്ടുകാരെ നേരത്തെ അറിയിച്ചെന്നും പാലിക്കാതിരുന്നപ്പോൾ തടഞ്ഞെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം.
അപകടത്തിൽ പരിക്കേറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും സഹായിച്ച പ്രവാസിയ്ക്കും ഭാര്യയ്ക്കും ക്രൂരമർദ്ദനം
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും സഹായിച്ച പ്രവാസിയ്ക്കും കുടുംബത്തിനും ക്രൂരമർദ്ദനം. മദ്യപിച്ച് ബൈക്കിൽ തെന്നിവീണ സിപിഐ ചിറയിൻകീഴ് എനീസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജെഹാംഗീറും സുഹൃത്ത് നസീറും ചേർന്നാണ് പ്രവാസിയായ ഷെബീർ ഖാനെയും ഭാര്യയെയും വീട് കയറി ആക്രമിച്ചത്. ക്രൂരമായ മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം മംഗലപുരം പൊലീസിന് കൈമാറിയെങ്കിലും പൊലീസ് പ്രതികള്‍ക്ക് ജാമ്യം നൽകി വിട്ടയച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നര മണിക്ക് തോന്നയ്ക്കലിലെ വീട്ടിന് മുന്നിൽ കുട്ടിയുടെ കരച്ചിൽ കേട്ടാണ് പ്രവാസിയായ ഷെബീറും ഭാര്യയും ഉണരുന്നത്. റോഡിൽ സ്കൂട്ടറിൽ നിന്നും വീണ് കിടക്കുന്ന ജെഹാംഗീറിനെയും ഭാര്യയെയും മകളെയുമാണ് ഇവർ കാണുന്നത്. വഴിയാത്രക്കാരായ ചിലരും രക്ഷിക്കാനെത്തി. എല്ലാവരും ചേർന്ന് ജെഹാംഗീറീനെയും കുടുംബത്തെയെയും ഷെബീറിന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു, വെള്ളം കൊടുത്തു. മദ്യ ലഹരിയിലായിരുന്നു ജെഹാഗീറെന്ന് ഷെബീർ പറയുന്നു. ഇതിനിടെ നസീറെന്ന സുഹൃത്തിനെ വിളിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വഴിയാത്രക്കാരായ ചെറുപ്പക്കാർ വാഹനമെടുക്കുന്നതിനിടെ നസീർ അവിടെയെത്തി. മദ്യലഹരിയിലായിരുന്ന നസീർ പ്രകോപനമൊന്നും കൂടാതെ രക്ഷിക്കാനെത്തിവർക്ക്മേൽ…
മൈനാഗപ്പള്ളി കാറപകടം; ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി, പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട കോടതിയാണ് ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയിൽ നാളെ വാദം കേൾക്കും. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മനപ്പൂർവ്വമുള്ള നരഹത്യക്കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. മദ്യലഹരിയിലായിരുന്ന പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും രക്ത സാമ്പിൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ…
തിരുവനന്തപുരം: ദുബായിൽ നിന്ന് നാട്ടിലെത്തി എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.എംപോക്സ് സ്ഥിരീകരിച്ചയാൾ 38കാരനാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് ഇവിടെയെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം.ദുബായില്‍നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയെ കഴിഞ്ഞ ദിവസം എംപോക്‌സ് രോഗ ലക്ഷണത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.
