Author: News Desk

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ സേവന ഫീസ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.സ്വകാര്യ ആശുപത്രികളിലെ ഫീസിന് സര്‍ക്കാരിന്റെ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട എം.പിമാര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ ലൈസന്‍സിംഗ് പ്രക്രിയയിലൂടെയും പരിചരണ നിലവാരത്തെക്കുറിച്ചുള്ള പരിശോധനയിലൂടെയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അവരുടെ ലൈസന്‍സിംഗ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങളും സാങ്കേതിക, സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്നും മറുപടിയില്‍ പറയുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമം വഴി ഒരു വ്യക്തിയെ അധിക്ഷേപിച്ച കേസില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.അധിക്ഷേപത്തിനിരയായ വ്യക്തി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസടുത്തത്. തുടര്‍ന്ന് സൈബര്‍ ക്രൈം വകുപ്പ് അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ യുവാവിനെ പബ്ലിക് പ്രോസിക്യൂഷന്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയയ്ക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിച്ചു. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂര്‍ണമായും തഴയപ്പെട്ടു. ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിനാന്‍സ് കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിക്കുകയും ചെയ്തത് ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അപകടകരമാണ്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകള്‍ക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ പോലും…

Read More

മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും അഭിനയത്തെ കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് എഡിറ്റ് ചെയ്യുമ്പോ തനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ലെന്നും, ഓരോ രംഗം കഴിയുമ്പോഴും ഇത് കൊള്ളാമല്ലോ എന്നാണ് തനിക്ക് തോന്നാറുള്ളതെന്നും മഹേഷ് നാരായണൻ പറയുന്നു. “ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല. ഡയറക്ടർ കട്ട് വിളിക്കുന്നത് കുറച്ച് വൈകിയാണ്. എന്നാൽ എഡിറ്റർ അതിന് മുമ്പേ കട്ട് ചെയ്യണമല്ലോ. ഓരോ സീൻ കഴിയുമ്പോഴും ‘ഇത് കൊള്ളാമല്ലോ’ എന്ന് തോന്നും. എന്നാൽ മമ്മൂക്ക വളരെ ഷാർപ്പാണ്. അദ്ദേഹത്തിന് അറിയാം സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന്. ക്ലൈമാക്സാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും, തുടക്കമാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും അദ്ദേഹം പെർഫോം ചെയ്യും. ഒരു സിനിമയുടെ ഗ്രാഫ് ഇത്രത്തോളം ശ്രദ്ധിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.” മഹേഷ് നാരായൺ പറയുന്നു. ക ലിറ്ററേച്ചർ ഫെസ്റ്റിവലിലായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം. ‘പേട്രിയറ്റ്’ അതേസമയം മമ്മൂട്ടി ചിത്രം പേട്രിയറ്റ് ആണ് മഹേഷ് നാരായണൻ സംവിധാനം…

Read More

മനാമ :കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റ് മുൻ വർഷങ്ങളിലേത് പോലെ തന്നെ പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിച്ച ബഡ്ജറ്റ് ആണെന്ന് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു . കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനവും ബഡ്ജറ്റിലില്ല .പ്രവാസി ഇന്ത്യക്കാർ നേരിടുന്ന യാത്രാ പ്രശ്നങ്ങളും ,അടിക്കടിയുള്ള വിമാനക്കൂലി വർദ്ധനയും നിരന്തരം കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പി മാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതാണ് എന്നാൽ അതുമായി ബന്ധപ്പെട്ടുകൊണ്ട് അനുഭാവപൂർവമായ ഒരു ഇടപെടലകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല . ജോലി നഷ്ടപ്പെട്ടും ,ജോലി മതിയാക്കിയും സ്വന്ത നാട്ടിലെത്തുന്ന പ്രവാസി സമൂഹത്തെ ചേർത്ത് നിർത്തുവാനുള്ള ഒരു പ്രഖ്യാപനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയുടെ തെളിവാണ് എന്നും ബേസിൽ ആരോപിച്ചു

Read More

മനാമ :ഒഐസിസി വനിതാ വിഭാഗം അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രവാസികൾക്ക് അനുഗ്രഹമായി. മുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളആളുകൾ രാവിലെ തന്നെ എത്തിച്ചേർന്നു. രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണിക്ക് വരെ എത്തിയ ആളുകൾക്ക് വിവിധ വിഭാഗം ഡോക്ടർ മാരുടെ പരിശോധനകളും, രക്ത പരിശോധനയും സൗ ജന്യമായി നടത്തുവാൻ അവസരം ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി വനിതാവിഭാഗം പ്രസിഡന്റ്‌ മിനി മാത്യു സ്വാഗതവും, സിജി തോമസ് നന്ദിയും അറിയിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുധിൻ വെള്ളികുളങ്ങര,ഡോ. ബാബു രാമചന്ദ്രൻ,…

Read More

വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം KCA അസോസിയേഷൻ നുമായി സഹകരിച്ചു നടത്തിയ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ദിൽസേ 3 ശ്രദ്ധേയമായി കുട്ടികളുടെ ചിത്രരചന മത്സരവും കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു . വോയ്‌സ് ഓഫ് ട്രിവാഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ് , കേരളം കത്തോലിക്ക അസോസിയേഷൻ സെക്രട്ടറി വിനു ക്രിസ്റ്റി , ദിൽസേ കൺവീനർ സുനി സെൽവരാജ് എന്നിവർ ആശംസകൾ നേർന്നു . ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയായ ശ്രീമതി കാർത്തു സച്ചിൻ ദേവ് , ശ്രീ സുമൻ , ശ്രീ അശോക് ശ്രീ ശൈലം എന്നിവർ അടങ്ങിയ ജഡ്ജിങ് പാനൽ ആണ് വിജയികളെ തെരെഞ്ഞെടുത്തത് . നൂറിൽ പരം കുട്ടികൾ പങ്കെടുത്തു, തുടർച്ചയായി മൂന്നമത് വർഷമാണ് വി.ഓ.ടി. ലേഡീസ് വിങ് റിപ്പബ്ലിക്ക് ദിന ആഘോഷത്തോട് അനുബന്ധിച്ചു കുട്ടികളിൽ…

Read More

മനാമ: ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സും ചേര്‍ന്ന് പുരുഷന്മാര്‍ക്കായി അല്‍ ഫത്തേ ഇസ്ലാമിക് സെന്ററിലും സ്ത്രീകള്‍ക്കായി ഖെറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് പ്രിപ്പറേഷന്‍ ഓഫ് ഹോളി ഖുര്‍ആന്‍ ടീച്ചേഴ്സിലും സംഘടിപ്പിച്ച 30ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിനുള്ള പ്രാഥമിക യോഗ്യതാ റൗണ്ടില്‍ 336 പുരുഷന്മാരും 439 സ്ത്രീകളും ഉള്‍പ്പെടെ 775 മത്സരാര്‍ത്ഥികള്‍ പ്രാഥമിക യോഗ്യതാ മത്സരത്തിന് അര്‍ഹത നേടി.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നമത്സരത്തില്‍ മൊത്തം 5,033 പേരാണ് പങ്കെടുത്തതെന്ന് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ജഡ്ജി ഷെയ്ഖ് ഉമര്‍ ബിന്‍ ദുഐജ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.

Read More

തിരുവനന്തപുരം: കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശയില്‍ കോളടിച്ച് കേരളം. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ ഇനി 11855 കോടി രൂപയുടെ വര്‍ദ്ധന. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകളാണ് കേരളത്തെ തുണച്ചത്. കഴിഞ്ഞ വര്‍ഷം 24500 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഇത്തവണ 11855 കോടി രൂപ കൂടി 36355 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. കേരളത്തിനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നുവെന്ന സംസ്ഥാനത്തിന്‍റെ ദീര്‍ഘനാളായുള്ള പരാതിക്കിടെ ആശ്വാസമായി കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ തീരുമാനം. മൊത്തം വരുമാനത്തിന്‍റെ 2.382 ശതമാനം കേരളത്തിന് നല്‍കാനാണ് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ. നേരത്തെ ഇത് 1.925 ശതമാനമായിരുന്നു. അതായത് 24500 കോടി രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ വിഹിതം 36355 കോടി രൂപയാകും. 11855 കോടി രൂപയുടെ വര്‍ദ്ധന. പുതിയ ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം കൂടുതല്‍ പണം ലഭിക്കുമെന്ന കേരളത്തിന്‍റെ പ്രതീക്ഷയില്‍ തന്നെയായിരുന്നു കേരളം. കുറെ കൂടി ഉയര്‍ന്ന വിഹിതമായിരുന്നു കേരളം ആവശ്യപ്പെട്ടതെങ്കിലും വര്‍ദ്ധനവ് പരിഗണിച്ചതിന്‍റെ ആശ്വാസത്തിലാണ് സംസ്ഥാന…

Read More

മനാമ: ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പുകൾ വേഗത്തിലും പൂർണ്ണമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ iOS സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ബഹ്റൈൻ നിവാസികൾ അവരുടെ ഫോണുകൾ കുറഞ്ഞത് 26.2 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.Android അല്ലെങ്കിൽ Huawei ഉപകരണങ്ങളുടെ ഉപയോക്താക്കൾ യാതൊരു മാറ്റവും വരുത്തേണ്ടതില്ല.

Read More