Author: News Desk

തൃശൂര്‍: കവി സച്ചിദാനന്ദന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഇടതുപക്ഷത്തിന് അധികാരമാണ് മുഖ്യം ജനാധിപത്യം അല്ല. പ്രതിപക്ഷത്ത് ഇരിക്കുന്നത് ഭരണപക്ഷത്തിന് നല്ലതാണെന്നും ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ വായ് അടപ്പിക്കുന്ന സമീപനമാണ് നിലവില്‍ ഭരണവര്‍ഗം ചെയ്യുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. തുടര്‍ഭരണം കിട്ടിയപ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകും ഇടതുപക്ഷമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. എല്ലാ ഭരണവര്‍ഗങ്ങള്‍ക്കും ആവശ്യം വര്‍ഗീയ ശക്തികളെയാണ്. മത ശക്തികളെയാണ്. അവരെ കൂട്ടുപിടിച്ചാണ് ജനാധിപത്യ, മതേതര ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ഈ ഭരണവര്‍ഗങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. നിശ്ചയമായും സംസ്ഥാനത്ത് ഒരു ഭരണമാറ്റം ആവശ്യമാണ്. അധികാരം നിലനിര്‍ത്താന്‍ ഏത് പിശാചുമായും കൂട്ടുകൂടുമെന്ന് പറഞ്ഞ ഒരു പാരമ്പര്യം ഇടതുപക്ഷത്തിന് ഉണ്ടെന്നും അങ്ങനെയാണ് ലീഗിനെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചിരുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ മതങ്ങളെയും വര്‍ഗീയ ശക്തികളെയും കൂട്ടുപിടിക്കുകയെന്നുള്ളതാണ് സിപിഎം ലക്ഷ്യം. അധികാരമാണ് അവര്‍ക്ക് മുഖ്യം. അല്ലാതെ ജനാധിപത്യമല്ല. ഒന്നുമാറി നിന്ന് പ്രതിപക്ഷത്തിരിക്കുന്നത് ഭരണവര്‍ഗത്തിന്…

Read More

മനാമ: ബഹ്‌റൈനിലെ അൽ അഹ്ലിയ സർവകലാശാലയുമായി ഏകോപനത്തോടെയുള്ള ഓവർസീസ് എക്‌സ്‌പോഷർ പ്രോഗ്രാമിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ കോളേജുകളിലുള്ള 20 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ബഹ്‌റൈനിലെത്തി. തമിഴ്‌നാട് സർക്കാരിന്റെ ‘നാൻ മുതൽവൻ’ പദ്ധതിയുടെ കീഴിലാണ് ഈ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായ പ്രസക്തമായ കഴിവുകൾ വർധിപ്പിച്ച് ഘടനാപരമായ കരിയർ മാർഗ്ഗനിർദ്ദേശം നൽകുന്നതിലൂടെ സംസ്ഥാനത്തെ യുവാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പ്രത്യേക പരിശീലനത്തിലൂടെയും ചലനാത്മകമായ പഠന അവസരങ്ങളിലൂടെയും ശക്തമായ കരിയർ പാതകൾ കെട്ടിപ്പടുക്കുന്നതിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലും ഈ പദ്ധതി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നു. 7,000ത്തിലധികം അപേക്ഷകരിൽനിന്ന് കർശനമായ ഒരു സ്കൗട്ടിംഗ് പ്രക്രിയയിലൂടെയാണ് ഗ്രാമീണ പശ്ചാത്തലങ്ങളിൽനിന്നുള്ള ഈ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. ബഹ്‌റൈനിലെ ഭാരതി അസോസിയേഷൻ അൽ അഹ്ലിയ സർവകലാശാലാ വളപ്പിൽ ഈ വിദ്യാർത്ഥികൾക്കായി ഒരു സംവേദന ഒത്തുചേരൽ സംഘടിപ്പിച്ചു. ഭാരതി അസോസിയേഷൻ ഭാരവാഹികളും അൽ അഹ്ലിയ സർവകലാശാല പ്രതിനിധികളും വിദ്യാർത്ഥികളുമായി പാനൽ ചർച്ചയിൽ പങ്കെടുത്തു.ഭാരതി അസോസിയേഷൻ പ്രസിഡന്റ് വല്ലം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ ഖയ്യൂം, വിനോദ സെക്രട്ടറി…

Read More

മസ്‌കറ്റ്: ഒമാനിൽ പ്ലാസ്റ്റിക് സർജറി രംഗത്തെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രമുഖ മലയാളി ഡോക്ടർമാരിൽ ഒരാളായ ഡോ. സി. തോമസ് അന്തരിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രതിഭയായിരുന്ന ഡോ. സി. തോമസ് മസ്കറ്റിലുള്ള വീട്ടിലാണ് നിര്യാതനായത്. കഴിഞ്ഞ ആറു മാസം അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .84 വയസ്സായിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഖൗല ആശുപത്രിയിൽ ദീർഘകാലം സീനിയർ കൺസൾട്ടന്റും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1981-ൽ ഖൗല ആശുപത്രിയിൽ വെറും 10 കിടക്കകളും ഒരു അസിസ്റ്റന്റ് ഡോക്ടറും ഉൾപ്പെട്ട ചെറിയ യൂണിറ്റായി ആരംഭിച്ച പ്ലാസ്റ്റിക് സർജറി വിഭാഗം, ഇന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റായി വളർന്നത് ഡോ. സി. തോമസിന്റെ നേതൃത്വത്തിലൂടെയാണ്. നിലവിൽ ഏകദേശം 80 കിടക്കകളും 23 വിദഗ്ധ ഡോക്ടർമാരുമുള്ള ഈ വിഭാഗം, ഒമാനിലെ ആരോഗ്യ രംഗത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ട്. ഈ വിഭാഗം സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ കോളേജുമായി ബന്ധിപ്പിച്ചിട്ടുള്ളതും,…

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒന്‍പതു സ്കുളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ലോറെറ്റോ കോണ്‍വെന്റ് സ്‌കൂള്‍, ഡല്‍ഹി കന്റോണ്‍മെന്റ് കേംബ്രിഡ്ജി സ്‌കൂള്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സിഎം സ്‌കൂള്‍, രോഹിണി ബാല്‍ ഭാരതി സ്‌കൂള്‍, രോഹണി കേംബ്രിഡ്ജ് സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി ദി ഇന്ത്യന്‍ സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ സാദിഖ് നഗര്‍ ഡിടിഎ സ്‌കൂള്‍, ഐഎന്‍എ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഡല്‍ഹി ഖലിസ്ഥാന്‍ ആയി മാറുമെന്നാണ് ഭീഷണി സന്ദേശം ഉള്‍പ്പെട്ട മെയിലിലുള്ളത്. ഫെബുവരി 13ന് ഉച്ചയ്ക്ക് 1.11ന് പാര്‍ലമെന്റില്‍ സ്‌ഫോടനം നടക്കുമെന്നാണ് മെയിലില്‍ പറയുന്നത്.

Read More

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനും പങ്കെടുക്കുന്നു. കണ്ണൂർ ഇരിട്ടിയിലെ പൊതുസമ്മേളനത്തിലാകും സുധാകരൻ എത്തുക. ഇരിട്ടിയിലെ പുതുയുഗ യാത്രയുടെ പൊതുസമ്മേളനം സുധാകരനാകും ഉദ്ഘാടനം ചെയ്യുകയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. കുമ്പളയിലെ പുതുയു​ഗ യാത്രയുടെ ഉദ്​ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ഇതിന് ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും പങ്കെടുക്കാതിരുന്ന സുധാകരൻ, ഏഴാം തിയതി സതീശന്‍റെ യാത്ര കണ്ണൂരിൽ പ്രവേശിച്ചിട്ടും ഒരു വേദിയിൽ പോലും ഇതുവരെ എത്തിയിരുന്നില്ല. സ്വന്തം തട്ടകമായ കണ്ണൂരിൽ യാത്ര 2 ദിവസം പിന്നിടുമ്പോഴും ജില്ലയിലെ ഒരു സ്വീകരണകേന്ദ്രത്തിൽ പോലും സുധാകരൻ എത്താതിരുന്നതോടെ, പാർട്ടിയിൽ ഭിന്നതയുണ്ടെന്ന സൂചനകൾ ശക്തമായി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ അസാന്നിധ്യം വലിയ തോതിൽ ചർച്ചയായതോടെയാണ് കെ പി സി സി മുൻ അധ്യക്ഷൻ യാത്രയുടെ ഭാഗമാകുന്നത്. സതീശന്‍റെ യാത്ര…

Read More

മനാമ, ബഹ്റൈൻ: എ. ലതീഫ് ഖാലിദ് അൽ ഔജാൻ & സൺസ് ഗ്രൂപ്പ് എറ്റിഹാദ് സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ആദ്യ ഇന്റേണൽ ഡിവിഷണൽ ക്രിക്കറ്റ് ടൂർണമെന്റ് 2026 ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിച്ച സൗഹൃദപരവും ഉത്സാഹപൂർണ്ണവുമായ ഒരു കായികമേളയായി മാറി. 1972-ൽ ബഹ്റൈനിൽ സ്ഥാപിതമായ എ. ലതീഫ് ഖാലിദ് അൽ ഔജാൻ & സൺസ് ഗ്രൂപ്പ് ഭക്ഷ്യവിതരണം, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഫാഷൻ (ഫുട്‌വെയർ), റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനമാണ്. ജീവനക്കാരുടെ പങ്കാളിത്തം, പങ്കാളിത്തബന്ധങ്ങൾ, സാമൂഹിക മൂല്യങ്ങൾ എന്നിവയ്ക്ക് ഗ്രൂപ്പ് വലിയ പ്രാധാന്യം നൽകുന്നു — ഈ കായികമേള അതിന്റെ പ്രതിഫലനമാണ്. ശീതകാല കാലാവസ്ഥയെയും അവഗണിച്ച് മിസ്റ്റർ അബ്ദുള്ള അൽ ഔജാനും മിസ്റ്റർ ഖാലിദ് എ. ഔജാനും ചടങ്ങിൽ മുഴുവൻ സമയം പങ്കെടുത്ത് ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു. AGMമാർ, സെയിൽസ് മാനേജ്മെന്റ് ടീം, ലോജിസ്റ്റിക്സ്, ഓപ്പറേഷൻസ്, അക്കൗണ്ട്സ് മാനേജർമാർ എന്നിവരും ഉദ്ഘാടന ചടങ്ങിലും ട്രോഫി അനാവരണത്തിലും പങ്കെടുത്തു.…

Read More

കോഴിക്കോട് : ഈ വർഷത്തെ ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം. 2026 വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിലവിൽ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും, മറ്റു അനുബന്ധ രേഖകളും പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ്…

Read More

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനലില്‍ സര്‍വീസസിനോട് പൊരുതി തോറ്റ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫൈനലില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാന്‍ ടീമിന് സാധിച്ചെന്നും ടൂര്‍ണമെന്റിലുടനീളം കേരളം കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരള ടൂറിസം ഗൈഡ് സര്‍വീസസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോറ്റത്. അധിക സമയത്ത് അഭിഷേക് പാവറിന്റെ ഗോളിലാണ് പട്ടാളം എട്ടാം കിരീടം ചൂടിയത്. ഫെയ്‌സ്ബുക്ക് കുറിപ്പ് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ റണ്ണേഴ്‌സ് അപ്പായ കേരള ടീമിന് അഭിനന്ദനങ്ങള്‍. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലെ ഗോളിനാണ് കേരളത്തിനു സര്‍വ്വീസസിനെതിരെ തോല്‍വി വഴങ്ങേണ്ടി വന്നത്. ഫൈനലില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാന്‍ നമ്മുടെ ടീമിന് സാധിച്ചു. ടൂര്‍ണമെന്റിലുടനീളം കേരളം കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.…

Read More

മനാമ:  ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്  നിറപ്പകിട്ടാർന്ന ഫെയർവെൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂളിലെ  അവരുടെ ദീർഘവും അവിസ്മരണീയവുമായ യാത്രയുടെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ ഫെയർവെൽ.   ആദരിക്കപ്പെടുന്ന വിദ്യാർത്ഥികളിൽ പലരും ഐ‌എസ്‌ബിയിൽ ഏകദേശം പതിനാല് വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരായിരുന്നു. ‘ഓറിയ 2026’ എന്ന് ഉചിതമായി പേരിട്ട  ഈ പരിപാടി സ്കൂളിലെ അവരുടെ സുവർണ്ണ വർഷങ്ങളുടെ ആഘോഷത്തെ പ്രതീകപ്പെടുത്തുന്നതായിരുന്നു.   സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സീനിയർ സെക്ഷൻ ഹെഡ് ടീച്ചർ റെജി വർഗീസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മറ്റ് ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയ ഗാനത്തോടെയാണ്  ചടങ്ങ് ആരംഭിച്ചത്. തുടർന്ന് മുഹമ്മദ് അർഫാൻ വിശുദ്ധ ഖുർആൻ  പാരായണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സ്കൂൾ പ്രാർത്ഥന ആലപിച്ചു. തന്റെ പ്രസംഗത്തിൽ, സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അവരുടെ ഭാവി പരിശ്രമങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ സ്കൂളിൽ പഠിച്ച ബാച്ചിൽ പെട്ടവരായിരുന്നു ഈ വിദ്യാർത്ഥികൾ എന്നും അതിനാൽ അവരെ ‘പ്ലാറ്റിനം ജൂബിലി ബാച്ച്’ എന്ന്…

Read More

മനാമ: ബഹ്റൈനിൽ റോയൽ മെഡിക്കൽ സർവീസസ് (ആർ.എം.എസ്) ഫീൽഡ് ആശുപത്രിയും സ്ട്രാറ്റജിക് വെയർഹൗസും ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയെയും പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസ്സൻ അൽ നുഐമിയെയും രാജാവ് നിയോഗിച്ചിരുന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ബി.ഡി.എഫിന്റെ ജനറൽ കമാൻഡിലെ സാമ്പത്തിക, സാങ്കേതിക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 58ാം വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി.അടിയന്തര ഘട്ടങ്ങളിലെ…

Read More