- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവര്‍ണറേറ്റിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബന്ധപ്പെട്ട അധികാരികള്‍ ആവശ്യമായ നടപടിള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയം യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു
ന്യൂയോര്‍ക്ക്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ക്കും ജോര്‍ദാനും വേണ്ടി ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു.മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിക്കുകയും സൈനിക സംഘങ്ങളെ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഇറാനോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയമാണിത്.സുരക്ഷാ കൗണ്‍സിലിലെ അംഗം എന്ന നിലയിലും ജി.സി.സി. സുപ്രീം കൗണ്‍സിലിന്റെ 46ാമത് സെഷന്റെ അദ്ധ്യക്ഷപദവിയിലുള്ള രാജ്യമെന്ന നിലയിലും ബഹ്റൈന്റെ അഭ്യര്‍ത്ഥനപ്രകാരം നടത്തിയ വോട്ടെടുപ്പിലാണ് പ്രമേയം അംഗീകരിച്ചത്.അന്താരാഷ്ട്ര തലത്തില്‍ ബഹ്റൈന്‍, ഗള്‍ഫ്, ജോര്‍ദാന്‍ എന്നിവരുടെ തീവ്രമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം നടന്നത്. അതിന്റെ ഫലമായാണ് 2817ാം നമ്പര്‍ പ്രമേയം അംഗീകരിക്കപ്പെട്ടത്. സുരക്ഷാ കൗണ്‍സിലിനപ്പുറം വിശാലമായ അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും പ്രമേയത്തിന് വിശാലമായ പിന്തുണ ലഭിച്ചു. 135 രാജ്യങ്ങള്‍ കരട് പ്രമേയത്തെ ഔദ്യോഗികമായി സഹ-സ്പോണ്‍സര്‍ ചെയ്തു. ഇത് സംഘടനയുടെ ചരിത്രത്തില്‍ യു.എന്‍. അംഗരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയമായി മാറി.അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ…
മനാമ: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐ.ആര്‍.ജി.സി) ചേര്‍ന്ന് ഇറാനിയന്‍ തീവ്രവാദ സംഘടനകള്‍ വഴി ചാരവൃത്തി നടത്തിയതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് നാല് ബഹ്റൈനികളെ അറസ്റ്റ് ചെയ്തതായും വിദേശത്ത് ഒളിവില്‍ കഴിയുന്ന അഞ്ചാമനെ തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മുര്‍തദ ഹുസൈന്‍ അവല്‍ (25), അഹമ്മദ് ഇസ അല്‍ ഹൈക്കി (34),സാറ അബ്ദുല്‍നബി മര്‍ഹൂന്‍ (36), ഇല്യാസ് സല്‍മാന്‍ മിര്‍സ (22) എന്നിവരാണ് അറസ്റ്റിലായത്. അലി മുഹമ്മദ് ഹസ്സന്‍ അല്‍ ഷെയ്ഖ് (25) ആണ് വിദേശത്ത് ഒളിവില്‍ കഴിയുന്നത്.ആദ്യം അറസ്റ്റിലായയാള്‍ സംഘടനാ നിര്‍ദേശങ്ങളനുസരിച്ചും മറ്റുള്ളവരുടെ സഹായത്തോടെയും ബഹ്റൈനിലെ സുപ്രധാന സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുന്നതിനും കോര്‍ഡിനേറ്റുകള്‍ രേഖപ്പെടുത്തുന്നതിനും ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോഗ്രാഫി ഉപകരണങ്ങള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ഈ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത സോഫ്റ്റ്വെയര്‍ വഴി ഐ.ആര്‍.ജി.സിക്ക് കൈമാറി.നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായ വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മനാമ: ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും അണഞ്ഞ തീയില്‍നിന്നുള്ള പുകയുടെ പ്രത്യാഘാത സാധ്യതയ്ക്കുള്ള മുന്‍കരുതലെന്ന നിലയില്‍ ബഹ്‌റൈനിലെ ഹിദ്ദ്, അറാദ്, ഖലാലി, സമാഹീജ് പ്രദേശവാസികള്‍ വീടുകളില്‍ തന്നെ തുടരാനും ജനലുകളും വെന്റിലേഷന്‍ ഓപ്പണിംഗുകളും അടയ്ക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.ലഭ്യമാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട അധികാരികള്‍ പുതിയ വിവരങ്ങള്‍ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.
‘എന്റെ സ്നേഹിതന്മാർ നടത്തിയ ഗൂഢാലോചനയാണ് പോറ്റി നൽകിയ പരാതി’; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ വിശദീകരണവുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തനിക്കെതിരെ ഉയർന്ന സാമ്പത്തിക ഗൂഢാലോചന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. പോറ്റി നൽകിയ പരാതിയിൽ പ്രതിഭ എന്ന ഒരാളുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമുണ്ടെങ്കിലും ആരാണ് ഇതെന്ന് പോലും വ്യക്തമായിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. പ്രതിഭ തന്റെ നിയോജക മണ്ഡലത്തിലുള്ള ഒരു വ്യക്തിയാണ്. എന്നാൽ ആരുടേയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു പൊലീസ് സ്റ്റേഷനിലും താൻ പോയിട്ടില്ലെന്നും, തുമ്പ പൊലീസ് സ്റ്റേഷനിൽ പോയത് ഉദ്ഘാടന സമയത്താണ് മാത്രമെന്നും കടകംപള്ളി പറഞ്ഞു. ആരുടേയും സാമ്പത്തിക പ്രശ്നങ്ങളിൽ ഇടപെടാറില്ലെന്നും, അത്തരം വിഷയങ്ങൾ ഉണ്ടെങ്കിൽ പാർട്ടി സഖാക്കളുടെ അടുത്തേക്ക് വിടാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത ഉയർന്ന സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പരാതി ഉയർന്നതെന്നും കടകംപള്ളി ആരോപിച്ചു. ചില ചാനൽ സർവേകളിൽ ഇടതുപക്ഷത്തിന് മുൻതൂക്കം ലഭിക്കുന്നുവെന്ന സാഹചര്യത്തിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള…
‘യുദ്ധം അവസാനിപ്പിക്കാം’, 3 ഉപാധികൾ വെച്ച് ഇറാൻ; അമേരിക്കയും ഇസ്രായേലും ഈ കാര്യങ്ങൾ അംഗീകരിക്കണമെന്ന് മസൂദ് പെസഷ്കിയാൻ
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറെന്ന് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചു. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ രാജ്യാന്തരതലത്തിലെ ഉറപ്പ് എന്നിവ അംഗീകരിച്ചാൽ ഈ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്. റഷ്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ ഇക്കാര്യം വ്യക്തമാക്കിയെന്ന് മസൂദ് പെസഷ്കിയാൻ പറഞ്ഞു.‘മേഖലയിലെ സമാധാനത്തിനായുള്ള ഇറാന്റെ പ്രതിബദ്ധത ഞാൻ ഉറപ്പാക്കും. എന്നാൽ ഇസ്രയേൽ ഭരണകൂടവും യുഎസും തുടങ്ങിവെച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക എന്നതാണ്’. ഇക്കാര്യത്തിൽ ഉറപ്പുണ്ടെങ്കിൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. അതേസമയം ഗൾഫിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചു. പ്രമേയത്തിൽ നിന്നും റഷ്യയും ചൈനയും വിട്ടു നിന്നു. പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. ഇറാനും…
വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. വെള്ളാപ്പള്ളി എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്. 2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.
ഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നു; നിർണായക ചർച്ചകൾ ഫലം കണ്ടു; അമേരിക്കയടക്കം രാജ്യങ്ങൾക്ക് വിലക്ക് തുടരും
ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് യാത്രാനുമതി നൽകാൻ ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ നിർണ്ണായകമായ ചർച്ചകളാണ് ഫലം കണ്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുവെന്നും റിപ്പോർട്ട് പറയുന്നു. മറൈൻ ട്രാഫിക് വെബ്സൈറ്റിലെ വിവരം പ്രകാരം ഈ കപ്പലുകൾ ഇപ്പോൾ ഹോർമുസ് കടലിടുക്കിന് സമീപത്താണ് ഉള്ളത്.ഹോർമുസ് കടലിടുക്ക് അടച്ച് ശക്തമായ ആക്രമണം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അഴിച്ചുവിടുന്നുണ്ട്. കഴിഞ്ഞ മണിക്കൂറുകളിലും അമേരിക്കയുടെ അടക്കം രണ്ട് കപ്പലുകൾ ഇറാൻ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് തകർത്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കുള്ള 2 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന…
‘അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, പാർട്ടിക്കെതിരെ ഒന്നും പറയാനില്ല, ഒരു പാർട്ടിയിലും ചേരാനില്ല’: നിലപാട് പറഞ്ഞ് ജി സുധാകരൻ
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇന്ന് പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജി സുധാകരന്‍റെ നിര്‍ണായക പ്രഖ്യാപനം. തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച ജി സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു. ഹൈസ്കൂൾ കാലത്താണ് പാർട്ടിയിൽ ചേർന്നത്. മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. തന്‍റെ അച്ഛന് വരെ…
ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച് നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ. ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. നാളെ ജി സുധാകരൻ വാർത്ത സമ്മേളനം വിളിച്ചതിന് പിന്നാലെയായിരുന്നു അനുനയ നീക്കം. എന്നാല്‍ സിപിഎം നടത്തിയ തിരക്കിട്ട നീക്കം ഫലം കണ്ടില്ലെന്നാണ് വിവരം. നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് സൂചന.സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം. വാർത്ത സമ്മേളനം ഉപേക്ഷിക്കാൻ സുധാകരനെ സമ്മർദത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. നിലപാട് മയപ്പെടുത്തണമെന്ന് ജില്ലാ നേതൃത്വം ജി സുധാകരനോട് ആവശ്യപ്പെട്ടു. എന്നാല്‍, നിലപാടിൽ മാറ്റമില്ലെന്ന് ജി സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് സൂചന. സാധാരണ കൂടിക്കാഴ്ച്ച മാത്രമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള നേതാക്കളുടെ വിശദീകരണം. വാർത്താസമ്മേളനം നടത്തുമെങ്കിൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരൻ പാർട്ടിക്കൊപ്പമെന്നും നേതാക്കൾ കൂട്ടിച്ചേര്‍ത്തു.
